തെറ്റായ കാര്യങ്ങള്‍ ചെയ്തതിന് മോര്‍ഗന്‍ സ്റ്റാന്‍ലി $80 ലക്ഷം ഡോളര്‍ നല്‍കി SEC ETF കുറ്റങ്ങള്‍ ഒത്തുതീര്‍പ്പാക്കും

Morgan Stanley Smith Barney $80 ലക്ഷം ഡോളര്‍ പിഴയടക്കും. ഉപഭോക്താക്കള്‍ക്ക് ശുപാര്‍ശ ചെയ്ത single inverse exchange traded funds (ETF) നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങള്‍ ചെയ്തു എന്നാണ് കുറ്റം. inverse ETFs വാങ്ങുന്നതിലെ അപകട സാധ്യതകള്‍ ഉപഭോക്താക്കളോട് പറഞ്ഞ് കൊടുക്കുന്നതില്‍ Morgan Stanley അവരുടെ നയങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കിയില്ല എന്ന് Securities and Exchange Commission (SEC) ന്റെ ഉത്തരവില്‍ പറയുന്നു.

— സ്രോതസ്സ് corporatecrimereporter.com

FTC കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കാന്‍ പോകുന്നു

Federal Trade Commission ന്റെ ആരോപണങ്ങളില്‍ നിന്ന് കരകയറാന്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ride-hailing കമ്പനിയായ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കും. ഊതിവീര്‍പ്പിച്ച നേട്ടങ്ങളുടെ അവകാശവാദം, തങ്ങളുടെ Vehicle Solutions Program വഴിയുള്ള ധനസഹായം പോലുള്ള ധാരാളം കാര്യങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിച്ചു എന്നതാണ് ആരോപണം. കിട്ടുന്ന $2 കോടി ഡോളര്‍ പ്രശ്നബാധിതരായ ഡ്രൈവര്‍മാര്‍ക്ക് വീതിച്ച് കൊടുക്കാനാണ് തീരുമാനം.

ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഊബര്‍ വാര്‍ഷികവും മണിക്കൂറിലുമുള്ള വരുമാനം പെരുപ്പിച്ച് കാണിച്ചു. അത് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിക്കുകയാണുണ്ടായത്. അവരുടെ vehicle financing options ലും അവര്‍ തെറ്റിധാരണ പരത്തിയിരുന്നു.

— സ്രോതസ്സ് corporatecrimereporter.com

കേസൊഴുവാക്കാന്‍ $70 ലക്ഷം ഡോളര്‍ Las Vegas Sands കൊടുത്തു

ചൈനയിലും Macao ലും നടത്തിയ ബിസിനസ് ഇടപാടുകളെക്കുറിച്ച് Foreign Corrupt Practices Act (FCPA) പ്രകാരം സര്‍ക്കാര്‍ നടത്താന്‍ പോകുന്ന അന്വേഷണം ഒഴുവാക്കാന്‍ $69.6 ലക്ഷം ഡോളര്‍ ക്രിമിനല്‍ പിഴ Las Vegas Sands അടക്കും.

Sands നടത്തിയ കുറ്റസമ്മത പ്രകാരം Sands ന്റെ ചില ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ട് Macao യിലും ചൈനയിലും Sands നടത്തിയ ബ്രാന്റ് പ്രചരണത്തിന് വേണ്ടി ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് നല്‍കിയ പണത്തിന്റെ കാര്യത്തില്‍ വേണ്ടത്ര internal accounting നിയന്ത്രണങ്ങള്‍ ചെയ്തില്ല എന്ന് വ്യക്തമായി. ബുക്കുകളിലും റിക്കോഡുകളിലും അതിനെക്കുറിച്ച് അവര്‍ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തിയത്.

2006 – 2009 കാലത്ത് Sands രേഖകളില്ലാതെ ബിസിനസ് കണ്‍സള്‍ട്ടന്റുമാര്‍ക്ക് ഏകദേശം $58 ലക്ഷം ഡോളര്‍ കൊടുത്തിട്ടുണ്ട് എന്ന് അവര്‍ സമ്മതിച്ചു.

