ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ യൂബര്‍ സിയാറ്റിലിനെതിരെ കേസ് കൊടുത്തു

ഈ ഗിഗ് സാമ്പത്തികവ്യവസ്ഥയിലെ ഡ്രൈവര്‍മാര്‍ക്ക് യൂണിയനുണ്ടാക്കുനുള്ള നിയമം കൊണ്ടുവന്നതിനെതിരെ കഴിഞ്ഞ മാസം ഊബര്‍ സിയാറ്റില്‍ നഗരത്തിനെതിരെ കേസ് കൊടുത്തു. നഗരസഭ 9–0 എന്ന വോട്ടോടെയാണ് ഇത്തരത്തിലുള്ള ആദ്യത്തെ നിയമം പാസാക്കിയതാ. ഊബര്‍, ലിഫ്റ്റ് പോലുള്ള കമ്പനികളുടെ ഡ്രൈവര്‍മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ചുറ്റുപാടിനും, ശമ്പളത്തിനും, മറ്റ് സൌകര്യങ്ങള്‍ക്കുമായി സംഘം ചേര്‍ന്ന് വിലപേശാന്‍ ഈ നിയമം അവകാശം നല്‍കുന്നു. App-Based Drivers Association, സ്വതന്ത്ര കാരാറുകാരുടെ പ്രാദേശിക Teamsters യൂണിയനോടൊപ്പം ചേര്‍ന്ന് നടത്തിയ ശ്രമത്തിന്റെ വിജയമാണിത്.

2015 ഡിസംബറിലാണ് ഈ നിയമം പാസായത്. അന്ന് Uber ഉം Lyft ഉം അതിനെ എതിര്‍ത്തില്ല. അതിന് പകരം യൂണിയന്‍ വിരുദ്ധ സംഘമായ US Chamber of Commerce ന്റെ കേസിനെ പിന്‍തുണക്കുകയാണുണ്ടായത്. എന്നാല്‍ നഗരസഭ നിയമം നടപ്പാക്കുന്നതിന് മുമ്പ് കേസ് പരിഗണിക്കാനാവില്ല എന്ന് പറഞ്ഞ് ഓഗസ്റ്റില്‍ ഒരു ജഡ്ജി chamber ന്റെ കേസ് തള്ളി.

— സ്രോതസ്സ് theverge.com

ഷിഫ്റ്റ് ജോലിയും heavy lifting ഉം സ്ത്രീകളുടെ fertility യെ ബാധിക്കുന്നു

രാത്രിയില്‍ ജോലി ചെയ്യുന്നതോ, ക്രമരഹിതമായ ഷിഫ്റ്റുകളില്‍ ജോലിചെയ്യുന്നതോ ആയ സ്ത്രീകളില്‍ fertility കുറഞ്ഞുവരുന്നതായി പുതിയ പഠനം കണ്ടെത്തി. ആരോഗ്യമുള്ള ഭ്രൂണമായി വളരാന്‍ ശേഷിയുള്ള അണ്ഡങ്ങള്‍ ഷിഫ്റ്റിലും, രാത്രിയിലും ജോലിചെയ്യുന്ന സ്ത്രീകളില്‍ കുറവേയുണ്ടാകുന്നുള്ളു എന്ന് Harvard University ലെ ഗവേഷകര്‍ പറയുന്നു. heavy lifting ആവശ്യമായി വരുന്ന നഴ്സുമാര്‍, interior designers പോലുള്ള ജോലി ചെയ്യുന്ന സ്ത്രീകളില്‍ ആരോഗ്യമുള്ള അണ്ഡോല്‍പ്പാദനത്തിന് 15% കുറവ് വരുന്നു.

— സ്രോതസ്സ് independent.co.uk

ചരിത്രപരമായ CEO ശമ്പള നികുതി പോര്‍ട്ട്‌ലാന്റ് പാസാക്കി

CEO ശമ്പളത്തിന് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്ന പുതിയ പ്രാദേശിക നികുതി നിയമം ഡിസംബര്‍ 7 ന് പോര്‍ട്ട്‌ലാന്റിലെ നഗര സഭ പ്രഖ്യാപിച്ചു.

ശരാശരി ജോലിക്കാരെകാള്‍ 100 മടങ്ങിലധികം ശമ്പളം CEOമാര്‍ക്ക് നല്‍കുന്ന കമ്പനികള്‍ക്ക് നഗരത്തിലെ ഇപ്പോഴുള്ള business license tax ന്റെ കൂടെ ഒരു സര്‍ടാക്സ് ഈടാക്കാന്‍ സഭ 3-1 വോട്ടിന് തീരുമാനമെടുത്തു. അമേരിക്കയിലെ വളരെ വലിയ CEO-തൊഴിലാളി ശമ്പള വിടവിന് കൊടുക്കുന്ന ആദ്യത്തെ ശിക്ഷയാണ് ഇത്.

