jagadees

Archive for 2009

1MW സൗരോര്‍ജ്ജ സിസ്റ്റം

In അമേരിക്ക, സൗരോര്‍ജ്ജം on നവംബര്‍ 9, 2009 at 9:00 am

കാലിഫോര്‍ണിയയിലെ Visalia ല്‍ 1MW സൗരോര്‍ജ്ജ സിസ്റ്റം നിര്‍മ്മിക്കാനുള്ള പരിപാടി EI Solutions ഉം The North Face ഉം ചേര്‍ന്ന് നടത്തുന്നു. ഈ വര്‍ഷാവസാനം അത് പൂര്‍ത്തിയാകും. സാമ്പത്തികം നല്‍കുന്നത് San Francisco ലെ Recurrent Energy ആണ്. 100% വൈദ്യുതിയും The North Face വാങ്ങും.

ഈ സിസ്റ്റത്തിലെ 5,445 Suntech photovoltaic (PV) പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത് ഒറ്റ ആക്സിസുള്ള RayTracker GC സോളാര്‍ ട്രാക്കറിലാണ്. സൂര്യന്‍ ആകാശത്തിലൂടെ സഞ്ചരിക്കുന്നതിനനുസരിച്ച് RayTracker ന്റെ സഹായത്തോടെ പാനലുകളും തിരിയും. ഏറ്റവും കൂടുതല്‍ ഉത്പാദനക്ഷമത ഇതില്‍ നിന്ന് ലഭിക്കും.

Environmental Protection Agency യുടെ അഭിപ്രായത്തില്‍ ഈ നിലയം 1,300 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷത്തില്‍ കലരുന്നതിനെ തടയും. 11 ഏക്കര്‍ കാട് സംരക്ഷിക്കുന്നതിന് തുല്ല്യം.

- from www.solardaily.com

2008/10/27

കാറ്റാടി ശക്തി പകരുന്ന Lakota റേഡിയോ സ്റ്റേഷന്‍

In അമേരിക്ക, പവനോര്‍ജ്ജം on നവംബര്‍ 8, 2009 at 10:42 am

KILI-FM radio station’s new wind turbine. Photo by Keri Pickett

Porcupine, South Dakota ലെ Pine Ridge Reservation ല്‍ പ്രവര്‍ത്തിക്കുന്ന 90.1 KILI-FM വൈദ്യുതി പൂര്‍ണ്ണമായി പുനരുത്പാദിയോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തും. അവര്‍ അവിടെ ഒരു കാറ്റാടി സ്ഥാപിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 92 MWh വൈദ്യുതി ഉത്പാദിപ്പിക്കാനിതിന് കഴിയും. അതുവഴി റേഡിയോ സ്റ്റേഷനുണ്ടാകുന്ന ലാഭം $12,000 ഡോളറാണ്.

25 കൊല്ലങ്ങള്‍ക്ക് മുമ്പ് KILI-FM സ്ഥാപിക്കുന്ന സമയം മുതല്‍ക്ക് പുനരുത്പാദിയോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന് പദ്ധതിയുണ്ടൈയിരുന്നു. അന്ന് യുറേനിയം ഖനനത്തിനെതിരേയും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരേയും സമരം നടത്തിയ Pine Ridge നിവാസികള്‍ പുനരുത്പാദിയോര്‍ജ്ജത്തിന്റെ ആവശ്യകത മനസിലാക്കിയിരുന്നു. ഇപ്പോള്‍ അമേരിക്കയെ ഊര്‍ജ്ജസ്വയംപര്യാപ്തമാക്കാനും കാര്‍ബണ്‍ ഉദ്‌വമനം തടയാനുമെന്ന പേരില്‍ ആണവനിലയങ്ങളെ വീണ്ടും പൊക്കിക്കൊണ്ടുവരികയാണ്. അമേരിക്കനിന്‍ഡ്യാക്കാരുടെ ഈ പ്രദേശങ്ങള്‍ വീണ്ടും യുറേനിയം ഖനനത്തിന്റെ ഭീതിയില്‍ ആഴുന്നു.

ഇതിന് ബദലായാണ് KILI-FM ന്റെ പ്രൊജക്റ്റ്. US Department of Energy യിടെ കണക്ക് പ്രകാരം ഈ പ്രദേശത്തിന് അമേരിക്കയുടെ ഊര്‍ജ്ജ ആവശ്യകതയുടെ 22% പുനരുത്പാദിയോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താന്‍ കഴിയും.

മറ്റ് പല സാമൂഹ്യ റേഡിയോ സ്റ്റേഷനുകള്‍ (community radio stations) പോലെ KILI-FM ഉം ജനങ്ങള്‍ക്ക് ഒരു പ്രധാന സേവനമാണ്. കോബിള്‍ ടെലിവിഷനും ഇന്റര്‍നെറ്റും കടന്നുചെന്നിട്ടില്ലാത്ത മേഖലകളില്‍ വിവരങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇവരുടെ സേവനം അത്യാവശ്യമാണ്.

- from www.treehugger.com

2008/10/15

ചിക്കാഗോയിലെ പരിസ്ഥിതി സൗഹൃദമായ വീടുകള്‍

In അമേരിക്ക, വീട് on നവംബര്‍ 7, 2009 at 8:21 am

U.S. Department of Energy യുടെ Building America program ല്‍ പറയുന്നതുപോലുള്ള 20 zero energy വീടുകള്‍ South Chicago Heights ല്‍ നിര്‍മ്മിക്കാന്‍ Solar Verde പദ്ധതി തുടങ്ങിയിരുന്നു. ഇതില്‍ ആദ്യത്തേത് Solar Verde ല്‍ പണി പൂര്‍ത്തിയാക്കി. 20-ാം നൂറ്റാണ്ടിന്റെ ആദ്യകാലത്തെ Sears catalog-style വീടുകള്‍ പോലിരിക്കുമിത്. എന്നാലിതിന് മേല്‍ക്കൂര സോളാര്‍ പാനലാണ്. on-demand water heating, heat pump മുതലായവയണ്ട്. ഉയര്‍ന്ന ദക്ഷതയുള്ള നിര്‍മ്മാണ വസ്തുക്കളുപയോഗിച്ച് നിര്‍മ്മിച്ച ഈ വീടിന്റെ ഊര്‍ജ്ജ ലാഭം, വീട്ടുകാര്‍ക്ക് വീടിനായി ചിലവായ പണം തിരികെത്തരുന്നതിന് തുല്ല്യമാണ്. സോളാര്‍ പാനലുകള്‍ വൈദ്യുത ബില്‍ പൂജ്യമാക്കും. കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വേണ്ട. അതുമൂലം പ്രതിവര്‍ഷം 5,175 കിലോ കാര്‍ബണ്‍ ഡൈ ഓക്സൈഡും 9 കിലോ സള്‍ഫര്‍ ഡൈ ഓക്സൈഡും 13.5 കിലോ നൈട്രജന്‍ ഓക്സൈഡും അന്തരീക്ഷത്തില്‍ കലരാതെ ഈ വീട് പരിസ്ഥിതി സംരക്ഷിക്കുന്നു.

മേല്‍ക്കൂരയിലെ സോളാര്‍ പാനലുകള്‍ സാധാരണ ഒരു കുടുംബത്തിന് വേണ്ട മുഴുവന്‍ വൈദ്യുതിയും ഉത്പാദിപ്പിക്കുന്നു. net metering രീതി ഉപയോഗപ്പെടുത്തുന്നതിനാല്‍ വീട്ടില്‍ അധികമുത്പാദിപ്പിക്കുന്ന വൈദ്യുതി ഗ്രിഡ്ഡിലേക്ക് ഒഴുകും. കൂടുതല്‍ ഊര്‍ജ്ജം ആവശ്യമുള്ള സമയങ്ങളില്‍ ഗ്രിഡ്ഡില്‍ നിന്ന് തിരികെ സ്വീകരിക്കുകയും ചെയ്യും. സോളാര്‍ പാനലുകള്‍ അല്ലാതെ മറ്റു ഊര്‍ജ്ജ ദക്ഷതാ സംവിധാനങ്ങളും ഈ വീട്ടിലുണ്ട്.

Solar Verde വീട് ഊര്‍ജ്ജ ഉപയോഗം കുറക്കാന്‍ മുമ്പേ തയ്യാറാക്കിയ (prefabricated) പുനരുത്പാദിതമായ (recycled) പ്ലാസ്റ്റിക്കും ഉരുക്കും കൊണ്ടുള്ള Techbuilt നിര്‍മ്മിച്ച ഭിത്തികളാണ് ഉപയോഗിക്കുന്നത്. അവക്ക് താപ സംരക്ഷത്തില്‍ R-50 ദക്ഷതയുണ്ട്. പ്രകൃതി ദത്ത വെളിച്ചം ഉപയോഗപ്പെടുത്തുന്ന skylights ഉണ്ട്. വിളക്കുകളെല്ലാം CFLs ആണ്. മുളകൊണ്ടുള്ള തറയും Beaulieu നിര്‍മ്മിച്ച PET പരവതാനിയും വീടു മുഴുവന്‍ ഉപയോഗിച്ചിട്ടുണ്ട്. no-VOC പെയിന്റും low flush toilets ഉം wheatboard cabinets മുണ്ടിതില്‍.

- from www.treehugger.com

2008/10/14

ജോലിക്ക് പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നതിനുള്ള 12 കാരണങ്ങള്‍

In ഗതാഗതം, സൈക്കിള്‍ on നവംബര്‍ 3, 2009 at 10:50 am
  1. City bikers in San Franciscoസാമ്പത്തികമായി നോക്കിയാല്‍ കാറ് വാങ്ങുന്നതിനേക്കാള്‍ എളുപ്പത്തില്‍ സൈക്കിള്‍ വാങ്ങാം. കാര്‍ ലോണിന് ഒരു പ്രാവശ്യം അടക്കുന്ന തുകകൊണ്ട് എറ്റവും നല്ല ഒരു സൈക്കിള്‍ വാങ്ങാം. കുറച്ചുകൂടെ പണം മുടക്കിയാല്‍ മഴക്കോട്ടും, ലൈറ്റും മറ്റ് ഉപകരണങ്ങളും വാങ്ങാം.
  2. കാറിനെ അപേക്ഷിച്ച് സൈക്കിളിന് ചെറിയ നിര്‍മ്മാണ കാല്‍പാടേയുള്ളു (manufacturing footprint). എല്ലാ ഉത്പന്നങ്ങള്‍ക്കും ഒരു പാരിസ്ഥിതിക ആഘാതമുണ്ട്. കാര്‍ നിര്‍മ്മിക്കുകയും കടത്തുകയയും ഉയോദിക്കുകയും ചെയ്യുന്നതിനാവശ്യമാതിലും വളരെ കുറച്ച് പദാര്‍ത്ഥങ്ങളും കടത്തുകൂലിയയും ഊര്‍ജ്ജവും മതി സൈക്കിളിന്.
  3. സൈക്കിള്‍ ഉപയോഗിക്കുന്നതിലൂടെ റോഡല്‍ മലിനീകരണം ഉണ്ടാകുന്നില്ല. അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങള്‍ തുപ്പുന്ന പൈപ്പ് വാല്‍ അതിനില്ല. എണ്ണ, ഇന്ധനം, ഹൈഡ്രോളിക് ദ്രവങ്ങള്‍ ഇവ ഇറ്റിറ്റ് നീണ് റോഡും നദികളും (local waterways) സൈക്കിള്‍ മലിനമാക്കുന്നില്ല.
  4. റോഡിന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കാത്തതിനാല്‍ സൈക്കിള്‍ നികുതിദായകരുടെ പണം സംരക്ഷിക്കുന്നു. 10 കിലോ ഭാരമുള്ള ഒരു സൈക്കിളിനേക്കാള്‍ കൂടുതല്‍ നാശമാണ് 2000 കിലോ ഭാരമുള്ള ഒരു SUV റോഡിനുണ്ടാക്കുന്നത്. റോഡിലെ കുഴിനികത്തുന്നതിനും മറ്റും ചിലവാക്കുന്ന തുക റോഡിലെ ഓരോ സൈക്കിളും സംരക്ഷിക്കുകയാണ് ചെയ്യുന്നത്.
  5. സൈക്കിള്‍ നിങ്ങളുടെ ദ്വിതീയ യാത്രാ മാര്‍ഗ്ഗമാകാം. നിങ്ങളുടെ പ്രാധമിക യാത്രാ മാര്‍ഗ്ഗമായി സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ ചെറു യാത്രകള്‍ക്ക് ഉപയോഗിക്കാം.
  6. സൈക്കിള്‍ ഉപയോഗിച്ചാല്‍ നിങ്ങളുടെ ഭാരം കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും. വ്യായാമത്തിന്റെ ഗുണം എല്ലാവര്‍ക്കുമറിയാം. ഒരു മണിക്കൂര്‍ സൈക്കിള്‍ യാത്രക്ക് 600 കലോറി ഊര്‍ജ്ജം കത്തിച്ച് കളയാന്‍ കഴിയും. ആഹാര രീതി മാറ്റാതെ തന്നെ മിക്ക സൈക്കിള്‍ യാത്രക്കാര്‍ക്കും ആദ്യ വര്‍ഷം തന്നെ 7 കിലോ മുതല്‍ 10 കിലോ വരെ ഭാരം കുറക്കാന്‍ കഴിഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.
  7. ഒരു കാറിന്റെ പാര്‍ക്കിങ്ങ് സ്ഥലത്തു തന്നെ ഒരു ഡസന്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യിക്കാം. പാര്‍ക്കിങ്ങ് സ്ഥലത്തിന് വലിയ പാരിസ്ഥികവും സാമ്പത്തികവുമായ ആഘാതമുണ്ട്, പ്രത്യേകിച്ച് നഗരങ്ങളില്‍. സൈക്കിള്‍ കൂടുതല്‍ ഉപയോഗിക്കുന്നുവെങ്കില്‍ പാര്‍ക്കിങ്ങ് സ്ഥലം കുറക്കാന്‍ കഴിയും.
  8. സൈക്കിള്‍ എണ്ണ കത്തിക്കുന്നില്ല. എണ്ണക്ക് കഴിഞ്ഞ വര്‍ഷത്തേതിലും വില കുറവാണ്. സാമ്പത്തിക മാന്ദ്യം കാരണം ഉപഭോഗം കുറഞ്ഞതാണ് കാരണം. എന്നാല്‍ മാന്ദ്യം കഴിയുമ്പോള്‍ വീണ്ടും ആവശ്യകത കൂടുകയും ഫലമായി വിലയും കൂടും. ആരോഗ്യകരമായ സൈക്കിള്‍ സംസ്കാരം എണ്ണയുടെ ആവശ്യകത കുറക്കും. അത് വിലയിലും ബാധിക്കും.
  9. നഗരത്തിലെ വേഗത്തിലുള്ള യാത്രക്ക് സൈക്കിള്‍ തന്നെ അഭികാമ്യം. സൈക്കിള്‍ വരി (bike lanes) ഉണ്ടെങ്കില്‍ പ്രത്യേകിച്ചും. ഗതാഗത കുരുക്കില്ലാതെ കാറ്റ് കൊണ്ട് യാത്ര ചെയ്യാം.
  10. സൈക്കിളിന് കാറിനെ അപേക്ഷിച്ച് maintaince ചിലവ് വളരെ കുറവാണ്. സര്‍വീസിങ്ങ് നിങ്ങള്‍ക്ക് തനിയെ ചെയ്യാം.
  11. എല്ലാവര്‍ക്കും കാറ് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടാവില്ല. കാല്‍നടക്ക് ശേഷം ഭൂമിയിലെ ഏറ്റവും effective ആയ ഗതാഗത മാര്‍ഗ്ഗമാണ് സൈക്കിള്‍.
  12. സൈക്കിള്‍ യാത്രക്കാര്‍ കൂടുതല്‍ ആരോഗ്യവാന്‍മാരും, കൂടുതല്‍ productive വും, ജോലിയില്‍ കുറവ് time-off എടുക്കുന്നവരുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യമുള്ള ജോലിക്കാര്‍ നല്ല ജോലിക്കാരാകും.

May is Bike to Work Month. May 14 – 18 is Bike to Work Week. And May 18 is Bike to Work Day.

- from lighterfootstep

സിനിമകളിലൂടെയും, ചാനലുകളിലൂടെയും, പരസ്യങ്ങളിലൂടെയുമുള്ള പ്രചരണ യജ്ഞങ്ങളുള്‍ ആളുകളെ 15% ദക്ഷതയുള്ള കൊലയാളി വാഹനങ്ങള്‍ വാങ്ങന്‍ പ്രേരിപ്പിക്കുന്നു.
താങ്കള്‍ക്ക് ഒരു പക്ഷെ സൈക്കിള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സാരമില്ല. എന്നാല്‍ കുറഞ്ഞ പക്ഷം റോഡില്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവരെ പുച്ഛിക്കാതിരിക്കുക. അവരെ ഹോണടിച്ച് പേടിപ്പിക്കാതിരിക്കുക. റോഡില്‍ അല്‍പ്പം സ്ഥലം അവര്‍ക്ക് നല്‍കുക.

സൈക്കിള്‍ യാത്രക്കാരനായ വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍

In ToEn, ഗതാഗതം, സൈക്കിള്‍ on നവംബര്‍ 2, 2009 at 7:38 am

12_26_100_7275609ആകാശദൗത്യങ്ങളുമായി എസ്‌.എല്‍.വി.യും പി.എസ്‌.എല്‍.വി.യുമൊക്കെ കുതിച്ചുയരുമ്പോള്‍ കുമാരപുരത്തുനിന്ന്‌ വേളിയിലേക്ക്‌ പതിയെ സൈക്കിള്‍ ചവിട്ടിവരികയാവും ആദിമൂര്‍ത്തി. ചന്ദ്രയാന്‍ ദൗത്യത്തിലുള്‍പ്പെടെ പ്രധാന ചുമതലകള്‍ വഹിച്ച വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍ ഡോ. വി. ആദിമൂര്‍ത്തിയുടെ ‘ഭ്രമണപഥ’മാണിത്‌. ഇന്ത്യന്‍ എയ്‌റോനോട്ടിക്കല്‍ സൊസൈറ്റി വൈസ്‌ പ്രസിഡന്റുകൂടിയായ ഈ വി.എസ്‌.എസ്‌.സി. അസോസിയേറ്റ്‌ ഡയറക്ടര്‍ ഔദ്യോഗിക വാഹനംപോലുമുപേക്ഷിച്ച്‌ കുമാരപുരത്തെ വീട്ടില്‍നിന്നും തിരികെയും സൈക്കിളില്‍മാത്രം സഞ്ചാരം തുടങ്ങിയിട്ട്‌ മൂന്നു പതിറ്റാണ്ടിലേറെയായി.

ഓഫീസിലേക്കുമാത്രമല്ല, ജില്ലയില്‍ എവിടെ പോകണമെങ്കിലും ‘ചവിട്ടി’ നീങ്ങുകയേയുള്ളൂ ഇദ്ദേഹം. പ്രഗല്‌ഭ ശാസ്‌ത്രജ്ഞനായ ആദിമൂര്‍ത്തിയാണ്‌ സൈക്കിളില്‍ മണിയും മുഴക്കിപോകുന്നതെന്ന്‌ തിരിച്ചറിയുന്നവര്‍ ചുരുക്കം.

- മാതൃഭൂമി

അഭിവാദ്യങ്ങള്‍ സര്‍.

സങ്കുചിത ചിന്ത വളര്‍ത്തുന്ന മാധ്യമങ്ങള്‍

In ToEn, മാധ്യമം on നവംബര്‍ 1, 2009 at 10:58 am

ISRO യുടെ ചെയര്‍മാനായി ഡോ. കെ. രാധാകൃഷ്ണന്‍ ചുമതലയേറ്റു എന്ന വാര്‍ത്ത കണ്ടിരുന്നു. ISRO ഇന്‍ഡ്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ്. സ്വാഭാവികമായും ഇന്‍ഡ്യക്കാര്‍ അവിടെ ജോലിചെയ്യും. അതില്‍ നമ്മുടെ നാട്ടില്‍നിന്ന് ഒരാള്‍ അതിന്റെ തലപ്പത്തെത്തുന്നത് അയാള്‍ മലയാളി ആയതുകൊണ്ടല്ല. അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണവിടെ എത്തിയത്. ആ വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍ ISRO യെ കുറിച്ചും, ഡോ. കെ. രാധാകൃഷ്ണനെ കുറിച്ചും അദ്ദേഹത്തിന്റെ ഗവേഷണങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞ കാര്യങ്ങളേക്കുറിച്ചും പറയുന്നത് നല്ലതാണ്. എന്നാല്‍ അദ്ദേഹം മലയാളിയാണ് എന്നും, ISRO യുടെ തലപ്പത്തെത്തിയ മലയാളികളുടെ ചരിത്രവുമൊക്കെ അധിക പ്രാധാന്യത്തോടെ കൊടുക്കുന്നത് തെറ്റാണ്. തൃശൂരില്‍ ജനിച്ച് കേരളത്തില്‍ വിദ്യാഭ്യാസം നടത്തിയ ഒരാള്‍ മലയാളി ആണെന്ന് പ്രത്യേകം പറയണോ?

ഇത് ഒറ്റപ്പെട്ട സംഭവമല്ല. UPA സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇതു പോലുള്ള ഒരു പ്രചരണ യജ്ഞം നടന്നിരുന്നു. ഡല്‍ഹിയില്‍ അധികാരത്തിലിരിക്കുന്ന മലയാളി ഉദ്യോഗസ്ഥ വൃന്ദത്തെക്കുറിച്ചായിരുന്നു അത്.

ഇത്തരം പ്രചരണ യജ്ഞങ്ങള്‍ മനുഷ്യരില്‍ സങ്കുചിത ചിന്ത വളര്‍ത്തും. ആ സങ്കുചിത ചിന്ത വര്‍ഗ്ഗീയതയും വളര്‍ത്തും. കൂടാതെ വ്യക്തി ജീവിതത്തിലും അതിന് സ്വാധീനമുണ്ട്. പ്രശ്നങ്ങളെ സങ്കുചിതമായി കാണാനും പരിഹാരം സ്വാര്‍ത്ഥവും സങ്കുചിതവുമായി പരിഹരിക്കാനും വ്യക്തികളെ അത് പ്രേരിപ്പിക്കും. സ്വന്തം വീടിന്റെ അതിര് വഴക്കിലും നേരിട്ട് ബന്ധമില്ലാത്ത സാമൂഹ്യപ്രശ്നങ്ങളിലും നമുക്കത് കാണാവുന്നതാണ്. നല്ല സമൂഹത്തിന്റെ നിലനില്‍പ്പിന് ഇത് വിലങ്ങുതടിയാണ്. പ്രശ്നങ്ങളെ വസ്തുനിഷ്ടമായി പഠിച്ച് എല്ലാവര്‍ക്കും നല്ലതായ ഒരു തീരുമാനത്തിലെത്താന്‍ തുറന്നതും പരസ്പര സഹകരണത്തിലടിസ്ഥാനമായ പ്രശ്ന പരിഹാര രീതി ജനങ്ങളില്‍ വളര്‍ത്തിയെടുക്കണം.

എന്നാല്‍ മാധ്യമങ്ങളുടെ ഇത്തരം വിശകലന രീതി സുസ്ഥിര സമൂഹത്തിനെ തകര്‍ക്കുന്ന സാമൂഹ്യ ദ്രോഹമാണ്.

മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

In സൗരോര്‍ജ്ജം on ഒക്ടോബര്‍ 30, 2009 at 9:36 am

sole-tile3_oK5sq_69SRS Energy എന്ന സുസ്ഥിര സൗര മേല്‍ക്കൂര നിര്‍മ്മാതാക്കള്‍ Solé Power Tile പുറത്തിറക്കി. വളവുകളുള്ള മേല്‍ക്കൂരക്ക് വേണ്ടി ഇതാദ്യമാണ് building-integrated photovoltaic (BIPV) വിപണിയില്‍ എത്തുന്നത്.

സാധാരണ സോളാര്‍ പാനലുകള്‍ക്ക് പകരം വീടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് ഇത് ഉപകരിക്കും. ചിലസ്ഥലങ്ങളിലെ ഭവന നിര്‍മ്മാണ നിയമങ്ങള്‍ ഭംഗിക്കുറവ് കാരണം സാധാരണ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്. അങ്ങനെയുള്ള സ്ഥലങ്ങളിലും കാഴ്ച്ചയില്‍ ഭംഗിയുള്ള ഈ മേല്‍ക്കൂര ഉപയോഗിക്കാം. ചെളികൊണ്ട് നിര്‍മ്മിച്ചിട്ടുള്ള ഓടിന് പുറത്ത് ഒരു തൊലി പോലെ ഈ സോളാര്‍ പാനലുകള്‍ പതിപ്പിച്ചിരിക്കുന്നതിനാല്‍ ഓടിന്റെ വളവുകളുള്ള വശങ്ങളെ ഇത് മറക്കുന്നില്ല.

thin film സൗരോര്‍ജ്ജ് സാങ്കേതിക വിദ്യ ഇത്തരം മേല്‍ക്കൂരകള്‍ക്കായി ഇപ്പോള്‍ ധാരാളം ഉപയോഗിച്ചുവരുന്നു. Solé Tile ഉപഭോക്താക്കള്‍ക്ക് മുഴുവന്‍ വാറന്റിയും നല്‍കുന്നു. സാധാരണ ഓട് മേയുന്നതുപോലെ തന്നെ ഈ സൗര ഓടും മേയാം. പക്ഷേ അംഗീകൃത വിദഗ്ധരേ ഉപയോഗിച്ച് ഇത് സ്ഥാപിക്കുന്നതാണ് നല്ലത്.

- cleantechnica. 20 Apr 2009.

2009/09/25

പഴകിയ സീഡികളുപയോഗിച്ച് എങ്ങനെ സൗര അടുപ്പ് നിര്‍മ്മിക്കാം

In സൗരോര്‍ജ്ജം on ഒക്ടോബര്‍ 28, 2009 at 7:48 am

F2OV8Q0FU6LR9G3.MEDIUMFLZ0YV7FU6LR9LI.MEDIUM

- from instructables

റോക്കറ്റ് ശാസ്ത്രം@ചിത്രകാരന്‍

In ToEn, പ്രതികരണം, ശാസ്ത്രം on ഒക്ടോബര്‍ 27, 2009 at 10:01 am

http://chithrakarans.blogspot.com/2009/10/blog-post_26.html

ശാസ്തജ്ഞന്‍മാര്‍ എന്നു പറയുന്നതിനു പകരം “ശാസ്തജ്ഞ തൊഴിലാളികള്‍” എന്നു വിളിക്കുന്നതായിരിക്കും കൂടുതല്‍ ശരി. കൂടുതല്‍ പേരും സാങ്കേതിക വിദഗ്ധര്‍ മാത്രം. കലാം ഉള്‍പ്പടെ. എന്നാലും പത്രങ്ങള്‍ അവരെ ശാസ്ത്രജ്ഞരെന്നാണ് വിളിക്കുക. 14 വയസുകാരി കള്ളിയേയും ശാസ്ത്രജ്ഞ എന്ന് വിളിക്കാമെങ്കില്‍ ഇതുമാകാം.

അവരാരും തന്നെ ശാസ്ത്രാഭിമുഖ്യമുള്ളതുകൊണ്ട് ശാസ്തജ്ഞന്‍മാരായതല്ല. സമൂഹത്തില്‍ ഉന്നത സ്ഥാനം കിട്ടുന്ന ഒരു തൊഴിലെന്നതുകൊണ്ട് മാത്രമാണ് അവര്‍ ഇത് തെരഞ്ഞെടുത്തത്. അവരുടെ ദുര്‍ബലവും ഇടുങ്ങിയതുമായ മനസുകള്‍ക്ക് സമൂഹത്തിലെ ഉയര്‍ന്ന aspiration നിലനിര്‍ത്തി നിലനില്‍ക്കണമെങ്കില്‍ ദൈവവും, ജ്യോതിഷവുമൊക്കെ വേണം.

കൂടാതെ വ്യക്തി പൂജ, വിഗ്രഹ വത്കരണം, വിഗ്രഹ നിഗ്രഹം ഒക്കെ ചെയ്യുന്ന മാധ്യമങ്ങളും ഇവരുടെ രക്തസമ്മര്‍ദ്ദം കൂട്ടുന്നു. 20 വര്‍ഷം മുമ്പ് ഒരു റോക്കറ്റ് താഴെ വീഴുന്നതും ഇക്കാലത്ത് അത് സംഭവിക്കുന്നതും ഉണ്ടാക്കുന്ന സാമൂഹ്യ പ്രതിഫലനം ഊഹിക്കാവുന്നതേയുള്ളു. ബിനീഷ് കോടിയേരി വരെ കാരണങ്ങളാക്കും ഈ ചാനല്‍ വാര്‍ത്താ ഭിഷഗ്വരന്‍മാര്‍ !

വിശ്വാസവും ശാസ്ത്ര ബോധവും രണ്ടാണ്. വ്യക്തിപരവും മാനസികവുമായ കാരണങ്ങളാണ് ആളുകള്‍ വിശ്വാസികളാകുന്നത്. അവര്‍ക്കത് ശക്തി നല്‍കുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. ശാസ്ത്രത്തിന് അതില്‍ അച്ചടക്ക നടപടി ഇല്ല. ആരായാലും അവര്‍ കണ്ടെത്തുന്ന ശാസ്ത്രീയ അറിവുകള്‍ ശാസ്ത്ര ലോകം സ്വീകരിക്കും. ഒരു പാതിരിയായ ഗ്രിഗര്‍ മെന്‍ഡലിന്റെ കണ്ടുപിടുത്തങ്ങളാണ് പരിണാമ സിദ്ധാന്തത്തിന് അടിത്തറ നല്‍കിയത്. അതോ പള്ളി നൂറ്റാണ്ടുകളായി പ്രചരിപ്പിച്ചിരുന്ന കള്ളങ്ങള്‍ക്കെതിരുമായിരുന്നു.

പഴശ്ശിരാജയുടെ സ്വാതന്ത്ര്യ സമരം

In ToEn, ചരിത്രം, സാമൂഹികം, സിനിമ on ഒക്ടോബര്‍ 20, 2009 at 8:22 am

വെള്ളകാരുടെ മേല്‍ക്കോയ്മ അംഗീകരിക്കാതെ അവരോട് യുദ്ധം ചെയ്ത് വീര മൃത്യു വരിച്ച രാജാനായിരുന്നു പഴശ്ശിരാജ. അദ്ദേഹം ജീവിച്ചിരുന്നത് 18 ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. ആ കാലഘട്ടത്തേ ഉള്‍പ്പെടുത്താതെ പഴശ്ശിരാജയെ മഹാനായ സ്വാതന്ത്ര്യ സമര സേനാനി ആയോ അമ്മാവനോടുള്ള അസൂയ മൂത്ത് സ്വയം നശിച്ച രാജാവായോ ആയി കാണുന്നത് തെറ്റാണെന്നതാണ് എന്റെ അഭിപ്രായം.

ഫ്യൂഡലിസത്തിന്റെ കാലഘട്ടമായിരുന്നു അത്. ചാതുര്‍ വര്‍ണ്യത്തിലടിസ്ഥാനമായ സാമൂഹ്യ വ്യവസ്ഥ ഒരു യന്ത്രം പോലെ നൂറ്റാണ്ടുകളായി (ആധുനിക ചാതുര്‍ വര്‍ണ്യം ഇപ്പോഴും) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. ഓരോ ജാതിയും അവരവരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട് തൊഴിലുകള്‍ ചെയ്തു വന്നു. എന്നാല്‍ കച്ചവടത്തിന് വന്ന വെള്ളകാരുര്‍ “നിങ്ങള്‍ ഇനി ഞങ്ങള്‍ പറയുന്നതുപോലെ ചെയ്ത് വൊറുതേ ഇരുന്നാല്‍ മതി, ഭരണമൊക്കെ ഞങ്ങള്‍ ചെയ്തോളാം” എന്ന് പറഞ്ഞ് അധികാരികളായപ്പോള്‍ ചിലര്‍ക്ക് സ്ഥാനം നഷ്ടപ്പെട്ടു. കൂടുതല്‍പേരും ആ അടിമത്തം സന്തോഷത്തോടെ ശിരസാവഹിച്ചു. എന്നാല്‍ ചിലര്‍ക്ക് അത് സ്വീകാര്യമായി തോന്നിയില്ല. മാര്‍ത്താണ്ഡ വര്‍മ്മയും, വേലുത്തമ്പി ദളവയും, കുഞ്ഞാലിമരക്കാറും, ഉമയമ്മ റാണിയും, റാണി ചെന്നമ്മയും, ടിപ്പു സുല്‍ത്താനും, ലക്ഷ്മീഭായിയും തുടങ്ങി എണ്ണിയാലൊടുത്ത ദേശാഭിമാനികള്‍ ആ അടിമത്തത്തിനെതിരെ പടവെട്ടി. (മാര്‍ത്താണ്ഡ വര്‍മ്മയാണ് ഏഷ്യയിലാദ്യം യൂറോപ്പ്യന്‍ മേല്‍ക്കോയ്മയെ തോല്‍പ്പിച്ചത്.) പഴശ്ശിരാജ അവരില്‍ ഒരാളാണ്.

ചില സ്ഥലങ്ങളില്‍ വെള്ളക്കാര്‍ കൊണ്ടുവന്ന ഉയര്‍ന്ന നികുതിയും മറ്റും സമര കാരണമായി. എന്നാല്‍ ഇവരാരും തന്നെ പ്രധാനമായും പ്രജകളുടെ ക്ഷമത്തിനായല്ല ഈ യുദ്ധത്തിലേര്‍പ്പെട്ടത്. സ്വന്തം വീട് അയല്‍ക്കാര്‍ കീഴടക്കിയാല്‍ ഗൃഹനാഥന് തോന്നുന്ന വികാരം തന്നെ ആകണം അവരെ നയിച്ചത്. ഭാവില്‍ ഇന്‍ഡ്യ എന്നൊരു ജനാധിപത്യ രാജ്യമുണ്ടാകുമെന്നും അതിന് വേണ്ട ജനാധിപത്യ വിശ്വാസങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് തങ്ങളുടെ ജീവിത ലക്ഷ്യമെന്ന് അന്ന് ആര്‍ക്കും ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. (8ാം നൂറ്റാണ്ടോടെ ശങ്കരാചാര്യരുടെ നേതൃത്ത്വത്തില്‍ ഭാരതം ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിയിടപ്പെട്ട ശേഷം ഇന്‍ഡ്യന്‍ മനസുകളിലേക്ക് കാറ്റും വെളിച്ചവും കയറിയിട്ടില്ല. വെള്ളകാരാണ് അതിന് പിന്നീട് മാറ്റം വരുത്തിയത്. ഇന്‍ഡ്യക്ക് അവര്‍ നല്‍കിയ ഏറ്റവും വലിയ സേവനം അതാണ്.)

രാജ്യമെന്നാല്‍ രാജാവ് എന്നര്‍ത്ഥമുള്ളകാലമാണത്. അന്ന് ജനങ്ങളും അങ്ങനെ തന്നെയാണ് കരുതിയിരുന്നത്. അതുകൊണ്ട് ഇവരുടെ സ്വന്തം നിലനില്‍പ്പിനായുള്ള യുദ്ധമായാലും അന്നത്തേ സാമൂഹ്യ വ്യവസ്ഥനെച്ചു നോക്കുമ്പോള്‍ അത് വിദേശ ശക്തികള്‍ സ്വന്തം രാജ്യത്തിലെ വിഭവങ്ങള്‍ ഊറ്റിയെടുക്കുകയും ജനങ്ങള്‍ക്ക് അമിത ഭാരവും വൈദേശിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുമൊക്കെയെതിരായ സ്വാതന്ത്ര്യ സമരമായിരുന്നു. പഴശിരാജയും അതാണ് ചെയ്തത്.

അവര്‍ വിജയിച്ചിരുന്നെങ്കില്‍ ആ രാജ്യങ്ങളൊക്കെത്തന്നെ വീണ്ടും അതാത് രാജഭരണത്തിന്‍ കീഴിലാകുകയും പിന്നീട് എന്നെങ്കിലുമൊരിക്കല്‍ ഒറ്റപ്പെട്ട രീതികളില്‍ ഓരോ രാജ്യവും ആധുനിക ജനാധിപത്യത്തില്‍ എത്തിച്ചേരുമായിരിക്കാം. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഭാരതം മുഴുവന്‍ ഒറ്റക്കെട്ടായി ജനാധിപത്യത്തിലടിസ്ഥാനമായി സ്വാതന്ത്ര്യ സമരത്തിലേര്‍പ്പെടുകയും വെള്ളക്കാരെ തുരത്തുകയും ചെയ്ത് സ്വാതന്ത്ര്യം നേടി. ജനാധിപത്യത്ത്യ രാജ്യമായി. എന്നാല്‍ ഭാരതത്തിലെ ബഹുഭൂരി പക്ഷം ജനങ്ങള്‍ക്കും ഈ മാറ്റങ്ങള്‍ക്ക് വലിയ പ്രസക്തിയൊന്നുമുണ്ടായിരുന്നില്ല. രാജാവായാലും, കമ്പനിയായാലും, വിക്റ്റോറിയ റാണ് ആയാലും, നെഹ്റു കുടുംബമായാലും പട്ടിണിതന്നെ. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ന സ്ഥാപനം ഒരു ന്യൂനപക്ഷ മുഖ്യധാരയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു (കേരളത്തിന് പുറത്ത് യാത്ര ചെയ്താലറിയാം ഇന്‍ഡ്യന്‍ ഗ്രാമങ്ങളുടെ അവസ്ഥ).

