അന്റാര്‍ക്ടിക്കയില്‍ നിന്നും ഒരു വലിയ മഞ്ഞ് കട്ട കൂടി പൊട്ടി പോന്നു


പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ Pine Island Glacier ആണ് പ്രശ്ന സ്ഥലം. 225 ചതുരശ്ര മൈല്‍ വലിപ്പമുള്ള ഒരു വലിയ മഞ്ഞുകട്ട 2015 ജൂലൈയില്‍ അവിടെ നിന്ന് പൊട്ടി പോന്നു. മാന്‍ഹാറ്റന്‍ നഗരത്തേക്കാള്‍ 10 മടങ്ങ് വലിപ്പമാണ് അതിനുണ്ടായിരുന്നത്. അതിന് ശേഷം 2016 നവംബറില്‍ ശാസ്ത്രജ്ഞര്‍ മഞ്ഞ് പാളിയില്‍ പൊട്ടലുകള്‍ കണ്ടെത്തിയിരുന്നു. ഈ ജനുവരിയില്‍ മറ്റൊരു മഞ്ഞ് കട്ട അവിടെ നിന്ന് പൊട്ടി കടലിലേക്ക് പോന്നു.

1990കള്‍ക്ക് ശേഷം Pine Island Glacier, 1°F അധികം ചൂടായിട്ടുണ്ട്. അത് മഞ്ഞ് ഉരുക്കുക്കുകയും തറനിരപ്പിനെ തള്ളുകയും ചെയ്യുന്നു. മഞ്ഞ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത് തുടങ്ങുന്ന സ്ഥലമാണത്.

— സ്രോതസ്സ് climatecentral.org

പടിഞ്ഞാറെ അന്റാര്‍ക്ടിക്കയിലെ ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ മറഞ്ഞിരിക്കുന്ന തടാകം

ലോകത്തിലെ ഏറ്റവും വേഗത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ഹിമാനിയാണ് ത്വെയ്റ്റെസ് ഹിമാനി(Thwaites Glacier). തടഞ്ഞ് നിര്‍ത്താന്‍ പറ്റാത്ത വിധം അത് കടലിലേക്ക് നീങ്ങുന്നു. ചൂടുകൂടിയ സമുദ്രജലം അതിന്റെ താഴ്‌വശത്ത് അടിക്കുന്നതാണ് കാരണം.

ത്വെയ്റ്റെസ് ഹിമാനിക്ക് താഴെ പെട്ടെന്ന് ജലം വേഗം വാര്‍ന്നുപോകുന്നതെന്തുകൊണ്ടെന്ന് കണ്ടെത്താന്‍ University of Washington ലേയും University of Edinburgh ലേയും ഗവേഷകര്‍ European Space Agencyയുടെ CryoSat-2 നെ ഉപയോഗിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ജൂണ്‍ 2013 മുതല്‍ ജനുവരി 2014 വരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന നാല് തടാകങ്ങള്‍ വെള്ളം വലിച്ചെടുക്കുന്നു എന്നാണ് Feb. 8 ന് The Cryosphere ല്‍ പ്രസിദ്ധപ്പെടുത്തിയ അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ കാലത്ത് ഹിമാനിക്ക് പത്ത് ശതമാനം വേഗത വര്‍ദ്ധിച്ചു.

— സ്രോതസ്സ് washington.edu

വിഢികള്‍ക്ക് തൃപ്തിയായിക്കാണും!

കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു

തങ്ങളുടെ വെബ് സൈറ്റുകളില്‍ നിന്ന് കാലാവസ്ഥാമാറ്റം സംബന്ധിച്ച വെബ് പേജുകള്‍ നീക്കം ചെയ്യാന്‍ ട്രമ്പ് സര്‍ക്കാര്‍ EPA ക്ക് ഉത്തരവ് കൊടുത്തു. EPA യുടെ പേര് പുറത്ത് പറയാന്‍ താല്‍പ്പര്യപ്പെടാത്ത രണ്ട് ഉദ്യോഗസ്ഥരാണ് ഈ വിവരം പുറത്ത് പറഞ്ഞത്. ഈ സര്‍ക്കാര്‍ അതിന്റെ വകുപ്പുകളില്‍ അടിസ്ഥാന ശാസ്ത്ര വിരുദ്ധത പ്രോത്സാഹിപ്പിക്കും എന്ന ഭയം വര്‍ദ്ധിപ്പിക്കുയാണ് ഈ നീക്കം ചെയ്യുന്നത്.

“ആ വെബ് സൈറ്റ് ഇല്ലാതെയാകുകയാണെങ്കില്‍ കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഞങ്ങളുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തികളാണ് ഇല്ലാതെയാകുന്നത്,” എന്ന് ഒരു ഉദ്യോഗസ്ഥന്‍ Reuters നോട് പറഞ്ഞു.

