നല്ല സിനിമ

സിനിമ എന്നത് ഇന്നത്തെ സമൂഹത്തില്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ ഓക്സിജനാണ്. അതില്ലാത്ത ഒരു ജീവിതം അവര്‍ക്ക് ചിന്തിക്കാനേ കഴിയില്ല. മുതിര്‍ന്നവരും വ്യത്യസ്ഥരല്ല. സിനിമാക്കാര്‍ക്കും അത് അറിയാം. അതുകൊണ്ട് വലിയ വിനയമൊക്കെ ജനക്കൂട്ടത്തിന്റെ മുമ്പില്‍ പ്രകടിപ്പിക്കുന്നവരാണെങ്കിലും ധിക്കാരികളായ ഏകാധിപതികളെ പോലയാണ് അവരുടെ സമൂഹത്തോടുള്ള കാഴ്ച്പ്പാട്. അവരുടെ അടിത്തറയെ എതിര്‍ക്കുകയോ വിമര്‍ശിക്കുകയോ ചെയ്ത് നോക്കൂ, അപ്പോള്‍ കാണാം അവരുടെ പ്രതികരണം. സിനിമാ ആസ്വാദകര്‍ വരെ അത് പറഞ്ഞ വരെ വെച്ചേക്കില്ല.

ഒരു കോളേജ് കാമ്പസില്‍ അടുത്തകാലത്ത് നടന്ന കൊലപാതകം വലിയ ചര്‍ച്ചയായിരുന്നു. നമ്മുടെ സിനിമകള്‍ കുറ്റകൃത്യങ്ങള്‍ നടത്താന്‍ പ്രരിപ്പിക്കുന്നതാണെന്ന് ഒരു പോലീസ് ഉദ്യേഗസ്ഥന്‍ അതിനെക്കുറിച്ച് പറയുകയുണ്ടായി. സകല മാധ്യമക്കാരും എഴുത്തുകാരും മറ്റുള്ളവരും അയാളുടെ നേരെ ചാടി. തടി കേടാവുമെന്ന് മനസിലാക്കിയ പോലീസ് ഉദ്യേഗസ്ഥന്‍ പിന്നെ അതിനെക്കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ല.

സിനിമ കണ്ട് ആളുകളിതൊക്കെ ചെയ്യുമെങ്കില്‍ എന്തേ ഗാന്ധി സിനിമ കണ്ടിട്ട് ആരും ഗാന്ധിയായില്ല എന്ന് വരെ ബുദ്ധിജീവികള്‍ ചോദിച്ചു. (RSS കാപാലികര്‍ ജീവന്‍ അപഹരിക്കും വരെ, ജീവന്റെ അവസാന ശ്വാസം വരെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ ഗാന്ധിയെക്കുറിച്ചുള്ള അരാഷ്ട്രീയ സിനിമയായിരുന്നു ആ സിനിമ എന്നത് വേറൊരു കാര്യം.) എന്തുകൊണ്ടാണ് ആരും ഗാന്ധിയാകാഞ്ഞത്? സിനിമക്ക് ഒരു സ്വാധീനമില്ലാഞ്ഞിട്ടാണോ? അല്ല. പക്ഷേ അത് വിശദീകരിക്കുക അത്ര എളുപ്പമല്ല. (താങ്കള്‍ക്കെത്ര ബോധമുണ്ട്?, മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും എന്നീ ലേഖനങ്ങള്‍ കാണുക.)