പഴശ്ശിരാജയും മറ്റുള്ള ദേശാഭിമാനികളും അവരുടെ അറിവിന്റെ പരിമിതികളില്‍ നിന്നുകൊണ്ട് അവര്‍ നേരിട്ടനുഭവിച്ച അടിമത്തിനെതിരെ പ്രവര്‍ത്തിച്ചു. പിന്നീട് വിദേശികള്‍ നാടുവിടുകയും ചെയ്തു. എന്നാല്‍ നാം ഇപ്പോള്‍ ശരിക്കും സ്വതന്ത്രരാണോ? ഈ ആഗോളവത്കരണകാലത്ത് അടിമത്തത്തിന്റെ ചങ്ങലയേക്കുറിച്ചുള്ള ബോധമില്ലാതെയായാല്‍ നാം ആ അടിമത്തം തിരിച്ചറിയുന്നില്ല.

നാം വാങ്ങുന്ന ഉത്പന്നങ്ങള്‍ മിക്കവയും വിദേശ കമ്പനികള്‍ നിര്‍മ്മിക്കുന്നവയാണ്. നമ്മള്‍ കഴിവ് കെട്ടവരാണ്, നല്ല ഉത്പന്നങ്ങള്‍ അവരുടേതാണ്, നിങ്ങള്‍ ഒന്നും ചെയ്യേണ്ട, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞങ്ങള്‍ തരാം എന്നു പറഞ്ഞ് പഴയ കച്ചവടക്കാര്‍ വീണ്ടും എത്തി. ഹിന്ദുസ്ഥാന്‍ യൂണീലിവര്‍, കോള്‍ഗേറ്റ്, പെപ്സോഡന്റ്, പെപ്സി, കോള തുടങ്ങി അനേകം. അമേരിക്കയിലേക്ക് പ്രതിദിനം 200 കോടി ഡോളറാണ്  അവരുടെ കമ്പനികളും സര്‍ക്കാരും കൂടി മറ്റ് രാജ്യങ്ങളില്‍ നിന്ന് ശേഖരിക്കുന്നതെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ജോസഫ് സ്റ്റിഗ്‌ലിറ്റ്സ് പറയുന്നു. ആണവ കരാര്‍, ആസിയാന്‍ കരാര്‍, ജനിതക വിത്ത് കരാര്‍ തുടങ്ങി കരാറകാരുടെ സര്‍ക്കാരും ഡല്‍ഹിയില്‍ ഉണ്ട്. കൃഷിക്കാരേ നിങ്ങള്‍ “പ്രോഡക്റ്റിവിറ്റി” കൂട്ടൂ, എന്തു സഹായവും ഞങ്ങള്‍ തരാം എന്ന് പറഞ്ഞ് ഡല്‍ഹിക്ക് വെഞ്ചാമരം വീശുന്നവര്‍ കേരളത്തിലുമുണ്ട്.

ഹൈദരാബാദില്‍നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതിയേക്കാള്‍ കൂടുതല്‍ തുക ആന്ധ്രയിലെ കര്‍ഷകര്‍ വിത്തും വളവും കീടനാശിനിയും വാങ്ങാന്‍ വിദേശ കമ്പനികള്‍ക്ക് നല്‍കി എന്ന് 2007 ല്‍ സായിനാഥ് എന്ന എഴുത്തുകാരന്‍ പറഞ്ഞു. എവറഡി ബാറ്ററി നിര്‍മ്മാതാക്കളായ യൂണിയന്‍ കാബൈഡെന്ന വിദേശ കമ്പനി പതിനായിരക്കണക്കിന് കൊന്നിട്ട് ഇതുവരെ നഷ്ടപരിഹാരം പോലും വാങ്ങിക്കൊടുക്കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എന്‍ഡോസള്‍ഫാന്‍ കുരുന്നുകളുടെ ജീവിതം തന്നെ അപഹരിക്കുന്നു. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വിരലിട്ടമ്മാനമാടുന്ന നമുക്ക് ഈ ചങ്ങലകള്‍ കാണാന്‍ കഴിയുന്നില്ലേ?എന്തുകൊണ്ട് കുത്തകമ്പനികളുടെ ആധിപത്യത്തിനെതിരെ സമരത്തിലേര്‍പ്പെടുന്നില്ല? ഭൂരിപക്ഷം ജനങ്ങള്‍ക്കും ഇതൊന്നും ഒരു പ്രശ്നമല്ല. അറിയാനുള്ള അപാര സാദ്ധ്യതകളുള്ള ഈ കാലത്തു പോലും അതോന്നുമറിയാന്‍ ശ്രമിക്കാതെ ജനങ്ങള്‍ അടിമകളേപ്പോലെ ജീവിക്കുന്നുണ്ടെങ്കില്‍ പഴശ്ശിയുടെ കാലത്തെ സ്ഥിതി ഊഹിക്കാവുന്നതാണ്.

എന്തുതന്നെ കാരണം കൊണ്ടായാലും വെള്ളക്കാരന്റെ ഏജന്റുമാരാകാതെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന അവരുടെ മേല്‍ക്കോയ്മ തകര്‍ക്കാന്‍ പഴശിരാജയെ പോലുള്ളവര്‍ സമരം ചെയ്തു എന്നത് അവരുടെ പ്രസക്തി. അത്യന്താധുനികതയുടെ കാണാച്ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ ഈ ധീര ദേശാഭിമാനികളുടെ ജീവിതം നമുക്ക് പ്രചോദനം നല്‍കും.
ബഹുരാഷ്ട്ര കുത്തക ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക.

ഇനി ആ സിനിമ.
സിനിമ ഒരു പ്രചരണയജ്ഞമാണ് (propaganda). അറിഞ്ഞോ അറിയാതെയോ സംവിധായന്റേയോ തിരക്കധാകൃത്തിന്റേയോ ഏകാധിപത്യ, വികല കാഴ്ച്ചപ്പാടുകള്‍ ഏകപക്ഷീയമായി rhetoric ആയി പ്രചരിപ്പിക്കുന്ന മാധ്യമമാണ് സിനിമ. അതിന്റെ ശരിയും തെറ്റും തിരിച്ചറിയാന്‍ പൊതു സമൂഹത്തിന് തകര്‍ന്ന വിദ്യാഭ്യാസം മൂലം കഴിയുന്നില്ല. കോപ്പീറൈറ്റ് നിയമങ്ങളും കൂടി ചേര്‍ക്കുമ്പോള്‍ ഒന്നാന്തരം മര്‍ദ്ദന യന്ത്രമായി. ആഗോളവത്കരണത്തിന്റെ അടിമച്ചങ്ങലയെ അദൃശ്യമാക്കുന്നതില്‍ സിനിമക്ക് വലിയ പങ്കുണ്ട്.

(ഞാന്‍ സിനിമ കണ്ടില്ല. ചാനലില്‍ വരുമ്പോള്‍ കാണാം. സിനിമക്ക് വേണ്ടി പണം മുടക്കാതിരിക്കുക. വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക)

വിദേശികള്‍ക്കെതിരെ സംസാരിക്കുമ്പോഴും അവര്‍ നമ്മേപ്പോലുള്ള സാധാരണ മനുഷ്യരാണെന്ന് നാം മനസിലാക്കേണ്ട ഒരു കാര്യം. അവര്‍ ഭീകര ജീവികളൊന്നുമല്ല. അവിടുത്തേ കമ്പനികള്‍ക്ക് ഇത്തിരി കൗശലം കൂടിപ്പോയി എന്നുമാത്രം. ആ രാജ്യങ്ങളിലെ ജനങ്ങളും കമ്പനികളുടെ കുതന്ത്രങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ട്. നാം ചെയ്യേണ്ടത് നമ്മുടെ ബുദ്ധി ഉപയോഗിച്ച് അവരുടെ കൗശലങ്ങള്‍ മുന്‍കൂട്ടി കണ്ട് ആ പണി ഇവിടെ നടക്കില്ല എന്ന് സമാധാനപരമായ നിസഹകരണ സമരത്തിലൂടെ അവരേ ബോദ്ധ്യപ്പെടുത്തുകയാണ്.

ആഹാര ദൗര്‍ലഭ്യം ലോക നാഗരികതയെ തകര്‍ക്കും

In ആഹാരം on ഒക്ടോബര്‍ 14, 2009 at 11:52 am

അതിചാലകതയുള്ള ആദ്യത്തെ പവര്‍ കേബിള്‍

In അതിചാലകത, ഊര്‍ജ്ജം, വൈദ്യുത ശൃംഖല on സെപ്റ്റംബര്‍ 30, 2009 at 10:16 am

LS Cable Ltd. (LS Cable) എന്ന കമ്പനി 80,000 മീറ്റര്‍ നീളമുള്ളതും 344 അതിചാലകങ്ങള്‍ (superconductors) ചേര്‍ന്നതുമായ കേബിള്‍ വാങ്ങാന്‍ പോകുന്നു. പ്രമുഖ ഊര്‍ജ്ജ സാങ്കേതിക കമ്പനിയായ American Superconductor Corporation ആണ് ഈ കേബിള്‍ നിര്‍മ്മിക്കുന്നത്. 2009 ലെ Hannover Fair ല്‍ അവര്‍ വെളിപ്പെടുത്തിയതാണ് ഈ വിവരം. രണ്ടാം തലമുറയില്‍ പെട്ട(2G) high temperature superconductor (HTS) ആണ് ഈ കേബിള്‍. 2010 ല്‍ സിയോളില്‍(Seoul) ല്‍ Korea Electric Power Corporation ന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഊര്‍ജ്ജ വിതരണ ശൃംഖലയായ 22.9 കിലോവാട്ട് കേബിള്‍ സിസ്റ്റം നിര്‍മ്മിക്കാന്‍ LS Cable ഇതുപയോഗിക്കും. തെക്കന്‍ കൊറിയയിലെ ഏറ്റവും വലിയ പവര്‍ കേബിള്‍ കമ്പനിയാണ് Anyang ആസ്ഥാനമായ 1962 ല്‍ സ്ഥാപിച്ച LS Cable. 8,200 തൊഴിലാളികള്‍ ജോലിചെയ്യുന്ന ഈ സ്ഥാപനത്തിന് $600 കോടി വാര്‍ഷിക വരുമാനം ഉണ്ട്. 2G HTS ന്റെ ഏറ്റവും വലിയ ഒറ്റ ഓര്‍ഡര്‍ ആണ് ഇപ്പോള്‍ LS Cable കൊടുത്തത്.

അതിചാലകതാ സിസ്റ്റം വികസിപ്പിക്കാനും വ്യാവസായികമായി സ്ഥാപിക്കാനുമുള്ള കൊറിയയിലെ Development of Advanced Power Systems by Applied Superconductivity technologies (DAPAS) പരിപാടി $10 കോടിയില്‍ അധികം ഡോളറാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത്. 2006 ല്‍ LS Cable ഉം Korea Electrotechnology Research Institute (KERI) 30 മീറ്റര്‍ നീളമുള്ള 22.9kV അതിചാലക കേബിള്‍ വിജയകരമായി പരീക്ഷിച്ചിരുന്നു. 2006 ല്‍ അവര്‍ 100 മീറ്റര്‍ 22.9kV അതിചാലക കേബിള്‍ പരീക്ഷിച്ചു. ഈ രണ്ട് പരീക്ഷണങ്ങള്‍ AMSC യുടെ ആദ്യ തലമുറയില്‍പെട്ട കേബിള്‍(HTS) ആയിരുന്നു ഉപയോഗിച്ചിരുന്നത്.

- from phx.corporate-ir. 20 Apr 2009

സൃഷ്ടിയും പരിണാമവും അമേരിക്കയില്‍ @ ഐറിസ്

In ToEn, പ്രതികരണം, സാമൂഹികം, സിനിമ on സെപ്റ്റംബര്‍ 24, 2009 at 8:13 am

http://being-iris.blogspot.com/2009/09/blog-post.html

അമേരിക്ക free country എന്നോക്കെ പറയുന്നത് ഒരു പുകമറയല്ലേ. യഥാര്‍ത്ഥത്തില്‍ എന്തോക്കെ അവിടെ നടക്കുന്നുവെന്ന് വാര്‍ത്തയാകുന്നില്ലെന്നുമാത്രം. അഥവാ വാര്‍ത്തയായാലും ആളുകള്‍ക്ക് അത് ശ്രദ്ധിക്കാന്‍ താല്‍പ്പര്യവുമില്ല. അറിവിനോട് പ്രത്യേകിച്ചൊരു മമതയില്ല. ഇന്‍ഡ്യ ഇപ്പോഴും ബ്രിട്ടീഷുകാരാണോ ഭരിക്കുന്നതെന്ന് ചോദിക്കുന്ന ആളുകളല്ലേ! (ഒരു സുഹൃത്തിനോട് അമേരിക്കക്കാരന്‍ ചോദിച്ചതാണ്. നമ്മള്‍ എല്ലാം തികഞ്ഞവരെന്ന് ഇതിനര്‍ത്ഥമില്ല.)

ആളുകള്‍ എന്ത് ചിന്തിക്കണമെന്ന് കോര്‍പ്പറേറ്റുകള്‍ മാധ്യമങ്ങളിലൂടെ പറഞ്ഞുകൊടുക്കും. ആ പ്രചരണയജ്ഞത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിഞ്ഞരുടെ എണ്ണം വളരെ കുറവാണ്. ആളുകള്‍ പള്ളില്‍ പോകാത്തത് യുക്തി ചിന്ത കാരണമൊന്നുമല്ല. സുഖലോലുപതയും, ലൈംഗികതയുമൊക്കെയുള്ള ആസക്തി കാരണമാണ് അവര്‍ പള്ളില്‍ പോകാത്തതും മാതാപിതാക്കള്‍ക്കൊത്ത് ജീവിക്കാത്തതും. (എന്റെ അനുമാനമാണ്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.)

അറിവിന്റെ നേടുന്ന കാര്യത്തില്‍ മനുഷ്യന്‍ വലിയ പുരോഗതിയാണ് നേടുന്നത്. എന്നാല്‍ സമൂഹങ്ങളെല്ലാം പുറകോട്ടു തന്നെ പോകുന്നു. റോബി പറയുന്നത് ശരിയാണ്.

മനുഷ്യനെ അറിവില്ലായ്മയിലും അന്ധവിശ്വാസത്തിലും തളച്ചിടുന്നനില്‍ സിനിമക്കും ഒരു പങ്കില്ലേ. നല്ല സിനിമകളും ഉണ്ട് എന്ന് പറഞ്ഞ് നമുക്ക് രക്ഷപെടാം. എന്നാല്‍ സിനിമക്ക് സമൂഹം കൊടുക്കുന്ന അധിക പ്രാധാന്യം തെറ്റാണ്. ഒരു വിനോദം മാത്രമാണ്. അതായത് മറ്റ് വിനോദങ്ങളുമുണ്ടെന്ന് സാരം. നമ്മുടെ വീടുകളില്‍ തന്നെ ധാരാളം തമാശകള്‍ ഉണ്ടാക്കാം, എന്നാല്‍ നാം മുരണ്ട ജീവിതം നയിച്ചിട്ട് 100 രൂപാ കൊടുത്ത് തമാശ ആസ്വദിക്കുന്നു.

എന്നാല്‍ സത്യസന്ധമായി നിര്‍മ്മിച്ച ഡോക്കുമെന്ററി സിനിമകള്‍ അങ്ങനെയല്ല. അവ സമൂഹത്തിന് ഗുണം ചെയ്യുമെന്നുള്ളതില്‍ തര്‍ക്കമില്ല. പക്ഷേ അവക്ക് ഒട്ടും തന്നെ പ്രാധാന്യം സമൂഹത്തിലില്ല. സൌജന്യമായിത്തന്നെ കാണാന്‍ കഴിയുന്ന National Geographic, Discovery, Animal Planet തുടങ്ങിയവയിലെ ഡോക്കുമെന്ററികള്‍ പോലും വളരെ കുറച്ച് ആളുകളേ കാണുന്നുള്ളു. എന്നാല്‍ പൊതുവില്‍ സിനിമ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഫിക്ഷണല്‍ ഫീച്ചര്‍ ഫിലിമുകളാണല്ലോ.

സിനിമ പണം കായിക്കുന്ന മരമാണെന്ന ധാരണ മാറ്റിയാല്‍ കുറേ മാറ്റങ്ങള്‍ ഉണ്ടാകും. അങ്ങനെയാകുമ്പോള്‍ ശരിക്കും ആ മാധ്യമത്തോട് താല്‍പ്പര്യമുള്ളവരേ സിനിമയെടുക്കൂ. അതുകൊണ്ട് സിനിമ സൌജന്യമാക്കുക. സിനിമക്ക് വേണ്ടി പണം മുടക്കാതിരിക്കുക. സിനിമയെ dethrone ചെയ്ത് മറ്റ് കലാരൂപങ്ങള്‍ക്ക് തുല്ല്യമാക്കുക.

സിനിമ മറ്റേത് കലാ സാഹിത്യ സൃഷ്ടിപോലെ അത് ഉള്‍ക്കൊള്ളാന്‍ പാകമായ ഒരു കൂട്ടത്തിന് മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തകര്‍ന്ന വിദ്യാഭ്യാസ വ്യവസ്ഥയുള്ള പൊതു സമൂഹത്തിന് അത് താങ്ങാനാവില്ല.
അത് പുറകോട്ടു തന്നെ പോകും.

പരിണാമ സിദ്ധാന്തവും സാംസ്കാരിക മാറ്റങ്ങളും

In ToEn, പരിണാമം, മാധ്യമം, ശാസ്ത്രം on സെപ്റ്റംബര്‍ 16, 2009 at 9:31 am

ഇത്ര വൈവിദ്ധ്യമുള്ള ജീവജാലങ്ങള്‍ എങ്ങനെ ഉണ്ടായി എന്നതിനുള്ള ഉത്തരമാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം. ആ സിദ്ധാന്തത്തിന് സാമൂഹികമായോ മാനുഷികമായോ ആയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന നിയമങ്ങളുമായി ഒരു ബന്ധവുമില്ല. എന്നാല്‍ ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ ചിലര്‍ നമ്മുടെ സാമൂഹികവും സാങ്കേതികവുമായ ചരിത്രങ്ങളെ വിശദീകരിക്കാന്‍ ഉപയോഗിക്കാറുണ്ട്. അതിന്റെ ഉദാഹരണത്തിന് പരിണാമം എന്ന വാക്ക് മാറ്റങ്ങള്‍ക്ക് പകരം ഉപയോഗിക്കുന്നത്. സാമൂഹ്യ പരിണാമം, സാംസ്കാരിക പരിണാമം, കാറിന്റെ പരിണാമം, സിനിമയുടെ പരിണാമം തുടങ്ങി പലതും. ഇവിടെ പരിണാമം എന്നതിനെ ബോധപൂര്‍‌വ്വം മനുഷ്യന്‍ നടത്തുന്ന മാറ്റം എന്ന രീതിയിലാണ് മനസിലാക്കുന്നതെങ്കില്‍ അത് തെറ്റല്ല. എന്നാല്‍ അത് ഒരു ശാസ്ത്രീയ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള മാറ്റം എന്നാണ് ഉള്‍ക്കൊള്ളുന്നതെങ്കില്‍ അത് തെറ്റാണ്.

