ഹുണ്ടായ് ബഹിഷ്കരിക്കുക

#BoycottHyundai

— സ്രോതസ്സ് bdsmovement.net

ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ പുതിയ കോളനികള്‍ നിര്‍മ്മിക്കുന്നു

ജൂതന്‍മാര്‍ക്ക് മാത്രമായുള്ള പുതിയ കോളനികള്‍ ഇസ്രായേല്‍ കൈയ്യേറിയ പടിഞ്ഞാറെക്കരയില്‍ നിര്‍മ്മിക്കാന്‍ പോകുന്നു എന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ഇത് ആദ്യമായാണ് പടിഞ്ഞാറെക്കരയില്‍ ഔദ്യോഗികമായി കോളനികള്‍ ഇസ്രായേല്‍ നിര്‍മ്മിക്കാന്‍ പോകുന്നത്. ഇസ്രായേലുകാരായ കോളനിക്കാര്‍ അനഔദ്യോഗികമായി വന്‍തോതില്‍ കോളനികള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയില്‍ 5,000 ല്‍ അധികം വീടുകള്‍ വെക്കാനുള്ള പദ്ധതി കഴിഞ്ഞ മാസം ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹൂ പ്രഖ്യാപിച്ചു.

— സ്രോതസ്സ് democracynow.org

കിഴക്കെ ജറുസലേമില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ അനുമതി കൊടുത്തു

ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയിലും, കിഴക്കന്‍ ജറുസലേമിലും വന്‍തോതില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 500 ല്‍ അധികം ഭവനയൂണീറ്റുകള്‍ക്ക് ആണ് കിഴക്കന്‍ ജറുസലേമില്‍ അനുമതി കൊടുത്തിരിക്കുന്നത്. പടിഞ്ഞാറെക്കരയില്‍ 2,500 ല്‍ അധികം യൂണിറ്റുകള്‍ക്കും അനുമതി കൊടുത്തു. ഈ കോളനികള്‍ അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധമാണ്.

— സ്രോതസ്സ് democracynow.org

“യുദ്ധകുറ്റങ്ങള്‍ക്ക” മുമ്പത്തെ ഇസ്രായേലി FM നെ ബെല്‍ജിയം അറസ്റ്റ് ചെയ്യാന്‍ പോകുന്നു

ജനുവരി 23 ന് ബല്‍ജിയത്തിന്റെ തലസ്ഥാനത്ത് എത്താന്‍ പോകുന്ന ഇസ്രായേലിലെ മുമ്പത്തെ വിദേശകാര്യ മന്ത്രി Tzipi Livni വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാന്‍ ബെല്‍ജിയത്തിലെ ഒരു കോടതി ഉത്തരവിട്ടു. 23 ജൂണ്‍ 2010 ന് ഒരു കൂട്ടം ഇരകള്‍ ബല്‍ജിയത്തിലെ Federal Prosecutor ക്ക് ഇസ്രായേലിലെ അന്നത്തെ ചില പൌര സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ ഗാസയില്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തിയെന്ന ഒരു പരാതി കൊടുത്തിരുന്നു. അതില്‍ Tzipi Livni യും ഉള്‍പ്പെടുന്നു. Palestinian News Network (PNN) റിപ്പോര്‍ട്ട് ചെയ്തു.

— സ്രോതസ്സ് middleeastmonitor.com

2016 ല്‍ 35 പാലസ്തീന്‍ കുട്ടികളെ IOF കൊന്നു

Israeli occupation forces (IOF) ഗാസയിലും, പടിഞ്ഞാറെ കരയിലുമായി 35 പാലസ്തീന്‍ കുട്ടികളെ 2016 കൊന്നു എന്ന് Defense for Children International (DCI) ന്റെ പാലസ്തീന്‍ ശാഖ പറയുന്നു.

DCIയുടെ Accountability Program Director ആയ Ayed Abu Eqtaish പത്രസമ്മേളനത്തില്‍ പറഞ്ഞതാണ് ഈ കാര്യം. കഴിഞ്ഞ 12 വര്‍ഷങ്ങളില്‍ പാലസ്തീന്‍ കുട്ടികള്‍ക്ക് നേരെ IOF നടത്തുന്ന അതിക്രമങ്ങളില്‍ ഏറ്റവും കൂടിയ അവസ്ഥയാണ് ഇത്. 2015 ല്‍ ഗാസയിലും, പടിഞ്ഞാറെ കരയിലും, ജറുസലേമിലുമായി 26 കുട്ടികളേയാണ് കൊന്നത്.

