ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും

ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ അത്യന്തം അത്മീയത നിറഞ്ഞതാണല്ലോ. യഥാര്‍ത്ഥത്തില്‍ അവര്‍ സാധാരണക്കാര്‍ ചെയ്യുന്ന അതേ പരിപാടികള്‍ തന്നെയാണ് ചെയ്യുന്നത്. എന്നാല്‍ ആ പ്രവര്‍ത്തികള്‍ ആദ്ധ്യാത്മിക വാദികള്‍ ചെയ്യുന്നതിനാല്‍ അതിന് ഒരു ദിവ്യത്വം ഉണ്ട്. അത്തരത്തിലുള്ള ഒരു ആത്മീയ ഗുണ്ടായിസം ചുവടെ കൊടുക്കുന്നു.

ഇരിട്ടി: മാതാ അമൃതാനന്ദമയിയെയും ഹൈന്ദവാരാധനാലയങ്ങളെയും ആക്ഷേപിച്ച് ക്ലാസെടുത്തെന്ന് ആരോപിച്ച് ഇരിട്ടി എം.ജി കോളേജ് അധ്യാപകന്‍ പ്രമോദ് വെള്ളച്ചാലിനെ ഒരുസംഘം ആക്രമിച്ചു. ഇംഗ്ലീഷ് വിഭാഗം അധ്യാപകനായ പ്രമോദ് വെള്ളച്ചാലിനെ വെള്ളിയാഴ്ച രാവിലെ പത്തരയോടെ കോളേജ് കാമ്പസിനകത്തുവെച്ചാണ് ആക്രമിച്ചത്. മര്‍ദനമേറ്റ പരിക്കുകളോടെ ഇരിട്ടി ഗവ. ആസ്​പത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം പ്രമോദിനെ കണ്ണൂര്‍ എ.കെ.ജി. സഹകരണ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ സത്യന്‍ കൊമ്മേരി, കെ.ധനേഷ്, എം.സജീവന്‍ എന്നിവരെ പോലീസ് അറസ്റ്റ്‌ചെയ്തു.ക്ലാസില്‍ മാതാ അമൃതാനന്ദമയിയെയും മറ്റും അവഹേളിക്കുന്ന പരാമര്‍ശം അധ്യാപകന്‍ നടത്തിയെന്ന ആരോപണം അന്വേഷിക്കാന്‍ ഒരു സംഘം വെള്ളിയാഴ്ച കോളേജിലെത്തി. കോളേജ്അധികൃതര്‍ ഇതിനെക്കുറിച്ച് അധ്യാപകനോട് ആരാഞ്ഞു. ഇതിനിടയിലുണ്ടായ വാക്തര്‍ക്കത്തിലാണ് അധ്യാപകന്‍ കൈയേറ്റംചെയ്യപ്പെട്ടത്. കോളേജിലെത്തിയ പോലീസ് മൂന്ന് ആര്‍.എസ്.എസ്, ബി.ജെ.പി. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. ഇതില്‍ പ്രതിഷേധിച്ച് ബി.എം.എസ്. ആഹ്വാനപ്രകാരം ടൗണില്‍ ഉച്ചയ്ക്കുശേഷം ഹര്‍ത്താല്‍ ആചരിച്ചു. അധ്യാപകനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടന്നു.

സംഭവത്തില്‍ ഇരുപതോളം ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.

മാതൃഭൂമി

വായിക്കുക – http://onreversegear.blogspot.com/2010/02/blog-post_19.html

ആത്മീയ പൊങ്ങച്ചത്തേക്കുറിച്ച് ഇവിടെ വായിക്കുക: എം.പി.വീരേന്ദ്രകുമാറിന്റെ അമ്മ സര്‍ക്കാരിനേക്കാള്‍ മഹത്തരമെന്ന്

2 thoughts on “ആത്മീയ ഗുണ്ടായിസം: ആള്‍ ദൈവങ്ങളും അവരുടെ ഗുണ്ടകളും

ഒരു അഭിപ്രായം ഇടൂ