കൃഷിക്കാരന് പത്ത് കാശുകിട്ടാനും ജഡ്ജി സമ്മതിച്ചില്ല

പ്രമുഖ കൃഷി ശാസ്ത്രജ്ഞനായ K M ശ്രീകുമാര്‍ ഒരു പ്രഭാഷണത്തില്‍ അല്‍പ്പം തമാശയായി പറഞ്ഞതാണ് ആ വാചകം. കുറച്ച് വര്‍ഷം മുമ്പ് ഇന്‍ഡ്യയില്‍ ഉള്ളിക്ക് വില വര്‍ദ്ധിച്ചു. വില പിടിച്ച് നിര്‍ത്താന്‍ കോടതി സര്‍ക്കാരിനോട് അവശ്യപ്പെടുകയും സര്‍ക്കാര്‍ ഉള്ളി ഇറക്കുമതിയോ മറ്റോ ചെയ്ത് വില നിലക്ക് നിര്‍ത്തുകയും ചെയ്തു എന്നതാണ് സംഭവം. കൃഷിക്കാരന് അല്‍പ്പം സാമ്പത്തിക ലാഭമുണ്ടാക്കാന്‍ ആരും സമ്മതിക്കുന്നില്ല എന്നാണ് കൃഷി ശാസ്ത്രജ്ഞന്റെ ആരോപണം.

എന്നാല്‍ കമ്പോളം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നത് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. പത്ത് രൂപക്ക് നിര്‍മ്മാതാവിന്റെ കൈയ്യില്‍ ഉല്‍പ്പന്നം വാങ്ങി, പല ഇടനിലക്കാരിലൂടെ കറങ്ങി അവസാനം നമുക്ക് അടുത്തുള്ള കമ്പോളത്തിലെത്തുമ്പോഴേക്കും സാധനത്തിന്റെ വില പത്തിരട്ടിയോ അതിലധികമോ വര്‍ദ്ധിച്ചിരിക്കും. പക്ഷേ ചാത്രം പഠിച്ചാല്‍ പിന്നെ ഇതൊക്കെ മറന്ന് പോകും. ചാത്രീയത മാത്രമേ പിന്നെ വരൂ.

കൃഷിക്കാരന്‍ വിത്തും വളവും കീടനാശിനിയും വാങ്ങുന്നു. അതുപയോഗിച്ച് കൃഷിചെയ്യുന്നു. വിള കൊയ്ത് കമ്പോളത്തില്‍ വില്‍ക്കുന്നു. അത്ര മാത്രമേ കൃഷിശാസ്ത്രപ്രകാരമുള്ള വിളയുടെ ജീവിത ചക്രം. ഇതാണ് കേവല കൃഷിശാസ്ത്രം. തങ്ങള്‍ക്ക് ആവശ്യമായതിനെ മാത്രം കണക്കാക്കി, ബാക്കിയുള്ള വിപുലമായ യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്ന കേവലവാദങ്ങള്‍.

സത്യത്തില്‍ വേറൊരു കാര്യം സൂചിപ്പിക്കാനാണ് ഇതെഴുതിയത്. നമ്മുടെ കാര്‍ഷികോര്‍പ്പന്നങ്ങളുടെ വിലയെ കൂടുതല്‍ അസ്ഥിരവും കൊള്ളക്ക് സഹായകവുമാക്കുന്ന ഒരു സാമ്പത്തിക രാക്ഷസനെ കേന്ദ്ര സര്‍ക്കാര്‍ പുറത്തിവിട്ടിരിക്കുകയാണ്. Commodity Option trading എന്നതാണ് അത്. അതിനെക്കുറിച്ച് ഒരു വലിയ ലേഖനം വിവര്‍ത്തനം ചെയ്തുകൊടുത്തിട്ടുണ്ട്. സമയം കിട്ടുമ്പോള്‍ വായിക്കുക: ഇന്‍ഡ്യന്‍ കൃഷിക്കാരെ ബാധിക്കുന്ന ഒരു കളിമാറ്റമോ? ഊഹക്കച്ചവടക്കാരുടെ ഒരു കളിസ്ഥലം

