Featured

ഭാഗം 1: കറന്‍സിയെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

രണ്ട് കരം കാഴ്ചപ്പാടുണ്ട്. ഒന്ന് പണത്തെക്കുറിച്ച് താഴെ നിന്ന് മുകളിലേക്കുള്ള വീക്ഷണം. രണ്ട് പണത്തെക്കുറിച്ച് മുകളില്‍ നിന്ന് താഴേക്കുള്ള വീക്ഷണം. ഇത് രണ്ടും കൂടിച്ചേരുമ്പോഴേ സത്യം മനസിലാവൂ. ആദ്യത്തെ വീക്ഷണത്തില്‍ പണത്തിന്റെ ഏറ്റവും താഴത്തെ ഘടകമായ നാം അത് ഉപയോഗിക്കുന്നതില്‍ അടിസ്ഥാനപ്പെടുത്തിയതാണ്. നാം കടയില്‍ പോയി നൂറുരൂപക്ക് സാധനം വാങ്ങുന്നു, നാം ജോലി ചെയ്ത് നൂറു രൂപ സമ്പാദിക്കുന്നു, പണമില്ലാത്ത അവസ്ഥയില്‍ കടം വാങ്ങുന്നു, അതിന് പലിശ കൊടുക്കണം … തുടര്‍ന്ന് വായിക്കൂ →

ഭാഗം 2: ഡിജിറ്റല്‍ പണം അപകടകരം

നമുക്ക് സൌകര്യപ്രദമെന്ന് തോന്നിയാലും സാധനം എന്താണെന്ന് പരിശോധിച്ചല്ലേ നാം സാധനങ്ങള്‍ സ്വീകരിക്കാറ്. അതുകൊണ്ട് പേപ്പര്‍ കറന്‍സിയില്‍ നിന്ന് ഡിജിറ്റല്‍ കറന്‍സിയിലേക്ക് മാറിയാല്‍ നമുക്ക് എന്തൊക്കെ കിട്ടും, എന്തൊക്കെ നഷ്ടപ്പെടും എന്ന ചോദ്യമാണ് നാം ആദ്യം ചോദിക്കേണ്ടത്. പക്ഷേ ഒരു അര്‍ദ്ധരാത്രി എല്ലാ ജനാധിപത്യ മര്യാദകളേയും ലംഘിച്ച് 85% വരുന്ന കറന്‍സികള്‍ പിന്‍വലിച്ച് ബോധപൂര്‍വ്വം ആഘാതം സൃഷ്ടിക്കുക വഴി ജനത്തിന് അത്തരം ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് അവര്‍ ചെയ്തത് … തുടര്‍ന്ന് വായിക്കൂ →

ഭാഗം 3: കേന്ദ്ര സര്‍ക്കാര്‍ എന്തിന് കറന്‍സികള്‍ പിന്‍വലിച്ചു

ഉത്തരം കിട്ടാത്ത വലിയ ഒരു ചോദ്യമാണല്ലോ അത്. ഒരു രാജ്യത്ത് ഇടപാട് നടത്തിക്കൊണ്ടിരിക്കുന്ന 85% കറന്‍സികളും ഒരു രാത്രി പ്രധാനമന്ത്രി അസാധുവാണെന്ന് പ്രഖ്യാപിക്കുക. ഞെട്ടിയ ജനം പണത്തിനായി 10 ആം ദിവസവും പരക്കം പായുന്നു. ന്യായമായി പറയുന്നത് കള്ളനോട്ടും കള്ളപ്പണവും പിടിക്കാനാണ് എന്നാണ്. അതിന്റെ വിശ്വാസ്യത നാട്ടിലെ കൊച്ചുകുട്ടികള്‍ക്ക് വരെ അറിയാം. ധാരാളം വാര്‍ത്തകളും വരുന്നുണ്ട്. അതെല്ലാം ഇവിടെ വിശദീകരിക്കുന്നില്ല. കള്ളപ്പണം ഈ പ്രവര്‍ത്തിയോടെ ഇല്ലാതാവുകയുമില്ല. ഒരു സാമ്പത്തിക അടിയന്തിരാവസ്ഥ … തുടര്‍ന്ന് വായിക്കൂ →

