വാര്‍ത്തകള്‍

Yellow-cedar ന്റെ മരണം

തെക്കെ അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും സാംസ്കാരികവും സമ്പത്തികവും ആയി വിലപിടുപ്പുള്ള Yellow-cedar കഴിഞ്ഞ 100 വര്‍ഷങ്ങളായി വലിയ പ്രദേശത്ത് നശിച്ചുകൊണ്ടിരിക്കുന്നു. ഇതുവരെ ആര്‍ക്കും അറിയില്ലതിരുന്ന അവയുടെ മരണത്തിന്റെ കാരണം മഞ്ഞ് കാലത്തിന്റെ അവസാനവും spring ന്റെ ആദ്യകാലത്തും വേര് മരവിക്കുന്നതാണെന്ന് കണ്ടെത്തി. ആ സമയത്ത് മണ്ണില്‍ മഞ്ഞുണ്ടായിരിക്കില്ല. മഞ്ഞുള്ളപ്പോള്‍ അത് വേരിനെ തീവൃ തണുപ്പില്‍ നിന്ന് രക്ഷിക്കുന്നു. Yellow-cedar ന്റെ ആഴമില്ലാത്ത വേരുകളാണ് പ്രശ്നം. അലാസ്കയിലേയും ബ്രിട്ടീഷ് കൊളംബിയയിലേയും 600,000 ഏക്കര്‍ വനത്തിലെ 60 – 70 % Yellow-cedar മരങ്ങളും നാശത്തിന്റെ വക്കിലാണ്.

സ്ത്രീകളുടെ മരണം

1,000 സ്ത്രീകള്‍ പ്രതിദിനം ഗര്‍ഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട് മരണമടയുന്നു. അതായത് 90 സെക്കന്റില്‍ ഒരു സ്ത്രീ മരിക്കുന്നു. വികസിത രാജ്യങ്ങളിലാണ് 99% മരണവും നടക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും കൂടി 90%. 80% മരണത്തിനും കാരണം വലിയ രക്തസ്രാവം infections, high blood pressure, obstructed labor, unsafe abortion തുടങ്ങിയാണ്. മരണത്തില്‍ കൂടുതലും ഒഴുവാക്കാനാവുന്നതാണ്.

യജമാനന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്

മാര്‍ച്ച് 1, 2012 മുതല്‍ ഗൂഗിള്‍ അവരുടെ പുതിയ സ്വകാര്യതാ നിയമം നടപ്പാക്കുത്തുടങ്ങി. ജോര്‍ജ്ജ് ഓര്‍വെല്‍ (George Orwell) 60 വര്‍ഷം മുമ്പ് പറഞ്ഞ ലോകം നടപ്പായിത്തുടങ്ങി. നിങ്ങളുടെ തെരയല്‍ ഫലം നിങ്ങളേക്കാള്‍ ഒരുപടി മുന്നിലായാല്‍ അത്ഭുതപ്പെടേണ്ട. യജമാനന്‍ നിങ്ങളെ ശ്രദ്ധിക്കുന്നതില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടോ? അവര്‍ ആരെന്നറിയാന്‍ ആഗ്രഹമുണ്ടോ? മോസില്ല(Mozilla) അതിന് ഒരു പരിഹാരം നല്‍കുന്നുണ്ട്. ആരൊക്കെയാണ് നിങ്ങളെ നിരീക്ഷിക്കുന്നതെന്നറിയാന്‍ ഒരു സഹായി, Collusion അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )