സ്വന്തമായി പിന്‍കോഡുള്ള ആള്‍

Francis Schaeffer ന്റെ പ്രധാന അനുയായി ആയിരുന്നു James Dobson. എന്റെ പുസ്തകത്തിലെ ഒരു പ്രധാന വ്യക്തിത്വമാണ് ജെയിംസ് ഡോബ്സണ്‍. ഡോബ്സണിന്റെ സ്വാധീനം കുറവാണെന്ന് Frank Rich നെ പോലെ ധാരാളം എഴുത്തുകാര്‍ ഇപ്പോള്‍ പറയുന്നു. അമേരിക്കയിലെ മൂന്നാമത്തെ വലിയ റേഡിയോ ഷോ ആയ ഡോബ്സണിന് ആണ് ഞാന്‍ അംഗീകാരം കൊടുക്കുന്നത്. Family യെ ശ്രദ്ധിക്കുന്ന ഈ സംഘത്തിന് അവരുടെ ട്രഷറിയില്‍ $15 കോടി ഡോളറും സംസ്ഥാനത്ത് 36 പോളിസി കൌണ്‍സിലുകളും ഉണ്ട്. 2004 ലെ Republican Congress ല്‍ ജോര്‍ജ്ജ് W ബുഷിനെ തെരഞ്ഞെടുക്കുന്നതിന് സഹായിച്ച പ്രധന സംഘം ഇതാണ്. അതാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്.

ഡോബ്സണ്‍ ഒരു ആകര്‍ഷകമായ ഒരു വ്യക്തിത്വമാണ്. ഒരു മതപരമായ പ്രസ്ഥാനത്തെ നയിക്കുന്നുവെങ്കിലും അയാള്‍ ഒരു മത നേതാവല്ല. അയാള്‍ക്ക് മതപരമായ ഒരു യോഗ്യതയും ഇല്ല. അയാള്‍ ഒരു ഉപദേശി അല്ല. എന്താണയാള്‍? അയാള്‍ ഒരു ശിശു മനോ ഡോക്റ്ററാണ്. റേഡിയോ ഷോ നടത്തിയാണ് അയാള്‍ ധാരാളം ആളുകളുടെ മനം കവര്‍ന്നത്. കിടക്കയില്‍ മൂത്രമൊഴിക്കുക പോലുള്ള സാധാരണ ഐഹികമായ പ്രശ്നങ്ങളെക്കുറിച്ച്, ലൈംഗിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികളെക്കുറിച്ച് ഒക്കെ ആയിരുന്നു റേഡിയോ ഷോ. അയാള്‍ക്ക് Familyയെക്കുറിച്ച് Focus ല്‍ ഒരു ഡിപ്പാര്‍ട്ട്മെന്റുണ്ട്. Colorado Springs ല്‍ സ്വന്തമായി ഒരു മുഴുവന്‍ പിന്‍ കോണ് വെച്ചിരിക്കുന്നത്ര വലുതാണ് അത്. ആളുകള്‍ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങള്‍ എഴുതും. അതിന് ഡോബ്സണ്‍ അംഗീകൃതമായ ഉപദേശങ്ങള്‍ അയാളുടെ ജോലിക്കാര്‍ മറുപടിയായി അയച്ചുകൊടുക്കും. ഒരിക്കല്‍ അവരുടെ അഡ്രസ് അയാള്‍ക്ക് കിട്ടിക്കഴിഞ്ഞാല്‍ പിന്നീട് രാഷ്ട്രീയ കത്തുകളുടെ ശരവര്‍ഷമാകും അവര്‍ക്ക് കിട്ടുക. സാവധാനം അവരെ റിപ്പബ്ലിക്കന്‍ ആഘാത പട്ടാളമായി(shock troops) മാറ്റുന്നു. അങ്ങനെ വ്യക്തിപരമായ പ്രശ്നത്തെ രാഷ്ട്രീയ അമര്‍ഷമായി മാറ്റുന്നു.

എവിടെ നിന്നാണ് ഡോബ്സണിന്റെ ഭാഗ്യം വരുന്നത്? എങ്ങനെയാണ് ഈ സാമ്രാജ്യം സ്ഥാപിച്ചത്? ഒരു പുസ്തകത്തില്‍ നിന്നാണ് അത്. Dare to Discipline. നിങ്ങളുടെ കുട്ടികളെ തല്ലാനുള്ള ശാരീരികമായ ശിക്ഷയുടെ അടിസ്ഥാന manual ആണത്. വേദന എന്നത് വൈശിഷ്‌ട്യമള്ള ഒരു ശുദ്ധീകാരിയാണ് എന്ന് ആ പുസ്തകത്തില്‍ അയാള്‍ പറയുന്നു. കുട്ടി കരയുന്നത് വരെയാവണം വേദന കൊടുക്കുന്നത്. അപ്പോള്‍ കുട്ടി നിങ്ങളിലേക്ക് വീഴും. അപ്പോള്‍ ഊഷ്മളമായ തുറന്ന കൈകളോടെ സ്വീകരിക്കണം. ഇതാണ് sadomasochism ന്റെ പാചകക്കൂട്ട്. … തുടര്‍ന്ന് വായിക്കൂ →