അനുബന്ധം 1: ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

കുഴിക്കാന്‍ പറ്റാത്തവിധം വളരെ വിശിഷ്ടമാണ്

കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ “സുസ്ഥിര” പാം ഓയില്‍ എന്നത് തട്ടിപ്പാണെന്ന് തെളിഞ്ഞു

ബാലവേല, നിര്‍ബന്ധിത തൊഴില്‍ എന്നിവ Nestlé, Colgate-Palmolive, Unilever, Procter & Gamble, Kellogg’s തുടങ്ങിയ ആഗോള കമ്പനികളുടെ ലാഭത്തെ വര്‍ദ്ധിപ്പിക്കുന്നു എന്ന് Amnesty International ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകത്തെ ഏറ്റവും വലിയ പാമായില്‍ കമ്പനിയായ സിംഗപ്പൂരിലെ Wilmar ന്റെ ഇന്‍ഡോനേഷ്യയിലെ പ്ലാന്റേഷനുകളില്‍ 8 വയസ് പ്രായമായ കുട്ടികളെ പണിയെടുപ്പിക്കുക ഉള്‍പ്പെടെയുള്ള തൊഴില്‍ പീഡനങ്ങളെ കോര്‍പ്പറേറ്റുകള്‍ അവഗണിക്കുകയാണ്.

“ഉപഭോക്താക്കളോട് തങ്ങള്‍ “സുസ്ഥിര പാം ഓയില്‍” ആണ് ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നത് എന്നാണ് കോര്‍പ്പറേറ്റ് ഭീമന്‍മാരായ Colgate, Nestlé, Unilever തുടങ്ങിയവര്‍ പറയുന്നത്. എന്നാല്‍ ബാലവേലയും നിര്‍ബന്ധിത തൊഴിലും നടപ്പാക്കുന്ന പാമോയിലിനെക്കുറിച്ച് ഒന്നും സുസ്ഥിരമല്ല. Wilmar ന്റെ പാമോയില്‍ പ്ലാന്റേഷനുകളില്‍ നടക്കുന്ന കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളല്ല. Wilmar ന്റെ ബിസിനസ് രീതികളുടെ ഫലമായി വ്യവസ്ഥാപിതമായും പ്രവചിക്കാനാവുന്നതുമായ സംഭവങ്ങളാണവ.”

http://www.amnestyusa.org/sites/default/files/the_great_palm_oil_scandal_embargoed_until_30_nov.pdf

— സ്രോതസ്സ് commondreams.org

പണക്കാരെന്താണ് കൂടുതല്‍ പണമുള്ളവരാകുന്നത്?

അതി സമ്പന്നരും ബാക്കുയുള്ള നമ്മളും തമ്മിലുള്ള വിടവ് കൂടുതല്‍ വലുതായിക്കൊണ്ടിരിക്കുകയാണ്.

എന്തുകൊണ്ട്?

കുറച്ച് പേര്‍ക്ക് വളരേധികം പണം കിട്ടിയാല്‍ ഇത് നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് പൊതുവെയുള്ള ഒരു വിശ്വാസം. അവരുടെ സമ്പത്ത് നമ്മളിലെല്ലാവരിലേക്കും കിനിഞ്ഞിറങ്ങും എന്നാണ് സിദ്ധാന്തം.

എന്നാല്‍ അതൊരു കെട്ടുകഥയാണ്.