മനുഷ്യന്‍ നിര്‍മ്മിക്കുന്ന മാറ്റങ്ങളെ പൊതുവെ നമുക്ക് സാംസ്കാരിക മാറ്റങ്ങള്‍ എന്നു വിളിക്കാം. ഈ സാംസ്കാരിക മാറ്റങ്ങളും പരിണാമവും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്.

മാറ്റങ്ങള്‍ക്ക് വേണ്ടി വരുന്ന സമയം. സാംസ്കാരിക മാറ്റങ്ങള്‍ ഞോടിയിടയിലാണ് നടക്കുന്നത്. പരിണാമ സിദ്ധാന്തപ്രകാരമായ മാറ്റങ്ങള്‍ കൊണ്ട് ഒരു പുതിയ സ്പീഷീസ് ഉണ്ടാകുവാന്‍ ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വരും. (1000 കൊല്ലങ്ങള്‍ക്കകത്ത് നടന്ന ഒരു പ്രകൃതി നിര്‍ദ്ധാരണത്തേക്കുറിച്ച് JA യുടെ സൈറ്റില്‍ കണ്ടു.)

സ്പീഷീസിന്റെ നിലയില്‍ പ്രവര്‍ത്തിക്കുന്ന പരിണാമം തുടര്‍ച്ചയുള്ളതും തിരികെ വരാന്‍ കഴിയാത്തതുമാണ്. ഒരിക്കല്‍ സ്പീഷീസ് അതിന്റെ പൂര്‍‌വ്വികരുടെ പാതയില്‍ നിന്ന് മാറിക്കഴിഞ്ഞാല്‍ അത് എന്നന്നേക്കുമായി വേറിട്ടതാകുകയാണ്. (മറ്റൊരു ജീവിയുമായി ചേര്‍ന്ന് പ്രത്യുല്‍പ്പാദനം നടത്താന്‍ കഴിയാത്ത് അവസ്ഥയിലെത്തുമ്പോഴാണ് രണ്ടും വ്യത്യസ്ഥ സ്പീഷീസായി കണക്കാക്കുന്നത്) അതിന് ഒരിക്കലും തിരിച്ചുവരാന്‍ കഴിയില്ല. പ്രകൃതിയിലെ പരിണാമം സ്ഥിരമായി നടക്കുന്നതുമാണ്.

ഒരു യാത്രക്കാരന്‍ അയാള്‍ പുതിയ സ്ഥലത്ത് നിന്നും ലഭിച്ച വിവരങ്ങള്‍ സ്വന്തം നാട്ടില്‍ പ്രാവര്‍ത്തികമാക്കിയേക്കാം. അവിടെ പുതിതായുണ്ടാകുന്ന മാറ്റം സംസ്കാരങ്ങളുടെ കൂടിച്ചേരലുകള്‍ മൂലമാണ്. ഉദാഹരണത്തിന് വാസ്തുവിദ്യ. വാസ്തുവിദ്യയുടെ പരിണാമം എന്നു പറയുന്നയിനേക്കാള്‍ ശരി വാസ്തുവിദ്യയുടെ മാറ്റം എന്ന് പറയുന്നതാണ്. സാംസ്കാരിക മാറ്റങ്ങള്‍ പല സംസ്കാരങ്ങളുടെ കൂടിച്ചേരലാണ്. എന്നാല്‍ പരിണാമത്തില്‍ സ്പീഷീസുകള്‍ക്ക് കൂടിച്ചേരാനാവില്ല.

നേരിട്ടല്ലാത്തതും ദക്ഷത ഇല്ലാത്തതുമായ (inefficient) പ്രകൃതി നിര്‍ദ്ധാരണം എന്ന പ്രവര്‍ത്തനം വഴിയാണ് പരിണാമ സിദ്ധാന്തം പ്രവര്‍ത്തിക്കുന്നത്. ആകസ്മികമായ വ്യതിയാനമാണ് പ്രകൃതി നിര്‍ദ്ധാരണത്തിന് വേണ്ട അടിത്തറ നല്‍കുന്നത്. ഒരു പ്രതിലോമ ശക്തിയായ ഈ മാറ്റത്തിന് തനിയേ ഒന്നും ചെയ്യാന്‍ കഴിയില്ല. പ്രാദേശിക ചുറ്റുപാടുകള്‍ക്കനുകൂലമായ വ്യതിയാനങ്ങള്‍ ഉള്ള ജീവികള്‍ നിലനില്‍ക്കുകയും അല്ലാത്തവ ഇല്ലായാകുകയും ചെയ്യുകയാണ് അടുത്ത പ്രവര്‍ത്തനം. പല തലമുറകള്‍ നീണ്ടുനില്‍ക്കുന്ന അനുകൂലമായ വ്യതിയാനങ്ങളുടെ ഒത്തുചേരലാണ് പരിണാമത്തില്‍ കലാശിക്കുന്നത്.

എന്തുകൊണ്ടാണ് ജീവികള്‍ക്ക് അവര്‍ക്ക് ഭാവിയില്‍ ഉപകാരപ്രദമായമാറ്റങ്ങള്‍ സ്വയം നിര്‍മ്മിക്കാന്‍ കഴിയാത്തത്? അവരുടെ കാലത്തുതന്നെ ആ മാറ്റങ്ങള്‍ നേടി അടുത്ത തലമുറക്ക് നല്‍കിക്കൂടെ? ഇത് ആര്‍ജ്ജിത സ്വഭാവങ്ങളുടെ പാരമ്പര്യ കൈമാറ്റമാണ്. അതായത് ലാമാര്‍ക്കിസം. എന്നാല്‍ പാരമ്പര്യമെന്നത് ലാമാര്‍ക്കിയന്‍ അല്ല. പകരം അത് മെന്‍ഡലീയന്‍ ആണ്. ആര്‍ജ്ജിത സ്വഭാവങ്ങള്‍ പാരമ്പര്യമായി കൈമാറ്റം ചെയ്യാന്‍ കഴിയില്ല കാരണം അതിന് അടുത്ത തലമുറയെ നിര്‍മ്മിക്കുന്ന ജനിതക ഘടനയില്‍ മാറ്റം വരുത്തുവാനാവാത്തതുകൊണ്ട്.

എന്നാല്‍ സാംസ്കാരിക മാറ്റങ്ങള്‍ ലാമാര്‍ക്കിന്റെ പരികല്‍പ്പനയില്‍ അടിസ്ഥാനമായിട്ടുള്ളതാണ്. ഒരു തലമുറ ആര്‍ജ്ജിക്കുന്ന സാംസ്കാരിക മാറ്റങ്ങള്‍ നേരിട്ട് അടുത്ത തലമുറയിലേക്ക് വിദ്യാഭ്യാസം എന്ന പ്രവര്‍ത്തനം വഴി കൈമാറാവുന്നതാണ്. അങ്ങനെയാണ് ആദിമനുഷ്യനില്‍ തുടങ്ങി സാംസ്കാരിക മാറ്റങ്ങള്‍ ഒന്നുകൂടി തലമുറകള്‍, തലമുറകള്‍ കൈമാറി ഇന്ന് നമുക്ക് ലഭ്യമായിട്ടുള്ളത്. നമ്മുടെ സാംസ്കാരിക ചരിത്രത്തിലെ ലാമാര്‍ക്കിയന്‍ ഉത്തേജനമാണ് വിദ്യാഭ്യാസം. ലാമാര്‍ക്കിയന്‍ രീതിയിലുള്ള മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യമാണ് നമുടെ സാങ്കേതിക ചരിത്രത്തിന് ദിശാ ബോധവും ഒത്തുചേര്‍ക്കാനുള്ള (cumulative) സ്വഭാവവും നല്‍കിയത്. അത് ഒരു ഡാര്‍വീനിയന്‍ പരിണാമത്തിനും നല്‍കാന്‍ കഴിയില്ല.

പുരോഗതിയോ കൂടിവരുന്ന സങ്കീര്‍ണ്ണതയോ പ്രകൃതിയിലെ പരിണാമത്തിന്റെ സ്വഭാവമല്ല. എന്നാല്‍ സാംസ്കാരിക മാറ്റങ്ങള്‍ പുരോഗമനപരവും സ്വയം സങ്കീര്‍ണ്ണമാകുന്നതുമാണ്. ലാമാര്‍ക്കിന്റെ രീതിയിലുള്ള മനുഷ്യന്റെ സാംസ്കാരിക പാരമ്പര്യം കാരണം ഏത് സമൂഹവും മറ്റ് സമൂഹങ്ങളില്‍ നിന്ന് പ്രയോജനപ്രദമായ പുതിയ രീതികളേയും ആചാരങ്ങളേയും സ്വാംശീകരിക്കുകയും അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യുന്നതുകൊണ്ടാണിത്.

സാംസ്കാരിക മാറ്റങ്ങളില്‍ പൊതുവായിട്ടും ബോധപൂര്‍‌വ്വവുമായ സാങ്കേതിക പുരോഗതിയുടെ ഒരു ഗതി കാണാന്‍ കഴിയും. എന്നാല്‍ ഡാര്‍വിന്റെ രീതിയിലുള്ള പരിണാമം ചെറുതും നേരിട്ടല്ലാത്തതുമായ (passive) ഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വായനക്കായി Stephen Jay Gould ന്റെ Life’s Grandeur വായിക്കുക.

ശാസ്ത്ര സത്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ അത് നിര്‍‌വ്വചിക്കുന്ന വ്യാപ്തിക്കകത്തു നിന്നു തന്നെ ചര്‍ച്ച ചെയ്യണം. മാധ്യമങ്ങള്‍ ചെയ്യുന്ന സിദ്ധാന്തങ്ങളുടെ കാല്‍പ്പനികതയും സാമാന്യവത്കരണവും ഒക്കെ സാഹിത്യത്തിന് നല്ലതാണ്. ശാസ്ത്രത്തിനും സമൂഹത്തിനും അത് ദോഷമേ ചെയ്യൂ.

ഊര്‍ജ്ജത്തിനായി നഷ്ടമാകുന്ന സമയം

In Olkiluoto, ആണവോര്‍ജ്ജം on സെപ്റ്റംബര്‍ 5, 2009 at 8:33 am

Olkiluoto ല്‍ പണിനടക്കുന്ന EPR ആണവ നിലയം 2009 മെയ് 1 ന് പണി പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ മറ്റ് ആണവ നിലയങ്ങളെ പോലെ ഇതും പണി പൂര്‍ത്തിയാകാതെ വിഷമിക്കുന്നു. ഈ താമസം ഉണ്ടാക്കുന്ന നഷ്ടമാണ് മുകളിലത്തെ ചിത്രത്തില്‍ കൊടുത്തിരിക്കുന്നത്.

- from Greenpeace

ഇന്‍ഡ്യയുടെ സ്വാതന്ത്ര്യം: എന്റെ ജീവിതം

In ToEn, ഇന്‍ഡ്യ, പ്രതികരണം, രാഷ്ട്രീയം on ഓഗസ്റ്റ് 13, 2009 at 6:46 pm

http://njaanmanoj.blogspot.com/2009/08/blog-post.html

അഹിംസയിലൂടെ ജനാധിപത്യപരമായി നടത്താത്ത സമരം ഗുണ്ടായിസമാണ്. കാരണം ശാശ്വതമായ ശരികള്‍ എന്നൊന്നില്ല. മനുഷ്യന് കൂടുതല്‍ അറിവ് വരുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ ശരിയായ പുതിയ ശരികള്‍ ഉണ്ടാകും. അതുകൊണ്ട് ഏതെങ്കിലുമൊരാശയത്തിന്റെ പേരില്‍ ആരെയെങ്കിലും കൊല്ലുന്നത് തെറ്റാണ്.

ജനാധിപത്യപരമായി പടിപടിയായുണ്ടാക്കാവുന്ന മാറ്റങ്ങളെ വിജയിക്കുകയുള്ളു. എന്നാല്‍ അത്തരം സമരങ്ങള്‍ക്ക് അതിന്റെ ആത്മാവ് നിലനിര്‍ത്താണമെങ്കില്‍ മാത്രമേ അതിന് ജീവിക്കാനാവൂ. എന്തിനെതിരെ സമരം ചെയ്തുവോ അത് പുതിയ വേഷത്തിലും ഭാവത്തിലും എത്തുമ്പോള്‍ എതിര്‍ക്കാനാവതെ പനിയുടെ രോഗാണു കോശങ്ങളെ ആക്രമിക്കുന്ന രീതിയില്‍ പരാജപ്പെടുന്നു.

നമ്മുടെ സ്വാതന്ത്ര്യ സമരം അങ്ങനെയൊന്നാണ്. മറ്റ് സമാധാനപരമായ സമരങ്ങളുടെ ഭാവിയും ശ്രദ്ധയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ അങ്ങനെ ആയിത്തീരും. ഉദാഹരണത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം. കുത്തക സോഫ്റ്റ്‌വെയറുകള്‍ക്ക് പകരം ഉപയോക്താക്കള്‍ക്കും സമൂഹത്തിനും സ്വാതന്ത്രം ഉറപ്പ് നല്‍ക്കുന്ന സമരമാണ് അതിന്റേത്. ആദ്യ കാലങ്ങളില്‍ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ ഇതിനെ അത്ര കാര്യമായി എടുത്തിരുന്നില്ല. ഓ ഒരിക്കലും വിജയിക്കില്ല എന്നവര്‍ കരുതി. എന്നാല്‍ 20,000 ത്തോളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുമായി ഗ്നൂ ഒരു പുതിയ ഓപ്പറേറ്റിങ്ങ് സിസ്റ്റമായി വളര്‍ന്നു.

മൈക്രോസോഫ്റ്റ് ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഏറ്റവും വലിയ എതിരാളിയായി അംഗീകരിക്കുന്നു. ഗ്നൂവില്‍ അവരുടെ ഉത്പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ മോണോ എന്നൊരു framework നോവല്‍ എന്ന കമ്പനിയുടെ പേരില്‍ വികസിപ്പിക്കുന്നു. ഓപ്പറേറ്റിങ്ങ് സിസ്റ്റം സൌജന്യമായി ഉണ്ടല്ലോ ഇനി അതില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ലഭമുണ്ടാക്കാമെന്ന വിചാരമായിരിക്കും. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം കരുതലോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ എന്തിന് വേണ്ടി ഈ പ്രസ്ഥാനം തുടങ്ങിയോ ആ ലക്ഷ്യം തന്നെ മായ ആയി മാറി സമൂഹം വീണ്ടും കുത്തക സോഫ്റ്റ്‌വെയറുകള്‍ക്ക് അടിമയാകും.

ഗാന്ധിജിയുടെ സമരം ബ്രിട്ടീഷുകാര്‍ പുഛിച്ചേക്കാം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കണം, ജയിലുകള്‍ നറഞ്ഞതിനാല്‍ സമരക്കാരെ തടവിലിടാന്‍ സ്ഥലമില്ലാത്തതുകൊണ്ട് ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ പ്രചരണം എന്ന ഒരേലക്ഷ്യമുള്ള പള്ളികള്‍ നടത്തുന്ന വിദ്യാലയങ്ങളെ ആണ് ജയിലുകളായി ഉപയോഗിച്ചത്. (പള്ളിയുടെ ഇപ്പോഴത്തെ മുതലക്കണ്ണുനീര്‍ കാണുമ്പോള്‍ കഷ്ടം തോന്നുന്നു.) 42 ല്‍ സമരക്കാരെ എറണാകുളത്ത് പള്ളിയുടെ ഏതോ സ്കൂളില്‍ ആണ് തടവിലിട്ടിരുന്നത്. കഴിഞ്ഞ ദിവസത്തെ പൈതൃകം പരിപാടിയില്‍ (DD4) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പി വിശ്വംഭരന്‍ പറഞ്ഞിരുന്നു.

ഇനി പോലീസുകാര്‍ക്ക് ക്ഷാമമുണ്ടായിരുന്നെങ്കില്‍ പള്ളീലച്ചന്‍മാരും കപ്പ്യര്‍മാരും കന്യാസ്ത്രീകളും കൂട്ടമായി ഇറങ്ങിയേനെ‌!

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ബ്രിട്ടണ്‍ പാപ്പരായെങ്കില്‍ ഇന്‍ഡ്യയെ നഷ്ടപ്പെടുന്നതു വഴി അവര്‍ കൂടുതല്‍ പാപ്പരാകുകയല്ലേ ചെയ്യുക?
അന്നായാലും ഇന്നായാലും അധിനിവേശത്തിന്റെ കാരണം ചൂഷണമല്ലേ, അന്ന് അവര്‍ നേരിട്ട് ചെയ്തു. ഇന്ന് അവരുടെ പാവകള്‍ ഭരിക്കുന്ന കാപ്പിരി സര്‍ക്കാരിനെക്കൊണ്ടും. ആസിയാന്‍ കരാര്‍, ആണവ കരാര്‍, എന്‍റോണ്‍, വിദേശ കമ്പനികളായ പെപ്സി, കോള, യൂണീലിവര്‍, കോള്‍ഗേറ്റ്, തുടങ്ങി അനേകം. മൊബൈല്‍ മുഴുവനും വിദേശത്തുനിന്ന് വരുന്നു. ടെലിവിഷനും. സോപ്പ്, ചീപ്പ്, കണ്ണടി, കാര്‍ തുടങ്ങി എന്തും അവരുടെ ബിനാമി കമ്പനികള്‍ ഉത്പാദിപ്പിക്കുന്നു.
പെപ്സിയും, കോളയും അവരുടെ പരസ്യ മോഡലുകളുടെ ദേശസ്നേഹം തുളുമ്പുന്ന സിനിമയും ഇല്ലെങ്കില്‍ എങ്ങനെ ഇന്‍ഡ്യക്കാരന്‍ സ്വാതന്ത്ര്യ ദിനമാഘോഷിക്കും.

എങ്കിലും നമ്മള്‍ പറയും ഇത് സ്വാതന്ത്ര്യമാണെന്ന്. വിപണിയില്‍ നിന്ന് ഒരു ഉത്പന്നം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം.

വായിക്കുക: പുത്തന്‍ കോളനി വാഴ്ച്ച

അമേരിക്ക മറ്റുരാജ്യങ്ങളില്‍ നിന്ന് പ്രതിദിനം കൊണ്ടുപോകുന്നത്, $200 കോടി ഡോളറാണ്. നമ്മള്‍ സോപ്പ് ചീപ്പ് കണ്ണാടി വാങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ സമ്പന്നരാകുകയാണ്. യഥാര്‍ത്ഥത്തില്‍ നാം നമ്മുടെ തലയിലിടാനുള്ള ബോമ്പുകള്‍ നിര്‍മ്മിക്കാനുള്ള പണം നല്‍കുകയാണ്. കാരണം അമേരിക്ക ഏതൊക്കെ രാജ്യങ്ങളുമായും കരാറുണ്ടാകിയിട്ടിട്ടുണ്ടോ അവിടൊക്കെ പിന്നീട് ബോമ്പ് ഇട്ടിട്ടുണ്ട്.

പ്രാദേശികവും സ്വദേശിയുമായ ഉത്പന്നങ്ങള്‍ വാങ്ങു, നമ്മുടെ സമ്പദ് ഘടനയെ ശക്തിപ്പെടുത്തി യഥാര്‍ത്ഥ രാജ്യത്തെ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നയിക്കൂ.

ബ്രിട്ടീഷ് റോയല്‍ മെയില്‍

In വൈദ്യുത വാഹനം on ഓഗസ്റ്റ് 13, 2009 at 11:09 am

daimler_royalmail_1899electricvan
1899 ല്‍ Daimler നിര്‍മ്മിച്ച ഈ British Royal Mail യുടെ തപാല്‍ വിതരണ വണ്ടി പൂര്‍ണ്ണമായും വൈദ്യുത ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്നു.

- from evworld

വെബ് പേജ് എങ്ങനെയാണ് ഒരു ഫയലില്‍ സേവ് ചെയ്യുന്നത്

In ഗ്നൂ, സോഫ്റ്റ്‌വെയര്‍ on ഓഗസ്റ്റ് 11, 2009 at 10:07 am

FireFox ല്‍ ആവശ്യമുള്ള സൈറ്റിലേക്ക് പോകുക.
Print ക്ലിക്ക് ചെയ്യുക.
Print to File തെരഞ്ഞെടുക്കുക.
ഔട്പുട്ട് ഫോര്‍മാറ്റ് pdf ഓ ps ഓ ആയി തെരഞ്ഞെടുക്കുക.
Print ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

നിങ്ങള്‍ക്ക് വെബ് പേജ് “Save In Folder” കോംബോ ബോക്സില്‍ കൊടുത്ത ഫോള്‍ഡറില്‍ ഒരു pdf ഓ ps ഓ ഫയല്‍ ആയി ലഭിക്കും

എന്നാലും സുരേഷ് പറഞ്ഞതുപോലെ maff format ആണ് കൂടുതല്‍ അഭികാമ്യം

പവനോര്‍ജ്ജ തൊഴിലില്‍ 70% വര്‍ദ്ധനവ്

In അമേരിക്ക, പവനോര്‍ജ്ജം on ഓഗസ്റ്റ് 7, 2009 at 1:36 pm

ഹരിത തൊഴില്‍ ചര്‍ച്ചകളില്‍ ഒരു പുതിയ പോയന്റ്: അമേരിക്കയില്‍ കല്‍ക്കരി ഖനന വ്യവസായത്തില്‍ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ പവനോര്‍ജ്ജ വ്യവസായത്തില്‍ ജോലി ചെയ്യുന്നു.

2008 ല്‍ പവനോര്‍ജ്ജ വ്യവസായത്തിലെ തൊഴിലവസരം 85,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 70% വളര്‍ച്ച. American Wind Energy Association പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരം. കല്‍ക്കരി ഖനന വ്യവസായത്തില്‍ 81,000 പേരേ ജോലി ചെയ്യുന്നുള്ളു. 2007 ലെ U.S. Department of Energy ല്‍ നിന്നാണ് ആ വിവരം. 1986 ലേക്കാള്‍ 50% കുറവ് ആണെങ്കിലും കല്‍ക്കരി ഖനനം വളര്‍ച്ചയൊന്നുമില്ലാതെ സ്ഥിരമായി അത്രയും തൊഴില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കി പോരുന്നു. വ്യവസായം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തഴഞ്ഞിട്ട സ്ഥലങ്ങളില്‍ പവനോര്‍ജ്ജ വ്യവസായം 13,000 നിര്‍മ്മാണ തൊഴിലവസരങ്ങളാണ് നല്‍കിയത്.

സ്ഥാപിത ശേഷിയില്‍ 50% വര്‍ദ്ധനവ് ഉണ്ടായതാണ് തൊഴിലവസരങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ കാരണം. 2008 ല്‍ 8,358 മെഗാവാട്ടാണ് ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. 20 ലക്ഷം വീടുകള്‍ക്ക് ഇത് വൈദ്യുതി നല്‍കുന്നു. ഇത് അമേരിക്കയില്‍ കാറ്റാടികള്‍ മൊത്തം ഉത്പാദിപ്പിക്കുന്ന 25,170 മെഗാവാട്ടിന്റെ മൂന്നില്‍ ഒന്നാണ്. 2008 അവസാന മൂന്നു മാസങ്ങള്‍ കൊണ്ടു മാത്രം കാറ്റാടി പാടങ്ങള്‍ 4,000 മെഗാവാട്ട് നിലയങ്ങളുടെ പണി തീര്‍ത്തു.

- from greenwombat. 28 Jan 2009

കേരളത്തിലും നമുക്ക് കാറ്റാടി ഉണ്ടാക്കാനുള്ള പദ്ധതികള്‍ തുടങ്ങാവുന്നതേയുള്ളു. ക്രയോജനിക്ക് റോക്കറ്റുണ്ടാക്കുന്ന സാങ്കേതിക വിദ്യയൊന്നുമല്ലല്ലോ ഇത്. പണ്ട് മാരുതിക്ക് എന്‍ജിന്‍ ബ്ലോക്ക് ഉണ്ടാക്കിക്കൊടുത്തിരുന്ന ചേര്‍ത്തലയിലെ ഓട്ടോ കാസ്റ്റ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇത് കഴിയുന്നതേയുള്ളു.

ലൈബ്രറി മാനേജ്മന്റിനുള്ള സോഫ്റ്റ്‌വെയര്‍

In ഗ്നൂ, സോഫ്റ്റ്‌വെയര്‍ on ഓഗസ്റ്റ് 4, 2009 at 6:49 am

കോഹ എന്ന പേരിലുള്ള സോഫ്റ്റ്‌വെയര്‍ ആണ് ഇതിന് ഉപയോഗിക്കുന്നത്. അതിന്റെ സോര്‍സ്‌കോഡ് ഈ സൈറ്റില്‍ നിന്നും ലഭിക്കും. http://koha.org/. അത് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് GPL എന്ന ലൈസന്‍സോടുകൂടിയാണ്. അതുകൊണ്ട് സ്വതന്ത്രമായി ഉപയോഗിക്കാം.

Apache, MySql, Perl തുടങ്ങിയ സോഫ്റ്റ്‌വെയര്‍ ഇതിന് ആവശ്യമാണ്. അവയും താഴെപ്പറയുന്ന മറ്റ് പാക്കേജുകളും ആവശ്യമാണ്. അവ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡ് താഴെ കൊടുക്കുന്നു.

$ apt-get install libmime-lite-perl libclass-factory-util-perl libmarc-perl libnet-z3950-zoom-perl libyaz-dev

$ apt-get install liblingua-stem-perl libxml-sax-machines-perl libmarc-record-perl libcgi-session-perl libdate-pcalc-perl libdate-ical-perl libdate-manip-perl liblist-moreutils-perl libmarc-charset-perl libmarc-xml-perl libnet-ldap-server-perl libpdf-report-perl libpdf-reuse-barcode-perl libxml-csv-perl libtext-csv-perl libtext-iconv-perl libxml-dumper-perl libxml-libxml-common-perl libxml-filter-xslt-perl libxml-rsslite-perl libxml-simple-perl libyaml-syck-perl libxml-rss-perl libschedule-at-perl libhtml-template-pro-perl libhtml-scrubber-perl libmarc-crosswalk-dublincore-perl libdate-calc-perl libclass-factory-perl libdata-ical-perl libmodule-pluggable-perl

സോര്‍സ്‌കോഡ് ഒരു താത്കാലിക ഫോള്‍ഡറിലേക്ക് എക്ട്രാക്റ്റ് ചെയ്യുക.
ടെര്‍മിനല്‍ തുറന്ന് ആ ഫോള്‍ഡറിലേക്ക് പോകുക. ഉദാഹരണം ചുവടെ കൊടുക്കുന്നു.

$ cd /home/jag/drive/data/koha/koha-3.00.02
$ perl Makefile.PL
$ make
$ make test
$ make install
$ a2enmod rewrite
$ a2ensite koha && /etc/init.d/apache2 reload
$ zebrasrv -f /home/jag/koha/koha-conf.xml
$ adduser –gecos “Koha server” koha
$ mysqladmin -uroot create koha -p
$ echo “grant all on koha.* to ‘kohaadmin’@'localhost’ identified by ‘katikoan’;” | mysql -uroot -p
$ mysqladmin -uroot -p flush-privileges

/etc/apache2/ports.conf ഫയല്‍ എഡിറ്റ് ചെയ്ത് താഴെയുള്ള വരി കൂട്ടിച്ചേര്‍ക്കുക.
Listen 8080

Apache റീസ്റ്റാര്‍ട്ട് ചെയ്യുക.

$ apache2ctl restart

ബ്രൗസറില്‍ http://servername:8080/ ലിങ്ക് കൊടുക്കുക. അതിനുശേഷം ബ്രൗസറില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക.

ഒരു പ്രതികരണം (സ്വകാര്യം)

In പ്രതികരണം, വിദ്യാഭ്യാസം on ഓഗസ്റ്റ് 1, 2009 at 8:59 pm

http://maramaakri.blogspot.com/2009/08/blog-post.html

അധികാരികള്‍ നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥ ലോകത്തെ സ്വപ്നങ്ങളില്‍ സ്വത്വം നഷ്ടപ്പെടാതെ സമയത്തോടുള്ള ഉത്തരവാദിത്തത്തോടെ ജീവിതത്തില്‍ പതറാതെ മുന്നോട്ട് പോകാന്‍ കഴിഞ്ഞാല്‍ അത് വിജയമാണ്.

ആസാമില്‍ വരള്‍ച്ചയും ബോംബേയില്‍ പേമാരിയും

In കാലാവസ്ഥാമാറ്റം on ജൂലൈ 16, 2009 at 9:32 am

വിക്ഷുപ്തമാകുന്ന കാലാവസ്ഥ

“ഇനിയുമുണ്ടാകുന്ന താപനിലാ വര്‍ദ്ധനവ് അതി തീവ്ര കാലാവസ്ഥക്കും സംഭവങ്ങള്‍ക്കും കാരണമാകും. ഉദാഹരണത്തിന് അപൂര്‍വ്വം നടക്കുന്ന തീവ്ര കാലാവസ്ഥ ഒരു സാധാരണ സംഭവമാകുമെന്നാണ് കാലാവസ്ഥാമോഡലുകള്‍ കാണിക്കുന്നത്.”

കാലാവസ്ഥ ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. മണ്‍സൂണ്‍ ആസാമില്‍ പെയ്യേണ്ട സമയത്ത് അവിടെ പെയ്യാതെ ബോംബേയിലും വടക്കന്‍ കേരളത്തിലും പേമാരി ആകുന്നു. വടക്കന്‍ കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ അധികാരികള്‍ വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കുന്നില്ല എന്ന് ഒരു കാലാവസ്ഥാ വിദഗ്ധന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ എത്രൊക്കെ മുന്‍കരുതലുകള്‍ എടുത്താലും കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളുടെ ശക്തി കുറക്കാനാവില്ല. കാരണം അത്രക്ക് തീവൃമാണത്.
ആഗോള താപനം കാലാവസ്ഥയേ മൊത്തം മാറ്റിമറിക്കും.
പരിഹാരം ഒന്നേയുള്ളു. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ഉദ്‌വമനം കുറക്കുക. കല്‍ക്കരി, എണ്ണ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തുന്നതാണ് അധിക കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സ്രോതസ്.

സൂറിച്ച് ആണവനിലയങ്ങള്‍ അടച്ചുപൂട്ടുന്നു

In ആണവോര്‍ജ്ജം on ജൂലൈ 8, 2009 at 11:26 am

ആണവോര്‍ജ്ജത്തിന് പൊതുജനാംഗീകാരമില്ലെന്നുള്ളതിന്റെ ഒരു തെളിവ് കൂടി. സൂറിച്ചിലേയും (Zurich), സ്വിറ്റ്സര്‍ലാന്റിലേയും പൗരന്‍മാര്‍ നഗരത്തിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജത്തെ ഉപയോഗിക്കുന്നതിനെതിരെയും ആണവ നിലയങ്ങളെ phase-out ചെയ്യുന്നതിനും വേണ്ടി വോട്ട് ചെയ്തു. 76% ആളുകള്‍ phase-out നെ അനുകൂലിച്ച് വോട്ട് ചെയ്തു.

- from greenpeace. 2 Dec 2008

ചേരിക്കാര്‍ @ രാജീവ്‌ ചേലനാട്ട്‌

In പ്രതികരണം, സാമൂഹികം, സാമ്പത്തികം on ജൂലൈ 1, 2009 at 4:50 pm

http://rajeevechelanat.blogspot.com/2009/06/blog-post_30.html

ചേരിക്കാര്‍ക്ക് ആനുകൂല്ല്യങ്ങള്‍ നല്‍കുന്നതിന് പകരം ചേരികള്‍ ഉണ്ടാകാതിരിക്കാനാണ് നോക്കേണ്ടത്. ഗ്രാമത്തിലെ ജീവിതം ദുസ്സഹമാകുകയും ജീവിക്കാന്‍ നിവര്‍ത്തിയില്ലാതാകുകയും ചെയ്യുമ്പോള്‍ ആളുകള്‍ നഗരത്തിലേക്ക് ചേക്കേറുന്നു. നഗര വാസികള്‍ക്കും ഇത് ആവശ്യമാണ്. കുറഞ്ഞ ചിലവില്‍ പണിക്കാരേ കിട്ടുമല്ലോ.

വികസന പ്രവര്‍ത്തനങ്ങള്‍ എല്ലാം നടക്കുന്നത് ചില കേന്ദ്രീകൃത സ്ഥലങ്ങളിലാണ്. നമ്മുടെ നാട്ടിലാണെങ്കിലും കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകൃതമായാണ് വികസനം നടക്കുന്നത്. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്തുകൊണ്ട് കാസര്‍കോട്ടോ, ഇടിക്കിയിലോ ഉള്ള തരിശുഭൂമിയില്‍ എന്തുകൊണ്ട് വരുന്നില്ല? കാരണം ഉദ്യോഗസ്ഥര്‍ക്കും, റിയല്‍ എസ്റ്റേറ്റ് മാഫിയക്കും, രാഷ്ട്രീയക്കാര്‍ക്കും അത് സ്വീകാര്യമല്ല, അവരാണല്ലോ ഇതിന്റെ ഒക്കെ പണിയെടുക്കാത്ത ഗുണഭോക്താക്കാള്‍. തൊഴിലിനായി ലോകത്തെ ഏത് കുഗ്രാമത്തിലേക്കും കുടിയേറിപ്പാര്‍ക്കുന്ന മലയാളിക്ക് കാസര്‍കോട്ടേ ഐടി പാര്‍ക്കില്‍ പണിചെയ്യില്ല എന്ന് വാശിപിടിക്കാന്‍ കഴിയില്ല.

ജനകീയ ആസൂത്രണം കുറച്ചൊക്കെ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും പഞ്ചായത്തുകള്‍ക്ക് അവരുടെ പദ്ധതി വിഹിതം സുസ്ഥിര വികസനത്തിന് വേണ്ടി ഉപയോഗിക്കാനാവശ്യമായ ആശയ അറിവ് വേണ്ടത്രയില്ല. കേരളം ഒഴിച്ചുള്ള സംസ്ഥാനങ്ങളുടെ കാര്യം ഇതിലും കഷ്ടമാണ്.

മഹാത്മാഗാന്ധിയുടെ സ്വപ്നമായ സുസ്ഥിര ഗ്രാമമെന്ന സങ്കല്‍പ്പം ഇപ്പോഴും ഒരു മരീചികയാണ്.

ഈ ചേരിക്കരെ ഓര്‍ത്ത് വിഷമിക്കുന്നതില്‍ കാര്യമില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും കാര്യമില്ല.

എന്നാല്‍ നമുക്ക് ചിലകാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.ബോംബേയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു ഉത്പന്നം/സേവനം (സോപ്പ്, ചീപ്പ്, കണ്ണാടി, സിനിമ, ബാങ്ക്) വാങ്ങുന്ന ഏതൊരാളും ബോംബേയിലെ ചേരികളുടെ വളര്‍ച്ചയെ പരോക്ഷമായി സഹായിക്കുകയാണ്. ചേരിക്കാരോട് ദയവ് തോന്നുന്നുണ്ടെങ്കില്‍ വന്‍ നഗരങ്ങളിലേക്കുള്ള പണത്തിന്റെ കേന്ദ്രീകരണം തടയണം. ചെറിയ നഗരത്തില്‍ നിന്നുള്ള ഉത്പങ്ങള്‍ വാങ്ങണം. അവിടുത്തെ വ്യവസായങ്ങള്‍ വളര്‍ന്നാല്‍ വന്‍ നഗരങ്ങളിലേക്കുള്ള തിരക്ക് കുറയും. ആത്യന്തികമായി ഗ്രാമങ്ങളിലാകണം ഉത്പാദകര്‍. ഗ്രാമങ്ങളില്‍ നിന്നുള്ള ഉത്പാദകരില്‍ നിന്ന് ഉത്പന്ങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണം. ഗ്രാമങ്ങള്‍ സ്വന്തം കാലില്‍ നിന്നാല്‍ ഗ്രാമീണര്‍ക്ക് നഗങ്ങളിലേക്ക് ചേക്കേറെണ്ട അവാശ്യം വരുന്നില്ല.
കുറഞ്ഞ പക്ഷം വലിയ ഷോപ്പിങ്ങ് മാളില്‍ നിന്ന് ഉത്പങ്ങള്‍ വാങ്ങരുത്, പകരം ചെറിയ കടകളില്‍ നിന്ന് വാങ്ങുക.

നിങ്ങള്‍ക്ക് ജീവിക്കാന്‍ ഒരു വീട് ഉണ്ടങ്കില്‍ വീണ്ടും വീടും സ്ഥലങ്ങളും വാങ്ങിക്കൂട്ടാതിരിക്കുക. സ്ഥലത്തിന്റെ വില കുറക്കാന്‍ അത് സഹായിക്കും. വാടക്ക് താമസിക്കുന്നവര്‍ കുറഞ്ഞ വാടകുള്ള സ്ഥലങ്ങളില്‍ താമസിക്കുക. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് പണം എത്തിക്കുന്നത് കുറക്കുക.

അധികാരികളെ / മറ്റുള്ളവരെ കുറ്റം പറയാന്‍ എളുപ്പമാണ്. അധികാരികള്‍ അവരുടെ യജമാനന്‍മാര്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. നമ്മള്‍ ആര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നതാണ് ചോദ്യം. അധികാരികളുടെ യജമാനന്‍മാര്‍ക്ക് ആര് പണം നല്‍കുന്നു എന്നതും നാം നമ്മോട് ചോദിക്കേണ്ട ഒരു ചോദ്യമാണ്.

