മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

നിങ്ങള്‍ കേട്ടുകാണും രാജ് താക്കറേയും MNS ഉം ഹിന്ദിയില്‍ സത്യ പ്രതിജ്ഞ ചൊല്ലുയ MLA യെ കൈകാര്യം ചെയ്ത രീതി. ഇത് മഹാരാഷ്ട്രയില്‍ പുതിയ സംഭവമല്ല. കഴിഞ്ഞ 50 വര്‍ഷങ്ങളായി ഇത് നടന്നുകൊണ്ടിരിക്കുന്നു. ആദ്യം അത് കമ്മ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകള്‍ക്കെതിരെ. പിന്നീട് തെക്കേ ഇന്‍ഡ്യാക്കാര്‍ക്കെതിരായിരുന്നു. അതിന് ശേഷം മുസ്ലീങ്ങള്‍ക്കെതിരെ, ഇപ്പോളത് വടക്കേ ഇന്‍ഡ്യാക്കാര്‍ക്കെരെ. താക്കറെ കുടുംബത്തിലുള്ളവരെ അധികാരത്തിലെത്തിക്കാന്‍ എപ്പോഴും ആരെങ്കിലും കഷ്ടത അനുഭവിക്കണം.

അവര്‍ പറയുന്നത് ശരിയാണ്. എന്തിനാണ് എല്ലാവരും മുംബേക്ക് പോകുന്നത്? നാട്ടില്‍ നിന്നാപ്പോരേ?

മുംബേ മഹാരാഷ്ട്രയുടെ അവിഭാജ്യ ഭാഗമാണ്. അതോടൊപ്പം മഹാരാഷ്ട്രക്കാര്‍ സ്വകാര്യത ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്തുകൊണ്ട് നിങ്ങള്‍ അവര്‍ക്ക് സ്വകാര്യത നല്‍കുന്നില്ല? മഹാരാഷ്ട്ര ഇന്‍ഡ്യയുടെ ഭാഗമാണ്. ഒരു ഇന്‍ഡ്യന്‍ പൗരനെന്ന നിലക്ക് സഹ പൗരനെന്ന മഹാരാഷ്ട്രക്കാരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ നിങ്ങള്‍ക്ക് കടപ്പാടുണ്ട്.

എങ്ങനെ അത് നേടാം?

മറ്റ് സംസ്ഥാനത്തില്‍ നിന്നുള്ള ആളുകള്‍ മുംബേയില്‍ പോകുന്നത് സുഖവാസത്തിനല്ലന്ന് നിങ്ങള്‍ക്കറിയാം. അവര്‍ അവിടെ പോകുന്നത് പണിക്കാണ്. എന്തുകൊണ്ട്? കാരണം അവിടെ ധാരാളം വ്യവസായികള്‍ ഉണ്ട്. ആളുകള്‍ക്ക് പണിയും വേണം. കൂടാതെ അവരില്‍ വലിയ വിഭാഗം സ്വന്തം നാട്ടില്‍ സാമൂഹ്യ അസമത്വം അനുഭവിക്കുന്നവരാണ്. അങ്ങനെ അവര്‍ പ്രവാസികളാകുന്നു. (പ്രവാസികളായാല്‍ നിങ്ങളെ ആരും ആ നാട്ടില്‍ തിരിച്ചറിയില്ലല്ലോ)

നിങ്ങള്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങള്‍ നോക്കിയാല്‍ അവയില്‍ കൂടുതലും മുംബയില്‍ നിര്‍മ്മിച്ചതാണെന്ന് കാണാന്‍ സാധിക്കും. മഹാരാഷ്ട്രയിലെ പ്രവാസികള്‍ രാജ്യത്തിന് മൊത്തം വേണ്ട ഉത്പന്നങ്ങളും സേവനങ്ങളും നിര്‍മ്മിക്കുന്നു. അവരാണ് മുംബേയും നിര്‍മ്മിച്ചത്.