യഥാര്‍ത്ഥത്തില്‍, പണം നമ്മുടെയെല്ലാവരില്‍ നിന്നും വളരെ ചെറിയ ഒരു കൂട്ടം ആളുകളുടെ പോക്കറ്റിലേക്ക് വലിച്ചെടുക്കുകയാണ്. അതെങ്ങനെ സംഭവിക്കുന്നു? പണം നിര്‍മ്മിക്കുന്ന രീതിയാണ് അതിന്റെ ഒരു കാരണം.

ഇപ്പോള്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ ഏകദേശം മുഴുവന്‍ പണവും നിര്‍മ്മിക്കുന്നത് ബാങ്കുകള്‍ വായ്പ കൊടുക്കുമ്പോഴാണ്. മറ്റാരുടെയെങ്കിലും സഞ്ചിതനിക്ഷേപത്തില്‍ നിന്നാണ് ബാങ്ക് മറ്റുള്ളവര്‍ക്ക് വായ്പ കൊടുക്കുന്നത് എന്നാവും മിക്ക ആളുകളും കരുതുന്നത്.

എന്നാല്‍ അവര്‍ അങ്ങനെയല്ല ചെയ്യുന്നത്.

അതിന് പകരം ആരെങ്കിലും വായ്പ എടുക്കുമ്പോള്‍ അവരുടെ അകൌണ്ടില്‍ അക്കങ്ങള്‍ ടൈപ്പ് ചെയ്ത് ബാങ്കുകള്‍ പണം ഇലക്ട്രോണിക്കായി നിര്‍മ്മിക്കുകയാണ്. ആളുകള്‍ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നത് വഴി നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ 97% പണവും നിര്‍മ്മിക്കുന്നത് ഈ രീതിയാലണ്. ആളുകള്‍ കൂടുതല്‍ വായ്പ എടുത്താല്‍ കൂടുതല്‍ കടമുണ്ടാകും. അതുകൊണ്ട് കൂടുതല്‍ പണവും ഉണ്ടാകും. ആരും കടത്തില്‍ അകപ്പെടുന്നില്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു പണവും ഉണ്ടാകില്ല എന്നത് ഞെട്ടിപ്പിക്കുന്ന ഈ സത്യം ആണ്.

ബാങ്കുകള്‍ നിര്‍മ്മിക്കുന്ന ഇലക്ട്രോണിക് പണത്തെ ആശ്രയിച്ചാണ് നമ്മുടെ സമ്പദ്‌വ്യവസ്ഥ നിലനില്‍ക്കുന്നത്. ആളുകള്‍ കടം വാങ്ങുമ്പോള്‍ പണം നിര്‍മ്മിക്കുന്നത് കൊണ്ട് ഓരോ രൂപക്കും ആരെങ്കിലും, എവിടെയെങ്കിലും അതിന് പലിശ കൊടുക്കണം. ഫലത്തില്‍ സമ്പദ്‌വ്യവസ്ഥ പ്രവര്‍ത്തിപ്പിക്കാനുള്ള പണത്തെ ബാങ്കില്‍ നിന്ന് വാടകക്ക് കൊടുക്കുകയാണ് നാം ചെയ്യുന്നത്.

അതായത് ബ്രിട്ടണില്‍ മാത്രം നാം ബാങ്കുകള്‍ക്ക് £19.2 കോടി പൌണ്ട് പലിശ ഓരോ ദിവസവും കൊടുക്കുന്നു.

കടം മുഴുവന്‍ എടുക്കുന്നത് താഴെയുള്ള 90% ആളുകളായതിനാലും സമ്പത്ത് മുഴുവനും കൈയ്യാളുന്നത് മുകളിലത്തെ 10% ആയതിനാലും, ഈ പലിശ അടക്കുന്നത്, താഴെയുള്ള 90% ല്‍ നിന്ന് ഏറ്റവും മുകളിലുള്ള 10% ക്കാരിലേക്കാണ്. അത് നമ്മളില്‍ നിന്ന് സമ്പത്തും വരുമാവും വലിച്ചെടുത്ത് വളരെ ഭാഗ്യമുള്ള വളരെ കുറവ് ആളുകളിലേക്ക് എത്തിക്കുന്നു.

