ഇത് ജനങ്ങളുടെ വിപ്ലവം

ടുണീഷ്യയുടെ പ്രസിഡന്റ് ബെന്‍ അലി നാടുവിട്ടതിന് ശേഷം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെയിരിക്കയാണ് മാധ്യമങ്ങള്‍ ഇതിനെ “ട്വിറ്റര്‍ വിപ്ലവം”, “വിക്കീലീക്സ് വിപ്ലവം” എന്നൊക്കെ വിശേഷിപ്പുകൊണ്ട് സംസാരിക്കാന്‍ തുടങ്ങിയത്.

Moldova യിലും ഇറാനിലും നടന്നതില്‍ നിന്ന് നാം പാഠങ്ങള്‍ പഠിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്ന് മനസിലാവുന്നത്. Evgeny Morozov ചോദിക്കുന്നു, ”ഫേസ്ബുക്കോ ട്വിറ്ററോ ഉണ്ടായിരുന്നില്ലെങ്കില്‍ ഈ വിപ്ലവം സംഭവിക്കില്ലായിരുന്നോ?” എന്നാണ്. എന്നാല്‍ ഇന്റര്‍നെറ്റ് പോലും ഇല്ലായിരുന്നാലും ഈ വിപ്ലവം നടക്കുമെന്നായിരുന്നു ടുണീഷ്യക്കാര് പറയുന്നത്.

ടുണീഷ്യയില്‍ കാര്യങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട്. സംശയമില്ല. അതുപോലെ SMS ഉം ഇമെയിലും ടുണീഷ്യക്കാരെ ആശയവിനിമയത്തിന് സഹായിച്ചിട്ടുണ്ട്. എന്നാരും ഇമെയിലിനെ ആവേശഭ്രാന്താക്കുന്നത്(hype) ചെയ്യുന്നത് കണ്ടിട്ടില്ല. ടുണീഷ്യയില്‍ ഇന്റര്‍നെറ്റ് 33% ആളുകള്‍ക്ക് മാത്രമേയുള്ളു. എന്നാല്‍ മൊബൈല്‍ ഫോണ്‍ 85% ആളുകള്‍ക്കുണ്ട്.

ടുണീഷ്യക്കാരെ ഓര്‍ത്ത് നമുക്ക് അഭിമാനം തോന്നുന്നു. അവരുടെ വിജയം വേഗം തന്നെ സമൂഹ മനസില്‍ നിന്ന് മാഞ്ഞ് പോകും. സോഷ്യല്‍ മീഡിയയുപയോഗിച്ച് അവര്‍ക്ക് ശ്രദ്ധ നേടാനായി. എന്നാല്‍ മുഹമ്മദ് ബൗസിസി (Mohamed Bouazizi) യുടേയും മറ്റ് 65 പേരുടേയും രക്തസാക്ഷിത്വത്തിന്റെ ഓര്‍മ്മയെ അപമാനിച്ച് കൊണ്ട് മനുഷ്യരുടെ വിപ്ലവത്തെ മറ്റെന്തെങ്കിലും പേരില്‍ വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

– from jilliancyork.com

Leica Revolution എന്ന് നിങ്ങള്‍ കേട്ടിണ്ടോ? ഇല്ലേ?

കാരണം അത് നടത്തിയയാളുകള്‍ക്ക് അതിനെ “ബ്രാന്റ്” ചെയ്യാനറിയാതെ മെക്സിക്കന്‍ വിപ്ലവമെന്നാണ് വിളിച്ചത്. സര്‍ക്കാരിനെ മാറ്റി മറിക്കാന്‍ നീണ്ടുനിന്ന (1910-1920) ആ സമരത്തില്‍ 20 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. വിപ്ലവത്തെ രാജ്യത്തിന്റെയൊ ജനങ്ങളുടേയോ പേരില്‍ പറയാതെ വലിയ സ്വാധീനം ചെലുത്തിയ അന്നത്തെ ഒരു “സോഷ്യല്‍ മീഡിയ”യുടെ പേരില്‍ അവര്‍ വിളിച്ചില്ല? ഫോടോ ഗ്രാഫിക് ക്യാമറ ആയിരുന്നു അന്നത്തെ മീഡിയ. എന്തുകൊണ്ട് ആ മീഡിയയുടെ ഉത്പാദക കമ്പനി മുതലാളിയുടെ പേരില്‍ ആ വിപ്ലവം അറിയപ്പെട്ടില്ല.

ഇറാനിലും, ടുണീഷ്യയിലും, ഈജിപ്റ്റിലും മറ്റുള്ളിടങ്ങളിലും നടക്കുന്ന സംഭവങ്ങളെ ട്വിറ്റര്‍ വിപ്ലവം, ഫേസ്ബുക്ക് വിപ്ലവം എന്നൊക്കെ വിളിക്കുന്നത് പരിഹാസ്യമായതാണ്. നാം എന്തിനെയെങ്കിലും ഒരു പേരില്‍ വിളിക്കുന്നത് അതിനെ തിരിച്ചറിയാനാണ്.  അതിന് അവിശ്വസനീയ പ്രതീകാത്മകമായ ശക്തിയുണ്ട്. അതുകൊണ്ട് മനുഷ്യന്‍ അന്തസ്സിന് വേണ്ടി നടത്തുന്ന സമരത്തെ ഏതെങ്കിലും കോര്‍പ്പറേറ്റ് ബ്രാന്റിന്റെ പേരില്‍ വിളിക്കുന്നത് തെറ്റാണ്.

