എന്തുകൊണ്ട് ഈ ബ്ലോഗ്
എന്റെ കമ്പ്യൂട്ടറിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ആയുസ് കുറച്ചു മാസങ്ങള്‍ മാത്രമാണ്. ഇടക്കിടെ ഓപ്പറേറ്റിങ് സിസ്റ്റം മാറ്റുകയോ ഹാര്‍ഡ് ഡിസ്ക് ലേയൌട്ട് മാറ്റുകയോ ഒക്കെ ചെയ്യും. അത് കഴിഞ്ഞ് പ്രോഗ്രാമുകള്‍ Configuring ചെയ്യുന്നത് ഒരു ശ്രമകരമായ ജോലിയാണ്. ഗ്നൂ പ്രോഗ്രാമുകളുടെ knowledge base നെറ്റ് മുഴുവന്‍ നിറഞ്ഞ് കിടക്കുകയാണ്. അതില്‍ നിന്ന് ഞാന്‍ ഉപയോഗിക്കുന്ന പ്രോഗ്രാമുകളുടെ configurations ചെയ്യുന്ന വഴി ഒരു സ്ഥലത്ത് എനിക്ക് എവിടെ നിന്നും എപ്പോഴും ലഭ്യമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബ്ലോഗ് അതിനോരു വഴിയായി തോന്നി. ഉപയോഗിച്ചു. വിജയിച്ചു.
അത് കൂടാതെ ഞാന്‍ വായിക്കുകയും അറിയുകയും ചെയ്യുന്ന വിവരങ്ങള്‍ കൂടി ബ്ലോഗില്‍ സൂക്ഷിച്ചുവെച്ചുവെക്കുന്നു. ഇന്റര്‍നെറ്റ് വിവരങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതിനും കൈമാറുന്നതിനുമുള്ള ഏറ്റവും നല്ല മാധ്യമമാണ്. മറ്റുള്ളവര്‍ക്ക് എന്റെ ധാരണാ പിശകുകള്‍ ചൂണ്ടിക്കാണിക്കാനും കഴിയും. അത് വലിയൊരു സഹായമാണ്. അതുമൂലം എന്റെ അറിവ് കൂടുതല്‍ കുടുതല്‍ ശുദ്ധമാകുന്നു.
ഇവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുകവഴി എന്റെ മലയാളം മെച്ചപ്പെടുത്താനും കഴിയുന്നുണ്ട്. മലയാളം മാത്രം അറിയുന്നവര്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായകമെന്ന് കരുതുന്നു. 10 പോസ്റ്റുകള്‍ക്ക് മുമ്പുള്ള പോസ്റ്റുകളുടെ URL ല്‍ ml നീക്കം ചെയ്ത് റിഫ്രഷ് ചെയ്താല്‍ പോസ്റ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ലഭിക്കും. വിവര്‍ത്തനത്തിലെ പിശകോ സംശയങ്ങളൊ ഒക്കെ അവിടെ പരിശോധിക്കാവുന്നതാണ് (ToEn ടാഗ് ഇല്ലാത്തവ).
ഇവിടെ പ്രസിദ്ധപ്പെടുത്തുന്ന ലേഖനങ്ങളില്‍ എന്റെ സ്വന്തം സൃഷ്ടികള്‍ വളരെ കുറച്ചു മാത്രമേയുള്ളു. കൂടുതല്‍ ലേഖനങ്ങളും ഇന്റര്‍നെറ്റ്, പുസ്തകങ്ങള്‍, മാസികകള്‍, ഡോക്കുമെന്ററികള്‍, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങിയവയില്‍ നിന്നും ഞാന്‍ കോപ്പി ചെയ്ത ലേഖനങ്ങളാണ്. വിവരങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ ലേഖകരുടെ അതേ വാചകങ്ങള്‍ കഴിവതും ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചില ലേഖനങ്ങള്‍ വിവരങ്ങള്‍ നഷ്ടമാകാതെ വായിക്കാനെളുപ്പത്തിന് വിശദീകരണങ്ങള്‍ ഒഴുവാക്കി ചെറുതാക്കിയിട്ടുണ്ട്.
കുടുതല്‍ ലേഖനങ്ങളും കാലപ്പഴക്കമുള്ളതാണ്. എഴുതാന്‍ സമയം കിട്ടേണ്ടേ. ചിലത് നമ്മുടെ നാടുമായി ഒരു ബന്ധവുമില്ലാത്തതാകാം. എന്നാലും വിവരങ്ങളെ വസ്തുനിഷ്ടമായി കണ്ട് വിശകലനം ചെയ്താല്‍ അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാവും. ഒരിക്കല്‍ ഒരു സംഭവം നടന്നുകഴിഞ്ഞാല്‍ അത് ചരിത്രമാകുകയാണ്. അതും നമ്മള്‍ അറിഞ്ഞിരിക്കണം.കൂടാതെ ഈ വിവരങ്ങള്‍ നമ്മുടെ അറിവിന്റെ വ്യാപ്തിയും വര്‍ദ്ധിപ്പിക്കും. അത് നമ്മെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും. പഴയ ലേഖനങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുന്നതു വഴി കൂടുതല്‍ ആളുകള്‍ അത് വായിക്കാനും ഇടയാകും.
ഈ ലേഖകരുടെ എഴുത്ത് എല്ലാവരും വായിച്ചിരിക്കണമെന്നാണ് എന്റെ അഭിപ്രായം. അവര്‍ തെറ്റോ ശരിയോ ആകട്ടെ. താങ്കളുടെ ബുദ്ധിശക്തി ഉപയോഗിച്ച് അത് വിശകലനം ചെയ്യൂ. നല്ല കാര്യങ്ങള്‍ നമുക്ക് കഴിയുമെങ്കില്‍ സ്വീകരിക്കുകയും ചീത്തക്കാര്യങ്ങള്‍ തള്ളിക്കളയുകയും ചെയ്യാം. അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും ഒരു ചെറിയ മാറ്റം നമ്മുടെ രീതില്‍ വരുത്താന്‍ കഴിഞ്ഞാല്‍ അത് ഭാവി തലമുറകളോട് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും. പല തുള്ളി പെരുവെള്ളം എന്ന് പറയുന്നതു പോലെ, ഈ ചെറിയ മാറ്റങ്ങളെല്ലാം കൂടിച്ചേര്‍ന്ന് ഒരു വലിയ മാറ്റമായി മാറും.
ഒരു നല്ല കാര്യമാണ് ഞാന്‍ ചെയ്യുന്നതെന്നാണ് കരുതുന്നത്. എന്നാല്‍ എല്ലാം സ്വകാര്യവത്കരിക്കുന്ന ഈ കാലഘട്ടത്തില്‍ ഞാന്‍ പകര്‍പ്പകവാശ നിയമം ലംഘിക്കുന്നുവെന്ന് അവര്‍ പറഞ്ഞേക്കാം. ആ ആരോപണം ഞാന്‍ തള്ളിക്കളയുന്നു. കാരണം ഞാന്‍ വിശ്വസിക്കുന്നത് “Copyleft“ ല്‍ ആണ്.


I believe in copyleft also…………
I believe in copyleft…………
nan ningalude anavakkararine kurichulla post ellavarkkum forward cheythu……
നന്ദി സുഹൃത്തുക്കളേ.
guys wats there in cipyright???Share ur ideas….make it reach The max of the worldd