2016ലെ ആയുധക്കച്ചിലവില്‍ അമേരിക്ക $62200 കോടി ഡോളറുമായി ഒന്നാം സ്ഥാനത്ത്

ആഗോള ആയുധച്ചിലവ് US$1.57 ട്രില്യണ്‍ ആയി. അതിന്റെ 40% വും ചിലവാക്കിയിരിക്കുന്നത് അമേരിക്കയാണ്. രണ്ടാം സ്ഥാനത്ത് വെറും US$19200 കോടി ഡോളര്‍ ചിലവാക്കിക്കൊണ്ട് ചൈന നില്‍ക്കുന്നു. മൂന്നാം സ്ഥാനത്ത് ബ്രിട്ടണ്‍, US$5380 കോടി ഡോളര്‍. 2016 Janeന്റെ Defence Budgets Report ല്‍ ആണ് സാമ്പത്തിക കമ്പനിയായ IHS Markit ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്.

ഇന്‍ഡ്യ ആദ്യമായി ആയുധച്ചിലവില്‍ ഏറ്റവും മുകളിലുള്ള രാജ്യങ്ങളുടെ കൂട്ടല്‍ കയറി. US$5070 കോടി ഡോളര്‍ ആണ് ഇന്‍ഡ്യ ചിലവാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 9% വര്‍ദ്ധനവ്. US$4870 കോടി ഡോളര്‍ ചിലവാക്കിയ സൌദിയറേബ്യയേയും US$4440 കോടി ഡോളര്‍ ചിലവാക്കിയ റഷ്യയേയും ഇന്‍ഡ്യ മറികടന്നു.

— സ്രോതസ്സ് telesurtv.net

ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായത്തിനതീതമായി വേറെ ചിലതുകൂടി വേണം

സഹായത്തിന് അതീതമായി നികുതി, സുതാര്യത, സമ്പദ്‌വ്യവസ്ഥയോടുള്ള സമഗ്ര കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുമെന്നതിനെ സ്വാഗതം ചെയ്യുന്നു എന്ന് Department for International Development ന്റെ പുതിയ നയത്തെക്കുറിച്ച് അഭിപ്രായം പറയവേ Christian Aid പറഞ്ഞു. മറ്റ് സര്‍ക്കാരുകളോടും സുസ്ഥിരമായ വികസനത്തിന് വേണ്ടി ഒന്നിച്ച് പ്രവര്‍ത്തിക്കാനും അവര്‍ ആവശ്യപ്പെട്ടു.

“നികുതി സ്വര്‍ഗ്ഗങ്ങളുപയോഗിച്ച് ശതകോടിക്കണക്കിന് പണം വലിച്ചെടുക്കുന്ന ബഹുരാഷ്ട്ര കമ്പനികളേയും അഴിമതിക്കാരായ ഉന്നതരേയും എല്ലാ ശക്തിയുമുപയോഗിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ തടഞ്ഞില്ലെങ്കില്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. ദരിദ്ര രാജ്യങ്ങളെ സാമ്പത്തികമായി ഉയര്‍ത്താന്‍ ബ്രിട്ടണ്‍ ശരിക്കും അന്തര്‍ദേശീയ നികുതി സംവിധാനത്തിന്റെ ചോര്‍ച്ച അടക്കുകയാണ് വേണ്ടത്” എന്ന് സംഘടനയുടെ Economic Developmentന്റെ തലവനായ Toby Quantrill പറഞ്ഞു.

— സ്രോതസ്സ് christianaid.org.uk

ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം

[ധാരാളം സാങ്കേതിക പദങ്ങള്‍ ഈ ലേഖനത്തിലുണ്ട്. അവയൊക്കെ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നില്ല. ക്ഷമിക്കണം. പക്ഷേ വിഷയം വളരെ പ്രധാനപ്പെട്ടതാണ്.]

ഇന്‍ഡ്യയിലെ commodity derivatives കമ്പോളത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനുള്ള ഒരു നീക്കമായി Securities and Exchange Board of India (SEBI) അടുത്ത കാലത്ത് commodity exchanges ല്‍ options trading ന് അനുമതി കൊടുത്തു. exchanges ന് commodity derivatives market ല്‍ options contracts ഇറക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് 2016 സെപ്റ്റംബര്‍ 28 ന് ഔദ്യോഗിക വിജ്ഞാപനമുണ്ടായി. commodity futures contracts ഇതുവരെ Multi Commodity Exchange of India (MCX), National Commodities and Derivatives Exchange (NCDEX) പോലുള്ള exchanges ല്‍ മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളു.

ഈ സാമ്പത്തിക വര്‍ഷത്തില്‍ options contracts ന്റെ കച്ചവടം തുടങ്ങും. “commodity derivatives market ല്‍ SEBI പുതിയ derivative ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കും,” എന്ന് ധനകാര്യ മന്ത്രിയുടെ 2016-17 ബഡ്ജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. അത് കൂടാതെ, നയങ്ങളിലും നിയന്ത്രണ പ്രശ്നങ്ങളിലും ഉപദേശം നല്‍കാനും commodity derivatives market ല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവരുന്നതിന് വേണ്ട ശുപാര്‍ശകള്‍ ചെയ്യാനും 2016 ജനുവരിയില്‍ Commodity Derivatives Advisory Committee എന്ന സംഘത്തെ SEBI രൂപീകരിച്ചു.

futures പോലെ commodity options contracts ലോകം മൊത്തമുള്ള commodity exchanges ല്‍ കച്ചവടം നടത്തുന്നു. commodity futures ല്‍ അടിസ്ഥാനമായ commodity options, CME ഉം​ ICE ഉം ഉള്‍പ്പടെ പ്രധാനപ്പെട്ട commodity exchanges നല്‍കുന്നു. commodity spot ല്‍ (ഭൌതികമായ സ്വര്‍ണ്ണം, ക്രൂഡ് ഓയില്‍) അടിസ്ഥാനമയ options contracts ആണ് Eurex Exchange നല്‍കുന്നത്. അതേ സമയം gold options contracts ല്‍ open positions കൈവശമുള്ളവര്‍ക്ക് ഭൌതികമായ സ്വര്‍ണ്ണം Taiwan Futures Exchange നല്‍കുന്നു.