കാലാവസ്ഥാ മാറ്റ അറിവിനെതിരായ ട്രമ്പ് സര്‍ക്കാരിന്റെ ആദ്യ നീക്കമൊന്നുമല്ല ഇത്. ഉദ്‌ഘാടനം കഴിഞ്ഞ് നിമിഷങ്ങള്‍ കഴിഞ്ഞപ്പോഴേക്കും പുതിയ whitehouse.gov ല്‍ നിന്ന് പ്രസിഡന്റ് ഒബാമയുടെ കാലാവസ്ഥാ സംരംഭങ്ങളേയും നീക്കം ചെയ്ത് അതിന് പകരം “America First” ഊര്‍ജ്ജ പദ്ധതി കൊടുത്തു. ഒബാമയുടെ Climate Action Plan ഇല്ലാതാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

White House ഔദ്യോഗിക വെബ് സൈറ്റില്‍ കാലാവസ്ഥാ മാറ്റം എന്ന വാക്ക് തന്നെ പൂര്‍ണ്ണമായും നീക്കം ചെയ്തിരിക്കുകയാണ്.

— സ്രോതസ്സ് scientificamerican.com

എന്തുകൊണ്ട്? കാരണം കഠിനമായ കാലാവസ്ഥ എന്നത് പണമുണ്ടാക്കാനുള്ള നല്ല കാര്യമാണ് എന്ന് അവര്‍ കരുതുന്നു. നിങ്ങളുടെ ജീവിതം തന്നെ ഏതെങ്കിലും കമ്പനി നല്‍കുന്ന സേവനമാകുകയാണെങ്കില്‍ മുതലാളിത്തത്തിന് വേറെന്ത് സ്വര്‍ഗ്ഗം?

കാലാവസ്ഥാ മാറ്റ ബോധവര്‍ക്കരണത്തനായി അമേരിക്കയില്‍ കാല്‍നടയാത്ര നടത്തിയ മനുഷ്യന്‍ നൂറാം ദിവസം മരിച്ചു

ധനശേഖരണത്തിനും കാലാവസ്ഥാമാറ്റ ബോധവര്‍ക്കരണത്തിനും അമേരിക്കയുടെ കുറുകെ നഗ്നപാദനായി കാല്‍നടയാത്ര നടത്തിയ Mark James Baumer യാത്രയുടെ നൂറാം ദിവസം ഫ്ലോറിഡയിലെ U.S. Hwy 90 യില്‍ വെച്ച് SUV കാര്‍ ഇടിച്ച് മരിച്ചു.

ഇത് അദ്ദേഹത്തിന്റെ രണ്ടാമത്തെ യാത്രയായിരുന്നു. 2010 ല്‍ ആയിരുന്നു ആദ്യമായി അദ്ദേഹം അമേരിക്കമുഴുവന്‍ യാത്ര നടത്തിയത്. അന്ന് അദ്ദേഹം ഷൂ ധരിച്ചിരുന്നു.

യാത്രയിലൂടെ ശേഖരിക്കുന്ന പണം FANG Collective എന്ന സംഘടനക്ക് ദാനം ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. പ്രകൃതിവാതക ഫ്രാക്കിങ്ങിന് എതിരെ പ്രവര്‍ത്തിക്കുന്ന സംഘടനയാണത്.

കൊലചെയ്യപ്പെട്ട ദിവസം അദ്ദേഹം തന്റെ അവസാനത്തെ വീഡിയോയും ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ അദ്ദേഹം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെ വിമര്‍ശിച്ചിരുന്നു.

— സ്രോതസ്സ് telesurtv.net, notgoingtomakeit.com

അടുത്തടുത്ത മൂന്ന് വര്‍ഷങ്ങളായി ഭൂമി താപനില റിക്കോഡുകള്‍ സ്ഥാപിക്കുന്നു

മാറുന്ന ഭൂമി മറ്റൊരു നാഴികക്കല്ല് സ്ഥാപിച്ചിരിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ രേഖപ്പെടുത്തിയ താപനിലകളില്‍ ഏറ്റവും കൂടിയ താപനില 2016 ല്‍ രേഖപ്പെടുത്തി എന്നതാണ് ആ കാര്യം. കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയ താപനിലയെ ഭേദിച്ചാണ് 2016 ല്‍ റിക്കോഡ് താപനിലയുണ്ടായത്. അത് 2014 ല്‍ രേഖപ്പെടുത്തിയ അതുവരെയുള്ള ഏറ്റവും കൂടിയ താപനില റിക്കോഡിനെ മറികടന്നതായിരുന്നു. അതായത് കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സ്ഥിരമായി താപനിലാ റിക്കോഡുകള്‍ പൊളിച്ചെഴുതുകയാണ് ഭൂമി.