മഹാരാഷ്ട്രക്കാര്‍ക്ക് ഇത് അത്ര ഇഷ്ടമായില്ല. കാരണം അത് അവരുടെ സ്വകാര്യത നശിപ്പിക്കുന്നു. അതുകൊണ്ട് നാം നമ്മുടെ ആളുകളെ മഹാരാഷ്ട്രയിലേക്കയക്കുന്നത് കുറക്കണം. അപ്പോള്‍ നമുക്ക് വേണ്ട ഉത്പന്നങ്ങള്‍ ആര് നിര്‍മ്മിക്കും? അവ നമ്മുടെ സ്വന്തം സംസ്ഥാനങ്ങളില്‍ നിര്‍മ്മിച്ചുകൂടെ? അല്ലങ്കില്‍ നമ്മുടെ സ്വന്തം ജില്ലയില്‍? അല്ലങ്കില്‍ നമ്മുടെ സ്വന്തം ഗ്രാമത്തില്‍? പണ്ട് എംകെ ഗാന്ധിക്ക് ഒരു സ്വപ്നമുണ്ടായിരുന്നു. ഗ്രമ സ്വരാജ്. സമത്വ സുന്ദരവും സുസ്ഥിരവുമായ ഗ്രാമം. അത് നമുക്ക് നിര്‍മ്മിച്ചുകൂടെ? കുറഞ്ഞ പക്ഷം സുസ്ഥിരമായ സംസ്ഥാനമെങ്കിലും? അതോടൊപ്പം വേണം എല്ലാവര്‍ക്കും സാമൂഹ്യ നീതിയും തുല്ല്യതയും.

അത് നമുക്ക് നേടാന്‍ കഴിഞ്ഞാല്‍ നമുക്ക് ആളുകളെ മുംബേയിലേക്ക് പറഞ്ഞയക്കേണ്ടി വരില്ല. അവര്‍ക്ക് നമ്മുടെ നാട്ടില്‍ തന്നെ പണി ലഭിക്കും. മഹാരാഷ്ട്രക്കാര്‍ക്ക് അവരുടെ സ്വകാര്യതയും ലഭിക്കും.

  • അതിന് ആദ്യം നാം മുംബേയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങാതിരിക്കണം.
  • ബോളീവുഡ് സിനിമകള്‍ക്ക് വേണ്ടി പണം മുടക്കരുത്. സിനിമ കാണേണ്ടത് അത്യാവശ്യമെങ്കില്‍ സീഡീ കോപ്പി ചെയ്ത് കാണുക. അല്ലെങ്കില്‍ ടീവീയില്‍ വരുമ്പോള്‍ കാണുക. (പരസ്യത്തില്‍ കാണുന്നതൊന്നും വാങ്ങരുത്.) എന്തൊക്കെയായാലും ഇത് വിനോദമല്ലേ. വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.
  • പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ വാങ്ങുക. അത് കടത്തിന് വേണ്ടിവരുന്ന ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കും.
  • ഒരു പ്രത്യേക ഉത്പന്നം നിങ്ങളുടെ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നില്ലെങ്കില്‍ അത് തൊട്ടടുത്ത മറ്റേതെങ്കിലും സംസ്ഥാനത്തു നിന്ന് വാങ്ങുക.
  • മുംബേയില്‍ ആസ്ഥാനമായ ബാങ്കുകളില്‍ പണം നിക്ഷേപിക്കരുത്. പ്രാദേശികമായ ബാങ്കുകളിലോ, സംസ്ഥാന ട്രഷറികളിലോ, SBI യുടെ അനുബന്ധ ബാങ്കുകളിലോ പണം നിക്ഷേപിക്കുക. (SBI യുടെ അനുബന്ധ ബാങ്കുകളുടെ SBI ലേക്കുള്ള ലയനത്തെ തടയുക.)
  • BSE/NSE ല്‍ പണം നിക്ഷേപിക്കരുത്.

ഈ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തും. വന്‍ നഗരങ്ങള്‍ വേണ്ടേ വേണ്ട.

മഹാത്മജിയുടെ സ്വപ്നം സാക്ഷാത്കരിക്കു, മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കൂ.

3 thoughts on “മഹാരാഷ്ട്രക്കാര്‍ക്ക് സ്വകാര്യത നല്‍കുക

  1. കോൺഗ്രസ്സ്‌ അതിലും നാണംകെട്ട കളിയല്ലേ കളികുന്നത്‌?


    അതിന്റെ തുടക്കം കേരളത്തിലും കേട്ടപ്പോൾ ഞാനും ഇട്ടിരുന്നു.

    മലയാള ഭാഷയും സർക്കാർ ജോലിയും – ഒരു തിരിഞ്ഞു നോട്ടം.

    ലിങ്ക്‌ താഴെ.

    http://georos.blogspot.com/2009/11/blog-post.html

  2. തമാശയായി തോന്നുന്നു.
    ഈ ദരിദ്ര സംസ്ഥാനത്ത് പണിചെയ്യാന്‍ ആരാണാവോ വരുന്നുന്നത്? എന്തു വന്നാലും വിഭാഗീയത വളര്‍ത്തുക എന്നതാണ് ലക്ഷ്യം

ഒരു അഭിപ്രായം ഇടൂ