മനുഷ്യന്‍ കഴിക്കാനുള്ള ആഹാരത്തെ ഒരു ചെറിയ കൂട്ടം ഊഹക്കച്ചവടക്കാരുടെ ലാഭത്തിനായി മാറിയിരിക്കുകയാണ്. നിങ്ങള്‍ വാങ്ങുന്ന ആഹാരത്തിന് വില കൂടുന്നത് കണ്ടിട്ട് നിങ്ങള്‍ പാവം കര്‍ഷകനെ സഹായിക്കുകയാണെന്ന വിഢിത്തം വിശ്വസിക്കരുത്. ശരിക്കും കൃഷിക്കാരന് ഗുണമുണ്ടാകണമെങ്കില്‍ ഇടനിലക്കാര്‍ ഇല്ലാതായി ഉപഭോക്താവ് നേരിട്ട് കര്‍ഷകനില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന അവസ്ഥയുണ്ടാകണം. അത് ഇന്നത്തെ വ്യാവസായി കൃഷി ഉപയോഗിച്ച് ചെയ്യാനാവില്ല. കൃഷി പ്രാദേശികമാകണം.
____
എഴുതിയത്: ജഗദീശ്.എസ്സ്.

2 ഡച്ച് നഗരങ്ങള്‍ മൊത്തം ബസ്സുകളും വൈദ്യുത ബസ്സുകളാക്കി മാറ്റി

2016 ഡിസംബര്‍ 11 ന് ശേഷം Eindhoven, Helmond എന്നീ ഡച്ച് നഗരങ്ങളില്‍ ഒരൊറ്റ പൊതു ബസ്സുകളും ഡീസല്‍ ഉപയോഗിച്ച് ഓടുന്നില്ല. സത്യത്തില്‍ മൊത്തം 43 ബസ്സുകളും പൂര്‍ണ്ണമായും വൈദ്യുതി ഉപയോഗിച്ചാവും പ്രവര്‍ത്തിക്കുക. ഉദ്‌വമനമില്ലാത്ത പൊതു ഗതാതത്തിനായി ആണ് Transdev തങ്ങളുടെ വണ്ടികള്‍ ഡിസംബര്‍ 11 ന് ശേഷം ഓടിക്കുന്നത്. ഈ ബസുകളെ അരമണിക്കൂര്‍ കൊണ്ട് പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാനാവും. ഡീസല്‍ ഗാരേജായിരുന്ന Eindhoven ബസ് സ്റ്റാന്റിനെ അവര്‍ 43 ചാര്‍ജ്ജിങ് പോയന്റുള്ള ഒരു ചാര്‍ജ്ജിങ് ഗ്യാരേജായി മാറ്റിയിരിക്കുകയാണ്.

— സ്രോതസ്സ് treehugger.com

നമുക്ക് നമ്മുടെ ജനാധിപത്യത്തെ പുനര്‍ നിര്‍മ്മിക്കണം

‘1% ക്കാരില്‍ നിന്നും കോര്‍പ്പറേറ്റ് ശക്തികളില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ മോചിപ്പിക്കാനുള്ള സമയമായി’

അത് തുടങ്ങിയത് രാഷ്ട്ര ശില്‍പ്പികളില്‍ നിന്നുമാണ്. 1788 ലെ അമേരിക്കയുടെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ എല്ലാ സ്ത്രീകളേയും, കറുത്തവര്‍ഗ്ഗക്കാരേയും, ഭൂമി സ്വന്തമായി ഇല്ലാത്തവരേയും വോട്ടുചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തി.

18 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്.

90 വര്‍ഷങ്ങള്‍ക്ക് ശേഷം, 15 ആം amendment ഔദ്യോഗികമായി “വംശത്തേയും, നിറത്തേയും, or history of servitude” നേയും വോട്ടുചെയ്യുന്നതിന്റെ തടസമാക്കുന്നത് അവസാനിപ്പിച്ചു. എങ്കിലും സ്ത്രീകളുടെ അവസ്ഥ അതുപോലെ തുടര്‍ന്നു.