പണത്തിന്റെ കേന്ദ്രീകരണം തടയുക. ഗ്രാമസ്വരാജ് വിജയിക്കട്ടേ.

>> >>

ജനസംഖ്യ വര്‍ദ്ധനവും, migration നും രോഗമല്ല. രോഗ ലക്ഷണമാണ്.
ദാരിദ്ര്യം ജനസംഖ്യ വര്‍ദ്ധിപ്പിക്കും. ആഗോളവത്കരണം  migration നെ വളര്‍ത്തുകയും migrant നെ നിയമവിരുദ്ധമാക്കുകയും ചെയ്യും.

വായന: 57 ലെ കമ്മ്യൂണിസ്റ്റ് ഭരണത്തേക്കുറിച്ച് ഒരു പുസ്തകം

In കേരളം, പുസ്തകം, രാഷ്ട്രീയം, സാമൂഹികം on ജൂണ്‍ 27, 2009 at 9:00 pm

ജനാധിപത്യവാദികളും ആദര്‍ശനിഷ്ഠരും ആയ കോണ്‍ഗ്രസ്സുകാരില്‍ പ്രമുഖനായിരുന്നു ഉത്തര്‍പ്രദേശിലെ എഴുത്തുകാരനും ബുദ്ധിജീവിയും ആയിരുന്ന ഹര്‍ഷദേവ് മാളവീയ. എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വ ത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന ‘ഇക്കണോമിക്ക് റിവ്യു ‘ വിന്റെ പത്രാധിപരും ആയിരുന്നു. സ്വാതന്ത്ര്യസമരക്കാലത്തെ കോണ്‍ഗ്രസ്സ് വാഗ്ദാനങ്ങളില്‍പെട്ട ഭൂഉടമ പരിഷ്കാരം, അധികാരവികേന്ദ്രീകരണം, വിദ്യാഭ്യാസ നവീകരണം, സാമ്പത്തികാസൂത്രണം തുടങ്ങിയ വിഷയങ്ങളില്‍ ആഴത്തിലുള്ള അവഗാഹത്തോടൊപ്പം പ്രതിബദ്ധതയും പുലര്‍ത്തിയിരുന്ന മാളവീയക്ക് സ്വാതന്ത്ര്യാനന്തര കാലത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ ഭരണത്തില്‍ അസംതൃപ്തി ഉണ്ടായിരുന്നുവെങ്കിലും ഒരിക്കലും കോണ്‍ഗ്രസ്സ് വിട്ടു പോവുകയൊ മറ്റു പാര്‍ട്ടികളില്‍ അഭയം തേടുകയോ ചെയ്തിരുന്നില്ല. അങ്ങനെയുള്ള ഒരു ദേശാഭിമാനിക്കു കേരളത്തില്‍ അധികാരത്തില്‍ എത്തിയ കമ്മ്യുണിസ്റ്റ് സര്‍ക്കാ രിന്റെ പ്രവര്‍ത്തനങ്ങളില്‍ താല്പര്യവും പ്രതീക്ഷയും തോന്നിയതില്‍ അത്ഭുതമില്ല. മുഖ്യമന്ത്രിയുമായി അദ്ദേഹം ചില എഴുത്തുകുത്തുകള്‍ നടത്തുകയും ഇവിടുത്തെ കാര്യങ്ങള്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ഇ.എം.എസ്സ് അദ്ദേഹത്തെ കേരളത്തിലേക്കു ക്ഷണിക്കുകയും കാര്‍ഷിക പരിഷ്കാരം, ഭരണ പരിഷ്കാരം തുടങ്ങിയ പല പ്രശ്നങ്ങളില്‍ നയം ആവിഷ്കരിക്കുവാനും ഉപദേശിക്കുവാനും ഉള്ള സമതികളുമായി ബന്ധപ്പെടുത്തുകയും ചെയ്തു.

1956നവംബര്‍1നു പഴയ തിരുവിതാംകൂര്‍ സ്ഥാനത്തിന്റെ തെക്കന്‍ തമിഴ് ഭാഗങ്ങള്‍ ഒഴിവാക്കി കൊച്ചിനാട്ടുരാജ്യവും മദിരാശി പ്രവിശ്യയിലെ മലബാര്‍ജില്ലയും മൈസൂര്‍ നാട്ടുരാജ്യത്തിന്റെ ഭാഗം ആയിരുന്ന തെക്കന്‍ കാനറ ജില്ലയുടെ മലയളി ഭൂരിപക്ഷ പ്രദേശങ്ങളും ചേര്‍ത്ത്, ഐക്യകേരളം രൂപികരിക്കപ്പെട്ടു. ഇന്ത്യയുടെ റിപ്പബ്ലിക്കന്‍ ഭരണഘടന പ്രകാരമുള്ള രണ്ടാമത്തെ ലോകസഭാ തെരഞ്ഞെടുപ്പിനോടൊപ്പം ഐക്യകേരളത്തിലെ പ്രഥമ നിയമസഭാ തെരഞ്ഞെടുപ്പ് 1957ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ നടന്നു. മൊത്തം 127 നിയമസഭാ സ്ഥാനങ്ങളില്‍ 65 എണ്ണം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും പാര്‍ട്ടി പിന്തുണ നല്‍കിയിരുന്ന 5 സ്വതന്ത്രന്മാരും പിടിച്ചടക്കിയതോടെ പാര്‍ട്ടിക്ക് ഭരിക്കാനുള്ള ഭൂരിപഷമായി. കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാവായ ഇ.എം.എസ്സ്.നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ മൂന്നു സ്വതന്ത്രന്മാരെ കൂടി ഉള്‍ പ്പെടുത്തി 11 അംഗ മന്ത്രിസഭ രൂപികരിച്ചു. എപ്രില്‍ 5 നു സത്യപ്രതിജ്ഞ ചെയ്ത് ഇ.എം.എസ്.മന്ത്രിസഭ അധികാരം ഏല്‍ക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും ലോകകമ്മ്യുനിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും അതൊരു നാഴികക്കല്ലും വഴിത്തിരുവും ആയി തീരുകയും ചെയ്തു.

കാലുമാറ്റങ്ങള്‍ക്കും കൂറുമാറ്റങ്ങള്‍ക്കും ചാക്കിട്ടു പിടുത്തങ്ങള്‍ക്കും കുപ്രസിദ്ധമാണ് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ മൂന്നു ഘടകങ്ങളുടേയും അതുവരെയുള്ള പത്തു വര്‍ഷത്തെ ചരിത്രം. വര്‍ഗ്ഗീയവാദികളും അഴുമതിക്കരും അധികാരദുരയാല്‍ പ്രേരിതരായും സ്ഥാപിതതാല്പര്യക്കരുടെ താളത്തിനു തുള്ളിയും എങ്ങനെയാണു തിരുവിതാംകൂറിലെയും കൊച്ചിയിലെയും പിന്നീട് തിരു-കൊച്ചിയിലെയും അല്പം വ്യത്യസ്തമായ രീതിയില്‍ മലബാര്‍ ഉള്‍‌പ്പെട്ട മദിരാശി പ്രവിശ്യയിലേയും സര്‍ക്കാരുകളെ ചക്കളത്തിപ്പോരാട്ടമാക്കി മാറ്റി ഹ്രസ്വായുസ്സുകളായി മാറ്റിയതെന്ന് ഈ കൃതിയില്‍ എച്ച്.ഡി.മാളവീയ അക്കമിട്ട് തെളിവു നിരത്തി സമര്‍ത്ഥിക്കുന്നുണ്ട്. എന്നാല്‍ ആവിധ രാഷ്ട്രീയ പകര്‍ച്ചവ്യാധികള്‍ തീരെ ബാധിക്കാത്ത പ്രഥമ കേരളസര്‍ക്കാരിന്റെ രണ്ടാം ഭൂരിപക്ഷത്തെ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കോണ്‍ഗ്രസ്സുകാര്‍ക്കും പിന്തിരിപ്പന്‍ കൂട്ടാളികള്‍ക്കും ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് ഭരണഘടനയുടേയും ജനാധിപത്യ വഴക്കങ്ങളുടേയും ചങ്കിനു മുറിവേല്‍പ്പിച്ചുകൊണ്ടു കാലാവധി പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങള്‍ അവശേഷിക്കെ 28 മാസത്തിനകം 1959 ജൂലൈ 31 കേന്ദ്രസര്‍ക്കര്‍ ഈ മന്ത്രിസഭയെ പിരിച്ചുവിട്ടത്. ജനാധിപത്യത്തിന്റെ മഹാനായ ശില്പിയും വ്യാഖ്യാതാവും എന്ന് പ്രശസ്തി നേടിയ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ കളങ്കമായിരുന്നു അതു എന്നു അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ ഏകകണ്ഠമായി വിധിയെഴുതിയിട്ടുണ്ടു.

കേരളത്തില്‍ അരങ്ങേറിയ അര്‍ധഫാസിസ്റ്റ് ആഭാസ പ്രകടനങ്ങളോട് രഹസ്യമായും ചിലപ്പൊള്‍ പരസ്യമായും എതിര്‍പ്പ് പ്രകടിപ്പിച്ചവര്‍ കോണ്‍ഗ്രസ്സുകാരില്‍തന്നെ ഉണ്ടായിരുന്നു. സ്വന്തം നിലയില്‍ വലതുപക്ഷക്കാരനായിരുന്ന അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദും ഇന്ദിരാഗാന്ധിയുടെ ഭര്‍ത്താവായ ഫിറോസ്ഗാന്ധി എം.പി.യും ഉള്‍പ്പടെ പലരും പരസ്യമായിത്തന്നെ ഇ.എം.എസ്.സര്‍ക്കാരിനെ അഭിനന്ദിക്കുകയും പിരിച്ചുവിടലിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. കെ.പി.കേശവമേനോനും സി.കെ.ഗോവിന്ദന്‍ നായരും ഉള്‍പ്പടെ പല മലബാര്‍ കോണ്‍ഗ്രസ്സുകാരും ‘വിമോചനസമര”ത്തോട് വിമുഖതയാണ് പുലര്‍ത്തിയിരുന്നത്. എങ്കിലും ഒടുവില്‍ ഇന്ദിരാഗാന്ധി തന്നെ പുതിയ കോണ്‍ഗ്രസ്സ് നേതാവെന്ന നിലയില്‍ ( അവര്‍ക്കു മുമ്പു സൗരാഷ്ട്ര നേതാവായ യു.എന്‍.ധേബാര്‍ ആയിരുന്നു പ്രസിഡന്റ് ) രംഗത്തു വന്നു അട്ടിമറി സമരക്കരെ അനുകൂലിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍പ്പുകള്‍ എല്ലാം അവര്‍ മനസ്സിലേക്കു പിന്‍വലിക്കുകയാണ് ചെയ്തത്.

1957 ഏപ്രില്‍ 5 നു സത്യപ്രതിജ്ഞ ചെയ്ത നിമിഷം മുതല്‍ തന്നെ കേരളത്തിലെ നിയമസമാധാന നില തകര്‍ന്നു എന്നും കമ്മ്യുനിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശിക ഘടകങ്ങളായ ‘സെല്ലു’ കളാണ് ഭരണം നടത്തുന്നതെന്നും നിരീശ്വരത്വം പഠിപ്പിക്കുവാനുള്ള അവിഹിത ശ്രമമാണ് മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്ലിലുള്ളതെന്നും ഭൂനയ പരിഷ്കാരം കൊണ്ടു മറ്റ് ഒരു ജീവിതമാര്‍ഗവും ഇല്ലാത്ത പാവപ്പെട്ട ജ്ന്മിമാരേയും ജന്മി വിധവകളേയും പീഡിപ്പിക്കുകമാത്രമാണ് ഫലമെന്നും മറ്റുമുള്ള ദുഷ്‌പ്രചരണങ്ങള്‍ ബൂര്‍ഷ്വമാധ്യമങ്ങളിലൂടെ അടിച്ചുവിടാന്‍ തുടങ്ങി.

ഈ സംഭവങ്ങള്‍ ഹര്‍ഷദേവ് മാളവീയയെ ഒരു കോണ്‍ഗ്രസ്സുകാരനെന്ന് നിലയില്‍ തന്നെ വേദനിപ്പിച്ചു. അതുപോലെ തന്നെ ആദ്യത്തെ ഒരു വര്‍ഷകാലത്ത് തന്നെ ഭൂപരിഷ്കരണം, വിദ്യാഭ്യാസ നവീകരണം, പോലീസ് നയം, കാര്‍ഷികോത്പാദനം തുടങ്ങിയ മേഖലകളില്‍ കമ്മ്യുണിസ്റ്റ് സര്‍കാരിന് നേടാന്‍ കഴിഞ്ഞ അത്ഭുതകരമായ വിജയങ്ങള്‍ അദ്ദേഹത്തെ ആവേശഭരിതനാകി. ഈ ഘട്ടത്തിലാണ് കേരളത്തിലെന്താണ് നടക്കുന്നതെന്നും അഴിമതി തൊട്ടുതീണ്ടാത്ത മന്ത്രിമാരുടെ കാര്യശേഷിയും പ്രവര്‍ത്തനവും എങ്ങനെ പുരോഗമിക്കുന്നുവെന്നും മനസ്സിലാക്കാനും അതിനെതിരായ കള്ളപ്രചാരവേലകളുടെ പൊള്ളതരം എന്തെന്നു വ്യക്തമാക്കാനും രാഷ്ട്രത്തിനു അതുസംബന്ധിച്ച് ഒരു റിപ്പോര്‍ട്ട് എന്ന രീതിയില്‍ ഒരു ലഘു ഗ്രന്ഥം രചിക്കാനും അദ്ദേഹം ഉദ്യുക്തനായത്.

1958 ജൂണിലാണ് ഈ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കിയത് എന്ന് ആമുഖക്കുറിപ്പില്‍ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. ആ വര്‍ഷം ഒക്ടോബറിലാണ് അതു പ്രസിദ്ധീകരിച്ചത്. അതായത് മാളവീയ ഈ പുസ്തകം പൂര്‍ത്തിയാക്കുമ്പോള്‍ മന്ത്രിസഭക്കു 14 മാസം മാത്രമേ പ്രായമായിരുന്നുള്ളു എന്നര്‍ത്ഥം. ഈ പതിനാലു മാസം കൊണ്ട് ഒന്നാമത്തെ കേരള മന്ത്രിസഭ കൈക്കൊണ്ട നടപടികളും പാസ്സാക്കിയ നിയമങ്ങളും കേരള ജീവിതത്തില്‍ തൊടുത്തുവിട്ട പുത്തനുണര്‍വിന്റെ ആവേശകരമായ അനുഭവവും എല്ലം മാളവീയ കരവിരുതോടെ വിവരിക്കുമ്പോള്‍ ഒരുപക്ഷെ വായനക്കാര്‍ അത്ഭുതസ്തബ്ധരാകും.

അദ്ദേഹത്തിന്റെ ശൈലി ചടുലം എന്നതു പോലെ സുന്ദരവും വിവരണങ്ങള്‍ അനിഷേധ്യമായ തെളിവുകളും ഉദ്ധരണികളും കൊണ്ട് സമ്പന്നവും ആണ്. സ്വാതന്ത്ര്യസമര സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ച് കാണുമ്പോള്‍ ഒരു ദേശസ്നേഹിക്കു തോന്നവുന്ന വികാരോജ്ജ്വലമായ സംതൃപ്തി അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ നിരഞ്ഞു നില്കുന്നത് ഈ ലഘുകൃതിയുടെ പുറങ്ങള്‍ക്കു തിളക്കമേകും.

ഈ പുസ്തകത്തിന്റെ മലയാളം പരിഭാഷ “കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട്” എന്ന പേരില്‍ കേരളാ ശാസ്ത്ര സാഹിത്യ പരിഷത് 2007 ജൂണില്‍ പ്രസിദ്ധീകരിച്ചിരുന്നു. 100 രൂപയാണ് വില. എല്ലാ മലയാളികളും (cpm ഔദ്യോഗിക/ജാതി പക്ഷങ്ങളും, മറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരും, ചാനല്‍ കമ്മ്യൂണിസ്റ്റ് ചിന്തകരും ഉള്‍പ്പടെ) വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.

ഒരു മുന്നറീപ്പ് അവഗണിക്കുന്നതിന്റെ 50 -ാം വാര്‍ഷികം

In ആഗോളതാപനം on ജൂണ്‍ 5, 2009 at 5:46 pm

1958 ല്‍ , Dr. James Hansen ന്റെ പഠനത്തിന് 23 വര്‍ഷം മുമ്പ് , Dr. Frank Baxter ന്റെ Bell Telephone Hour, “The Unchained Goddess” ഡോക്കുമെന്ററിയില്‍ ആഗോള തപനത്തേക്കുറിച്ചുള്ള മുന്നറീപ്പ് നല്‍കിയിട്ടുണ്ട്. നമുക്ക് ഗുണകരമായ ഒരുപാട് സംഭാവനകള്‍ നല്‍കിയ ശാസ്ത്രം തന്നെയാണ് നമുക്ക് ഈ അപകട സൂചന നല്‍കുന്നത്. എണ്ണ രാജാക്കന്‍മാരുടേയും വണ്ടി രാജക്കന്‍മാരുടേയും കൊള്ള ലാഭത്തിന് വേണ്ടി ഈ മുന്നറീപ്പുകളെ പൊതുജനം തള്ളിക്കളഞ്ഞു. ഇപ്പോള്‍ ലോകം മുഴുവനും കാലാവസ്ഥാ മാറ്റത്തിന്റേയും താപനത്തിന്റേയും ഫലം അനുഭവിക്കുന്നു.

വെള്ളക്കാര്‍ നമ്മുടെ വിഭവങ്ങള്‍ മാത്രമല്ലേ കൊണ്ടുപോകൂ തിരുവാതിര ഞാറ്റുവേല കൊണ്ടുപോകില്ലെല്ലോ എന്ന് കരുതിയ സാമൂതിരിക്ക് തെറ്റി. യാങ്കികളും അവരുടെ നാടിലെത്തി അവരേക്കാള്‍ വെള്ളക്കാരാകാന്‍ ശ്രമിക്കുന്ന കാപ്പിരികളും കൂടി ഭൂമിയിലെ ജന സംഖ്യയുടെ 5% മാത്രമേ വരുന്നുള്ളു. എന്നാല്‍ അവര്‍ ഭൂമിയിലെ മൊത്തം വിഭവങ്ങളുടെ 30% ഉപയോഗിക്കുന്നു. ഇടവം കഴിയാന്‍ ഇനി 9 ദിവസം മാത്രം. നാട്ടില്‍ ജീവിക്കുന്നവര്‍ക്കറിയാം ആദ്യ ദിവസം തന്നെ സ്കൂള്‍ കുട്ടികളെ നനക്കാനെത്തുന്ന ഇടവപ്പതി മഴ പെയ്യുന്നില്ല. അസഹ്യമായ ചൂട് വര്‍ഷം തോറും കൂടിവരുന്നു.