2001ല്‍ ഓഹരികളുടെ options trading തുടങ്ങിയെങ്കിലും ഇന്‍ഡ്യയുടെ National Stock Exchange (NSE) ആണ് global index options trading ല്‍ ലോകത്തിലെ ഒന്നാമത്തെ സ്ഥാനത്ത്. World Federation of Exchanges ന്റെ അഭിപ്രായത്തില്‍ 176.5 കോടി options contracts ആണ് NSE ല്‍ 2015 ല്‍ കച്ചവടം നടത്തപ്പെട്ടത്.

commodities ന് options trading ന്റെ അനുവാദം SEBI നല്‍കിയെങ്കിലും commodity derivatives trading അടുത്ത അഞ്ച് വര്‍ഷത്തില്‍ പത്ത് മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് കമ്പോള വിശകലനം പ്രവചിച്ചത്.

വിദേശ ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍, institutional investors, മറ്റ് സാമ്പത്തിക കളിക്കാര്‍ എന്നിവര്‍ക്ക് ഇന്‍ഡ്യയുടെ commodity derivatives market ല്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ തന്നെ അനുമതി നല്‍കും. അത് options ലേയും futures contracts ലേയും കച്ചവടത്തിന്റെ വലിപ്പം ഇനിയും വര്‍ദ്ധിപ്പിക്കും.

ഇതെഴുതുന്ന സമയത്ത് എത്രമാത്രം commodities ആണ് ഇന്‍ഡ്യന്‍ കമ്പോളത്തിലെ options trade ന് അനുവദിച്ചിരിക്കുന്നത് എന്ന് വ്യക്തമല്ല. European options ഓ American options ഓ SEBI അനുവദിക്കുമോ ഇല്ലയോ എന്നകാര്യവും അറിയില്ല.

options trading ന്റെ രീതികളും നിയമങ്ങളും രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. 2017 ന്റെ തുടക്കത്തില്‍ അത് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് കരുതുന്നു.

options contracts വില്‍ക്കുന്നതിലെ വലിയ അപകടസാദ്ധ്യത മനസിലാക്കി option writers ന് വേണ്ടി യോഗ്യതാ criteria(സാമ്പത്തിക സുസ്ഥിരതയുടെ അടിസ്ഥാനത്തില്‍) വികസിപ്പിക്കാന്‍ SEBIയോട് commodity market ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്താണ് commodity options?

നേരത്തേ തീരുമാനിച്ച ഒരു വിലക്ക് ഒരു നിശ്ഛിത ദിവസത്തിന് മുമ്പ് ഒരു futures contract വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനുള്ള അവകാശം (ബാധ്യതയല്ല) രണ്ട് കൂട്ടര്‍(വില്‍പ്പനക്കാര്‍ വാങ്ങുന്നവര്‍)ക്ക് അനുവദിക്കുന്ന ഒരു സാമ്പത്തിക കരാറിനെയാണ് option എന്ന് പറയുന്നത്.

Futures ഉം options ഉം രണ്ടും derivatives ഉല്‍പ്പന്നമാണ്. കാലാവധി തീരുമ്പോള്‍ അടിസ്ഥാനമായ ആസ്തിയെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനുള്ള അവകാശം options ഉടമക്കുണ്ട്. എന്നാല്‍ Futures കരാറുടമക്ക് ഭാവിയിലെ ഒരു ദിവസം അടിസ്ഥാനമായ ആസ്തിയെ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യാനുള്ള ബാധ്യതയാണുള്ളത്. ഇതാണ് അവ തമ്മിലുള്ള പ്രധാന വ്യത്യാസം

commodity derivatives market ന്റെ കാര്യത്തില്‍ ഒരു നിശ്ഛിത വിലക്ക് commodity futures contract വില്‍ക്കാനോ വാങ്ങാനോ നിക്ഷേപകര്‍ക്ക് options അവസരമോ അവകാശമോ (ബാധ്യതയല്ല) നല്‍കുന്നു. commodity options ന്റെ “അടിസ്ഥാനമായ commodity” ഒരു futures contract ആയിരിക്കും. ഒരു ഭൌതിക ആസ്തി ആയിരിക്കില്ല. ഈ കാര്യം പ്രത്യേകം ഓര്‍ക്കണം. അതേ സമയം ഭൌതിക ആസ്തികളിലടിസ്ഥാനമായ derivatives ആണ് futures contracts.

രണ്ട് തരത്തിലുള്ള options ഉണ്ട്: call options ഉം put options ഉം.

call options എന്ന option contract കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഒരു futures contract ഒരു പ്രത്യേക വിലക്ക് ഒരു പ്രത്യേക ദിവസത്തിലോ അതിന് മുമ്പോ വാങ്ങാനുള്ള അവകാശമുണ്ട്, ബാധ്യതയല്ല. വര്‍ദ്ധിച്ച് വരുന്ന വിലക്കെതിരെ സംരക്ഷണം നേടാനാണ് Call options പ്രധാനമായും ഉപയോഗിക്കുന്നത്.

put option എന്ന option contract കൈവശം വെച്ചിരിക്കുന്നവര്‍ക്ക് ഒരു ഒരു futures contract ഒരു പ്രത്യേക വിലക്ക് ഒരു പ്രത്യേക ദിവസത്തിലോ അതിന് മുമ്പോ വില്‍ക്കാനുള്ള അവകാശമുണ്ട്, ബാധ്യതയല്ല. കുറയുന്ന വിലയില്‍ നിന്ന് സംരക്ഷണം നേടാനാണ് Put options പ്രധാനമായും ഉപയോഗിക്കുന്നത്.

യഥാര്‍ത്ഥ ഇടപാട് നടക്കുന്ന ദിവസത്തെ Expiration Date എന്ന് വിളിക്കുന്നു.

കരാറിന്റെ മുമ്പേ തീരുമാനിച്ച (സ്ഥിര) വിലയെ Strike Price എന്ന് പറയുന്നു.

ഒരു options contract കരാറില്‍ ഒരാള്‍ക്ക് പ്രവേശിക്കാന്‍ ചിലവാക്കുന്ന പണത്തെ Premium എന്ന് പറയുന്നു. അതായത് option ന്റെ വില. options contract നടപ്പാക്കിയോ ഇല്ലയോ എന്ന് നോക്കാതെ വാങ്ങുന്ന ആളിന് അയാളുടെ premium തുക നഷ്ടപ്പെടും.

പല രീതിയിലും options പ്രവര്‍ത്തിക്കുന്നത് ഇന്‍ഷുറന്‍സ് പോളിസി പോലെയാണ്. ഉദാഹരണത്തിന് ഉല്‍പ്പന്നത്തിന്റെ താഴുന്ന വിലക്കെതിരെ options വാങ്ങുന്നവര്‍ സുരക്ഷിതത്വം നേടുന്നു. അതേ സമയം വാങ്ങുന്നവര്‍ക്ക് വില ഉറപ്പ് നല്‍കി കൊണ്ട് put option വില്‍ക്കുന്നവര്‍ ഇന്‍ഷുറന്‍സ് ദാദാക്കളാകുന്നു. ഒരു ഇന്‍ഷുറന്‍സ് കമ്പനി പോലെ കരാര്‍ നടന്നാലും ഇല്ലെങ്കിലും put option വില്‍ക്കുന്നവര്‍ ഒരു പ്രീമിയം ഈടാക്കുന്നു.

commodity derivatives കമ്പോളം എന്താണെന്ന് മനസിലാക്കാന്‍ A Beginner’s Guide to Indian Commodity Futures Markets വായിക്കുക.