പക്ഷേ ശരിക്കും ഏതാണ് നല്ല സിനിമ?‍

നാം എപ്പോഴും കേള്‍ക്കുന്ന ഒരു വാക്യമണ്, “അത് നല്ല സിനിമയാണ്”, “നല്ല സിനിമയാണ് കണ്ടിരിക്കേണ്ടതാണ്” എന്നത്. നമ്മേ മുഷിപ്പിക്കാതെ, ആകാംഷ നിലനിര്‍ത്തി ഭംഗായായി എടുത്ത സിനിമകളെ നല്ലതെന്ന് മിക്കവരും പറയും. പക്ഷേ സാമൂഹ്യ പ്രവര്‍ത്തകരും, പുരോഗമനവാദികളും ഒക്കെ ആ മുദ്ര കൊടുക്കുന്നത് സാമൂഹ്യമായ നല്ല ആശയം പറയുന്ന സിനിമകളെയാണ്. സിനിമ നിര്‍മ്മാണത്തിന്റെ ഗുണമേന്‍മയല്ല ഉദ്ദേശിച്ചത്.

എന്നാല്‍ ഇതൊന്നുമല്ല നല്ല സിനിമ.

നിങ്ങള്‍ കാണുന്ന സിനിമകളുടെ തിരക്കഥാകൃത്തിനേക്കാളും, സംവിധായകനേക്കാളും, ഗാനരചയിതാവിനേക്കാളും ഒക്കെ അറിവ് നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളെ സംബന്ധിച്ചടത്തോളം ആ സിനിമകളെല്ലാം നല്ല സിനിമ ആണ്. ഏതെങ്കിലും പരീക്ഷ പാസായി അവര്‍ നേടിയ വിവരങ്ങളോ, ബോധപൂര്‍വ്വം അവര്‍ അറിയുന്ന വിവരങ്ങളോ ‍മാത്രമല്ല, അവരുടെ അബോധമനസില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട വിവരങ്ങളും അറിവ് എന്നതില്‍ ഉള്‍പ്പെടും.

അങ്ങനെയുള്ള അറിവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് മുമ്പില്‍ അവതരിക്കുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും എല്ലാം ശരിക്കും എന്തിന് വേണ്ടിയുള്ളതാണെന്നും, അതിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ആശയങ്ങളെന്തെന്നും, ഹൃസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള അതിന്റെ മൊത്തം ഫലം എന്തെന്നും ഒക്കെയുള്ള എല്ലാ വിവരങ്ങളും നിങ്ങള്‍ക്ക് മനസിലാവും. ഇനി അങ്ങനെ അറിവില്ലെങ്കില്‍ നിങ്ങള്‍ കാണുന്ന എല്ലാ സിനിമകളും ചീത്ത സിനിമയാണ്.

പക്ഷേ താങ്ക‍ള്‍ക്ക് അറിവില്ല എന്ന് താങ്കള്‍ സമ്മതിച്ച് തരുമോ? അതാണവരുടെ വിജയം. ഞാന്‍, ഞാന്‍ സംസ്കാരത്താലും ഹീറോ സംസ്കാരത്താലും നമുക്ക് നമ്മുടെ അറിവിന്റെ പരിധി കണ്ടെത്താന്‍ കഴിയുന്നില്ല. അതുകൊണ്ട് ബഹുഭൂരിപക്ഷത്തെ സംബന്ധിച്ചടത്തോളം അവര്‍ കാണുന്ന സിനിമകളെല്ലാം ചീത്തയാണ്. സിനിമ മാത്രമല്ല, പ്രക്ഷേപണം ചെയ്യുന്ന എല്ലാ മാധ്യമങ്ങളും ചീത്തയാണ്. കഴിവതും സിനമയും ടെലിവിഷനും ഉപേക്ഷിക്കുക.

ഗാന്ധി സിനിമ കണ്ടിട്ട് എന്തേ ആരും ഗാന്ധിയായില്ല. നിങ്ങളുടെ അമ്മുമ്മയോട് ചോദിക്കൂ, അവര്‍ പറയും “നന്നാവാന്‍ പാടാണ് മക്കളേ!”.

ഓടോ: സാഹിത്യത്തിന്റെ കാര്യവും ഇങ്ങനെ തന്നെയാണ്.

Advertisements

One thought on “നല്ല സിനിമ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )