സാറാ പാലിനെ എന്തിന് സ്ഥാനാര്‍ത്ഥിയാക്കി

സാറാ പാലിനെക്കുറിച്ച് നമ്മള്‍ കേള്‍ക്കുന്നതിന് മുമ്പ് തന്നെ ഡോബ്സണും അയാളുടെ കൂട്ടാളികള്‍ക്കും അവരെ അറിയാമായിരുന്നു. സാറാ പാലിനെ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ എനിക്ക് അത്ഭുതം തോന്നിയില്ല. എന്നാലും ധാരാളം ആളുകള്‍ അവരെ തെരഞ്ഞെടുത്തത് കണ്ട് അത്ഭുതപ്പെട്ടു. ചിലര്‍ Dan Quayle മായി അവരെ താരതമ്യവും ചെയ്യുകയും അവര്‍ വലിയ ബാധ്യതയായി മാറുമെന്നും പറഞ്ഞു. ദിവസവും ഡോബ്സണിന്റെ റേഡിയോ ഷോ കേള്‍ക്കുന്ന എനിക്ക് അയാള്‍ അവരുമായി നടത്തുന്ന ആശയവിനിമയത്തെക്കുറിച്ചും, Down’s രോഗം ബാധിച്ച കുട്ടിയെ ഗര്‍ഭഛിദ്രം വഴി ഇല്ലാതാക്കാതിരുന്നതിന് അവരെ ഡോബ്സണ്‍ അഭിനന്ദിച്ചതിനെക്കുറിച്ചും അറിയാമായിരുന്നു. ജോണ്‍ മകെയിന് സ്ഥാനാര്‍ത്ഥിത്വം കിട്ടിയപ്പോള്‍ ക്രിസ്ത്യന്‍ വലത്പക്ഷത്തെ കൂടെചേര്‍ക്കണമെന്ന് അയാള്‍ക്ക് മനസിലായി. റിപബ്ലിക്കന്‍ അടിത്തറയില്‍ നിന്ന് വോട്ട് അയാള്‍ക്ക് നേടാന്‍ മറ്റൊരു വഴിയുമില്ല. കാരണം അസഹിഷ്ണതയുടെ വക്താക്കളായ Jerry Falwell നേയും Pat Robertson നേയും തള്ളിക്കളഞ്ഞ ചരിത്രമാണ് മകെയിന്. സാറാ പാലിനെ ഡോബ്സണിന് അനുകൂലമായാണെന്ന് മകെയിന്റെ സഹായികള്‍ക്കറിയാമായിരുന്നു. അവരുടെ ഗുണങ്ങളെല്ലാം ക്രിസത്യന്‍ വലത്പക്ഷവുമായി ചേര്‍ന്നുപോകുന്നതാണ്.

വലത്പക്ഷ സ്ത്രീകളുടെ മാതൃക ആയാണ് ഞാന്‍ അവരെ വിവരിക്കുന്നത്. 2005 ല്‍ Leslee Unruh എന്ന് പേരുള്ള ഒരു വ്യക്തിയെ കാണുകയുണ്ടായി. അവരാണ് ബുഷ് സര്‍ക്കാരിന്റെ സംയമന അജണ്ട രൂപീകരിച്ചത്. വിയര്‍പ്പൂടെയും കണ്ണീരിലൂടെയും AIDS പകരും എന്ന് കുട്ടികള്‍ക്ക് മുന്നറീപ്പ് നല്‍കുന്ന പാഠപുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വേണ്ടിനിര്‍മ്മിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ സര്‍ക്കാര്‍ അവര്‍ക്ക് കൊടുത്തു. Henry Waxman ഈ പാഠപുസ്തകങ്ങള്‍ പരിശോധിക്കുകയും അവയിലെ വിവരങ്ങളില്‍ 80% തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്റെ ഗവേഷണത്തില്‍ നിന്നാണ് ഞാന്‍ എന്താണ് വലത്പക്ഷ മാതൃകാ സ്ത്രീ എന്ന് കണ്ടെത്തിയത്. ഇവര്‍ ഗര്‍ഭഛിദ്രം നടത്തിയവരാണ്. വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നു. അവരാണ് തെക്കെ ഡക്കോട്ടയിലെ ഗര്‍ഭഛിദ്രവിരുദ്ധ നേതാവ്. ആ മനോഭാവം മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. വലതുപക്ഷ അടിത്തറയിലേക്ക് സാറാ പാലിനെ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളാണ്. സംയമനത്തിന് വേണ്ടി വാദിക്കുന്ന ആളായാണ് സാറാ പാലിനെ അവര്‍ കണ്ടത്. എന്നാല്‍ അതേ സമയം അവരുടെ കുടുംബം അത് നടപ്പാക്കുന്നുമില്ല. … തുടര്‍ന്ന് വായിക്കൂ →

Advertisements