അപകട സാദ്ധ്യതയുള്ള ഓപ്ഷനുകള്‍

ഓഹരി, ബോണ്ട്, എന്നിവയേക്കാള്‍ options ന് സങ്കീര്‍ണ്ണതകള്‍ കൂടിയതിനാല്‍ അത് സാധാരണ കച്ചവടക്കാര്‍ക്ക് ചേര്‍ന്നതല്ല. അതിനാല്‍ ഒരു ശരാശരി ഇന്‍ഡ്യന്‍ കര്‍ഷകന് പോകാന്‍ പറ്റാത്തയിടമാണ്. volatility factor കാരണം options ഇടപാടുകര്‍ക്ക് ഉയര്‍ന്ന തോതിലുള്ള sophistication ആവശ്യപ്പെടുന്നു.

Sophisticated traders ന് options ഉപയോഗിച്ച് കമ്പോളത്തിന്റെ മുകളിലേക്കോ താഴേക്കോയുള്ള മാറ്റത്തില്‍ നിന്ന് ലാഭം നേടാനാവും. കമ്പോളത്തില്‍ ഒരു നീക്കവും സംഭവിച്ചില്ലെങ്കിലും ലാഭം നേടാനും options കച്ചവടക്കാരെ സഹായിക്കും. മിക്ക options കച്ചവടക്കാരും വെറുതെ callഉം putഉ​ options വാങ്ങുകയല്ല ചെയ്യുന്നത്. അവര്‍ സങ്കീര്‍ണമായ trading strategies ആണ് ഉപയോഗിക്കുന്നത്. ധാരാളം options കളും futures contracts ഉം ഒന്നിച്ച് ചേര്‍ക്കുകയോ അല്ലെങ്കില്‍ dual directional strategies ഉപയോഗിച്ച് ഏത് വശത്തേക്കുള്ളതായാലും വില നീക്കത്തില്‍ നിന്ന് speculative ലാഭം നേടുന്നു.

അതുകൊണ്ട് commodity derivatives markets നെക്കുറിച്ച് നല്ല അറിവുള്ള നല്ല സാമ്പത്തിക ഭദ്രതയുള്ള വിദഗ്ദ്ധരായ കച്ചവടക്കാര്‍ക്കും നിക്ഷേപകര്‍ക്കുമാകും commodity options അനുയോജ്യം. ഉയര്‍ന്ന leverage കിട്ടുന്നതിനാല്‍ വന്‍തോതിലുള്ള ഊഹക്കച്ചവടത്തിന് സാദ്ധ്യതയുള്ളതിനാല്‍ Options contracts വളരേറെ അപകടം പിടിച്ചതാണ്. ലാഭത്തിനോ നഷ്ടത്തിനോ ആ leverage കാരണമാകും.

തെറ്റായ രീതിയില്‍ Options ഉപയോഗിച്ചതിനാല്‍ വലിയ സാമ്പത്തിക നഷ്ടവും പാപ്പരാകലും സംഭവിച്ച ധാരാളം സംഭവങ്ങളുണ്ട്. ഉദാഹരണത്തിന് ബ്രസീലിലെ സ്ഥാപനമായ Aracruz Celulose. ശുദ്ധീകരിച്ച യൂക്കാലിപ്റ്റസ് കുഴമ്പ് നിര്‍മ്മിക്കുന്ന ലോകത്തെ ഏറ്റവും വലിയ കമ്പനിയായിരുന്നു അവര്‍. 2008 ല്‍ അമേരിക്കന്‍ ഡോളറിനെതിരായ അവരുടെ forex option bets തെറ്റാകുകയും അതിനാല്‍ $250 കോടി ഡോളര്‍ നഷ്ടപ്പെടുകയും ചെയ്തു.

option contracts വാങ്ങുന്നയാളിന് അത് വില്‍ക്കുന്ന ആളിനേക്കാള്‍ വ്യത്യസ്ഥമായ ഒരു അപകടസാദ്ധ്യതയാണുള്ളത്. പരിധിയില്ലാത്ത നഷ്ടത്തിന് കാരണമാകുന്ന futures contract ല്‍ നിന്ന് വ്യത്യസ്ഥമായി option വാങ്ങുന്നയാളിന് പ്രീമിയത്തിന് ചിലവായ തുകയും കമ്മീഷനും ഫീസുകളും മാത്രമേ നഷ്ടമാകൂ. അതുപോലെ option വാങ്ങുന്നയാളിന് margin calls ഇല്ല. അതുകൊണ്ട് ചിലവാക്കിയ പണവും ഏറ്റവും കൂടിയ അപകടസാദ്ധ്യതയും at the outset ആണെന്ന് option വാങ്ങുന്നവര്‍ക്കറിയാം.

അടിസ്ഥാനമായ futures contracts ന്റെ വില തീര്‍ച്ചയില്ലാതെ വര്‍ദ്ധിക്കാമെന്നതുകൊണ്ട് എന്നാല്‍ call options ന്റെ കാര്യത്തില്‍ നഷ്ടമുണ്ടാകാനുള്ള സാദ്ധ്യത വില്‍ക്കുന്നവര്‍ക്ക് താത്വികമായി പരിധിയില്ലാത്തതാണ്. അതുകൊണ്ട് options contract ന്റെ വിലയും തീര്‍ച്ചയില്ലാതെ വര്‍ദ്ധിക്കും. put options ന്റെ കാര്യത്തില്‍ വില്‍ക്കുന്നയാളിന്റെ downside അടിസ്ഥാനമായുള്ള futures contract ന്റെ മൂല്യത്തിന് അത്രയേ വരൂ.
കരാര്‍ നടപ്പാകുകയോ കാലാവധി കഴിയുകയോ ചെയ്യുന്നത് വരെ ഒരു option വില്‍പ്പനക്കാരന്‍ margin requirements(ഇടനില സ്ഥാപനത്തില്‍ ഈടായി നല്‍കിയിരിക്കുന്ന പണമോ ആസ്തികളോ) പാലിക്കണം.

positive spillovers ന്റെ കാര്യം എന്താണ്? options trading ന്റെ positive spillovers നെ പിന്‍തുണക്കുന്ന വാദം വളരെ അധികം ഊതിപ്പെരുപ്പിച്ചതും വളരെ കുറവ് തെളിവുകളുള്ളതുമാണ്. പ്രത്യേകിച്ചും commodity markets ന്റെ കാര്യത്തില്‍. ഗുണങ്ങള്‍ കൂടിയ വിവര പ്രസാരണം, ഉയര്‍ന്ന market liquidity, മെച്ചപ്പെട്ട market stability തുടങ്ങിയവ ലോക commodity markets ല്‍ തെളിക്കപ്പെടാത്ത കാര്യങ്ങളാണ്.

