എണ്ണ വ്യവസായം കോടതിയില്‍ പറയുന്നു CO2 നെക്കുറിച്ച് അറിയില്ല എന്ന്

കാലാവസ്ഥാമാറ്റ കേസില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അന്തരീക്ഷത്തിലെ അളവ് എത്രയെന്ന് തനിക്കറിയില്ലെന്ന് അമേരിക്കയിലെ എണ്ണ പ്രകൃതിവാതക കമ്പനികളുടെ വക്കീല്‍ കോടതിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഫെബ്രുവരി 7 ന് Juliana, et al v. United States of America et al എന്ന ഈ കേസില്‍ CO2ന്റെ അന്തരീക്ഷത്തിലെ സാന്ദ്രത 400 parts per million എന്ന അളവില്‍ കൂടുതലായിരിക്കുകയാണെന്ന കാര്യം Frank Volpe ക്ക് അറിയില്ല എന്നാണ് പറഞ്ഞത്.

Volpe പ്രതിനിധാനം ചെയ്യുന്ന സംഘം, “അന്തരീക്ഷത്തിലെ CO2ന്റെ ഇപ്പോഴത്തെ സാന്ദ്രത 400ppm ആണെന്ന കാര്യം അംഗീകരിക്കുന്നുവോ” എന്ന് ജഡ്ജി Thomas Coffin ചോദിച്ചു. Volpe അതിനുത്തരം പറഞ്ഞില്ല. “നിങ്ങളത് വിസമ്മതിക്കുകയാണോ അതോ നിങ്ങള്‍ക്ക് അറിയില്ലന്നാണോ?” ജഡ്ജി വീണ്ടും ചോദിച്ചു. “ഞങ്ങള്‍ക്കറിയില്ല,” എന്ന് Volpe പറഞ്ഞു.

American Petroleum Institute, American Fuel & Petrochemical Manufacturers and National Association of Manufacturers എന്നിവരേയാണ് Volpe പ്രതിനിധാനം ചെയ്യുന്നത്.

— സ്രോതസ്സ് scientificamerican.com

നാം വീടുപണിയുമ്പോള്‍ അതിന്റെ പ്ലാന്‍ അഴുക്ക് വെള്ളവും, മഴവെള്ളവും ഒക്കെ അടുത്ത പറമ്പിലേക്ക് വീഴില്ലെന്ന് ഉറപ്പ് വരുത്തണം. നമ്മള്‍ ഒരു സ്ഥാപനം തുടങ്ങുമ്പോഴും അത്തരം ധാരാളം നിയമങ്ങള്‍ പാലിക്കാനുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് അത് ബാധമല്ല. എന്തുകൊണ്ട്? അതില്‍ നിങ്ങളുടെ വ്യവസായം എന്തെങ്കിലും കലര്‍ത്തുന്നുവെങ്കില്‍ അത് ശുദ്ധിയാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. വായൂ ഭൂമിയിലെ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്.

സിയാറ്റില്‍ നഗരം Wells Fargo യില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിച്ചു

Dakota Access Pipeline ന് ധനസഹായം കൊടുക്കുന്നതിന്റെ പ്രതിഷേധമായി സിയാറ്റില്‍ നഗര സഭ ഏകകണ്ഠേനെ തങ്ങളുടെ $300 കോടി ഡോളര്‍ Wells Fargo ബാങ്കില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. മേയര്‍ ആ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. പൈപ്പ് ലൈനിന്റെ പണിക്ക് U.S. Army Corps of Engineers കഴിഞ്ഞ ദിവസം അംഗീകാരം കൊടുത്തിരുന്നു. Wells Fargo യുമായുള്ള നഗരത്തിന്റെ കരാര്‍ 2018 ല്‍ കാലാവധി തീരാന്‍ പോകുന്നതിന് മുമ്പേ തന്നെ ഈ തീരുമാനം വന്നു.

$1.3 trillion വരുന്ന Wells Fargo യുടെ വാര്‍ഷിക നിക്ഷേപ സഞ്ചയവുമായി തട്ടിച്ച് നോക്കുമ്പോള്‍ $300 കോടി ഡോളര്‍ എന്നത് ഒന്നുമല്ലെങ്കിലും നഗരസഭയുടെ തീരുമാനം ബാങ്കിന് ഒരു സന്ദേശം കൊടുക്കും.

— സ്രോതസ്സ് grist.org

Dakota Access, Keystone പൈപ്പ് ലൈനുകള്‍ക്കെതിരെ

Keystone XL പൈപ്പ് ലൈന്‍ 35 തൊഴിലവസരമേ നല്‍കൂ

28,000 അമേരിക്കക്കാര്‍ക്ക് Keystone XL തൊഴില്‍ നല്‍കമെന്നാണ് ട്രമ്പ് പറയുന്നത്. എന്നാല്‍ ആ സംഖ്യ TransCanada നല്‍കിയ അപേക്ഷയില്‍ പോലുമില്ലാത്താതാണ്. Keystone XL ടാര്‍ മണ്ണ് പൈപ്പ് ലൈനെക്കുറിച്ച് State Department പല വര്‍ഷങ്ങളായി നടത്തിയ പഠനത്തിലും അത്തരം ഒരു സംഖ്യ വന്നില്ല.