— സ്രോതസ്സ് corporatecrimereporter.com

പണക്കാരായ റഷ്യക്കാരുടെ US$ 1000 കോടി ഡോളര്‍ കള്ളപ്പണം വെളുപ്പിച്ച് കേസില്‍ Deutsche Bank പിഴയടച്ചു

Deutsche Bank ബ്രിട്ടണിലേയും അമേരിക്കയിലേയും സാമ്പത്തിക അധികാരികള്‍ക്ക് US$ 62.5 കോടി ഡോളര്‍ പിഴ അടച്ചു. കള്ള ഭവനവായ്പാ securities വിറ്റകേസിന് കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനം ബാങ്ക് US$ 720 കോടി ഡോളര്‍ അമേരിക്കയിലെ നീതി വകുപ്പിന് പിഴ അടച്ചിരുന്നു. ഈ പ്രാവശ്യം ജര്‍മ്മനിയിലെ ഏറ്റവും വലിയ ഈ ബാങ്ക് ന്യൂയോര്‍ക്കിലെ Department of Financial Services (DFS) ന് US$ 42.5 കോടി ഡോളറും ബ്രിട്ടണിലെ Financial Conduct Authority (FCA) ന് US$ 20.2 കോടി ഡോളറും ആണ് പണം വെളുപ്പിച്ചു എന്ന കേസില്‍ ഇപ്പോള്‍ പിഴ കൊടുക്കുന്നത്.

— സ്രോതസ്സ് occrp.org

എല്ലാ സ്വകാര്യ ബാങ്കുകാരും കുറ്റവാളികളാണ്.

ഗൂഗിള്‍ ഇറ്റലിയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് ഒത്തുതീര്‍പ്പില്‍ സമ്മതിച്ചു

കോര്‍പ്പറേറ്റ് വരുമാന നികുതി കുടിശിക വരുത്തിയ ഗൂഗിള്‍ ഇറ്റലിലയെ റവന്യൂ ഏജന്‍സിയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $29.6 കോടി ഡോളര്‍ നികുതി കൊടുക്കാമെന്ന് സമ്മതിച്ചതായി ഇറ്റലിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറ്റലിയിലെ സാമ്പത്തിക പോലീസ് Guardia di Finanza ഗൂഗിളിനെതിരെ നികുതി അടക്കലിനെ സംബന്ധിച്ച് ഒരു നോട്ടീസ് പുറപ്പെടുവിച്ചിരുന്നതായി ഒരു വര്‍ഷം മുമ്പ് Revenue Agency പുറത്ത് പറഞ്ഞിരുന്നു.

2009 – 2013 കാലത്ത് ഗൂഗിളിന് ഇറ്റലിയില്‍ ഒരു സ്ഥിര സ്ഥാപനമുണ്ടായിരുന്നു എന്ന് Guardia ആരോപിക്കുന്നു. അതുകൊണ്ട് ഇറ്റലിയിലെ ഉപഭോക്താക്കളില്‍ നിന്ന് കിട്ടിയ വരുമാനത്തിന് ഇറ്റലിയില്‍ നികുതി അടക്കണം.

Apple Italia യുമായി ഡിസംബര്‍ 2015 ന് രൂപീകരിച്ച കരാറിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഗൂഗിളുമായുണ്ടാക്കിയ കരാര്‍. 2008 മുതല്‍ക്ക് കുടിശിക ആയ കോര്‍പ്പറേറ്റ് വരുമാന നികുതി EUR 31.8 കോടി യൂറോക്കാണ് ആപ്പിള്‍ അന്ന് ഒത്തുതീര്‍പ്പാക്കിയത്.