കൃഷിക്കാര്‍ക്ക് ഒരു കളി മാറ്റമാകുമോ?

options trading നെ കൊണ്ടുവന്നത് commodity exchanges ഉം അവരുടെ ഇടനിലക്കാരും സ്വാഗതം ചെയ്യുന്നു. ഉയര്‍ന്ന കച്ചവട വ്യാപ്തം അവരുടെ ഫീസും കമ്മീഷനും വര്‍ദ്ധിപ്പിക്കുമെന്ന് അവര്‍ കരുതുന്നു. അവരുടെ ബിസിനസ്‍ രീതി പരിഗണിക്കുമ്പോള്‍ അത് മനസിലാക്കാവുന്ന കാര്യമാണ്. എന്നാല്‍ ഇന്‍ഡ്യയിലെ കര്‍ഷക സമൂഹത്തെ സഹായിക്കാനാണ് ഇതെന്ന വാദം ഒട്ടും മനസിലാവാത്ത കാര്യമാണ്.

“commodities market ല്‍ ആഴത്തില്‍ ബാധിക്കുന്ന ചരിത്രപരമായ നീക്കമാണ് ഇത്. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്ന ഞങ്ങള്‍ക്ക് അതിയായ ഉല്‍സാഹമുണ്ട്. ഇത് product basket നെ വിപുലീകരിക്കുകയും കൂടുതല്‍ പുതിയ ആള്‍ക്കാരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യും. കൃഷിക്കാര്‍ക്ക് ഇത് ഒരു കളി മാറ്റമാകുമാണ്. അവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ derivatives market ല്‍ വില്‍ക്കാന്‍ സഹായിക്കുകയും അങ്ങനെ ഉത്പാദന ചിലവിനേക്കാള്‍ താഴേക്ക് ഉല്‍പ്പന്നത്തിന്റെ വില ഇടിയുകയാണെങ്കില്‍ വില സുരക്ഷയുടെ(protection) ഗുണം നേടുകയും ചെയ്യാം. അതുപോലെ വില വര്‍ദ്ധിക്കുമ്പോഴും ഗുണങ്ങള്‍ നേടാനാവും. futures നെ അപേക്ഷിച്ച് Options വളരെ മെച്ചപ്പെട്ട hedging instrument ആണ്,” എന്ന് NCDEX ന്റെ Managing Director ആയ Samir Shah പത്രസമ്മേളനത്തില്‍ പറഞ്ഞു.

1990കളില്‍ commodity futures trading കൊണ്ടുവന്നപ്പോള്‍ ഇതേ പോലുള്ള വാദങ്ങളാണ് പറഞ്ഞത് എന്നത് ശ്രദ്ധേയമാണ്. commodity futures trading നല്ല വിലനിയന്ത്രണ സംവിധാനം കൊണ്ടുവരും, വില മാന്യമായതാവും, സുതാര്യത കൊണ്ടുവരും എല്ലാറ്റിനും ഒരു ക്രമമുണ്ടാകും എന്നു തുടങ്ങി വലിയ അവകാശവാദങ്ങളായിരുന്നു ആ സമയത്ത് പറഞ്ഞത്. spot markets ലെ വില പരിധികള്‍ കഴിഞ്ഞ് പോകുന്നതിന്റെ അപകടത്തില്‍ നിന്നും ഇന്‍ഡ്യയിലെ കര്‍ഷകരെ hedge ചെയ്യാന്‍ futures market സഹായിക്കും എന്നായുരുന്നു അന്നത്തെ അവകാശവാദം. അങ്ങനെ ഭാവിയില്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളില്‍ ഉറപ്പുള്ള വില ലഭിക്കും. futures ല്‍ ഇടപാട് നടത്തിയാല്‍ ഭാവിയിലെ വിലെ എന്താകുമെന്നതിന്റെ reliable വില സൂചന മാസങ്ങള്‍ക്ക് മുമ്പുതന്നെ കൃഷിക്കാര്‍ക്ക് ലഭിക്കും.

എന്നിരുന്നാലും ഈ സാമ്പത്തിക ലക്ഷ്യങ്ങള്‍ കാര്‍ഷിക ചരക്കുകളുടെ (ചില ലോഹങ്ങളുടേയും ധാതുക്കളുയേും) കാര്യത്തില്‍ എല്ലാം നേടിയെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. 2003 മുതല്‍ക്ക് commodity futures markets ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കുന്നു എന്ന കാര്യം ഓര്‍ക്കുക. ഊഹക്കച്ചവടക്കാരാണ് ഇപ്പോഴും futures markets ല്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. വില വഞ്ചനക്ക് വേണ്ടി വാണിജ്യപരമായി ജോലിചെയ്യാത്തവരും കളിക്കുന്നു. ഒപ്പം ശിക്ഷാഭയമില്ലാതെ മറ്റ് കമ്പോള പീഡന പ്രവര്‍ത്തനങ്ങളും നടത്തുന്നു. ഇന്‍ഡ്യയിലെ കാര്‍ഷിക സമുദായത്തിന്റെ ommodity futures markets ലുള്ള പ്രതീക്ഷയും ദൃഢവിശ്വാസവും നിരന്തരം കേള്‍ക്കുന്ന ട്രേഡിങ് അഴിമതി (കൊത്തമര(guar) മുതല്‍ കുരുമുളക് വരെ) കാരണം ഇല്ലാതെയായി. ഈ കമ്പോളത്തെ “Satta Bazaar” (ചൂതാട്ട കമ്പോളം) എന്നാണ് അവര്‍ വിളിക്കുന്നത്.

NSEL ല്‍ നടന്ന വലിയ ട്രേഡിങ് വിവാദത്തിന് ശേഷം അന്നത്തെ നിയന്ത്രണ സംവിധാനമായ Forward Markets Commission (FMC) നെ കഴിഞ്ഞ വര്‍ഷം SEBI യുമായി ലയിപ്പിച്ചു.