സോഷ്യല്‍ മീഡിയകളായ YouTube, Twitter, Facebook തുടങ്ങിയവ സമരം ആളിക്കത്തിക്കുന്നതില്‍ സഹായിച്ചു എന്നത് സംശയിക്കുന്ന ധാരാളം ആളുകളുണ്ട്. സാങ്കേതികവിദ്യയാണോ സമൂഹത്തിന് രൂപം നല്‍കുന്നത് (technological determinism) അതോ സമൂഹമാണോ സാങ്കേതികവിദ്യക്ക് രൂപം നല്‍കുന്നത് (cultural materialism) എന്നത് തത്വ ചിന്തകരെ വിഷമിപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്. ഇത് രണ്ടും പരസ്പര പൂരകമാണെന്നുള്ളതാണ് സത്യം.

അങ്ങനെയെങ്കില്‍ എന്തുകൊണ്ട് സോഷ്യല്‍ മീഡിയ പടിഞ്ഞാറന്‍ പത്രമാധ്യമങ്ങളുടെ പ്രധാന തലക്കെട്ടാകുന്നു. അതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? മൂലകാരണമായ പ്രശ്നങ്ങളെക്കുറിച്ചിള്ള നമ്മുടെ അറിവിനെ അരാഷ്ട്രീയവത്കരിക്കുന്നു എന്നതാണ് ഒരു പ്രശ്നം. ജനാധിപത്യത്തിന്റെ വളര്‍ച്ചയില്‍ മുതലാളിത്തത്തിന്റെ പങ്കിനെ ഇത് വെള്ളപൂശുന്നു എന്നതാണ് രണ്ടാമത്തെ പ്രശ്നം.

സോഷ്യല്‍ മീഡിയാ വിപ്ലവം എന്നത് വ്യക്തി കേന്ത്രീകൃതമായ ഒരു തന്‍മയീ ഭാവ ശക്തി (empathy) ആണ്. അതില്‍ മറ്റുള്ളവര്‍ എന്നത് അരാഷ്ട്രീയവത്കരിച്ച നമ്മുടെ തന്നെ സ്വത്വം. നാം ഉപയോഗിക്കുന്ന അതേ വെബ് 2.0 ഉത്പന്നങ്ങളാണ് അന്തസിന് വേണ്ടി ജീവന്‍ മരണ പോരാട്ടം നടത്തുന്ന ഒരു ജനതയും ഉപപയോഗിക്കുന്നത് എന്ന നമ്മുടെ വിശ്വാസം എത്ര ശക്തമാണ്! ഉപഭോഗ സംസ്കാരത്തിന്റെ സ്വാധീനത്താല്‍ ജനാധിപത്യം എന്നത് മാധ്യമ ഉത്പന്നങ്ങള്‍ നല്‍കുന്ന ഒരു സ്വ-ആവിഷ്കരണം (self-expression) ആണെന്ന തോന്നല്‍ മൂലമാണ് ആണ് നമുക്ക് ഈ തന്‍മയീ ഭാവ ശക്തിയുണ്ടാക്കാന്‍ കഴിയുന്നത്. ഈ മാധ്യമ ഉത്പന്നങ്ങള്‍ നിര്‍മ്മിച്ച് കോര്‍പ്പറേറ്റുകള്‍ ഒരിക്കലും ജനപക്ഷത്തുനിന്ന് മാറി സര്‍ക്കാരുകളുടെ വശം ചേരില്ല എന്നും നാം വിശ്വസിക്കുന്നു.

ഈ മനോരാജ്യങ്ങളൊക്കെ തള്ളിക്കളയാന്‍ സമയമായി. ഇന്റര്‍നെറ്റിന്റെ ഘടന തുറന്നതാണെങ്കിലും അത് ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ സ്വകാര്യവത്കരിക്കുപ്പെടുകയും കേന്ദ്രീകരിക്കപ്പെടുകയുമാണ്. മാധ്യമ മേലാളന്‍മാര്‍ നിയന്ത്രിക്കുന്ന ഇന്റര്‍നെറ്റ് ടുണീഷ്യയിലും ഈജിപ്റ്റിലും സമരങ്ങള്‍ക്ക് ശക്തി പകരാന്‍ സഹായിച്ചു എങ്കിലും നാം സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് വിശദമായി വിശകലനം ചെയ്യണം.