— സ്രോതസ്സ് english.palinfo.com

ഇസ്രായേലിന്റെ ഇടിച്ചുനിരത്തല്‍ കാരണം 1,200 പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു

പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍(West Bank) ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും വീടുകള്‍ ഇസ്രായേല്‍ തുടര്‍ന്നും ഇടിച്ച് നിരത്തുന്നതിന്റെ ഫലമായി 2016 ല്‍ 1,200 ല്‍ അധികം പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഒരു പത്രപ്രസ്ഥാവനയില്‍ യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രജ്ഞര്‍ “കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍ പാലസ്തീന്‍കാരുടെ കെട്ടിടങ്ങള്‍ നശിപ്പിക്കുന്നതിനെ അപലപിക്കുന്നു,” എന്ന് പറഞ്ഞു.

ഈ വര്‍ഷം ഇസ്രായേല്‍ കുറഞ്ഞത് 866 പ്രാവശ്യം ഇടിച്ചുനിരത്തല്‍ നടത്തിയിട്ടുണ്ടാവും. 5,700 ല്‍ അധികം പാലസ്തീന്‍കാരെ അത് ബാധിച്ചിട്ടുണ്ട്. അതില്‍ 1,221 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ പാലസ്തീന്‍കാര്‍ക്ക് വേണ്ടി പണിത US$563,000 ഡോളറിന്റെ കെട്ടിടങ്ങളാണ് ഇസ്രായേല്‍ ഈ വര്‍ഷം തകര്‍ത്തത്.

— സ്രോതസ്സ് telesurtv.net

വൈകാരികമായി പ്രതികരിക്കരുത്, പകരം ബഹിഷ്കരണത്തിന്റെ സമാധാനപരമായ മാര്‍ഗ്ഗം തെരഞ്ഞെടുക്കുക.

‘പാലസ്തീന്‍ ഗാന്ധി’യെ ഇസ്രായേല്‍ തടവില്‍ വെച്ചതിനെ Amnesty അപലപിച്ചു

Hebron ആസ്ഥാനമായ പാലസ്തീനി സാമൂഹ്യപ്രവര്‍ത്തകനായ ‘പാലസ്തീന്‍ ഗാന്ധി’ എന്ന് വിളിക്കുന്ന ഇസാ ആമ്രോ (Issa Amro) യെ ഇസ്രായേല്‍ വിചാരണ ചെയ്യുന്നതിനെ Amnesty International അപലപിക്കുകയും അദ്ദേഹത്തിനെതിരായ അടിസ്ഥാന രഹിതമായ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അഹിംസാപരമായ പ്രതിഷേധ സമരം നടത്തുന്നതിനാല്‍ Issa Amro യെ ‘പാലസ്തീന്‍ ഗാന്ധി’ എന്നാണ് അറിയപ്പെടുന്നത്.

“ഇസാ ആമ്രോക്ക് എതിരായ ആരോപണങ്ങള്‍ ഒരു പരിശോധനയിലും നിലനില്‍ക്കില്ല അദ്ദേഹത്തെ ശിക്ഷിച്ചാല്‍ അത് വംശീയവിവേചനത്താല്‍ തടവുകാരനാകപ്പെട്ടു ഞങ്ങള്‍ കണക്കാക്കും” എന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടയുടെ deputy regional director ആയ Magdalena Mughrabi പത്രപ്രസ്ഥാവനയില്‍ അറിയിച്ചു.

ഇസാ ആമ്രോക്ക് എതിരായ കേസ് പിന്‍വലിക്കണമെന്ന് മാത്രമല്ല സൈന്യത്തിന്റേയും പോലീസിന്റെ കൈകളില്‍ നിന്ന് അദ്ദേഹം സഹിച്ച പീഡനങ്ങളെക്കുച്ച് ഇസ്രായേല്‍ സര്‍ക്കാര്‍ ഒരു തുറന്ന അന്വേഷണം നടത്തണം എന്നും Amnesty ആവശ്യപ്പെടുന്നു.

— സ്രോതസ്സ് telesurtv.net, amnesty.org

HPയെ ബഹിഷ്കരിക്കുക

Protest HP Nov 25 – Dec 3!

In Palestine, Hewlett Packard companies provide imaging for Israel’s apartheid checkpoints and ID cards system; enable Israel’s deadly blockade of the Gaza Strip; provide services to illegal Israeli settlements; and manage people for profit in Israeli prisons where torture is systematic. While claiming to uphold values of social responsibility, HP companies are notorious for involvement in oppressive practices worldwide, like providing technology to enable deportations, mass incarceration, and solitary confinement in the United States.

ഇത് മുസ്ലീങ്ങളും ജൂതന്‍മരും തമ്മിലുള്ള യുദ്ധമല്ല

This is a war between occupied and occupier

The Empire Files 037
Inside Palestine’s Refugee Camps

മുഖ്യധാരാ രാഷ്ട്രീയക്കാര്‍ക്ക് അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ വിമര്‍ശിക്കാനാവും

Miko Peled
Israeli-American activist and author of The General’s Son: Journey of an Israeli in Palestine.
— സ്രോതസ്സ് therealnews.com