ഇന്‍ഡ്യയിലെ commodity futures കമ്പോളത്തില്‍ കര്‍ഷരുടെ പങ്കാളിത്തം വളരെ കുറവാണ്. കമ്പോള കണക്ക് പ്രകാരം ഇന്‍ഡ്യയിലെ 2000 കര്‍ഷകര്‍ പോലും commodity futures exchanges ല്‍ വ്യാപാരം നടത്തുന്നില്ല. എന്തിന് കര്‍ഷകരുടെ മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങള്‍ (NAFED, HAFED പോലുള്ളവ) പോലും അതില്‍ പങ്കെടുത്തിരുന്നില്ല. കാരണം futures market എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് ആര്‍ക്കും അറിയില്ല. കര്‍ഷകര്‍ക്ക് വേണ്ടി അത്തരം സംഘങ്ങള്‍ക്ക് futures exchanges ലെ aggregators ഉം hedge positions ഉം ആയി പ്രവര്‍ത്തിക്കാനാകും.

വില കണ്ടെത്തുന്നതിലും വില അപകടം നിയന്ത്രിക്കുന്നതിലും futures അതിന്റെ ലക്ഷ്യം നേടുന്നതില്‍ പരാജയപ്പെട്ട അവസരത്തില്‍ എങ്ങനെയാണ് options മാത്രമോ, futures contracts നോട് ചേര്‍ന്നോ ഇന്‍ഡ്യയിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കും. അതും പ്രത്യേകിച്ച് രാജ്യത്തെ കാര്‍ഷിക സമൂഹത്തിന്റെ 78% വും 2 ഹെക്റ്ററില്‍ താഴെ കൃഷിയിടമുള്ള ചെറിയ കര്‍ഷകരായിരിക്കെ.

sensitive ഭക്ഷ്യ സുരക്ഷാ ഉല്‍പ്പന്നങ്ങളില്‍ options trading തുടങ്ങുന്നത് ജാഗ്രതയോടെ കാണേണ്ട ഒന്നാണ്. കാരണം അവയുടെ വില അസ്ഥിരത ഇന്‍ഡ്യയിലെ ഉത്പാദകരേയും ഉപഭോക്താക്കളേയും ബാധിക്കുന്ന വലിയ ഭീഷണിയാണ്.

futures trading ല്‍ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നതിനെക്കുറിച്ച് അടിസ്ഥാനപരമായ ഒരു അറിവ് ശരാശരി ഇന്‍ഡ്യന്‍ കര്‍ഷകര്‍ക്കില്ല. അതിനേക്കാള്‍ സങ്കീര്‍ണ്ണമാണ് options trading എന്നത്. കാരണം ഇപ്പോള്‍ തന്നെ സങ്കീര്‍ണ്ണമായ ഒരു trading instrument ന്റെ മുകളില്‍ സങ്കീര്‍ണ്ണതയുടെ ഒരു പാളികൂടി കൂട്ടിച്ചേര്‍ക്കുകയാണ് options trading ചെയ്യുന്നത്. അതുകൊണ്ട് options contracts ഇന്‍ഡ്യന്‍ കാര്‍ഷിക സമൂഹത്തിന് ഒട്ടും അനുയോജ്യമല്ല. അതുപോലെ hedging ആവശ്യത്തിന് derivatives കരാറുകള്‍ കാര്യക്ഷമമായി നടത്താനും വേണ്ടത്ര വിഭവങ്ങളും ശേഷിയും ചെറിയ സ്ഥാപനങ്ങള്‍ക്ക് ഉണ്ടാവില്ല. futures, options contracts ന്റെ trading ലെ അപകട സാദ്ധ്യത മനസിലാക്കുന്നതില്‍ പരിചയസമ്പന്നരായ traders പോലും വളരേറെ വിഷമമാണ്.

ഇക്കാലത്ത് ചെറിയ stakeholders നായി ഹൃസ്വകാല പരിശീലന വര്‍ക്ഷോപ്പുകള്‍ commodity exchanges നടത്താറുണ്ട്. എന്നാല്‍ അത്തരം വര്‍ക്ഷോപ്പുകള്‍ derivatives trading നെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങളും കാഴ്ചപ്പാടും നല്‍കാന്‍ പര്യാപ്തമല്ല.

കര്‍ഷകരെ സഹായിക്കാനായി commodity options പോലുള്ള അതി സങ്കീര്‍ണമായ derivatives instruments തുടങ്ങുന്നതിന് പകരം ഇന്‍ഡ്യയിലെ ഭരണാധികാരികള്‍ spot markets ന്റെ ചിന്നിച്ചിതറിയ സ്വഭാവം, സംസ്ഥാന കാര്‍ഷികോല്‍പ്പന്ന മാര്‍ക്കറ്റിങ് കമ്മറ്റികളുടെ(APMCs) രാഷ്ട്രീയവല്‍ക്കരണം, പര്യാപ്തമല്ലാത്ത സംഭരണികള്‍ മില്ലുകള്‍, ഗ്രാമങ്ങളിലെ റോഡുകളുടേയും infrastructure ന്റേയും മോശം അവസ്ഥ പോലുള്ള bottlenecks ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്.

ഊഹക്കച്ചവടക്കാരുടെ കളിസ്ഥലം

ഇപ്പോഴുള്ള futures contracts മായി പൂരകമാണ് options കരാറുകളെന്ന് അതിന്റെ വക്താക്കള്‍ വാദിക്കുന്നു. അങ്ങനെ കൃഷിക്കാര്‍ക്കും SMEs നും hedging ആവശ്യത്തില്‍ ഇന്‍ഡ്യന്‍ commodity derivatives നെ കൂടുതല്‍ ആകര്‍ഷകമാക്കും.

അടിസ്ഥാനമായ commodity യെക്കുറിച്ച് ബോധമുള്ള കമ്പോളത്തില്‍ കളിക്കുന്നവരാണ്(ഉത്പാദകര്‍, processors, ഉപഭോക്താക്കള്‍ ഇവര്‍ ഉള്‍പ്പെടും) Hedgers. അവര്‍ derivatives കമ്പോളത്തെ പ്രധാനമായും hedging ആവശ്യത്തിന് ഉപയോഗിക്കുന്നു. hedgers ഒരേ സമയം spot market ലും futures market ലും പ്രവര്‍ത്തിക്കുന്നു. spot market ല്‍ എന്തിന് വേണ്ടി hedge ചെയ്യാനാഗ്രഹിക്കുന്നുവോ futures market ല്‍ അതിന് വിരുദ്ധമായ position എടുത്തുകൊണ്ട് അവര്‍ അവരുടെ അപകട സാദ്ധ്യത കുറക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. അങ്ങനെ രണ്ട് positionനുകളും റദ്ദാക്കപ്പെടുന്നു.