— സ്രോതസ്സ് nytimes.com

മണ്ണിന്റെ pH നെക്കുറിച്ചുള്ള ലോക മാപ്പ്

pH എന്നത് അമ്ലതയുടേയോ ക്ഷാരതയുടേയോ അളവാണ്. കാലാവസ്ഥ മണ്ണിന്റെ രാസഘടനയെ ബാധിക്കുന്നതായി കുറേ വര്‍ഷങ്ങളായി ശാസ്ത്രജ്ഞര്‍ക്കറിയാം. വരണ്ട കാലാവസ്ഥയില്‍ മണ്ണ് ക്ഷാരതയുള്ളതാവും. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ അത് അമ്ല സ്വഭാവവും കാണിക്കും. ലോകത്ത് മനുഷ്യന്‍ കൃഷിക്കായി ആശ്രയിക്കുന്ന പ്രദേശങ്ങള്‍ വരണ്ടതിനും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയുടെ ഇടയില്‍ നില്‍ക്കുന്നു. മണ്ണിന്റെ pH കാലാവസ്ഥയുമായി ശക്തമായി ബന്ധിപ്പെട്ടിരിക്കുന്നു. UC Santa Barbara ലെ ഗവേഷകര്‍ നടത്തിയ പഠനപ്രകാരം ഇതിനുണ്ടാകുന്ന മാറ്റം പെട്ടെന്നാകും. Nature മാസികയില്‍ ആ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

— സ്രോതസ്സ് news.ucsb.edu

കാലാവസ്ഥാ മാറ്റം വിശ്വസിക്കാന്‍ പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നമുണ്ടാക്കുമെന്ന് സൈന്യം

ചിന്തിക്കാന്‍ പോലും പറ്റാത്ത അഭയാര്‍ത്ഥി പ്രശ്നം കാലാവസ്ഥാ മാറ്റം കാരണമുണ്ടാകും എന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പറഞ്ഞു. 21 ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നം ആഗോളതപനമായിരിക്കും. ഭീമമായ അഭയാര്‍ത്ഥി പ്രവാഹം ഒരു സാധാരണ സംഭവമായി മാറും. ആഗോളതപനത്തിനെതിരെ സൈനിക നേതാക്കള്‍ വളരെ കാലമായി മുന്നറീപ്പ് നല്‍കുന്നുണ്ട്. അതിന്റെ ശക്തി ഇരട്ടിക്കുകയും അതിനാല്‍ ലോകം മൊത്തം ആഭയാര്‍ത്ഥികളും conflictsഉം കാരണമുള്ള സുരക്ഷാ ഭീഷണി വര്‍ദ്ധിക്കുകയും ചെയ്യും. ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് അവര്‍ മുന്നറീപ്പ് നല്‍കുന്നു.

— സ്രോതസ്സ് theguardian.com

ഇന്‍ഡ്യയുടെ വലിപ്പത്തിലുള്ള ധൃവ മഞ്ഞ് ഉയര്‍ന്ന താപനില കാരണം അപ്രത്യക്ഷമായി

ഉയര്‍ന്ന താപനില കാരണം ഈ വര്‍ഷം അന്റാര്‍ക്ടിക്കയിലേയും ആര്‍ക്ടിക്കിലേയും കടല്‍ മഞ്ഞ് ഏറ്റവും കുറഞ്ഞ നിലയിലെത്തി എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്ടിക്കിലെ ചില പ്രദേശങ്ങളില്‍ താപനില സാധാരണ നവംബറില്‍ കാണുന്നതിനേക്കാള്‍ 20 ഡിഗ്രി കൂടുതല്‍ ആണ് രേഖപ്പെടുത്തിയത്. “അവിടെ എന്തോ ഭ്രാന്തന്‍ കാര്യം നടക്കുന്നു” എന്ന് കൊളറാഡോയിലെ U.S. National Snow and Ice Data Center (NSIDC) ന്റെ ഡയറക്റ്ററായ Mark Serreze പറഞ്ഞു. ലോകം മൊത്തം ഏറ്റവും താപനിലയുണ്ടായ വര്‍ഷമാണ് ഇത്. 1981-2010 കാലത്തെ ശരാശരിയെക്കാള്‍ 38.4 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ കുറവാണ് എന്ന് NSIDC യുടെ ഉപഗ്രഹ കണക്കുകള്‍ കാണിക്കുന്നു. ഇന്‍ഡ്യയുടെ വലിപ്പത്തിന് അടുത്ത് വരും ഇത്.

— സ്രോതസ്സ് scientificamerican.com