— സ്രോതസ്സ് tax-news.com

പുകപരിധി അഴിമതിയില്‍ വോള്‍ക്സ് വാഗണ്‍ $430 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുത്തു

ക്രിമിനല്‍ കുറ്റം വിധിച്ച ഈ കേസില്‍ അമേരിക്കക്ക് $430 കോടി ഡോളര്‍ പിഴയടക്കാമെന്ന് ജര്‍മ്മന്‍ കാര്‍ ഭീമനായ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചു. ഇതിന് പുറമേ വോള്‍ക്സ് വാഗണ്‍ കാലിഫോര്‍ണിയ സംസ്ഥാനത്തിന് US$15.38 കോടി നല്‍കും. മറ്റ് സംസ്ഥാനങ്ങള്‍, വ്യക്തികള്‍, പരിസ്ഥിതി നിയന്ത്രണാധികാരികള്‍, കാര്‍ ഡീലര്‍മാര്‍ തുടങ്ങിയവര്‍ക്ക് US$2200 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കും. പുകപരിശോധന പരീക്ഷകളില്‍ കൃത്രിമത്വം കാണിക്കാനായി ലക്ഷക്കണക്കിന് ഡീസല്‍ കാറുകളില്‍ രഹസ്യ സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ചിരുന്നു എന്ന് 2015 ല്‍ വോള്‍ക്സ് വാഗണ്‍ സമ്മതിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net

പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് സുപ്രീംകോടതി അന്വേഷണം

വിദേശ അകൌണ്ടുകളില്‍ പണം സൂക്ഷിച്ച ഉന്നതരായ 500 ഇന്‍ഡ്യാക്കാരുള്‍പ്പെടുന്ന പനാമാ പേപ്പര്‍ ലീക്കിനെക്കുറിച്ച് ഒരു Special Investigation Team (SIT) രൂപീകരിക്കാനുള്ള “അനുയോജ്യമായ സമയമാണ്” ഇതെന്നെ സുപ്രീം കോടതി പറഞ്ഞു.

“എല്ലാം” കള്ളപ്പണത്തേക്കുറിച്ചന്വേഷിക്കുന്ന ഒരു SIT ന്റെ നിയന്ത്രണത്തിലാകാന്‍ കഴിയില്ല എന്ന് Justices Dipak Misra യുടേയും R. Banumathi ന്റേയും ബഞ്ച് പറഞ്ഞു. മുമ്പത്തെ സുപ്രീം കോടതി ജഡ്ജി Justice M.B. Shah ആയിരിക്കും SIT നെ നയിക്കുക.

“ഒരു SIT ന് എല്ലാം നിയന്ത്രിക്കാനാവില്ല. ഞങ്ങള്‍ ചിന്തിക്കുന്നത് മറ്റൊരു SIT നെക്കുറിച്ചാണ്. സ്വതന്ത്രമായ ഒരു SIT നമുക്ക് വേണം,” Justice Misra കാണുന്നു.

പനാമാ പേപ്പറിന്റെ ആരോപണങ്ങളെ ഗൌരവകരമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന Additional Solicitor General ആയ P.S. Narasimha സുപ്രീംകോടതിയോട് പറഞ്ഞു.

ഇതിനിടെ ലീക്കില്‍ പറയുന്നതനുസരിച്ച് വലിയ തട്ടിപ്പാണ് നടന്നെന്ന് ആരോപിക്കുന്ന SEBIയും writ petition കൊടുക്കാനുള്ള സമയം ആവശ്യപ്പെട്ടു.

പനാമാ പേപ്പര്‍ ലീക്കില്‍ വളരെ വലിയ അളവ് രേഖകളാണ് പുറത്തുവന്നത്. 21 വിദേശ രാജ്യങ്ങളിലിലെ 2,10,000 കമ്പനികളുടെ 1.1 കോടി രേഖകള്‍ പുറത്തുവന്നു.

— സ്രോതസ്സ് thehindu.com By Krishnadas Rajagopal

വിദേശ നിയമ സ്ഥാപനം ലാസ് വെഗാസില്‍ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നു

Mossack Fonseca & Co. ക്ക് ലാസ് വെഗാസില്‍ പ്രശ്നങ്ങളുണ്ട്.