19 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്.

പിന്നീട് 50 കഴിഞ്ഞപ്പോള്‍ 19ആം amendment സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശം നല്‍കി. എന്നാലും poll taxes, സാക്ഷരത, മറ്റ് കണക്കുകള്‍ സ്ത്രീകളെ പൌരന്‍ എന്ന അവകാശം പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്നതിന് അനൌദ്യോഗികമായി തടഞ്ഞു.

20 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യമായിരുന്നു അത്.

ഇപ്പോള്‍ 21 ആം നൂറ്റാണ്ടിലെ അമേരിക്കയുടെ ജനാധിപത്യം എന്തായിരിക്കും?

1965 ന് ശേഷമുള്ള പ്രധാനപ്പെട്ട വോട്ടിങ് നിയന്ത്രണത്തോടെ നടത്തുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2016 ആയിരിക്കും. ഫോട്ടോ വെച്ച തിരിച്ചറിയല്‍ കാര്‍ഡ്, നേരത്തെയുള്ള വോട്ടിങ് ഇല്ലാതാക്കള്‍, വോട്ടിങ് ദിനത്തിലെ പുതിയ രജിസ്ട്രേഷന്‍ ഇല്ലാതാക്കല്‍ തുടങ്ങിയവ 15 സംസ്ഥാനങ്ങളില്‍ തല്‍പ്പരകക്ഷികള്‍ നടപ്പാക്കിയ നിയന്ത്രണത്തിലെ ചിലതാണ്. അത് മാത്രമല്ല, വോട്ടര്‍മാര്‍ ഈ കടമ്പളെല്ലാം കഴിഞ്ഞ് വോട്ട് ചെയ്യാനെത്തിയാല്‍ അവര്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്ഥാനാര്‍ത്ഥികള്‍ കൂടുതലും സ്വയം സ്ഥാനാര്‍ത്ഥിയായ സാമ്പത്തിക ഉന്നതരായിരിക്കും. സാധാരണക്കാരാവില്ല. ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനങ്ങളുടെ സര്‍ക്കാര്‍ എന്നതിന് പകരം 1%ക്കാര്‍ കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി സ്ഥാപിക്കുന്ന കറുത്ത പണത്തിന്റേയും, super-PACs ന്റേയും സര്‍ക്കാരാവും.

ഫ്ലിന്റിലെ കുടിവെള്ള പ്രശ്നം മുതല്‍ കാലാവസ്ഥാമാറ്റത്തിനെരായി പ്രവര്‍ത്തിക്കാതിരിക്കുന്നത്, തോക്ക് നിയന്ത്രണം മുതല്‍ ഭീമമായ വിദ്യാര്‍ത്ഥി കടം, ഇതിലെല്ലാം നമ്മേ പ്രതിനിധാനം ചെയ്യാത്ത സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പ്പര്യത്തെ വികൃതമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. കറുത്തവര്‍, LGBTQ സമൂഹം, കുടിയേറ്റക്കാര്‍, സ്ത്രീകള്‍ തുടങ്ങി ധാരാളം അമേരിക്കക്കാര്‍ വലിയ പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടുന്ന ഈ വര്‍ഷം, അവര്‍ക്ക് 50 വര്‍ഷം മുമ്പ് വോട്ട് ചെയ്യാനുണ്ടായ തടസങ്ങളേക്കാള്‍ കൂടുതല്‍ തടസങ്ങളാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

ഇത് പുരോഗതിയല്ല. ഇത് ജനാധിപത്യമല്ല. 1981 – 2002 കാലത്ത് സര്‍ക്കാര്‍ എടുത്ത 1,800 ല്‍ അധികം വിവിധ നയങ്ങള്‍ വിശകലനം ചെയ്ത Princeton വിദഗ്ദ്ധര്‍ പറയുന്നത് അമേരിക്ക ഒരു ജനാധിപത്യമേ അല്ല എന്നാണ്. “ഉന്നതര്‍ prevail.” Oligarchy.