പണ്ടും ഇപ്പോഴും എങ്ങനെയാണ് കോര്‍പ്പറേറ്റുകള്‍ മറ്റ് രാജ്യങ്ങളില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് എന്ന് മനസിലാക്കുന്നത് വ്യക്തമായ ഒരു വഴിയാണ്. ജനാധിപത്യത്തിന് വേണ്ടി സമരം ചെയ്ത ഈജിപ്റ്റ്കാര്‍ക്ക് നേരെ പ്രയോഗിച്ച കണ്ണീര്‍ വാതക കുപ്പിയില്‍ എഴുതിയിരുന്നത് Made in U.S.A. എന്നാണ്.

ഇന്റര്‍നെറ്റ് കണ്ണീര്‍ വാതകം പോലെയാണെന്ന് പറയുന്നത് ഒരു ദുഷ്പ്രചരണമാണ്. എന്നാല്‍ അങ്ങനെയല്ല. ഇക്കാലത്ത് അമേരിക്കയുടെ കയറ്റുമതി അഴുമതിക്കാരായ ഏകാധിപതികള്‍ക്ക് വേണ്ട ആയുധം കയറ്റിഅയക്കല്‍ മാത്രമല്ല. ഇന്റര്‍നെറ്റ് കാവല്‍ (internet surveillance) ഉപകരണമായ Narusinsight പോലുള്ളവയുമുണ്ട്. എതിര്‍പ്പ് പ്രകടിപ്പിച്ചവരെ തെരഞ്ഞ് പിടിക്കാനും അപ്രത്യക്ഷരാക്കാനും ബോയിങ്ങ് നിര്‍മ്മിച്ച ഈ സംവിധാനം ഈജിപ്റ്റ് സര്‍ക്കാര്‍ ഉപയോഗിച്ചു.

Jillian York ന്റെ രേഖകളില്‍ വെബ് കമ്പനികള്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന്റെ ധാരാളം ഉദാഹരണങ്ങള്‍ കാണാം.ഇന്റര്‍ നെറ്റിന്റെ വളര്‍ന്നുവരുന്ന കമ്പോള രീതി അതിന്റെ ജനാധിപത്യപരമായ ഉപയോഗത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. കൂടുതല്‍ കുത്തകവത്കരണം, ഉപയോഗ നിയന്ത്രണം, ഏകീകൃത infrastructure തുടങ്ങിയവയാണ്. ഈജിപ്റ്റിലേതു പോലെ അധികാരികള്‍ക്ക് ഒരു വയര്‍ ഈരിയാല്‍ മൊത്തം നെറ്റും ഇല്ലാതാകുന്ന ഘടന.

ആദ്യത്തെ മെക്സിക്കന്‍ വിപ്ലവത്തിന് ശേഷം നൂറ് വര്‍ഷം കഴിഞ്ഞ് Zapatista Army of National Liberation തെക്കന്‍ മെക്സിക്കോയില്‍ ആദ്വവിപ്ലവത്തിലെ പ്രശ്നങ്ങള്‍ പരിഹാരിക്കാന്‍ രണ്ടാമതൊരു വിപ്ലവം നടന്നു. അവ ഇന്നും പരിഹരിക്കാതെ കിടക്കുന്നു. 1994 ല്‍ Subcomandante Marcos നും EZLN ലെ മറ്റുള്ളവര്‍ക്കും ഫേസ് ബുക്ക് പ്രൊഫൈല്‍ ഇല്ല. അവര്‍ വാര്‍ത്താവിനിമയത്തിന് ട്വിറ്ററും ഉപയോഗിച്ചില്ല. ചിലപ്പോള്‍ അവ ഉപയോഗിച്ചിരുന്നെങ്കില്‍ വിപ്ലവം കൂടുതല്‍ വിജയപ്രദമായേനെ.

ഡിജിറ്റല്‍ നെറ്റ്‌വര്‍ക്ക് കൂടുതല്‍ വലുതാകുകയും കേന്ദ്രീകരിക്കുകയും സ്വകാര്യവത്കരിക്കപ്പെടുകയും ചെയ്യുന്നത് അസമത്വം വര്‍ദ്ധിപ്പിക്കുകയും അധികാരികള്‍ക്ക് കൂടുതല്‍ നിയന്ത്രണം കിട്ടുന്നതിനും സഹായകമാണ്. നെറ്റ്‌വര്‍ക്ക് ഇല്ലാതായതിന് ശേഷവും സമരം മുന്നോട്ട് കൊണ്ടുപോകുന്നതാണ് വെല്ലുവിളി. യഥാര്‍ത്ഥത്തില്‍ സമരം നെറ്റ്‌വര്‍ക്ക് കൈവശപ്പെടുത്തിയവര്‍ക്കും അതിനെ നിയന്ത്രിക്കുന്നവര്‍ക്കുമെതിരെയാണെന്നതാണ് സത്യം. നമുക്കതറിയില്ലെങ്കിലും ഇറാനിലേയും, ടുണീഷ്യയിലേയും, ഈജിപ്റ്റിലേയും ജനങ്ങള്‍ക്ക് അനുഭവത്തില്‍ നിന്ന അത് നന്നായി അറിയാം.

– from ulisesmejias

ഒരു അഭിപ്രായം ഇടൂ