സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞാലോ

ധാരാളം evangelical, Southern Baptists കളെ Francis Schaeffer നെ വെറുത്തു എന്നതാണ് ദുരന്ത ഭാഗം. അവര്‍ അയാളുടെ ചുറ്റും ഒത്തുകൂടി. Pat Robertson ഒരു pathological ഭ്രാന്തന്‍ ആണെന്ന് അയാള്‍ കരുതി. ഒരു അത്താഴ വിരുന്നിന്റെ സമയത്ത് താന്‍ Modigliani പെയ്ന്റിങ് കത്തിച്ചുകളഞ്ഞു എന്ന് പറഞ്ഞതിന് ശേഷമാണിത്. Jerry Falwell ഒരു കപടവേഷക്കാരന്‍ ആണെന്ന് അയാള്‍ കരുതി. അയാളെക്കുറിച്ച് പഠിക്കുന്ന James Dobson ഒരു അധികാര ഭ്രാന്തനാണെന്നും അയാള്‍ കരുതി. എന്നാല്‍ അതേ സമയം Francis Schaeffer തന്ത്രങ്ങള്‍ മെനയുകയായിരുന്നു. തെരുവുകളിലെത്തി evangelicals, വേണ്ടിവന്നാല്‍ അക്രമപരമായ ഒരു യുദ്ധം നടത്തി ഗര്‍ഭഛിദ്രം നിര്‍ത്തലാക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. Operation Rescue പോലുള്ള സംഘങ്ങളെ പ്രചോദിപ്പിച്ചത് അയാളായിരുന്നു. കന്‍സാസില്‍ Dr. Tiller ഉള്‍പ്പടെയുള്ള ഗര്‍ഭഛിദ്രം നടത്തിയ ഡോക്റ്റര്‍മാരെ കൊന്നത് ഈ സംഘമായിരുന്നു.

Francis Schaeffer മരിച്ചുപോയി. എന്നാല്‍ ആ പ്രസ്ഥാനം അയാളേക്കാള്‍ അതീതമായി മുന്നോട്ട് പോയി. “ക്രിസ്ത്യന്‍ വലതുപക്ഷവും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥ കണ്ട് എന്റെ അച്ഛന്‍ ദുഖിതനായിരുന്നു. പ്രസ്ഥാനത്തിന്റെ സ്വവർഗ്ഗരതിയോടുള്ള പേടിയെ അദ്ദേഹം വെറുത്തു,” എന്നാണ് അയാളുടെ മകന്‍ Frank Schaeffer പറയുന്നത്.

Frank Schaeffer എന്നോട് പറഞ്ഞത് രസകരമായ ഒരു കാര്യമാണ്. “ഈ പ്രസ്ഥാനം, നാം അർബുദരോഗ ചികിത്സാവിദഗ്ദ്ധനെ പോലെയാണ്. നമുക്ക് തുടര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ അമേരിക്കന്‍ സമൂഹത്തില്‍ നമുക്ക് ഒരു പ്രശ്നം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കണം.” അതാണ് നാം ആരോഗ്യസംരക്ഷ സംവാദത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാന്‍ തുടങ്ങുന്നു എന്ന് കണ്ട് പേടിച്ച ഒരു പ്രസ്ഥാനത്തെയാണ് നാം കാണുന്നത്. കാരണം ജനങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങളെ കൈകാര്യം ചെയ്ത് നിലനില്‍ക്കുകയും വളരുകയും ചെയ്യുന്നവരാണ് അവര്‍. … തുടര്‍ന്ന് വായിക്കൂ →