കമ്പോളത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിഭാഗങ്ങളായി തരം തിരിക്കാനുള്ള ശക്തമായി നടപ്പാക്കുന്ന guidelines ഇല്ലാതിരിക്കുന്നതിനാല്‍ commodity derivatives markets ലെ ഊഹക്കച്ചവടക്കാരേയും hedgersനേയും വേര്‍തിരിച്ച് കാണാന്‍ വിഷമമാണ്. അതിനാല്‍ ഇന്‍ഡ്യയിലെ കമ്പോളത്തിലെ പൂര്‍ണമായും hedging ആവശ്യത്തിന് ഉപയോഗിക്കുന്ന derivatives contracts എത്ര ശതമാനം വരുമെന്ന് ആര്‍ക്കും അറിയാനാവില്ല. ഒരു കച്ചവടക്കാരന്‍ പൂര്‍ണ്ണമായും ഊഹക്കച്ചവടത്തിനോ hedging ആവശ്യത്തിനോ ആണ് commodity derivatives contracts വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നതെന്ന് കണ്ടെത്തുക വിഷമകരമാണ്.

ഇന്‍ഡ്യയിലെ commodity futures market ല്‍ നടക്കുന്ന tradingന്റെ ഭൂരിഭാഗവും ഊഹക്കച്ചവടക്കാരും futures contracts വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതില്‍ നിന്ന് ലാഭം കൊയ്യുന്ന non-commercial traders ഉം ആണെന്ന് അധിക കാലത്തിന് മുമ്പ്, FMC പറഞ്ഞിരുന്നു. ഭൌതിക ചരക്കിന്റെ (commodity) ഉടമസ്ഥത നേടാന്‍ അവര്‍ക്ക് ഒരു ഉദ്ദേശവുമില്ല. ഇതില്‍ പങ്കെടുക്കുന്ന hedgers ന്റെ എണ്ണം വളരെ കുറവാണ്. futures market ല്‍ ഇടപെടുന്ന hedgers ന്റെ എണ്ണം വളരെ കുറവാണെന്നുതന്നെയാണ് മിക്ക കമ്പോള വിശകനവും പറയുന്നത്. അടുത്ത കാലത്ത് നടന്ന വില കൃത്രിമത്വം കാരണം അവര്‍ക്ക് commodity derivatives market ലുള്ള ധൈര്യവും വിശ്വാസവും തന്നെ നഷ്ടപ്പെട്ടിരിക്കുകയാണ്.

ഇന്‍ഡ്യന്‍ ഓഹരി കമ്പോളത്തില്‍ വില്‍ക്കപ്പെടുന്ന options കരാറുകളില്‍ കൂടുതലും, ഇപ്പോഴുള്ള portfolios നെ hedge ചെയ്യുന്നതിന് പകരം, കൂടുതല്‍ ലാഭം നേടാനുള്ള ഊഹക്കച്ചവട ഉപകരണങ്ങള്‍ ആയാണ് ഉപയോഗിക്കുന്നത്.

commodity options trading നെ പുതിയതായി കൊണ്ടുവരുന്നത് വലിയ കച്ചവടക്കാരേയും ഊഹക്കച്ചവടക്കാരേയും കൂടുതല്‍ ഊഹക്കച്ചവട നിക്ഷേപങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുകയാവും ചെയ്യുക. ഈ കമ്പോള കളിക്കാര്‍ക്ക് അവരുടെ കച്ചവട ആയുധ ശേഖരത്തിലേക്ക് പുതിയ ഉപകരണങ്ങള്‍ കിട്ടി എന്ന് സാരം.

വിദേശ ബാങ്കുകള്‍, institutional investors, മറ്റ് സാമ്പത്തിക കളിക്കാര്‍ തുടങ്ങിയവരുടെ പ്രവേശനം ഇന്‍ഡ്യന്‍ commodity derivatives കമ്പോളത്തെ hedging, price discovery എന്ന രണ്ട് പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തും. പൂര്‍ണ്ണമായും ഊഹക്കച്ചവട പ്രവര്‍ത്തനത്തിന്റെ ഗോദയായി commodity derivatives markets മാറുന്നതിനെ തടയാന്‍ നയ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കണം.

സാമ്പത്തിക നിക്ഷേപകര്‍ക്കും commodity speculators നും നല്ലതായിരിക്കുന്നത് എന്തായാലും ഇന്‍ഡ്യന്‍ കര്‍ഷകര്‍ക്കും ചെറിയ സംരംഭകര്‍ക്കും ഗുണകരമാവില്ല. inclusive വളര്‍ച്ച, വികസനം എന്നിവക്ക് ഈ നയം വലിയ ദോഷം ചെയ്യും. അതുകൊണ്ട് അത് പുനപരിശോധിക്കണം.

Kavaljit Singh works with Madhyam, a policy research institute, based in New Delhi.

— സ്രോതസ്സ് madhyam.org.in

വാഷിങ്ടണോ അതോ വാള്‍സ്ട്രീറ്റോ

Michael Hudson

ഒന്റാറിയോയിലെ കുപ്പിവെള്ള ഫാക്റ്ററിയില്‍ നിന്ന് വെള്ളമെടുക്കാന്‍ നെസ്റ്റ്‌ലെ കൂടുതല്‍ പണം കൊടുക്കണം

ഒന്റാറിയോയിലെ നിലയത്തില്‍ നിന്ന് 10 ലക്ഷം ലിറ്റര്‍ വെള്ളം പമ്പ് ചെയ്യുന്നത്, അത് കുപ്പിയിലാക്കി ദാഹിക്കുന്ന ഉപഭോക്താവിന് കൊടുത്ത് ലാഭമുണ്ടാക്കാന്‍ നെസ്റ്റ്‌ലെ ഇപ്പോള്‍ $3.71 ഡോളറാണ് കൊടുക്കുന്നത്.

ഈ ഫീസ് $500 ആയി വര്‍ദ്ധിപ്പിക്കാന്‍ ഒന്റാറിയോ പദ്ധതിയിടുന്നു. പൊതുജനങ്ങളുടെ പ്രതിഷേധം കാരണം ലിബറല്‍ സര്‍ക്കാര്‍ ഫീസ് $503.71 ആയി വര്‍ദ്ധിപ്പിക്കാനാണ് പരിപാടി. കുപ്പിവെള്ള ഭീമന്‍ പ്രതിദിനം 36 ലക്ഷം ലിറ്ററാണ് Aberfoyle ലെ കിണറില്‍ നിന്നും എടുക്കുന്നത്. അടുത്തുള്ള Erin ലെ കിണറില്‍ നിന്നും പ്രതിദിനം 11 ലക്ഷം ലിറ്റര്‍ എടുക്കുന്നുണ്ട്.

