News

തകര്‍ന്ന ബംഗ്ലാദേശ് ഫാക്റ്ററിയുമായി വാള്‍മാര്‍ട്ടിന് ബന്ധം

1,100 ല്‍ അധികം ആളുകള്‍ മരിച്ച ബംഗ്ലാദേശിലെ ഫാക്റ്ററിയുമായി കച്ചവട ഭീമന്‍ വാള്‍മാര്‍ട്ടിന് ബന്ധം. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വാള്‍മാര്‍ട്ടിന് വേണ്ടി ജീന്‍സ് നിര്‍മ്മിക്കാന്‍ കരാറുകാര്‍ ഒരു ഫാക്റ്ററിയെ ചുമതലപ്പെടുത്തിയതിന്റെ രേഖ New York Times ന് ലഭിച്ചു. ഒരു വര്‍ഷം പഴക്കമുള്ള കരാറാണത്. എന്നാല്‍ ഫാക്റ്ററി തകരുമ്പോള്‍ അവര്‍ ഈ ഫാക്റ്ററി ഉപയോഗിച്ചില്ല എന്നാണ് വാള്‍മാര്‍ട്ട് പറയുന്നു.ഫാക്റ്ററികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കാനുള്ള കരാറില്‍ ഒപ്പ് വെക്കാന്‍ വാള്‍മാര്‍ട്ട് തയ്യാറായില്ല. സ്വതന്ത്ര സംഘങ്ങളുടെ സുരക്ഷാ പരിശോധന, പരിപാലനം നടത്താന്‍ ഫാക്റ്ററി ഉടമകളെ നിര്‍ബന്ധിക്കുക, പരിപാലനത്തിന് പണം നല്‍കുക എന്നിവ ആ പദ്ധതിയിലുണ്ട്. വാള്‍മാര്‍ട്ടും, Gap ഉം ഇതില്‍ ഒപ്പ് വെച്ചില്ല.
[പ്രാദേശിക ഉത്പന്നങ്ങളുപയോഗിക്കൂ.]

അമേരിക്കന്‍ ബാങ്കുകള്‍ $2600 കോടി ഡോളറിന്റെ ഭവനവായ്പാ ദുരുപയോഗം ഒത്തുതീര്‍പ്പാക്കി

5 അമേരിക്കന്‍ ബാങ്കുകള്‍ വീടുകള്‍ ജപ്തി ചെയ്ത് ആളുകളെ തെരുവിലേക്ക് വലിച്ചെറിയുന്ന abusive രീതി $2600 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുമായി മാസങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷം ബാങ്കുകള്‍ 10 ലക്ഷം വീടുകള്‍ക്ക് അവരുടെ വായ്പാ കടം കുറക്കുകയോ കുറഞ്ഞ പലിശയില്‍ വായ്പ്പ refinance ചെയ്യുകയോ ചെയ്തു. ഇനി ജപ്തി കാരണം വീടുനഷ്ടപ്പെട്ട 750,000 ആളുകള്‍ക്ക് $2,000 ലഭിക്കും. ഭവന വ്യവസായത്തിലെ ഏറ്റവും വലിയ കേസിനാണ് ഇങ്ങനെ ഒത്തുതീര്‍പ്പായത്. എന്നാലും ബാങ്കുകളുടെ തെറ്റായ പ്രവര്‍ത്തനം കാരണം വീട് നഷ്ടപ്പെട്ടവരുടെ ഒരു ചെറിയ അംശമേ ഇത് ആകൂ. New York യും California യും ഈ കരാറില്‍ ഒപ്പുവെച്ചു. എന്നാല്‍ ഈ കരാര്‍ ബാങ്കുകള്‍ക്ക് “robo-signing,” എന്ന രീതി ഉപയോഗിച്ച് അതിവേഗം ജപ്തി നടത്തുന്നതില്‍ നിന്നുള്ള സിവില്‍ കേസുകളില്‍ നിന്ന് രക്ഷ നല്‍കുന്നതിന് സഹായിക്കുന്നു.

പണിമുടക്ക് Milwaukee Fast-Food ല്‍

നൂറുകണക്കിന് Fast-Food, വ്യാപാര തൊഴിലാളികള്‍ Milwaukee യില്‍ ഏകദിന പണിമുടക്ക് നടത്തി. മണിക്കൂറില്‍ $15 ഡോളര്‍ ​എന്ന വേതനം നടപ്പാക്കുക, തൊഴില്‍ സ്ഥലത്ത് യൂണിയനുകള്‍ക്ക് പ്രവര്‍ത്താനുമതി നല്‍കുക എന്നിവയാണ് അവരുടെ ആവശ്യങ്ങള്‍. “Fast food and retail അതിവേഗം വളരുന്ന ലാഭകരമായ വ്യവസായമാണ്. $20000 കോടി ഡോളറാണ് അവര്‍ ലാഭമുണ്ടാക്കിയത്. എന്നിട്ടും സാമ്പത്തികരംഗത്തെ ഏറ്റവും കുറവ് വേതനം ലഭിക്കുന്നവരാണ് ഈ രംഗത്തെ തൊഴിലാളികള്‍. അവര്‍ പറയുന്നു, ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് മണിക്കൂറില്‍ $7.25 ഡോളര്‍ എന്ന ശമ്പളത്തില്‍ ജീവിക്കാനാവില്ല, Jennifer Epps-Addison അഭിപ്രായപ്പെട്ടു.

McDonald’s, Burger King, Wendy’s, Taco Bell എന്നീ സ്ഥാപനങ്ങളുടെ മുമ്പില്‍ തൊഴിലാളികള്‍ സംഘം ചേര്‍ന്ന് മുദ്രാവാദ്യങ്ങള്‍ മുഴക്കി. ആറാഴ്ച്ചക്കകം Detroit, St. Louis, Chicago, New York City എന്നീ നഗരങ്ങള്‍ക്ക് ശേഷം fast-food തൊഴിലാളികള്‍ പണിമുടക്ക് നടത്തിയ അഞ്ചാമത്തെ നഗരമാണ് Milwaukee.

ഒരു അഭിപ്രായം ഇടൂ