ഭാവി തലമുറക്കും കൂടി അവകാശപ്പെട്ട വിഭവങ്ങള്‍ ധൂര്‍ത്തടിക്കുന്ന യയാതിയുടെ ജന്‍മങ്ങളെ ഇതൊക്കെ ചെകുത്താന്റെ ഹിഡന്‍ അജണ്ട ആണെന്ന് കരുതി ഉപഭോഗ സംസ്ക്കരത്തിനെ കെട്ടിപ്പിടിക്കൂ !

10 ലക്ഷം സിഎഫ്എല്‍ സ്ഥാപിക്കുന്നു

In ഊര്‍ജ്ജം on ജൂണ്‍ 2, 2009 at 11:39 am

സംസ്ഥാനത്തെ പട്ടിക-ജാതി വര്‍ഗ്ഗ ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന്‍ പദ്ധതി നടപ്പാക്കുന്ന 466 തദ്ദേശ സ്ഥാപനങ്ങളിലെ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഓരോ സൗജന്യ സിഎഫ്എല്‍ നല്‍കുന്ന പദ്ധതി ശനിയാഴ്ച്ച തിരുവനന്തപുരം സെക്രടറിയേറ്റ് വാര്‍ഡിലെ രാജാജി നഗറില്‍ തുടക്കമായി. നാല് പട്ടികജാതി കുടുംബങ്ങളിലെ ബള്‍ബ് മാറ്റി സിഎഫ്എല്‍ സ്ഥാപിച്ച് വൈദ്യുത മന്ത്രി എകെ ബാലന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

ദശലക്ഷം സിഎഫ്എല്‍ പദ്ധതിയിലൂടെ സംസ്ഥാനത്ത് 40 മെഗാവാട്ട് വൈദ്യുതി ലാഭിക്കാം. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ 240 കോടി രൂപാ വേണം. എല്ലാ വീട്ടിലും സിഎഫ്എല്‍ എത്തിക്കുന്നതിന്റെ തുടക്കമായാണ് 10 ലക്ഷം സിഎഫ്എല്‍ വിതരണം ചെയ്യുന്നത്. എപില്‍ അടക്കം എല്ലാ ഉപയോക്താക്കള്‍ക്കും 15 രൂപാ നിരക്കില്‍ 4 സിഎഫ്എല്‍ വീതം നല്‍കാനുള്ള പദ്ധതിയും പിന്നാലെ നടപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി പദ്ധതിയുടെ സഹായത്തോടെ 15 രൂപക്ക് സിഎഫ്എല്‍ നല്‍കാനാണ് പരിപാടി. 4 സിഎഫ്എല്‍ നല്‍കുമ്പോള്‍ ഉപയോക്താക്കളില്‍ നിന്ന് 4 ബള്‍ബ് പകരം വാങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ ബഡ്ജറ്റ് ലാമ്പ് യോജനയുടെ സഹായത്തോടെ ആണ് കെഎസ്ഇബി ഇത് നടപ്പാക്കുന്നത്. ഈ പദ്ധതിയിലൂടെ 300 മെഗാവാട്ട് വൈദ്യുതിയെങ്കിലും ലാഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. 1800 കോടിയുടെ നിക്ഷേപമാണ് ഇതിലൂടെ ലാഭിക്കുന്നത്. സിഎഫ്എല്‍ ന് സാധാരണ ബള്‍ബിനേക്കാള്‍ 10 മടങ്ങ് ആയുസുണ്ട്. വൈദ്യുതി ഉപയോഗം അഞ്ചിലൊന്നായി കുറയുകയും ചെയ്യും. എന്നാല്‍ വിലക്കുറവാണ് സാധാരണ ബള്‍ബ് വാങ്ങാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സാധാരണ ബള്‍ബ് 12 രൂപാക്ക് കിട്ടുമ്പോള്‍ സിഎഫ്എല്‍ ന് 100 രൂപാ മുടക്കണം. സാധാരണ ബള്‍ബ് എറിയുമ്പോള്‍ 70% ത്തോളം ഊര്‍ജ്ജവും ചൂടായി നഷ്ടപ്പെടുകയാണ്. ബാക്കി 10% മാത്രമാണ് വെളിച്ചമായി ലഭിക്കുന്നത്.

- ദേശാഭിമാനി 30/05/09

വര്‍ഗ്ഗീയത അവിടെ ഒഴുവാക്കാമായിരുന്നു. പ്രീണന രാഷ്ട്രീയം കളഞ്ഞ് ദാരിദ്ര്യ രേഖക്ക് താഴെയുള്ള random ആയി തെരഞ്ഞെടുത്ത കുടുംബങ്ങള്‍ക്ക് സിഎഫ്എല്‍ നല്‍കിയിരുന്നെങ്കില്‍ നല്ലതായിരുന്നു. പഠഞ്ഞിട്ട് കാര്യമില്ല, പെട്ടിക്ക് പുറത്തേക്ക് ഇറങ്ങി ചിന്തിക്കാനുള്ള ശേഷി ഈ വര്‍ഗ്ഗത്തിനില്ല. [മനുഷ്യരെ വിഭജിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്ന എല്ലാ ആശയങ്ങളേയും തള്ളിക്കളയുക]
എന്തായും നല്ല പരിപാടി. ഊര്‍ജ്ജ ദക്ഷത പുതിയ വൈദ്യുത നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ നല്ലതാണ്.

സിനിമാക്കാരേയും പ്രതി ചേര്‍ക്കുക

In കുറ്റകൃത്യം, വിനോദം, സാമൂഹികം, സിനിമ on മേയ് 31, 2009 at 2:02 pm

നാലാംക്ലാസുകാരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു : ബിഹാറില്‍ ഒന്‍പതുകാരനെ പതിന്നാലുവയസ്സുള്ള കുട്ടികള്‍ ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദൂന്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ്‌ വിദ്യാര്‍ഥിയായ സത്യത്തിനെയാണ്‌ കൂട്ടുകാരും അയല്‍ക്കാരുമായ അവിനാശും മോനുവും ചേര്‍ന്ന്‌ തട്ടിക്കൊണ്ടുപോയശേഷം കഴുത്തുഞെരിച്ചു കൊന്നത്‌. തട്ടിക്കൊണ്ടുപോകല്‍ വിഷയമാക്കിയ ‘അപഹരണ്‍’ എന്ന ചിത്രമാണ്‌ ഇതിന്‌ പ്രേരിപ്പിച്ചതെന്ന്‌ കുട്ടികള്‍ പോലീസിനോട്‌ പറഞ്ഞു.
- മാതൃഭൂമി.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലോകം മുഴുവന്‍ സിനിമ എന്ന ഹിപ്നോടിക് മാദ്ധ്യമം ദുര്‍ബല മനസ്കരെ എന്തും ചെയ്യാന്‍ തയ്യാറാക്കുന്നുണ്ട്. “Heat”എന്ന ഇംഗ്ലീഷ് സിനിമ അങ്ങനെ ഒന്നാണ്. അങ്ങനെ എത്ര അനേകം. വലിയ കുറ്റകൃത്ത്യങ്ങള്‍ മാത്രമേ വാര്‍ത്ത ആകൂ. അല്ലാതെ വീടിനകത്തും പുറത്തും ഇവര്‍ പ്രേരിപ്പിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ കണക്ക് കണ്ടെത്താന്‍ തന്നെ പ്രയാസം.

തീര്‍ച്ചയായും സിനിമ നിര്‍മ്മിച്ചവര്‍ക്കും സംവിധായകര്‍ക്കും അഭിനേതാക്കള്‍ക്കും സിനിമ പ്രതിപാതിക്കുന്ന കുറ്റകൃത്ത്യങ്ങളില്‍ പങ്ക് ഉണ്ട്. അവരേയും കൂട്ടു പ്രതികളാക്കണം. ആ സിനിമകള്‍ വഴി അവര്‍ നേടിയ പണം അപകപ്പെട്ടവരുടെ ആശ്രിതര്‍ക്ക് വിതരണം ചെയ്യുക.

പണത്തിന് വേണ്ടിയാണ് സിനിമ ഇതൊക്കെ ചെയ്യുന്നത്. സിനിമക്ക് വേണ്ടി നമ്മള്‍ പണം മുടക്കരുത്. എങ്കിലേ അവര്‍ ഇത്തരം മൃഗീയ സിനിമകള്‍ ഉണ്ടാക്കാതിരിക്കു.
വിനോദം സൗജന്യവും സ്വതന്ത്രവുമാക്കുക.

പാലക്കാട്ട് സൗരോര്‍ജ്ജ നിലയം

In ToEn, സൗരോര്‍ജ്ജം on മേയ് 29, 2009 at 9:53 pm

പാലക്കാട്ട്‌ സൗരോര്‍ജവ്യവസായ പാര്‍ക്ക്‌ സ്ഥാപിക്കാന്‍ കിന്‍ഫ്ര തീരുമാനിച്ചു. കഞ്ചിക്കോട്ട്‌ കിന്‍ഫ്രയുടെ കൈവശമുള്ള ആറേക്കര്‍ സ്ഥലത്താണ്‌ ഇത്‌ നിലവില്‍ വരിക. കേന്ദ്രപാരമ്പര്യേതര ഊര്‍ജവകുപ്പിന്റെ ധനസഹായത്തോടെയാണ്‌ ഇത്‌ സ്ഥാപിക്കുന്നത്‌. തുടക്കത്തില്‍ മാതൃകാ സൗരോര്‍ജ പ്ലാന്റാണ്‌ ഉയരുക.
സ്ഥലവില കൂടാതെ 22 കോടി രൂപയായിരിക്കും ഇതിന്റെ നിക്ഷേപം. ഒരു മെഗാവാട്ടായിരിക്കും മാതൃകാ പ്ലാന്റിന്റെ ശേഷി. പാറനിറഞ്ഞ സ്ഥലം മറ്റൊന്നിനും ഉപയോഗിക്കാന്‍ കഴിയാത്തതിനാലാണ്‌ സൗരോര്‍ജപാര്‍ക്കിനായി വിനിയോഗിക്കുന്നതെന്ന്‌ കിന്‍ഫ്രവൃത്തങ്ങള്‍ പറഞ്ഞു.
22 കോടി രൂപ മുതല്‍മുടക്കില്‍ പത്തുകോടി രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ഇവിടെ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി സംസ്ഥാന ഗ്രിഡിലേക്ക്‌ കൈമാറും. യൂണിറ്റിന്‌ തുടക്കത്തില്‍ 18.93 രൂപ വിലവരുമെങ്കിലും കേന്ദ്രസര്‍ക്കാര്‍ പത്തുകോടി രൂപ നല്‍കുന്നതിനാല്‍ പാതിവിലയ്‌ക്ക്‌ വൈദ്യുതി വില്‍ക്കാന്‍ കഴിയും. കാര്‍ബണ്‍ ക്രെഡിറ്റ്‌ വഴിയും അധികവരുമാനം നേടാനാവും

- മാതൃഭൂമി. 29/5/09

യൂറോപ്പിലെ ഏറ്റവും വലിയ കരയിലെ കാറ്റാടി പാടം വിപുലീകരിക്കുന്നു

In പവനോര്‍ജ്ജം on മേയ് 23, 2009 at 3:34 pm

സ്കോട്ലന്റ് First Minister Alex Salmond യൂറോപ്പിലെ ഏറ്റവും വലിയ കാറ്റാടി പാടം വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ചു. 140 ടര്‍ബൈന്‍ ഉള്ള Eaglesham Moor (East Renfrewshire) ലെ Whitelee കാറ്റടി പാടത്തിന്റെ ഉത്ഘാടനം നിര്‍വ്വഹിക്കുന്ന അവസരത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നിര്‍മ്മാതാക്കളായ ScottishPower Renewables ന് പുതിയ 36 ടര്‍ബൈനുകള്‍ കൂടി സ്ഥാപിക്കാനുള്ള അനുമതി നല്‍കി. ഇതുമൂലം £30 കോടി പൗണ്ട് ചിലവുള്ള കാറ്റാടിപ്പാടത്തിന് 250,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കാനും 300 തൊഴിലവസരങ്ങള്‍ ഉണ്ടാക്കാനും കഴിയും.

First Minister ഔദ്യോഗികമായി Whitelee കാറ്റാടിപാടത്തില്‍ നിന്നുമുള്ള വൈദ്യുതി National Grid ലേക്ക് connect ചെയ്തു. ചടങ്ങില്‍ Iberdrola ന്റെ ചെയര്‍മാന്‍ Ignacio Galan സന്നിഹിതനായിരുന്നു. ScottishPower അവരുടെ സഹോദര സ്ഥാപനമാണ്. 110 മീറ്റര്‍ പൊക്കമുള്ള Whitelee ലെ ഓരോ ടര്‍ബൈനും 2008 ജനുവരി മുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

കാറ്റാടി പാടം വിപുലീകരിക്കാന്‍ സ്കോട്ട്ലന്റ് സര്‍ക്കാര്‍ അനുമതി നല്‍കുന്നതു വഴി അതിന്റെ മൊത്തം ശക്തി 452 മെഗാവാട്ട് ആകും എന്ന് Salmond പറഞ്ഞു.

- from bbc

ആസൂത്രിത സമയത്തിന് മുമ്പ് തന്നെ പണി പൂര്‍ത്തിയാക്കിയ ഇതിന് ഇപ്പോള്‍ അതിന് 322 മെഗാവാട്ട് ശക്തിയുണ്ട്.

മക്കള്‍ക്കൊപ്പം പോലീസ്‌ മര്‍ദ്ദനമേറ്റ അച്ഛന്‍ ആത്മഹത്യ ചെയ്‌തു

In ToEn, പോലീസ്‌, സാമൂഹികം on മേയ് 22, 2009 at 5:17 pm

ഏറ്റുമാനൂര്‍: സ്വത്ത്‌ സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന്‌ മക്കള്‍ക്കൊപ്പം പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ മനംനൊന്ത്‌ അച്ഛന്‍ ജീവനൊടുക്കി. മര്‍ദ്ദനമേറ്റ മക്കളില്‍ ഒരാള്‍ അന്ധനാണ്‌. …
- മാതൃഭൂമി May 22 2009

പോലീസ്‌ എന്നാല്‍ organized criminals എന്ന് അര്‍ത്ഥം. കഷ്ടം.
ഈ പ്രവണത വളര്‍ത്തുന്നത് സിനിമയും സീരിയലുകളുമാണ്. ചെറുപ്പം മുതലേ ആളുകള്‍ക്ക് കിട്ടുന്ന ഈ പഠനം അവര്‍ വളര്‍ന്ന് പോലീസാകുമ്പോള്‍ പ്രാവര്‍ത്തികമാകുന്നു. ജനങ്ങളോ അവര്‍ക്ക് കിട്ടിയ പഠനം അനുസരിച്ച് അടിമകളേ പോലെ പെരുമാറാന്‍ ബാദ്ധ്യസ്ഥരാകുന്നു. കാരണം organized criminals ന്റെ മുന്നില്‍ നിന്നും രക്ഷപെടേണ്ടേ.

എന്തു തന്നെ ആയായും പൗരന്‍മാരേ സേവിക്കലാണ് ഉദ്യോഗസ്ഥന്റെ ജോലി. പോലീസിന് ആരേയും തല്ലാനുള്ള അവകാശമില്ല, നാണം കെട്ട കേരളമേ.
മനുഷ്യാവകാശ ധ്വംസനം നടത്തുന്ന പോലീസിന്റെ ചിത്രീകരിക്കുന്ന സിനിമയും സീരിയലുമൊക്കെ ബഹിഷ്കരിക്കുക.

ഹെല്‍മറ്റ് വേട്ട

യാങ്കീദാസ്യം @ Rajeev

In ToEn, പ്രതികരണം, രാഷ്ട്രീയം on മേയ് 22, 2009 at 2:05 pm

http://rajeevcoup.blogspot.com/2009/05/blog-post_22.html
copy/paste disabled?

നല്ല വിശകലനം.
എന്നാല്‍ നമ്മള്‍ പ്രാര്‍ഥിക്കുക അല്ല വേണ്ടത്. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
മഹാത്മാ ഗാന്ധി കാട്ടിയ വഴിയുണ്ട്. നിസ്സഹകരണം. എന്തിന് നമ്മള്‍ വിദേശ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുന്നു.

ഉപഭോഗ സംസ്കാരത്തിന്റെ അടിമ അകാതിരിക്കുക.
ചിലവ് കഴിവതും കുറക്കുക.
പ്രാദേശികവും സ്വദേശിയും ആയ കമ്പനി ഉത്പന്നങ്ങള്‍ വാങ്ങുക.

അവശ്യം കാണേണ്ട ഒരു വീഡിയോ

In സാമൂഹികം on മേയ് 14, 2009 at 7:07 pm

Kaohsiung ലെ World Games സ്റ്റേഡിയം

In സൗരോര്‍ജ്ജം on മേയ് 14, 2009 at 3:27 pm

Kaohsiung (തായ്‌വാന്‍) ലെ World Games സ്റ്റേഡിയത്തിന്റെ മുകള്‍ ഭാഗം മുഴുവനും സൗര സെല്ലുകള്‍ കൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്. 55,000 സീറ്റുകളുള്ള ഈ സ്റ്റേഡിയം ഡിസൈന്‍ ചെയ്തിരിക്കുന്നത് ജപ്പാനിലെ Toyo Ito ആണ്. ഈ പാനലുകള്‍ ഒരുവര്‍ഷം 10 ലക്ഷം കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. ഇത് സ്റ്റേഡിയം പ്രവര്‍ത്തിക്കുമ്പോള്‍ വേണ്ട വെളിച്ചത്തിനും air conditioning നും ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സൗരോര്‍ജ്ജ പാനലുകള്‍ക്ക് സ്റ്റേഡിയത്തിന്റെ 75% ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. സ്പോര്‍ട്സ് പരിപാടികള്‍ ഇല്ലാത്ത സമയത്ത് അധികമുള്ള വൈദ്യുതി Taiwan Power Co ന് വില്‍ക്കാനാണ് പരിപാടി.

“Green Building” ന് വേണ്ട എല്ലാ ecological requirements അനുസരിച്ചാണ് ഈ ultra-modern സ്റ്റേഡിയം ജപ്പാനിലെ architect ആയ Toyo Ito ഡിസൈന്‍ ചെയ്തത്. 8,844 സൗരോര്‍ജ്ജ പാനലുകള്‍ 14,155 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള മേല്‍ക്കൂരയില്‍ പരന്ന് കിടക്കുന്നു. ഒഴുകുന്ന ഒരു നദിയുടെ രൂപത്തിലാണ് ഈ സ്റ്റേഡിയം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

- from treehugger

പുകവലിക്കാത്തവര്‍ക്കും @ വശംവദന്‍

In ToEn, പുകവലി, പ്രതികരണം, മദ്യം on മേയ് 11, 2009 at 3:55 pm

http://vasamvadan.blogspot.com/2009/05/blog-post_09.html

നല്ല പോസ്റ്റ്.