— സ്രോതസ്സ് theglobeandmail.com

എന്നാല്‍ ഉപഭോക്താവ് 12 ലിറ്റര്‍ വെള്ളത്തിന് $8 ഡോളര്‍ കൊടുക്കുന്നു. നെസ്റ്റ്‌ലെ ആ വെള്ളമെടുക്കാന്‍ സര്‍ക്കാരിന് കൊടുക്കുന്നത് 10 ലക്ഷം ലിറ്ററിന് $3.71 ഡോളറാണ്. ഫ്ലിന്റിലെ ജലദുരന്തത്തിലും നെസ്റ്റ്‌ലെ വെള്ളം വിറ്റ് കാശാക്കുകയാണ്.
നെസ്റ്റ്‌ലെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

ഏറ്റവും മുകളിലുള്ള 1 % പേര്‍ ലോകത്തിന്റെ സമ്പത്തിന്റെ പകുതി കൈയ്യാളുന്നു

താഴെയുള്ള 99% ആളുകളേക്കാള്‍ സമ്പത്ത് ലോകത്തെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ കൈവശം വെച്ചിരിക്കുന്നു. Credit Suisse ന്റെ 2015 ലെ Global Wealth Report പ്രകാരമാണ് ഈ വിവിരം. ഏറ്റവും സമ്പന്നരായ 1 % മുതിര്‍ന്ന മനുഷ്യര്‍ ലോകത്തെ മൊത്തം സമ്പത്തിന്റെ 48 % വും കൈവശം വെച്ചിരിക്കുന്നു എന്ന് കഴിഞ്ഞ വര്‍ഷം Credit Suisse കണ്ടെത്തി. ലോകത്തെ മൊത്തം വീടുകളുടെ സമ്പാദ്യത്തിന്റെ 50.4 % വും കൈയ്യാളുന്നത് ഏറ്റവും മുകളിലുള്ള ഈ 1 % ക്കാരാണെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.

Credit Suisseന്റെ കണ്ടെത്തലുകള്‍, ലോകത്തെ സാമ്പത്തിക അസമത്വം കൂടുതലാകുകയേയുള്ളു എന്ന Oxfam ന്റെ പ്രവചനങ്ങളുമായി ഒത്തുപോകുന്നതാണ്. വീടുകളുടെ സമ്പാദ്യത്തിന്റെ പകുതിയിലധികവും 2016 ല്‍ അതിസമ്പന്നരായ 1 % പേര്‍ കൈയ്യടക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ ഞങ്ങള്‍ പ്രവചിച്ചു. ആ പ്രവചനം ശരിയായിരുന്നു എന്നാണ് ഇപ്പോള്‍ തെളിയുന്നത്. എന്നാലും അത് ആഘേഷിക്കേണ്ട ഒരു കാര്യമല്ല.


Share of global wealth of the top 1% and bottom 99% respectively; Credit Suisse data available 2000–2015

ആഗോള സാമ്പത്തിക പിരമിഡിന്റെ ഏറ്റവും മുകളില്‍ നോക്കിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ പേടിപ്പെടുത്തുന്നതാണ്. 2014 ജനുവരിയില്‍ ഞങ്ങള്‍ ആദ്യം ഇത് കണക്കാക്കിയപ്പോള്‍ 85 സമ്പന്നരായ വ്യക്തികള്‍ക്ക് ഏറ്റവും ദരിദ്രരായ ഭൂമിയിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകളേക്കാള്‍ സമ്പത്തുണ്ടായിരുന്നു. ആ ഗതി കൂടുതല്‍ വഷളാകുകയാണ് പിന്നീടുണ്ടായത്. കഴിഞ്ഞ [2015] ജനുവരിയില്‍ പകുതിയിലധികം ജനങ്ങളേക്കാള്‍ സമ്പത്തുള്ളവരുടെ എണ്ണം വീണ്ടും കുറഞ്ഞ് 80 ആയി.

വളരുന്ന ഈ തീവൃമായ സാമ്പത്തിക അസമത്വം വളരേറെ വിഷമമുണ്ടാക്കുന്നതാണ്. സാമ്പത്തിക വിഭവങ്ങളുടെ ഉയര്‍ന്ന അസമത്വം കേന്ദ്രീകരണം കുറവ് കുറവ് ആളുകളിലേക്ക് എത്തുന്നത് രാജ്യങ്ങളുടെ സാമൂഹ്യ സ്ഥിരതയേയും സുരക്ഷയേയും മോശമായി ബാധിക്കും. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ ദുഷ്കരമാക്കും, രാഷ്ട്രീയ പങ്കാളിത്തത്തിന് ഭീഷണിയാകും, മറ്റ് അസമത്വങ്ങളെ വര്‍ദ്ധിപ്പിക്കും.

പല വഴിയില്‍, സമൂഹത്തില്‍ ആരാണ് ശക്തി കൈയാളുന്നത് എന്നതിന്റെ പ്രതിഫലനമാണ് ഇന്നത്തെ പ്രശ്നമായ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നത്. ഉദാഹരണത്തിന് ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കും അതി സമ്പന്നര്‍ക്കും അവരുടെ സമ്പത്ത് കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലേക്ക് നീക്കാന്‍ കഴിയുകയും മിക്കപ്പോഴും അവരുടെ സമ്പത്തിനുള്ള നികുതിയില്‍ വളരെ കുറവ് മാത്രം അടക്കുകയും ചെയ്യുമ്പോള്‍ സാധാരണ പൌരന്‍മാര്‍ക്ക് അവര്‍ കഷ്ടപ്പെട്ട് നേടിയ വരുമാനത്തില്‍ നിന്ന് മുഴുവനും നികുതി കൊടുക്കേണ്ടി വരുന്ന അവസ്ഥ.