ശരിക്കും സംഖ്യ എന്താണ്?

35 full-time, സ്ഥിര ജോലിക്കാരും 15 താല്‍ക്കാലിക ജോലിക്കാരും.
3,900 “person years of employment”

പൈപ്പ് ലൈനിന്റെ നിര്‍മ്മാണ തൊഴിലുമായി ബന്ധപ്പെട്ട് ഒരു വര്‍ഷം 3,900 പൂര്‍ണ്ണ സമയ തൊഴിലുണ്ടാവും. പ്രോജക്റ്റ് പൂര്‍ത്തിയാക്കാന്‍ രണ്ട് വര്‍ഷം വേണം. അതുകൊണ്ട് 1,950 പൂര്‍ണ്ണ സമയ തൊഴില്‍ രണ്ട് വര്‍ഷത്തേക്ക് കിട്ടും.

— സ്രോതസ്സ് nrdc.org

ബ്രിട്ടണിലെ ഖനന ഭീമന്‍ ഒരു അമ്മുമ്മയെ ജയിലിലിടുന്നതില്‍ പരാജയപ്പെട്ടു

വടക്കെ ഇംഗ്ലണ്ടിലെ Blackpool നിവാസിയായ അമ്മുമ്മയാണ് Tina Rotheryയെ വലിയ ഒരു ജനക്കൂട്ടം Preston കോടതിക്ക് മുമ്പില്‍ ഡിസംബര്‍ 9 ന് വളഞ്ഞു. അന്നാണ് അവരെ സ്വതന്ത്രയാക്കുന്നു എന്ന വിധി പുറത്തുവന്നത്. British Isles ന്റെ എല്ലാ കോണില്‍ നിന്നുമുള്ള എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ കോടതിക്ക് മുമ്പാകെ ഒത്തുകൂടി ദിവസം മുഴുവന്‍ കാത്ത് നിന്ന് ആ വിധി കേട്ടു.

2014 ല്‍ Rotheryയുടെ സ്ഥലത്ത് പ്രകൃതിവാതക പിളര്‍ക്കല്‍(frack) ഖനനം നടത്താന്‍ Cuadrilla നടത്തിയ ശ്രമത്തിനെതിരെ Rothery സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു. ആ കേസില്‍ അവരെ ജയില്‍ ശിക്ഷ ഭീഷണി നേരിട്ടിരുന്നു. ആ സമയത്ത് പിളര്‍ക്കല്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയായ The Nanas മൂന്നാഴ്ചത്തെ കൈയ്യേറ്റ സമരം കമ്പനിയുടെ സൈറ്റില്‍ നടത്തി.

— സ്രോതസ്സ് occupy.com

എക്സോണ്‍-മൊബില്‍ വാതക പ്രോജക്റ്റിനെ സംരക്ഷിക്കാന്‍ പാപ്വാ ന്യൂ ഗിനിയിലെ പട്ടാളം

രാജ്യത്തെ ഏറ്റവും വലിയ വിഭവ പ്രോജക്റ്റായ Exxon-Mobil Liquefied Natural Gas (LNG) ക്കടുത്ത് നടക്കുന്ന “അക്രമം” അവസാനിപ്പിക്കാന്‍ സൈന്യത്തെ നിയോഗിക്കുന്നു എന്ന് പാപ്വാ ന്യൂ ഗിനിയി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. Hela Province ലേക്കാണ് സൈന്യത്തെ അയക്കുന്നത്. കഴിഞ്ഞ മാസങ്ങളിലായി ആദിവാസിവംശങ്ങളുടെ സംഘര്‍ഷ ഫലമായി ഡസന്‍ കണക്കിന് ആളുകള്‍ മരിച്ചിരുന്നു. ExxonMobil ന്റെ പ്രവര്‍ത്തനത്തിന്റെ സുരക്ഷിതത്വം അമേരിക്കക്ക് വളരെ പ്രധാനപ്പെട്ടതാണ്. 2010 നവംബറില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയായ ഹിലറി ക്ലിന്റണ്‍ പാപ്വാ ന്യൂ ഗിനി സന്ദര്‍ശിക്കുകയും ExxonMobil ന്റെ പ്രോജക്റ്റിന് ധനസഹായം US Export-Import Bank നല്‍കുമെന്നും പറഞ്ഞിരുന്നു.

