ബൈബിള്‍ നിയമങ്ങള്‍ നടപ്പാക്കുക

യാഥാസ്ഥിക ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു മാലാഖയാണ്, ഒരു സാമ്പത്തിക മാലാഖയാണ് R.H. Ahmanson.

15 വര്‍ഷത്തിനിടയില്‍ ആദ്യമായി Howard F. Ahmanson, Jr ന്റെ ഒരു അഭിമുഖം കിട്ടുന്ന ആദ്യത്തെ മാധ്യമപ്രവര്‍ത്തകനാണ് ഞാന്‍. കാലിഫോര്‍ണിയയിലുള്ള ആളുകള്‍ ചിലപ്പോള്‍ Ahmanson എന്ന പേര് തിരിച്ചറിഞ്ഞേക്കും. കാരണം ധാരാളം പരോപകാര സ്ഥാപനങ്ങള്‍ക്ക് വേണ്ടി സംഭാവനകള്‍ ചെയ്ത വലിയ ഒരു മനുഷ്യനായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍.

Howard F. Ahmanson, Jr. ന് Tourette അസുഖമുണ്ട്. ഭാര്യയുടെ സഹായത്താലാണ് അദ്ദേഹം സംസാരിക്കുന്നത്. മാധ്യമങ്ങളെ ഒഴിപ്പിക്കും. എന്തോ കാരണത്താല്‍ 2004 ല്‍ എന്നോട് സംസാരിക്കാന്‍ തയ്യാറായി. കാലിഫോര്‍ണിയയില്‍ ഒരേ ലിംഗത്തിലുള്ള ആളുകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് തടയുന്ന Proposition 8 ന്റെ പിറകില്‍ ഇയാളാണ്. intelligent design പ്രസ്ഥാനത്തിന് വേണ്ടി അയാള്‍ $28 ലക്ഷം ഡോളര്‍ സംഭാവന കൊടുത്തു. രാജ്യത്തെ ധാരാളം ക്രിസ്ത്യാനി വലതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇദ്ദേഹം സംഭാവന കൊടുത്തിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന പ്രസ്ഥാനത്തിന്റെ വൈകാരികത ഇയാളാണ്. 18 വയസായപ്പോള്‍ Howard F. Ahmanson, Jr. ന് അയാളുടെ അച്ഛന്റെ മരണ ശേഷം അച്ഛനില്‍ നിന്ന് $30 കോടി ഡോളര്‍ പാരമ്പര്യമായി കിട്ടി. അമ്മയും താമസിയാതെ മരിച്ചു. അത് അയാളെ ഭ്രാന്തനാക്കി. മനശാസ്ത്ര ആശുപത്രിയില്‍ പ്രവേശിച്ചു. അവിടെ നിന്ന് അയാള്‍ പുറത്തുവന്നപ്പോള്‍ ധാരാളം ആളുകള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടാവുന്നു എന്നും അതിനെ അതിജീവിക്കാന്‍ അവര്‍ evangelical മതത്തിന്റെ സേവനം സ്വീകരിക്കുന്നതായും കണ്ടു.

അയാള്‍ R.J. Rushdoony യെ കണ്ടെത്തി. Rushdoonyയുടെ സാമ്പത്തിക മാലാഖയായി അയാള്‍. റഷ്ഡൂണി അയാളുടെ പകരക്കാരനായ അച്ഛനായി. 1985 ല്‍ Howard F. Ahmanson, Jr. നെ കൊണ്ട് “ബൈബിള്‍ നിയമങ്ങള്‍ നടപ്പാക്കുകയും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതിനെ ഏകീകരിക്കുകയുമാണ് എന്റെ ലക്ഷ്യം,” എന്ന് പ്രഖ്യാപിക്കാന്‍ അയാള്‍ സഹായിച്ചു. അത് റഷ്ഡൂണിയുടെ ലക്ഷ്യമായിരുന്നു. ക്രിസ്ത്യന്‍ വലതുപക്ഷത്തെ ഉപയോഗിച്ച് മുഖ്യധാരാ മാര്‍ഗ്ഗങ്ങളിലൂടെയാണ് അത് അയാള്‍ ചെയ്തത്. അധികാരത്തില്‍ ഡമോക്രാറ്റുകള്‍ ആയിരുന്നിട്ടുകൂടി കാലിഫോര്‍ണിയയില്‍ വോട്ടെടുപ്പോടെ അയാള്‍ക്കത് ചെയ്യാന്‍ കഴിഞ്ഞു. മതപര ഉട്ടോപ്യ എന്ന് അവര്‍കണ്ട ഇതാണ് ഒരു Republican Gomorrah ആയി മാറിയത്. … തുടര്‍ന്ന് വായിക്കൂ →