’70കളിലും വര്‍ണ്ണവിവേചനത്തിന് വേണ്ടി നിലകൊണ്ടവര്‍

തീവൃമാണെന്ന് തോന്നിയാലും പള്ളിയിലെ ഇരിപ്പിടത്തില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് നിങ്ങിയത് വഴി അത് വലതുപക്ഷ evangelical പ്രസ്ഥാനത്തിന് വലിയ ഫലമാണ് ഉണ്ടാക്കിയത്. കാരണം മതപരമായ കാനാന് പകരം Republican Gomorrah നോട് ചേര്‍ന്ന് പോകുന്ന ഒന്നാണ് അവര്‍ക്ക് കിട്ടിയിരുന്നതെങ്കിലും അത് പ്രവര്‍ത്തിക്കാനായി ചിലത് അവര്‍ക്ക് നല്‍കി.

അങ്ങനെ സംഭവിക്കാന്‍ അവര്‍ക്ക് തന്ത്രങ്ങള്‍ കൊടുത്തത് Francis Schaeffer എന്നയാളായിരുന്നു. ’70കളില്‍ Jerry Falwell നെ പോലുള്ളവര്‍ വര്‍ണ്ണവിവേചനത്തിന് വേണ്ടി നിലകൊണ്ട ആളുകളായിരുന്നു. ക്രിസ്ത്യാനികളുടെ സ്കൂളുകളില്‍ കറുത്തവരെ പ്രവേശിപ്പിക്കുന്നതില്‍ ദുഖിക്കുന്നവരായിരുന്നു അവര്‍. Francis Schaeffer അവരോട് പറഞ്ഞു, “ഇല്ല, നമുക്ക് ഗര്‍ഭഛിദ്രത്തെക്കുറിച്ചാണ് പ്രവര്‍ത്തിക്കാനുള്ളത്. ഗര്‍ഭഛിദ്രമാണ് പ്രശ്നം.”

Schaeffer വളരെ ആകര്‍ഷകമായ ഒരു ദുരന്ത കഥാപാത്രമാണ്. സ്വിസ് ആല്‍പ്സില്‍ ക്രിസ്ത്യന്‍ ഹിപ്പി സമൂഹമുണ്ടാക്കിയ iconoclastic theologian ആയിരുന്നു അദ്ദേഹം. ക്രിസ്തുവില്‍ വിശ്വസിക്കുന്ന സ്വവര്‍ഗ്ഗാനിരാഗികള്‍, കറുത്തവര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ആളുകളേയും ആ സമൂഹം എങ്ങനെയാണ് സ്വീകരിച്ചത് Republican Gomorrah എന്ന എന്റെ പുസ്തകത്തില്‍ അതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. Timothy Leary ഈ സമൂഹത്തെ സന്ദര്‍ശിച്ചിട്ടുണ്ട്. Led Zeppelin ഗിത്താര്‍വായനക്കാരനായ Jimmy Page, അദ്ദേഹത്തിന്റെ പോക്കറ്റില്‍ Francis Schaeffer ന്റെ ഒരു പുസ്തകം എപ്പോഴും സൂക്ഷിച്ചിരുന്നു. അതായത് അദ്ദേഹം ഒരു ഒരു തരത്തിലുള്ള സഹിക്കാവുന്ന വ്യക്തിത്വം ആയിരുന്നു.

എന്നാല്‍ Roe v. Wade എത്തിയപ്പോള്‍ Francis Schaeffer ന്റെ ഉള്ളില്‍ എന്തോ ഒന്ന് പൊട്ടി. അമേരിക്കന്‍ സര്‍ക്കാര്‍ അവസാനം ശിശുഹത്യയെ നിയമാനുസൃതമാക്കുമെന്ന് ഓര്‍ത്ത് Schaeffer ന് വിഷമമായി. വര്‍ണ്ണവിവേചനത്തിനായി പ്രവര്‍ത്തിക്കുകയായിരുന്ന ഈ evangelical പ്രസ്ഥാനത്തെ ഗര്‍ഭഛിദ്രം എന്ന പ്രശ്നത്തെ ഏറ്റെടുക്കണമെന്ന് പ്രചോദിപ്പിച്ചു. അങ്ങനെ Jerry Falwell മായി ചേര്‍ന്ന് ഒരു ധാര്‍മ്മിക ഭൂരിപക്ഷം നിര്‍മ്മിക്കാന്‍ സഹായിച്ചു. ഗര്‍ഭഛിദ്രം വലിയ ഒരു പ്രശ്നമാണെന്ന് Jack Kemp നേയും Gerald Ford നേയും അയാള്‍ സമ്മതിപ്പിച്ചു. അങ്ങനെ സ്വിസ് ആല്‍പ്സില്‍ നിന്ന് വാഷിങ്ടണിലേക്ക്, അയാള്‍ ശരിക്കും അര്‍ത്ഥത്തില്‍ ഒരു evangelist ആയി മാറി…. തുടര്‍ന്ന് വായിക്കൂ →