പണത്തെ ബാങ്ക് നിര്‍മ്മിച്ച്, നമുക്ക് വാടക്ക് കൊടുക്കേണ്ടിവരുന്നടത്തോളം കാലം നമുക്ക് ഈ ഭീമമായ പലിശ കൊടുത്തുകൊണ്ടിരിക്കേണ്ടി വരും. ഏറ്റവും പണക്കാരും ബാക്കിയുള്ള നമ്മളും തമ്മിലുള്ള വിടവ് തുടര്‍ന്നും വലുതായിക്കൊണ്ടിരിക്കും.

എന്നാല്‍ നമ്മളെ ബാങ്കിന് കടക്കാരാക്കാതെ പണം നിര്‍മ്മിക്കാനുള്ള വഴികളുണ്ട്. ഒരു പൊതു സംഘം പണം നിര്‍മ്മിക്കുകയും അത് സമ്പദ്‌വ്യവസ്ഥയില്‍ ചിലവാക്കുകയും ചെയ്യുന്ന സംവിധാനം നമുക്ക് വേ​ണം. നമുക്ക് വേണ്ട പണം ബാങ്കുകളില്‍ നിന്ന് കടം വാങ്ങേണ്ട ആവശ്യം വരില്ല. അത് കടം കുറക്കുകയും പണക്കാരും മറ്റുള്ളവരും തമ്മിലുള്ള വിടവ് വലുതാവുന്നത് ഇല്ലാതാക്കും. ഇതിന് വേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങളോട് ചേരൂ. Positive Money യില്‍ അംഗമാകുകയും ഈ വീഡിയോ പങ്കുവെക്കുകയും ചെയ്യുക.

— സ്രോതസ്സ് positivemoney.org

ഇന്‍ഡ്യ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം ഉദ്‌ഘാടനം ചെയ്തു

തമിഴ് നാട്ടിലെ Kamuthiയില്‍ പ്രവര്‍ത്തിക്കുന്ന നിലയത്തിന് 648 MW ശേഷിയുണ്ട്. 10 sq km ആണ് അത് വ്യാപിച്ച് കിടക്കുന്നത്.

അങ്ങനെ ഒറ്റ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയം എന്ന സ്ഥാനം കാമുതിക്ക് ലഭിച്ചു. 550 MW ശേഷിയുള്ള കാലിഫോര്‍ണിയയിലെ Topaz Solar Farm ആണ് ഇപ്പോള്‍ രണ്ടാം സ്ഥാനത്ത്.

Adani Group ആണ് ഈ നിലയം 8 മാസം കൊണ്ട് പണിഞ്ഞത്. സോളാര്‍ പാനലുകളുപയോഗിക്കുന്ന റോബോട്ടുകളെ ഉപയോഗിച്ചാണ് പാനലുകള്‍ വൃത്തിയാക്കുന്നത്.

— സ്രോതസ്സ് aljazeera.com

അദാനി തന്റെ ഫോസിലിന്ധ ബന്ധത്തെ പച്ചയടിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയുമാകാം.

വീടിന്റെ വില – അതെന്താ ഇത്ര കൂടുതല്‍?

വീടിന്റെ വില ഇത്ര വര്‍ദ്ധിക്കുന്നതെന്തുകൊണ്ടാണ്?

സാമ്പത്തിക തകര്‍ച്ച കഴിഞ്ഞ് പത്ത് വര്‍ഷത്തില്‍ വീടിന്റെ വില 200% വര്‍ദ്ധിച്ചു. ഒരുപാട് ആളുകളുണ്ട്, കുടിയേറ്റം വര്‍ദ്ധിക്കുന്നു, വളരെ കുറവ് വീടുകളേയുള്ളു എന്നതാണ് പൊതുവെയുള്ള ഒരു വിശ്വാസം ഇതൊരു കെട്ടുകഥയാണ്.

സത്യത്തില്‍, ഈ സമയത്ത് ഓരോ പുതിയ നാല് പേര്‍ക്ക് നാം പുതിയ മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ അതേ സമയത്ത് ഭവനവായ്പ രംഗം 370% ആണ് വര്‍ദ്ധിച്ചത്!എവിടെ നിന്നാണ് വീടുവാങ്ങാനായി ഇത്ര അധികം പണം കണ്ടെത്തിയത്?

നിങ്ങള്‍ ഒരു ഭവനവായ്പ എടുക്കുമ്പോള്‍, മറ്റാരുടെയെങ്കിലും സഞ്ചിതനിധിയില്‍ നിന്നല്ല പണം യഥാര്‍ത്ഥത്തില്‍ വരുന്നത്. അല്ല. അത് യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ബാങ്ക് കമ്പ്യൂട്ടറില്‍ അക്കങ്ങള്‍ അടിച്ച് കയറ്റി വെറുതെ നിര്‍മ്മിക്കുകയാണ്, ഇലക്ട്രോണിക് ആയി.

പുതിയതായി നിര്‍മ്മിച്ച് ആ അക്കങ്ങള്‍, അല്ലെങ്കില്‍ പുതിയതായി നിര്‍മ്മിച്ച ആ പണം ഉപയോഗിച്ച് പുതിയ വീട് വാങ്ങാനായി നിങ്ങള്‍ക്ക് ചിലവാക്കാം. എല്ലാ ഭവന വായ്പകളും ഇങ്ങനെ പ്രവര്‍ത്തിക്കുന്നതിനാല്‍, സാമ്പത്തികതകര്‍ച്ച് മുമ്പ് നിര്‍മ്മിച്ച ഭ്രാന്ത് പിടിച്ച വായ്പകൊടുപ്പ് ശതകോടിക്കണക്കിന് പുത്തന്‍ പണമാണ് നിര്‍മ്മിച്ചത്. ഈ പുതിയ പണം ആസ്തികളില്‍ ഒഴുകി… വീടിന്റെ വിലയെ ഇത്ര അധികം വര്‍ദ്ധിപ്പിച്ചു.

എല്ലാവരും താമസിക്കാനുള്ള സ്ഥലത്തിനായി കൂടുതല്‍ പണം ചിലവാക്കുന്നു, അതായത്, ഭവനവായ്പയോ, വാടകയോ അടച്ച ശേഷം ചിലവാക്കാന്‍ കുറവ് പണം മാത്രമേ അവശേഷിക്കുന്നുള്ളു ബിസിനസുകളിലും കടകളിലും ചിലവാക്കാന്‍ കുറവ് പണം മാത്രം അവശേഷിക്കുന്നു.

അതുകൊണ്ട് വീടിന്റെ ഉയര്‍ന്ന വില നമ്മേ സമ്പന്നരാക്കുകയല്ല – അവ നമ്മേ ദരിദ്രരാക്കുകയാണ്. നമ്മളിലെല്ലാവരുമല്ല,

ഉയര്‍ന്ന വിലയും വലിയ ഭവനവായ്പയും എന്നാല്‍ ബാങ്കിന് വലിയ ലാഭം എന്നാണര്‍ത്ഥം. പണം അച്ചടിക്കാനുള്ള ഫലപ്രദമായ ലൈസന്‍സ് ആയതിനാല്‍ ഇത് കൂടുതല്‍ അധികം കടം കൊടുക്കാന്‍ പ്രേരിപ്പിക്കുന്നു.

സാധാരണക്കാര്‍ക്ക് വീട് താങ്ങാവുന്ന നിലയിലെത്തിക്കണമെങ്കില്‍ നാം ബാങ്കുകളെയാണ് നോക്കേണ്ടത്, നന്മക്കായി നമുക്കൊന്നിച്ച് പണം നിര്‍മ്മിക്കാനുള്ള അവരുടെ ശക്തി ഇല്ലായ്മ ചെയ്യാം.

