2016ല്‍ അമേരിക്കയില്‍ സൌരോര്‍ജ്ജോത്പാദനം 95% വര്‍ദ്ധിച്ചു

അമേരിക്കയിലെ സൌരോര്‍ജ്ജ കമ്പോളം 2016ല്‍ ഏറ്റവും വലുതായി 95% വളര്‍ച്ച രേഖപ്പെടുത്തി. 14.5 ഗിഗാവാട്ട് നിലയങ്ങളാണ് പുതിയതായി സ്ഥാപിച്ചത്.

GTM Research ഉം Solar Energy Industries Association (SEIA)ഉം കൂടി പ്രസിദ്ധീകരിച്ച US Solar Market Insight റിപ്പോര്‍ട്ടിലാണ് ഈ വിവരം എഴുതിയിരിക്കുന്നത്. 2015 ഉം റിക്കോഡ് തകര്‍ത്ത വര്‍ഷമായിരുന്നു. അന്ന് പുതിയതായി 7.5 ഗിഗാവാട്ട് നിലയങ്ങള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ 2016 ല്‍ ഏകദേശം അതിന്റെ ഇരട്ടി നിലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. 14,625 മെഗാവാട്ട് ശേഷിവരുന്ന നിലയങ്ങള്‍ സ്ഥാപിച്ച് സൌരോര്‍ജ്ജം കഴിഞ്ഞ വര്‍ഷം മൊത്തം സ്ഥാപിക്കപ്പെട്ട വൈദ്യുത നിലയങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ്. സ്ഥാപിക്കപ്പെട്ട പുതിയ നിലയങ്ങളില്‍ 39% വും സൌരോര്‍ജ്ജ നിലയങ്ങളായിരുന്നു.

— സ്രോതസ്സ് cleantechnica.com

സോളാര്‍ തൊഴിലുകള്‍ കുതിച്ചുയരുന്നു

അമേരിക്കയിലെ സൌരോര്‍ജ്ജ വ്യവസായ രംഗത്ത് ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 25% വര്‍ദ്ധിച്ച് 260,000 ആയി എന്ന് Solar Foundation പറയുന്നു. 25% വളരെ വലിയ ഒരു കാര്യമാണ്. താരതമ്യത്തിന് നോക്കിയാല്‍ ഈ കാലത്ത് സമ്പദ്‌വ്യവസ്ഥയില്‍ മൊത്തം വെറും 1.45% തൊഴിലാണ് പുതിയതായിയുണ്ടായത്. 2017 ല്‍ 25,000 പേര്‍ക്കുകൂടി തൊഴില്‍ നല്‍കാനാവുമെന്ന് Solar Foundation പ്രവചിക്കുന്നു.

— സ്രോതസ്സ് grist.org

ഗ്രിഡ്ഡിനെ മറികടന്ന് തീവണ്ടിക്ക് വൈദ്യുതിനല്‍കാന്‍ സോളാര്‍ പാനല്‍ ഗവേഷകര്‍ പഠനം നടത്തുന്നു

ട്രാക്കിന്റെ വശത്തുള്ള പാനലില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് തീവണ്ടി ഓടിക്കാനുള്ള സാദ്ധ്യതകളെക്കുറിച്ച് Imperial College London ഉം കാലാവസ്ഥാമാറ്റ സന്നദ്ധ സംഘടനയായ 10:10 ഉം ഗവേഷണം നടത്തുന്നു. സോളാര്‍ പാനലുകളെ നേരിട്ട് തീവണ്ടിക്ക് വൈദ്യുതി നല്‍കുന്ന ലൈനിലേക്ക് നേരിട്ട് കൊടുക്കുന്ന സംവിധാനമാണ് ഈ renewable traction power project. ഇതുവഴി വൈദ്യുതി ഗ്രിഡ്ഡിനെ മറികടന്ന് വൈദ്യുതി നല്‍കാനുള്ള നീക്കമാണിത്. തീവണ്ടിയില്‍ നിന്നുള്ള ഊര്‍ജ്ജ ആവശ്യത്തെ കൂടുതല്‍ ദക്ഷതയോടെ കൈകാര്യം ചെയ്യാന്‍ ഇതിനാലാവും.

— സ്രോതസ്സ് theguardian.com

പ്രകൃതിവാതകത്തേയും കാറ്റാടിയേയും സൌരോര്‍ജ്ജം മറികടന്നു

ഊര്‍ജ്ജ രംഗത്തെ ഒരു നാഴികക്കല്ലായിരുന്നു 2016. ആദ്യമായി അമേരിക്കയില്‍ പണിത സൌരോര്‍ജ്ജ നിലയങ്ങള്‍ പ്രകൃതിവാതകത്തേയും കാറ്റാടിയേയും ‍കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിച്ചു. U.S. Department of Energy ആണ് ഈ വിവരം പുറത്തുവിട്ടത്. 2016 ല്‍ പണി തീരുന്ന സൌരോര്‍ജ്ജ നിലയങ്ങള്‍ എല്ലാം കൂടി 9.5 ഗിഗാ വാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. 2015 ലേതിനേക്കാള്‍ മൂന്നിരട്ടിയാണിത്. 18 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി ഇത് നല്‍കും.

— സ്രോതസ്സ് scientificamerican.com

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്.

അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്.

Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്.

— സ്രോതസ്സ് aljazeera.com

അദാനി തന്റെ ഫോസിലിന്ധ ബന്ധത്തെ പച്ചയടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയുമാകാം.