— സ്രോതസ്സ് wsws.org

വായൂ മലിനീകരണം കുറക്കാന്‍ മൂന്നാം ദിവസവും പാരീസില്‍ പൊതു ഗതാഗതം സൌജന്യമാക്കി

പാരീസില്‍ അധികൃതര്‍ പൊതുഗതാഗതം മൂന്നാം ദിവസവും സൌജന്യമാക്കി. ശീതകാലത്തെ ഏറ്റവും മോശം വായൂ മലിനീകരണം കാരണമാണിത്. ദശാബ്ദങ്ങളില്‍ ആദ്യമായാണ് ഇങ്ങനെ ഒരു കാര്യം സംഭവിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ കാറുകള്‍ ഓടിക്കുന്നതിനെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുകയാണ്.

— സ്രോതസ്സ് democracynow.org

എന്തിന് നിരോധിക്കുന്നു…. വെറുതെ ഓടിച്ചോണ്ടിരിക്കൂ… നമുക്ക് മാസ്ക് വില്‍ക്കാമല്ലോ…
ഫോസിലിന്ധങ്ങള്‍ വാങ്ങുന്നത് നിര്‍ത്തൂ.

വിമുക്തഭടന്‍മാരും, ആദിവാസി നേതാക്കളും പൈപ്പ് ലൈന്‍ പ്രതിഷേധത്തില്‍ പങ്കുകൊണ്ടു

അമേരിക്കന്‍ ആദിവാസി പ്രദേശത്ത് കൂടി പോകുന്ന ശതകോടി ഡോളറിന്റെ പൈപ്പ് ലൈനെതിരെ അമേരിക്കന്‍ സൈന്യത്തിലെ വിമുക്തഭടന്‍മാരും ആദിവാസി നേതാക്കളും തങ്ങളുടെ പ്രതിഷേധം അറിയിച്ചു. നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് 3,500 ഓളം സൈനികരാണ് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്.

Veterans Stand for Standing Rock എന്ന സംഘത്തിന്റെ അംഗങ്ങള്‍ പോലീസിന് മുമ്പില്‍ ഒരു മനുഷ്യ മതില്‍ തീര്‍ത്തു. Standing Rock Sioux Reservation ലെ ഒരു തടാകത്തിന് അരികില്‍ Dakota Access Pipeline ന്റെ വഴിയിലാണ് അവര്‍ അത് ചെയ്തത്.

Phyllis Young (C) of the Standing Rock Sioux Tribe talks with veterans who oppose the Dakota Access oil pipeline and local law enforcement on Backwater Bridge near Cannon Ball, North Dakota, U.S., December 2, 2016. REUTERS/Terray Sylvester

— സ്രോതസ്സ് reuters.com

രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് പ്രധാനമന്ത്രി ട്രൂഡോ അംഗീകാരം കൊടുത്തു

ക്യാനഡയില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രോഡോ രണ്ട് ടാര്‍ മണ്ണ് എണ്ണ പൈപ്പ് ലൈനിന് അംഗീകാരം കൊടുത്തു. Kinder Morgan ന്റെ $500 കോടി ഡോളര്‍ ചിലവ് വരുന്ന Trans Mountain പൈപ്പ് ലൈന്‍, $750 കോടി ഡോളറിന്റെ Enbridge Line 3. വാന്‍കൂവറിലെ തുറമുഖത്തേക്ക് Trans Mountain പൈപ്പ് ലൈന്‍ അല്‍ബര്‍ട്ടയില്‍ നിന്നുള്ള ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകും. അല്‍ബര്‍ട്ട ടാര്‍ മണ്ണ് എണ്ണ അമേരിക്കയിലെ വിസ്കോണ്‍സിനിലെ Superior ലേക്ക് ടാര്‍ മണ്ണ് എണ്ണ കൊണ്ടുപോകാനാണ് Enbridge Line 3 പൈപ്പ് ലൈന്‍. രണ്ട് പൈപ്പ് ലൈനിനെതിരേയും Canadian First Nations ന്റെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അവര്‍ കഴിഞ്ഞ ദിവസം ഒരു ceremony സംഘടിപ്പിക്കുകയും കൂടുതല്‍ First Nations ഉം പുതിയ ഒരു ടാര്‍ മണ്ണ് എണ്ണ പദ്ധതികള്‍ അനുവദിക്കില്ല എന്ന ഒരു കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. 112 First Nations ഉം വടക്കെ ഡക്കോട്ടയിലെ Standing Rock Sioux Tribe ഉം മിനസോട്ടയിലെ White Earth Nation ഉം ഉള്‍പ്പടെ അമേരിക്കയിലെ ചില ആദിവാസി വംശങ്ങളും ഭൂഖണ്ഡം വ്യാപിച്ച “Treaty Alliance Against Tar Sands Expansion” എന്ന കരാറിലാണ് ഒപ്പ് വെച്ചത്.

— സ്രോതസ്സ് democracynow.org