— സ്രോതസ്സ് positivemoney.org

വമ്പിച്ച് വില്‍പ്പനയാണ് വാഷിങ്ടണില്‍ ഇപ്പോള്‍ നടക്കുന്നത്

Abby Martin
[Reagan also like that.]
therealnews.com

ബ്രിട്ടണ്‍ ‘ജനാധിപത്യത്തിലെ ഏറ്റവും തീവൃമായ രഹസ്യാന്വേഷണ നിയമം’ പാസാക്കി

“ഭയപ്പെടുത്തുന്നത്”, “അപകടകരം” എന്ന് വിമര്‍ശകര്‍ പറയുന്ന, “snoopers’ charter” എന്ന് അറിയപ്പെടുന്ന, രഹസ്യാന്വേഷണ ശക്തിയുടെ ഭീമമായ വ്യാപനത്തിനായുള്ള പുതിയ നിയമങ്ങള്‍ ബ്രിട്ടണ്‍ പാസാക്കി. 2012 ല്‍ home secretary ആയിരുന്ന Theresa May കൊണ്ടുവന്നതാണ് ഈ നിയമങ്ങള്‍. അത് മുമ്പത്തെ കൂട്ട് മന്ത്രിസഭാ സര്‍ക്കാരില്‍ രണ്ട് പ്രാവശ്യം അവതരിപ്പിച്ച് പരാജയപ്പെട്ടതായിരുന്നു. ദീര്‍ഘകാലമായ പൊതു സ്വാതന്ത്ര്യ(civil liberties) സംഘങ്ങള്‍ ദീര്‍ഘകാലമായി ആ നിയമത്തെ എതിര്‍ത്തിരുന്നു. ഈ നിയമ പ്രകാരം ആളുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖപ്പെടുത്തിവെക്കും എന്ന് ചിലര്‍ വാദിക്കുന്നു.

— സ്രോതസ്സ് zdnet.com

വിദേശ നിക്ഷേപം അനുവദിച്ചാല്‍ കാത്തലിക് സിറിയന്‍ ബാങ്ക് കേരളത്തിന് നഷ്ടമാകും

ഭൂരിഭാഗം ഓഹരികള്‍ നല്‍കി ആയിരം കോടി രൂപ വിദേശ നിക്ഷേപമായി സ്വീകരിക്കുമെന്ന കാത്തലിക് സിറിയന്‍ ബാങ്ക് (സിഎസ്ബി) മാനേജ്മെന്റ് തീരുമാനം കേരളത്തിന്റെ സ്വന്തമായ ഒരു ബാങ്ക്കൂടി നഷ്ടപ്പെടാന്‍ ഇടയാക്കും.

51 ശതമാനം ഓഹരികള്‍ നല്‍കിയ ബാങ്കുകളെല്ലാം ഇല്ലാതാവുകയോ ന്യൂജന്‍ ബാങ്കുകളില്‍ ലയിക്കുകയോ ആണ് ചെയ്തിട്ടുള്ളത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി ദീര്‍ഘകാലം നിലനിന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ആദ്യം സെഞ്ചൂറിയന്‍ ബാങ്കും പിന്നീട് ഐസിഐസിഐയും വിഴുങ്ങിയ അനുഭവം തൃശൂരില്‍ ത്തന്നെയുണ്ട്. ബാങ്ക് ഓഫ് മധുര, ബാങ്ക് ഓഫ് രാജസ്ഥാന്‍ തുടങ്ങിയവയും ന്യൂജന്‍ ബാങ്കുകളിലാണ് ലയിച്ചത്.