സര്‍ക്കാര്‍ കരാറുകളില്‍ നിന്ന് അര്‍ജന്റീനയിലെ മുമ്പത്തെ പ്രസിഡന്റ് മോഷ്ടിച്ച ദശലക്ഷക്കണക്കിന് ഡോളര്‍ സൂക്ഷിക്കാന്‍ പനാമ ആസ്ഥാനമായ നിയമ സ്ഥാപനം നെവാഡയില്‍ 123 കമ്പനികള്‍ നിര്‍മ്മിച്ചു എന്നാണ് ലാസ് വെഗാസിലെ U.S. District Court ല്‍ കൊടുത്ത നിയമ കടലാസുകള്‍ അവകാശപ്പെടുന്നത്. നെവാഡയിലെ കമ്പനികളിലൂടെ Mossack Fonseca കടത്തിവിട്ട പണത്തിന്റെ രേഖകള്‍ കാണിക്കാന്‍ subpoena ആവശ്യപ്പെടുന്നു.

Mossack Fonesca ഈ വിവരങ്ങള്‍ കൊടുക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ലോകത്തെ മൊത്തം ഉപഭോക്താക്കള്‍ക്ക് വേണ്ടി കണ്ടെത്താനാവാത്ത കമ്പനികള്‍ നിര്‍മ്മിക്കുന്നതില്‍ കേമന്‍മാരായ ഈ സ്ഥാപനത്തിന് രഹസ്യാത്മകത എന്നത് ഒരു അവശ്യ കാര്യമാണല്ലോ.

അവരുടെ ലാസ് വെഗാസിലെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ M.F. Corporate Services (Nevada) Limited എന്ന സ്ഥാപനത്തിന് Mossack Fonseca groupമായി ബന്ധമില്ല എന്ന് പറഞ്ഞുകൊണ്ട് subpoena യെ തടയാനാണ് അവര്‍ ശ്രമിച്ചത്.

എന്നാല്‍ International Consortium of Investigative Journalists (ICIJ) നും ജര്‍മ്മന്‍ പത്രമായ Süddeutsche Zeitung നും മറ്റ് നൂറിലധികം വരുന്ന മാധ്യമ സംഘത്തിനും കിട്ടിയ രഹസ്യ രേഖകള്‍ അവരുടെ testimony ല്‍ ഗൌരവകരമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്.

നെവാഡയിലെ ശാഖ പൂര്‍ണ്ണമായും Mossack Fonseca യുടെ ഉടമസ്ഥതിയാണെന്ന് മാത്രമല്ല, പിറകില്‍ നിന്ന് അവര്‍ അമേരിക്കയിലെ നിയമവ്യവസ്ഥയില്‍ നിന്ന് തങ്ങളുടെ ഉപഭോക്താക്കളുടെ ദോഷകരമായേക്കുമെന്ന് തോന്നിയ ഫോണ്‍നമ്പരുകളും മറ്റ് രേഖകളും കമ്പ്യൂട്ടറുകളില്‍ നിന്ന് തുടച്ചു നീക്കിയിരുന്നു.

— സ്രോതസ്സ് publicintegrity.org

IMF തലൈവിയായ ലഗാര്‍ഡിനെ ഫ്രഞ്ച് കോടതി കുറ്റക്കാരിയാണെന്ന് വിധിച്ചു

2008 ല്‍ ഫ്രാന്‍സിലെ ധനകാര്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാര്‍ ഒരു വ്യവസായ ഭീമന് കൊടുത്ത US$41.7 കോടി ഡോളറിന്റെ state arbitration payout നെ ചോദ്യം ചെയ്തില്ല എന്ന കാരണത്താല്‍ ഇപ്പോഴത്തെ IMF തലൈവിയായ Christine Lagarde നെ കുറ്റക്കാരിയാണെന്ന് വിധിച്ചു. എന്നാല്‍ അപൂര്‍വ്വമായ കോടതിക്ക് പുറത്തുള്ള arbitration payment നെ അനുവദിച്ചതിന് ജഡ്ജി ഈ കേസില്‍ അവര്‍ക്ക് ശിക്ഷയൊന്നും വിധിച്ചില്ല. 2011ല്‍ IMF ന്റെ മുമ്പത്തെ തലവനായിരുന്ന Dominique Strauss-Khan ലൈംഗിക അപവാദ കേസില്‍ രാജിവെച്ചിരുന്നു.

— സ്രോതസ്സ് telesurtv.net