ഈ അവസ്ഥയില്‍ സാമ്പത്തിക കളിയില്‍ കള്ളത്തരം കൃത്രിമത്വം ചെയ്ത് അത് തങ്ങള്‍ക്കനുകൂലമാക്കാന്‍ വിഭവങ്ങളുള്ള സമ്പന്ന ഉന്നതരില്‍ നിന്ന് ശരാശരി പൌരന്‍മാര്‍ക്ക് എങ്ങനെ രാഷ്ട്രീയ അധികാരം വീണ്ടെടുക്കാന്‍ കഴിയും എന്നത് ശരിക്കും ഒരു വെല്ലുവിളിയാണ്. രാഷ്ട്രീയ സംവിധാനത്തില്‍ അതി ഭീമമായി പണം ഒഴുക്കുന്നതില്‍ നിന്ന് ജനാധിപത്യവും തുല്യ പ്രതിനിധാനവും തകര്‍ക്കാന്‍ ഉന്നതര്‍ ചെയ്യുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വ്യക്തമാണ്. ഇറ്റ് വീഴല്‍ നയങ്ങള്‍ ദരിദ്രരെ സഹായിക്കും, സര്‍ക്കാര്‍ ചിലവ് ചുരുക്കല്‍ പരിപാടി “ഉത്തരവാദിത്ത”ത്തോടുകൂടിയതാണ് എന്നത് പോലുള്ള കെട്ടുകഥകള്‍ പ്രചരിപ്പിച്ച് ആശയങ്ങളുടെ കമ്പോളത്തെ ‘പിടിച്ചെടുക്കുന്നത്’ ല്‍ നിന്നും ഉന്നതരുടെ സ്വാധീനം കാണാം. ഇറ്റ് വീഴലും, ചിലവ് ചുരുക്കലും ഒക്കെ നിരന്തരം തെറ്റാണെന്ന് തെളിയക്കപ്പെട്ടിട്ടുണ്ട്.

ആധുനിക ലോകത്തെ നിര്‍വ്വചിക്കുന്ന ഭീമമായ സാമ്പത്തിക അസമത്വത്തിലേക്ക് ജനത്തെ ഉണര്‍ത്തുന്നതാണ് Credit Suisse പോലുള്ളവരുടെ കണ്ടെത്തല്‍. സമ്പന്നര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളിലേക്ക് ശ്രദ്ധ കൊണ്ടുവരാനായി ജനകീയ പ്രതിഷേധം വളരുന്നു. ഉദാഹരണത്തിന് അടുത്തകാലത്ത് 34 വികസ്വര രാജ്യങ്ങളില്‍ നടന്ന ഒരു Pew സര്‍വ്വേയില്‍ അഴിമതിയാണ് അവരുടെ രാജ്യങ്ങളിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രശ്നം എന്ന് അഭിപ്രായപ്പെടുകയുണ്ടായി. അഴിമതിയും, ക്രോണി മുതലാളിത്തവും, അസമത്വം തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഇന്‍ഡ്യയിലെ പുതിയ കോടീശ്വരന്‍മാരില്‍ പകുതി പേരും അവരുടെ ഭാഗ്യം കണ്ടെത്തിയത് ‘അമിത വാടക’ കിട്ടുന്ന രംഗങ്ങളില്‍ നിന്നാണ്. അതായത് അവരുടെ സമ്പത്ത് സര്‍ക്കാര്‍ നല്‍കുന്ന ആനുകല്യങ്ങളില്‍ നിന്നാണ്. (ഉദാഹരണത്തിന് പൊതു സ്ഥലം നിര്‍മ്മിക്കാനുള്ള അനുവാദം, ടെലികോം സ്പെക്ട്രത്തിന്‍ മേലുള്ള നിയന്ത്രണം തുടങ്ങിയവ). അത്തരം പ്രത്യേകാവകാശത്തില്‍ അഴിമതിയും കൈക്കൂലിയും തീര്‍ച്ചയായും പിന്നിലുണ്ടാവും.

സമ്പന്ന, ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ പ്രതിഷേധിക്കുന്നു എന്നതാണ് ഒരു നല്ല കാര്യം. മല്‍സരം, കണ്ടുപിടുത്തം എന്നതില്‍ നിന്നും കുത്തകവല്‍ക്കരണം(monopoly), കോര്‍പ്പറേറ്റിസം എന്നതിലേക്ക് മുതലാളിത്തം മാറിയതാണ് ഈ കാലഘട്ടത്തിന്റെ ഗതിമാറ്റം. നാം ഇന്ന് കാണുന്ന ഭീമമായ അസമത്വത്തിന്റെ കാരണം അതാണ്. ലോകത്തിന്റെ സമ്പത്ത് ഒരു വളരെ ചെറിയ ഒരു കൂട്ടം ആളുകളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. നാം ഇന്ന് ദൈനംദിനം കാണുന്ന ദാരിദ്ര്യത്തിന്റേയും അസമത്വത്തിന്റേയും അനീതിയുടെ ശരിക്കുള്ള വിവരങ്ങളുടെ പിന്‍തുണയോടെ ഇന്നത്തെ അസമത്വത്തിന് സര്‍ക്കാരുകളെ ഉത്തരവാദിത്തില്‍ കൊണ്ടുവരാന്‍ Credit Suisse പ്രസിദ്ധപ്പെടുത്തിയ വിവരങ്ങള്‍ പൌരന്‍മാര്‍ക്ക് ശക്തി നല്‍കും.

— സ്രോതസ്സ് politicsofpoverty.oxfamamerica.org By Nick Galasso

കുടിയിറക്കപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരും

ഏത് കോര്‍പ്പറേറ്റുകളാണ് ലോകം ഭരിക്കുന്നത്?

വളരെ കുറവ് എണ്ണം കോര്‍പ്പറേറ്റുകളാണ് ലോകത്തെ മൊത്തം കമ്പോളത്തിന്റേയും വലിയ ഭാഗം കൈയ്യാളുന്നത്. താഴെപ്പറയുന്നവയില്‍ ഏതൊക്കെ ബ്രാന്റുകള്‍ താങ്കള്‍ ഉപയോഗിക്കുന്നു?

അത് ഏറ്റവും മുകളിലുള്ള ചെറിയ ലോകമാണ്:

Banking
Largest banks hold a total of $25.1 trillion:[1]
1.) ICBC, China, $2.95 trillion in assets, over 18,000 outlets, 108 branches globally
2.) HSBC holdings, UK, $2.68 trillion in assets, 6,600 offices in 80 countries, 55 million customers
3.) Deutsche Bank, Germany, $2.6 trillion in assets, 2,963 branches, 70 countries, 46 million customers
4.) Credit Agricole Group, France, $2.58 trillion in assets, 60 countries, over 21 million clients
5.) BNP Paribas, France, $2.51 trillion in assets
6.) Mitsubishi UFJ Financial Group, Japan, $2.49 trillion in assets
7.) Barclays PLC, United Kingdom, $2.41 trillion in assets
8.) JPMorgan Chase & Co., U.S., $2.39 trillion in assets
9.) China Construction Bank Corp., China, $2.36 trillion in assets
10.) Japan Post Bank, Japan, $2.12 trillion in assets

Continue reading “ഏത് കോര്‍പ്പറേറ്റുകളാണ് ലോകം ഭരിക്കുന്നത്?”