എന്നാല്‍ ഒരിക്കല്‍ കൂടി അമേരിക്കന്‍ ചരിത്രം എന്നത് ഒരു അവിശ്വസനീയമായ പ്രസ്ഥാനമാണ്. അത് രാജ്യം മൊത്തം വ്യാപിച്ച ഈ അഴിമതിക്കെതിരായ, എല്ലാവര്‍ക്കും നന്മയും നീതിയും ആവശ്യപ്പെടുന്ന വ്യവസ്ഥയാണ്. 2016 ല്‍ എത്തിയ നമുക്ക് പൂര്‍ണ്ണമായും പ്രതിനിധാനമുള്ള സര്‍ക്കാരിനെ നിര്‍മ്മിക്കാം. എന്നാല്‍ അതിന് ഉത്തരവാദിത്തം ഏറ്റെടുക്കണം.

നമുക്കറിയാം ജനാധിപത്യമെന്നത് ഉത്തരവാദിത്തം ആവശ്യപ്പെട്ടുകൊണ്ട് ഫ്ലിന്റില്‍ ഉണര്‍ന്ന ജനങ്ങളാണ്, പസഫിക് വടക്ക് പടിഞ്ഞാറ് ഫോസിലിന്ധങ്ങള്‍ വേണ്ട എന്ന് പറഞ്ഞ kayaktivists ആണ്. രാജ്യത്തൊട്ടാകെ കറുത്തവരുടെ ജീവന് വിലയുണ്ടെന്ന് വിളിച്ച് പറഞ്ഞ അമ്മമാരും, അച്ഛന്‍മാരും, സഹോദരങ്ങളും ആണ്. ജനാധിപത്യത്തിന്റെ ഭാവി നമുക്ക് കാണാം. ഇനി നമുക്ക് ഒത്ത് ചേര്‍ന്ന് അത് നടപ്പാക്കുകയാണ് വേണ്ടത്.

അടുത്ത മാസം 170 സംഘടനകളില്‍ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങള്‍ Washington, D.C. ല്‍ ഒത്തുചേരുന്നു. നമ്മുടെ നിയമനിര്‍മ്മാതാക്കളോടും രാഷ്ട്രീയ നേതാക്കളോടും നമ്മുടെ ജനാധിപത്യത്തിന്റെ കുഴപ്പങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെടും. എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യത്തിന് വേണ്ടിയുള്ള മഹത്തായ പ്രസ്ഥാനമാണ് Democracy Awakening എന്ന ഈ പരിപാടി. എല്ലാവര്‍ക്കും തുല്യ ശബ്ദം, കോര്‍പ്പറേറ്റുകളോടും പണക്കാരോടുമല്ല തെരഞ്ഞെടുക്കപ്പെട്ടവര്‍ ജനങ്ങളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം എന്നതാണ് ലക്ഷ്യം.

സാമൂഹ്യ, സാമ്പത്തിക, പരിസ്ഥിതി നീതിക്കായി പൌരാവകാശ നേതാക്കള്‍ മുതല്‍, സ്ത്രീകളുടെ വോട്ടവകാശ പ്രസ്ഥാനം മുതല്‍, വിവാഹതുല്യതക്ക് വേണ്ടിയുള്ള സമരം വരെ ഉപയോഗിച്ച സമാധാനപരമായ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് Democracy Awakening ഉപയോഗിക്കുന്നത്.

നല്ല ജനാധിപത്യത്തിന് എപ്പോഴും ധാരാളം വെല്ലുവിളികളുണ്ട്. 1%ക്കാരില്‍ നിന്നും കോര്‍പ്പറേറ്റുകളില്‍ നിന്നും നമ്മുടെ ജനാധിപത്യത്തെ തിരിച്ച് പിടിക്കേണ്ട സമയമായി. അങ്ങനെ 21ആം നൂറ്റാണ്ടിലെ ജനാധിപത്യം നമുക്ക് യാഥാര്‍ത്ഥ്യമാക്കണം.