നഗരത്തിലെ 500 കോര്‍പ്പറേറ്റുകളെ ഈ പുതിയ സര്‍ടാക്സ് ബാധിക്കും. അതില്‍ പലതും സ്ഥിരമായി ഏറ്റവും കൂടുതല്‍ CEO ശമ്പളം കൊടുക്കുന്ന Oracle, Honeywell, Goldman Sachs, Wells Fargo, General Electric തുടങ്ങിയ കമ്പനികളാണ്. ഈ നിയമം കാരണം നഗരത്തിന് $35 ലക്ഷം ഡോളര്‍ വരുമാനമുണ്ടാക്കാനാവും.

— സ്രോതസ്സ് inequality.org

സമരം ചെയ്യുന്നു വെരിസണ്‍ തൊഴിലാളികള്‍ സംസാരിക്കുന്നു

ഞങ്ങളുടെ ഭാവിക്ക് വേണ്ടി സമരം ചെയ്യാന്‍ തയ്യാറാണ്

കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ “സുസ്ഥിര” പാം ഓയില്‍ എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു

ബാലവേല, നിര്‍ബന്ധിത തൊഴില്‍ എന്നിവ Nestlé, Colgate-Palmolive, Unilever, Procter & Gamble, Kellogg’s തുടങ്ങിയ ആഗോള കമ്പനികളുടെ ലാഭത്തെ വര്‍ദ്ധിപ്പിക്കുന്നു എന്ന് Amnesty International ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ പാമായില്‍ കമ്പനിയായ സിംഗപ്പൂരിലെ Wilmar ന്റെ ഇന്‍ഡോനേഷ്യയിലെ പ്ലാന്റേഷനുകളില്‍ 8 വയസ് പ്രായമായ കുട്ടികളെ പണിയെടുപ്പിക്കുക ഉള്‍പ്പെടെയുള്ള തൊഴില്‍ പീഡനങ്ങളെ കോര്‍പ്പറേറ്റുകള്‍ അവഗണിക്കുകയാണ്.

“ഉപഭോക്താക്കളോട് തങ്ങള്‍ “സുസ്ഥിര പാം ഓയില്‍” ആണ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എന്നാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ Colgate, Nestlé, Unilever തുടങ്ങിയവര്‍ പറയുന്നത്. എന്നാല്‍ ബാലവേലയും നിര്‍ബന്ധിത തൊഴിലും നടപ്പാക്കുന്ന പാമോയിലിനെക്കുറിച്ച് ഒന്നും സുസ്ഥിരമല്ല. Wilmar ന്റെ പാമോയില്‍ പ്ലാന്റേഷനുകളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. Wilmar ന്റെ ബിസിനസ് രീതികളുടെ ഫലമായി വ്യവസ്ഥാപിതമായും പ്രവചിക്കാനാവുന്നതുമായ സംഭവങ്ങളാണവ.”

http://www.amnestyusa.org/sites/default/files/the_great_palm_oil_scandal_embargoed_until_30_nov.pdf

— സ്രോതസ്സ് commondreams.org

ആദ്യമായി ഉബര്‍ ഡ്രൈവര്‍മാരും പ്രതിഷേധത്തില്‍ ചേര്‍ന്നതോടെ Fight for $15 ദേശീയ സമരത്തിന് തയ്യാറാവുന്നു

വരാനിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയ അജണ്ടയുടെ മുന്നില്‍ മുട്ടുമടക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ദിവസം പല വ്യവസായങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ ഒത്ത് ചേര്‍ന്ന് അമേരിക്ക മൊത്തം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. Fight for $15 ആണ് ഇത് ആസൂത്രണം ചെയ്തത്. വിമാനത്താവള baggage handlers, ഉബര്‍(Uber) ഡ്രൈവര്‍മാര്‍, fast-food cooks, cashiers, hospital workers, തുടങ്ങി അമേരിക്കയിലെ വിവിധ സേവന മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ ഇതില്‍ പങ്കുചേര്‍ന്നു. ആദ്യമായാണ് ഉബര്‍ ഡ്രൈവര്‍മാര്‍ Fight for $15 ന്റെ പ്രവര്‍ത്തനത്തില്‍ പങ്കുചേരുന്നത്. പരമ്പരാഗത തൊഴിലാളികളോട് തോളോട് തോള്‍ ചേര്‍ന്ന് ഈ പുതിയ gig workers ഉം പ്രവര്‍ത്തിക്കുന്നത് തൊഴിലാളികളുടെ സംഘം ചേരല്‍ വര്‍ദ്ധിക്കുന്നു എന്നത് വ്യക്തമാക്കുന്നു.

— സ്രോതസ്സ് commondreams.org

സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 അദ്ധ്യാപകര്‍ സമരം തുടങ്ങി

പെന്‍സില്‍വേനിയ സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളിലെ 5,000 ല്‍ അധികം അദ്ധ്യാപകര്‍ സമരം തുടങ്ങി. ആരോഗ്യസംരക്ഷണ പദ്ധതികളില്‍ വലിയ വെട്ടിച്ചുരുക്കല്‍ കൊണ്ടുവന്നതിനെതിരെയാണ് അവര്‍ സമരം ചെയ്യുന്നത്. കൂടുതല്‍ നല്ല ശമ്പളം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂണിയന്റെ 34 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് അദ്ധ്യാപകര്‍ സമരത്തിനിറങ്ങുന്നത്.

— സ്രോതസ്സ് democracynow.org