കനേഡിയന്‍ വ്യവസായിയായ പ്രേംവാട്സയുടെ ഉടമസ്ഥതയിലുള്ള ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്സിന് 51 ശതമാനം ഓഹരികള്‍ അനുവദിക്കാന്‍ അനുമതി നല്‍കണമെന്നാണ് വിദേശ വ്യവസായി ആര്‍ബിഐയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആയിരം കോടിയുടെവരെ വിദേശ ഓഹരികള്‍ നല്‍കാന്‍ ബാങ്ക് സന്നദ്ധമാണെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയത്.

ഇന്ത്യന്‍ ബാങ്കുകളുടെ 74 ശതമാനംവരെ വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കാമെന്നാണ് മോഡി സര്‍ക്കാര്‍ പാസാക്കിയത്. ആ നിലയില്‍ ആര്‍ബിഐയുടെ അനുമതി കിട്ടാന്‍ പ്രയാസമുണ്ടാകില്ല. എന്നാല്‍ 51 ശതമാനം വിദേശ ഓഹരി പങ്കാളിത്തം അനുവദിക്കുന്നതുവഴി ബാങ്ക് നേടുമെന്ന് കണക്കാക്കുന്ന കാര്യങ്ങള്‍ എത്രമാത്രം നടപ്പാവുമെന്നതില്‍ വലിയ ആശങ്കയാണ് ഈ മേഖലയിലുള്ളവര്‍ പ്രകടിപ്പിക്കുന്നത്.

ഭൂരിഭാഗം വിദേശ ഓഹരിയായാലും ബാങ്കിന്റെ ആസ്ഥാനം തൃശൂരില്‍നിന്ന് മാറില്ല, വോട്ടവകാശം 15 ശതമാനമായി നിജപ്പെടുത്തും, നിലവിലെ 25,000 കോടിയുടെ ബിസിനസ് മൂന്നു വര്‍ഷത്തിനകം 50,000 കോടിയാക്കും തുടങ്ങിയവയാണ് സ്ഥാനം ഒഴിഞ്ഞ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എസ് സന്താനകൃഷ്ണന്‍ അവകാശപ്പെട്ടത്. എന്നാല്‍ ആധുനികകാലത്ത് സ്ഥാപനത്തിന്റെ ഹെഡ്ഓഫീസ് എവിടെയെന്നതിന് പ്രസക്തിയില്ലെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

സ്വന്തമായി ബാങ്ക് തുടങ്ങി ജനവിശ്വാസമാര്‍ജിക്കുക പ്രയാസമായതിനാല്‍ ആയിരം കോടി രൂപ മുടക്കി മികവുറ്റ ബാങ്കിങ് സംവിധാനത്തെ അപഹരിച്ചെടുക്കുക എന്ന തന്ത്രമാണ് കനേഡിയന്‍ കമ്പനി ലക്ഷ്യമിടുന്നതെന്ന് ബെഫി സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രന്‍ ‘ദേശാഭിമാനി’യോട് പറഞ്ഞു. വിദേശ കോര്‍പറേറ്റുകള്‍ക്ക് നിര്‍ണായക സ്വാധീനമായാല്‍ മനേജ്മെന്റ് പുലര്‍ത്തുന്ന പല പ്രതീക്ഷകളും പൊളിയും. വോട്ടവകാശം ഒരാള്‍ക്ക് 20 ശതമാനം വരെ എന്നാണ് ആര്‍ബിഐ അംഗീകരിച്ചിട്ടുള്ളത്. മുടക്കുന്ന തുക സൌകര്യാര്‍ഥം വിഭജിച്ച് ഒന്നിലധികം പേരിലാക്കിയാല്‍ വോട്ടവകാശത്തിലും വ്യത്യാസം വരുത്താം. വിദേശീയരുടെ ബാങ്ക് എന്ന വിലാസമുണ്ടായാല്‍ ജനവിശ്വാസം ഇടിയാനും ഇടയാക്കും.

— source deshabhimani.com By വി എം രാധാകൃഷ്ണന്‍