— സ്രോതസ്സ് time.com By Mark Ruffalo and Annie Leonard

നിങ്ങളുടെ ഡിലീറ്റ് ചെയ്ത സഫാരി തെരയല്‍ ചരിത്രം ആപ്പിള്‍ iCloud ല്‍ സൂക്ഷിക്കുന്നു

ഉപയോക്താക്കളുടെ browser history ഡിലീറ്റ് ചെയ്തതത് കൂടി ആപ്പിള്‍ സൂക്ഷിച്ച് വെക്കുന്നതിന്റെ തെളിവ് റഷ്യയില്‍ നിന്നുള്ള ഹാക്കിങ് സംഘം കണ്ടെത്തി. Elcomsoft ആണ് ഈ അപായ സൂചന മുഴക്കിയതും Safari ഉപയോക്താക്കളോട് സൂക്ഷിക്കാനും പറയുന്നത്. Mac, iPhone, iPad എന്നിവയുടെ സ്വന്തം ബ്രൌസറാണ് സഫാരി. ഉപയോക്താക്കള്‍ സന്ദര്‍ശിച്ച സൈറ്റുകളുടെ വിവരങ്ങള്‍ ഒന്നോ അതിലധികമോ വര്‍ഷത്തേക്ക് iCloud ല്‍ സൂക്ഷിച്ച് വെക്കുന്നു. ഉപയോക്താവ് അത് ഡിലീറ്റ് ചെയ്താലും iCloud ല്‍ അത് നിലനില്‍ക്കും. Phone Breaker എന്ന സോഫ്റ്റ്‌വെയര്‍ പാക്കേജ് നിര്‍മ്മിക്കുന്ന Elcomsoft യാദൃശ്ഛികമായാണ് ഈ വിവരം കണ്ടെത്തിയത്.

— സ്രോതസ്സ് theinquirer.net

അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു


പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു.

1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് മഞ്ഞ് ഉരുക്കുക്കുകയും തറനിരപ്പിനെ തള്ളുകയും ചെയ്യുന്നു. മഞ്ഞ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് തുടങ്ങുന്ന സ്ഥലമാണത്.

— സ്രോതസ്സ് climatecentral.org

“രാഷ്ട്രീയ വിപ്ലവത്തിന്” വേണ്ടിയാണ് അവരുടെ കടപ്പാട്

Bernie Sanders’ Baltimore rally

FTC കുറ്റം ഒത്തുതീര്‍പ്പാക്കാന്‍ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കാന്‍ പോകുന്നു

Federal Trade Commission ന്റെ ആരോപണങ്ങളില്‍ നിന്ന് കരകയറാന്‍ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ride-hailing കമ്പനിയായ ഊബര്‍ $2 കോടി ഡോളര്‍ പിഴ കൊടുക്കും. ഊതിവീര്‍പ്പിച്ച നേട്ടങ്ങളുടെ അവകാശവാദം, തങ്ങളുടെ Vehicle Solutions Program വഴിയുള്ള ധനസഹായം പോലുള്ള ധാരാളം കാര്യങ്ങള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിച്ചു എന്നതാണ് ആരോപണം. കിട്ടുന്ന $2 കോടി ഡോളര്‍ പ്രശ്നബാധിതരായ ഡ്രൈവര്‍മാര്‍ക്ക് വീതിച്ച് കൊടുക്കാനാണ് തീരുമാനം.

ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഊബര്‍ വാര്‍ഷികവും മണിക്കൂറിലുമുള്ള വരുമാനം പെരുപ്പിച്ച് കാണിച്ചു. അത് ഡ്രൈവര്‍മാരെ തെറ്റിധരിപ്പിക്കുകയാണുണ്ടായത്. അവരുടെ vehicle financing options ലും അവര്‍ തെറ്റിധാരണ പരത്തിയിരുന്നു.

— സ്രോതസ്സ് corporatecrimereporter.com