ചൈനയിലെ സോളാര്‍ കമ്പനി ചെര്‍ണോബിലില്‍ സൌരോര്‍ജ്ജ നിലയം പണിയും

ചെര്‍ണോബിലില്‍ ആണവനിലയത്തിന് ചുറ്റുമുള്ള exclusion zone ല്‍ ഒരു സൌരോര്‍ജ്ജ നിലയം രണ്ട് ചൈനീസ് കമ്പനി നിര്‍മ്മിക്കും. 1986 ലെ ആണവദുരന്തത്താല്‍ മലിനമായ പ്രദേശമാണത്. ഉക്രെയിനിലെ ഈ പദ്ധതിയില്‍ China National Complete Engineering Corp (CCEC) മായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് GCL Group ന്റെ subsidiary ആയ GCL System Integration Technology (GCL-SI) പറഞ്ഞു. അടുത്ത വര്‍ഷം പണി തുടങ്ങും.

— സ്രോതസ്സ് reuters.com

കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജോത്പാദനം കഴിഞ്ഞ 5 വര്‍ഷങ്ങളില്‍ 1,378% വര്‍ദ്ധിച്ചു

California Green Innovation Index ന്റെ Next 10’s റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സൌരോര്‍ജ്ജത്തിന് പുറമേ zero emission vehicle (ZEV) ന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വൈദ്യുതി വിതരണത്തിന്റെ 25% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. 2014 ല്‍ സംസ്ഥാനം 20.1% ഉം 2009 ല്‍ 12% ഉം വീതമായിരുന്നു പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ചത്.

— സ്രോതസ്സ് cleantechnica.com

അമേരിക്കയെ റീ വയര്‍ ചെയ്യുന്നു

Rewiring America to clean Energy

Catching the Sun documentary
http://www.catchingthesun.tv/

20 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കിക്കൊണ്ട് കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജം (വീണ്ടും) റിക്കോഡ് ഭേദിച്ചു

കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഗ്രിഡ്ഡ് ആയ California Independent System Operator (CAISO) കഴിഞ്ഞ ആഴ്ച അവരുടെ തന്നെ റിക്കോഡ് ഭേദിച്ചിരിക്കുന്നു. ജൂലൈ 12 1:06pm ന് 8,030 മെഗാവാട്ട് ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിക്കോഡിനെക്കാള്‍ ~2,000 മെഗാവാട്ട് അധികമാണ് ഇത്. കാലിഫോര്‍ണിയയുടെ ~80% മേ CAISO യിലുള്ളു. ചെറിയ മുന്‍സിപ്പല്‍ വൈദ്യുതി വിതരണ കമ്പനികളുത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല.

— സ്രോതസ്സ് cleantechnica.com

അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ് മുന്നില്‍ നില്‍ക്കുന്നത്

Solar Foundation പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ്.

രണ്ട് ലക്ഷം ആളുകള്‍ അമേരിക്കയിലെ സൌരോര്‍ജ്ജ രംഗത്ത് ജോലി ചെയ്യുന്നു. 2014 നവംബറിന് ശേഷം 20% വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. മൊത്തം സമ്പദ്‌വ്യവസ്ഥയെ അപേക്ഷിച്ച് ഈ വ്യവസായം 12 ഇരട്ടി വേഗത്തില്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു.

19,000 കമ്പനികളില്‍ നിന്ന് മൂന്ന് മാസത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ആറാമത്തെ വാര്‍ഷിക റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. Massachusetts നെക്കാള്‍ അഞ്ച് മടങ്ങ് അധികം സൌരോര്‍ജ്ജ തൊഴിലുകളാണ് California യിലുള്ളത്.

2030 ഓടെ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് 50% ഊര്‍ജ്ജം കണ്ടെത്തണം എന്ന നിയമം പാസാക്കിയ സംസ്ഥാനമാണ് California. അത് അവരെ ഈ രംഗത്തിന്റെ മുന്‍നിര സംസ്ഥാനമാക്കുക മാത്രമല്ല 20,000 സൌരോര്‍ജ്ജ തൊഴിലുകളും സൃഷ്ടിക്കുന്നതിന് സഹായിച്ചു. ഏറ്റവും മുകളിലത്തെ 20 സൌരോര്‍ജ്ജ സംസ്ഥാനങ്ങളായ Nevada, Florida, Maryland, Tennessee, Oregon, Michigan, Utah എന്നിവിടങ്ങളില്‍ 30% ല്‍ തൊഴില്‍ അവസര വര്‍ദ്ധനവുണ്ടായി.

സൌരോര്‍ജ്ജ കമ്പനികള്‍ ഈ വര്‍ഷം 15% വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്. 240,000 പുതിയ ആളുകള്‍ക്ക് ജോലി കൊടുക്കും. അമേരിക്കയിലെ തൊഴില്‍ വര്‍ദ്ധനവിനേക്കാള്‍ 13 മടങ്ങ് വലുതായിരിക്കും ഇത്. സൌരോര്‍ജ്ജത്തിന്റെ വളര്‍ച്ച കാരണം കല്‍ക്കരി രംഗത്ത് 2005 ന് ശേഷം 25% കുറവാണുണ്ടായിരിക്കുന്നത്. അതിനേക്കാളേറെ സൌരോര്‍ജ്ജത്തിന്റെ ചിലവ് വളരേറെ കുറഞ്ഞും വരുന്നു. വീടുകളില്‍ സ്ഥാപിക്കുന്ന സൌരോര്‍ജ്ജ നിലയത്തിന് വില 2010 ന് ശേഷം 35% കുറഞ്ഞെങ്കില്‍ വന്‍കിട നിലയങ്ങളുടെ വിലയില്‍ 67% കുറവാണ് കാണപ്പെട്ടത്.

— സ്രോതസ്സ് thinkprogress.org