2001 മുതല്‍ 2009 വരെ അമേരിക്കയില്‍ നടന്ന റോഡപകടങ്ങളില്‍ 369,629 ആളുകള്‍ കൊല്ലപ്പെട്ടു. അതായത് ഒരു വര്‍ഷം 41070 ജീവന്‍ പൊലിയുന്നു. [അതായത് മണിക്കൂറില്‍ അഞ്ച് പേര്‍ മരിക്കുന്നു. ലോക ജന സംഖ്യയുടെ വെറും 5% മാത്രമാണ് ഈ വലിയ രാജ്യത്ത് ജീവിക്കുന്നത്] National Highway Traffic Safety Administration ന്റെ ഔദ്യോഗിക വിവരങ്ങളില്‍ നിന്ന് ഗതാഗത ഡാറ്റാ ഖനന വിദഗ്ദ്ധരായ ITO World, OpenStreetMap ല്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ ചിത്രമാണ് താഴെ കൊടുക്കുന്നത്. അതില്‍ ഓരോ കുത്തും ഓരോ ജീവനെ പ്രതിനിധാനം ചെയ്യുന്നു. interactive മാപ്പ് കാണാന്‍ അവരുടെ സൈറ്റിന്റെ ലിങ്കില്‍ അമര്‍ത്തുക.
നല്ല റോഡ് നമുക്കും വേണം. എന്നാല്‍ വീതികൂടിയ നാല് വരി, ആറ് വരി പാതകള്‍ മനുഷ്യന്റെ ജീവന് സുരക്ഷിതത്വം നല്‍കില്ലെന്ന് റോഡ് വികസന വാദികള്‍ മനസിലാക്കുക.
- from map.itoworld.com



എക്സ്പ്രസ്സ് ഹൈവേ അഥവാ അതിവേഗ പാതകള്‍ വേഗത കൂടിയ യാത്രാ പഥങ്ങളാണ്. അപ്പോള്‍ അവിടെയുണ്ടാകുന്ന അപകടങ്ങളില്‍ പരിക്കേറ്റവരുടേയും മരണമടഞ്ഞവരുടെയും നിരക്ക് ഉയരും. അതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈ നിരക്ക് കുറവാ. കാരണം റൊഡുകള്‍ നമ്മുടെ തനത് ശൈലിയിലാണല്ലോ. ഒരു കണക്കിന് അതാണ് നല്ലതും.