വികസിത രാജ്യങ്ങളില്‍ ഇപ്പോള്‍ പുകവലി കുറഞ്ഞു വരുകയാണ്. അതുകൊണ്ട് പുകയില കമ്പനിക്കാര്‍ ദരിദ്ര രാജ്യങ്ങളാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത് . നമുക്ക് തന്നെ 100 കോടി ആള്‍ക്കാരുണ്ട്. സിനിമയും മറ്റ് മാദ്ധ്യമങ്ങളും ഉപയോഗിച്ച് അവര്‍ വലിയ പ്രചരണം തന്നെയാണ് നടത്തുന്നത്. ജനസംഖ്യയില്‍ 50% സ്ത്രീകളാണല്ലോ. അവരേം കൂടി വലിക്കാരാക്കിയാല്‍ എത്ര ലാഭമാണുണ്ടാകുക. വന്‍ നഗരങളില്‍ ഇപ്പോള്‍ അതൊരു ട്രന്റാണ്. ഇപ്പോള്‍ സ്ത്രീകള്‍ക്ക് “മോഡേണ്‍ ” ആകാന്‍ പടിഞ്ഞാറന്‍ വസ്ത്രങ്ങള്‍ പോരാ. വിദേശനിര്‍മ്മിത സിഗറ്റും വേണം. (പത്ത് മുപ്പത് കൊല്ലങ്ങള്‍ക്ക് മുമ്പ് ഞങ്ങളുടെ നാട്ടില്‍ കുഞ്ഞൂഞ്ഞ് എന്നൊരു സ്ത്രീ ജീവിച്ചിരുന്നു. എന്റെ വീടിന് അടുത്ത് ഒരു ചായക്കട നടത്തുന്ന അവര്‍ ബീഡി വലിക്കുമായിരുന്നു. അതിരാവിലത്തെ 5 മണിയുടെ ഇരുട്ടത്ത് റോഡിലൂടെ കത്തുന്ന ബീഡിയുടെ കനല്‍ കാണുമ്പോള്‍ ഞങ്ങള്‍ പറയും “ഓ കുഞ്ഞൂഞ്ഞ് കടതുറക്കാന്‍ പോകുന്നു” എന്ന്. ഇപ്പോഴത്തെ “മോഡേണ്‍” നാരികള്‍ സിഗററ്റ് വലിച്ച് നടന്നു പോകുമ്പോള്‍ ഞാന്‍ ഉള്ളലെ ചിരിക്കും മനസില്‍ പറയും “ദാ കുഞ്ഞൂഞ്ഞ് കടതുറക്കാന്‍ പോകുന്നു”. )

ആളുകള്‍ക്ക് ടെന്‍ഷന്‍ കൂടുംമ്പോഴും തീവൃ ബൗദ്ധിക അദ്ധ്വാനം ചെയ്യുമ്പോള്‍ പുക അത്യാവശ്യമാണ്. സിനിമയും സീരിയലുകളും ഈ propaganda പ്രചരിപ്പിക്കുന്നു. സൈന്യം സിനിമയില്‍ മമ്മൂട്ടി dir പ്രോഗ്രാം ഉപയോഗിച്ച് യുദ്ധ വിമാനം സ്വയം ഡിസൈന്‍ ചെയ്യുന്ന രംഗം ഓര്‍ക്കുക. ആദ്യം dir അടിച്ചു. എന്തോ വലിയ പ്രശ്നം. രണ്ട് പുകവിട്ടു. പിന്നീട് dir/p അടിച്ചു എല്ലാം ശരിയായി. കഥാപാത്രങ്ങള്‍ക്ക് ടെന്‍ഷന്‍ വരുന്ന സീനുകളൊന്നും പറയേണ്ട. പുകയിലയും മദ്യവും ഇല്ലെങ്കില്‍ അമ്പോ എന്തുചെയ്തേനെ ആളുകള്‍.

ഇത്തരത്തിലുള്ള propaganda ഒരു teaching ആണ്. ആളുകള്‍ കുട്ടികളായിരിക്കുമ്പോള്‍ തന്നെ പഠിക്കുന്നതാണ്. അവര്‍ വളര്‍ന്നാല്‍ വിഷമഘട്ടങ്ങള്‍ തരണം ചെയ്യാന്‍ ഇതേ വഴിയുള്ളെന്ന് വിചാരിക്കുന്നു.

എന്നാല്‍ ഈ പുക എങ്ങനെ ആണ് പ്രവര്‍ത്തിക്കുന്നത്? കാര്‍ബണ്‍ മോണോക്സൈഡ് ഈ പുകയിലെ ഒരു പ്രധാനഘടകമാണ്. അസ്ഥിര വാതകമായ ഇത് വേഗം ഓക്സിജനുമായി ചേര്‍ന്ന് കാര്‍ബണ്‍ മോണോക്സൈഡാകുന്നു. പുക വലിച്ചകത്താക്കുന്ന ആളിന്റെ ശ്വാസകോശത്തിലെ രക്തത്തില്‍ നിന്നാണ് ഈ ഓക്സിജന്‍ അവന്‍ അടിച്ച് മാറ്റുന്നത്. ശരീര കോശങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്ത് കളയുകയും അന്തരീക്ഷത്തില്‍ നിന്നുള്ള പുതിയ വായുവില്‍ നിന്ന് ഓക്സിജന്‍ സ്വീകരിക്കുകയുമാണല്ലോ ശ്വാസകോശത്തിന്റെ ധര്‍മ്മം. എന്നാല്‍ പുകയിലെ കാര്‍ബണ്‍ മോനോക്സൈഡ് നമ്മള്‍ ശ്വസിച്ച വായുവില്‍ നിന്ന് ഓക്സിജന്‍ ശേഖരിക്കുന്നതിനാല്‍ രക്തത്തില്‍ കലര്‍ത്താന്‍ വേണ്ട ഓക്സിജന്‍ ഇല്ലാതാകുന്നു. എല്ലാ കോശങ്ങളുടേയും പ്രവര്‍ത്തനത്തിന് ഓക്സിജന്‍ അത്യാവശ്യമണ്. തലച്ചോറിലേക്ക് ഓക്സിജന്‍ ഇല്ലാത്ത രക്തം ചെന്നാല്‍ അതിന് പ്രവര്‍ത്തിക്കാന്‍ കഴിയില്ല.
നാം ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സങ്കീര്‍ണ്ണവും smart ഉം ആയ ഒരു ഉപകരണമാണ് മനുഷ്യന്റെ തലച്ചോര്‍. ഈ അവസരത്തില്‍ അവന്‍ smart ആയ ഒരു തീരുമാനം എടുക്കും. ജീവന്‍ നിലനിര്‍ത്താനാവശ്യമായ തലച്ചോറിന്റെ ഭാഗങ്ങളൊഴിച്ച് മറ്റുള്ളടത്തേക്കുള്ള പവര്‍ കട്ട് ചെയ്യും. അതായത് ഹൃദയം പോലുള്ള അവയങ്ങളുടേയും മറ്റും പ്രവര്‍ത്തനം നടത്തിക്കൊണ്ട് ചിന്തകളുടേയും മറ്റ് അത്ര അത്യാവശ്യമല്ലാത്ത പ്രവര്‍ത്തനങ്ങളുടേയും പ്രവര്‍ത്തനം നിര്‍ത്തും. ഒട്ടും തന്നെ ഓക്സിജന്‍ അതിന് ലഭിക്കുന്നില്ലെങ്കില്‍ വേണമെങ്കില്‍ ഒരു ബോധക്കേട് തന്നെ അവന്‍ ഒപ്പിക്കും. ആസമയത്ത് ഏറ്റവും അവശ്യ അവയങ്ങളേ പ്രവര്‍ത്തിക്കൂ. ശരീരം energy saving mode ല്‍ ആകും.

നമ്മുടെ മന്ദ ബുദ്ധി മമ്മൂട്ടി കഥാപാത്രം പുകവലിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് അവന്റെ തലച്ചോറിനെ ശ്വാസം മുട്ടിക്കുകയാണ്. ശരിക്കുള്ള തീരുമാനമെടുക്കനോ ഒന്നിനും ആ തലച്ചോറിന് കഴിയില്ല. അവനെ role model ആക്കുന്ന എല്ലാ കഴുതകളും സ്വയം ശ്വാസം മുട്ടിക്കുകയാണ് ചെയ്യുന്നത്.

അതുപോലെ തന്നെയുള്ള വേറൊരു തമാശ പരീക്ഷ അടുക്കുമ്പോള്‍ ഹോസ്റ്റലുകളില്‍ കുട്ടികള്‍ അവലംബിക്കുന്ന പഠനരീതി. പകല്‍ മുഴുവന്‍ ചീട്ടുകളിച്ച് സമയം കളയും, രാത്രി പഠിക്കാനുള്ള പ്ലാനുമായി. പ്ലാനിങ്ങ് പഠനത്തേക്കാള്‍ ഉപരി പ്രധാനമായും എന്തൊക്കെ സാധന സാമഗ്രികള്‍ വാങ്ങുന്നു എന്നതിനും അതിനെക്കുറിച്ചുള്ള ചര്‍ച്ചക്കും ആയിരിക്കും. രാത്രി ഒരു പാക്കറ്റ് സിഗററ്റ്/ബീഡിയും കോളയുമായി പഠനം തുടങ്ങും. അപ്പോഴും കാര്‍ബണ്‍ മോണോക്സൈഡ് അവന്റെ ധര്‍മ്മം നടത്തും. തലച്ചോറിനെ ഷട്‌ഡൗണ്‍ ചെയ്യല്‍.

വേറൊരു സ്ഥലം സോഫ്റ്റ്‌വെയര്‍ കമ്പനികളിലെ അതിബുദ്ധിമാന്‍മാരായ സാങ്കേതിക വിദഗ്ദ്ധരാണ്. അരമണിക്കൂര്‍ പ്രോഗ്രാം ചെയ്ത് ക്ഷീണിച്ച് പുറത്ത് വന്ന് പുകവലിക്കുന്ന വിദ്വാന്‍മാര്‍ ധാരാളം. (ഇത് കൂടുതലും കേരളത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ദ്ധരെ ആണ് ബാധിച്ചിട്ടുള്ളത്. ഹിന്ദി തമിഴ്, തെലുങ്ക് സിനിമകളുടെ സ്വാധീനം അവിടുത്തെ സാങ്കേതിക വിദഗ്ധരില്‍ വളരെ അധികമാണ്. 2004 വരെ തിരുവന്തപുരത്ത് ജോലിചെയ്യുമ്പോള്‍ അത്തരം ട്രന്റ് കണ്ടിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥ അറിയില്ല.) അവര്‍ചെയ്യുന്നത് ക്ഷീണിച്ച തലച്ചോറിനെ വീണ്ടും ക്ഷീണിപ്പിക്കുകയാണ്.

തിരുവന്തപുരത്ത് ജോലി ചെയ്തപ്പോള്‍ കേട്ട ഇതുമായി ബന്ധമുള്ള വേറൊരു തമാശ ഇവിടെ പങ്കുവെക്കുന്നു. ഒരു ജൂനിയര്‍ അദ്ദേഹത്തിന്റെ സീനിയറിനെ പറ്റി പറഞ്ഞതാണ്. “പോറ്റിസാറിന് ഒരു ഫുള്‍ ബോട്ടില്‍ അടിച്ചാലും ഒരു കുഴപ്പവുമില്ല. കല്ലു പോലെ ഏത് സിസ്റ്റവും design ചെയ്യും ഏത് പ്രശ്നവും debug ചെയ്ത് പരിഹരിക്കും.” സാധാരണ മദ്യപാനികളും ഇങ്ങനെ പൊങ്ങച്ചം പറയാറുണ്ട്.
മദ്യത്തിന്റെ ലക്ഷ്യം എന്തെന്നാല്‍ നിങ്ങളുടെ ബോധം നശിപ്പിക്കുക എന്നതാണ്. താങ്കള്‍ക്ക് ഒരു ഫുള്‍ ബോട്ടില്‍ അടിച്ചിട്ടും ബോധം നശിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ഒരു ഡോക്റ്ററേ കാണണം. കാരണം താങ്കളുടെ തലച്ചോറിന് കാര്യമായ എന്തോ പ്രശ്നമുണ്ട്. അതു മാത്രവുമല്ല താങ്കള്‍ വിലപിടിച്ച മദ്യം വേസ്റ്റാക്കിക്കളയുകയാണ്.

ഇത് കൂടാതെ പുകയിലെ പ്രധാന ഘടകങ്ങള്‍ വളരെ അധികമാണ്. ആണവ വികിരണങ്ങള്‍ പുറത്തുവിടുന്ന carcinogens വരെ ഉണ്ട്. ഇവ ജനിതക മാറ്റങ്ങള്‍ ഉണ്ടാക്കി വലിക്കാരെ ആ ശീലത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയാത്തവണ്ണം അടിമകളാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Health_effects_of_tobacco വായിക്കുക.

ഇനി ഇതിന്റെ രാഷ്ട്രീയം.
ജീവിക്കണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനമാണ്. എന്തിന് നമ്മള്‍ നമ്മുടെ പണം കുത്തക കമ്പനിക്ക് നല്‍കി വിഷം വാങ്ങി ചാവണം? വിഷ വായൂ സൗജന്യമായി നമ്മുടെ വാഹങ്ങളില്‍ നിന്നും റോഡുകളില്‍ കിട്ടുമല്ലോ.
കൂടാതെ കൊള്ളലാഭം കിട്ടുന്ന പുകയില കമ്പനികള്‍ അതി സമ്പനരായതുകൊണ്ട് അവര്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കരുകളേയും ഗവേഷണ സ്ഥാപനങ്ങളേയും പണം കൊടുത്ത് വരുതിക്ക് നിര്‍ത്താന്‍ കഴിയുന്നു. സിനിമ കാണുന്നവര്‍ക്കായി Dr. Jeffrey S. Wigand നെ കുറിച്ച് ഇതുപോലുള്ള ഒരു സംഭവം “The Insider” ഫിക്ഷണലായി അവതരിപ്പിക്കുന്നു. (സിനിമക്ക് വേണ്ടി പണം മുടക്കരുത്. കോപ്പി ചെയ്ത് കാണുക. വിനോദം സൗജന്യവും സ്വതന്ത്രവും ആക്കുക.)

അതിനുള്ള പണം അവര്‍ക്ക് ആരുനല്‍കി? നമ്മള്‍ തന്നെ. പിന്നീട് അഴുമതിയെ കുറിച്ച് വ്യാകുലപ്പെട്ടിട്ട് കാര്യമുണ്ടോ?
പണത്തിന്റെ കേന്ദ്രീകരണം തടയുക.

പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍! @ ഖുര്‍ ആന്‍ വിമര്‍ശനനം

In ദൈവം, പ്രതികരണം on മേയ് 5, 2009 at 5:25 pm

ഗൂഗ്ലി ഐഡി ഇല്ല.
http://quranvimarsanam.blogspot.com/2009/05/blog-post.html

“അപ്പോല്‍ പിന്നെ ഉല്പത്തിക്ക് മുന്‍പ് എന്ത് എന്ന ചോദ്യം ഉദിക്കുന്നില്ല…”
കാല്‍‌വിന്‍ന്റെ മറുപടിക്ക്:

ഇത് മതത്തിന്റെ കാര്യത്തില്‍ ശരിയാണ്. എല്ലാം ദൈവത്തില്‍ തുടങ്ങുന്നു.
എന്നാല്‍ ശാസ്ത്രത്തിന്റെ കാര്യത്തില്‍ അങ്ങനെ അല്ല. ബിഗ് ബാങ്ങിന് മുമ്പ് എന്തുണ്ടായി എന്നുള്ളത് ഒരു ചോദ്യം ആണ്. സ്ട്രിങ്ങ് തിയറികളും ഗ്രാന്റ് യൂണിഫൈഡ് തിയറികളുമൊക്കെ അത് കണ്ടെത്താനുള്ള ശ്രമമാണ്. എന്നെങ്കിലും ആരെങ്കിലും അത് കണ്ടെത്തിയേക്കും.
ചിലപ്പോള്‍ പുതിയ ഗണിതവും ശാസ്ത്ര ശാഖകളും വേണ്ടി വന്നേക്കാം. (ഗുരുത്വാകര്‍ഷണം തെളിയിക്കാന്‍ ന്യൂട്ടണ്‍ കാല്‍കുലസ് കണ്ടെത്തിയതുപോലെ.)

ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. ശാസ്ത്രം ആരേയും തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയില്ല.

മാധ്യമങ്ങള്‍ എങ്ങനെയാണ് വാക്കുകള്‍ കൊണ്ട് കളിക്കുന്നത്?

In മാധ്യമം on മേയ് 4, 2009 at 12:59 pm

Waxman-Markey കാലാവസ്ഥാ നിയമത്തിന് വേണ്ടി അല്‍ ഗോറുമായി പഴയ Sen. Warner നടത്തിയ testimony താങ്കള്‍ കണ്ടിട്ടുണ്ടെങ്കില്‍ (വിശദ വിവരങ്ങള്‍ CSPAN വീഡിയോയില്‍ ), പണമുണ്ടാക്കാനാണ് അല്‍ഗോര്‍ കഴിഞ്ഞ പതിറ്റാണ്ടുകളില്‍ കാലാവസ്ഥാ മാറ്റ വിപത്തിന്റെ ബോധവത്കരണത്തിന് വേണ്ടി പ്രവര്‍ത്തിച്ചതെന്ന് എന്ന് വരുത്തി തീര്‍ക്കാനുള്ള Rep. Marsha Blackburn (R-TN) ന്റെ വിഫല ശ്രമം കാണാം. FoxNews ഈ വീഡിയോ വെട്ടിമുറിച്ച് അല്‍ഗോറിനെ കരിവാരി തേക്കാനുള്ള അവസരമാക്കി.

അല്‍ ഗോറിന്റെ ഏപ്രില്‍ 24 congressional testimony എഡിറ്റ് ചെയ്ത് അദ്ദേഹം നേടിയ പണം മുഴുവല്‍ non-profit സംഘടനകള്‍ക്ക് ദാനം ചെയ്തുവെന്ന കാര്യം ബോധപൂര്‍വ്വം ഒഴുവാക്കി. ഈ എഡിറ്റ് ചെയ്ത വീഡിയോ മേയ് ഒന്നാം തീയതിയിലെ The O’Reilly Factor, പരിപാടിയില്‍ ഹോസ്റ്റ ആയ Laura Ingraham പ്രക്ഷേപണം ചെയ്തു.

ആ പരിപാടിയില്‍ Ingraham പറയുന്നു: “പരിസ്ഥിതി സ്നേഹിയാകുന്നത് ഒരു നല്ല ലാഭമുള്ള ബിസിനസ്സാണെന്നാണ് തോന്നുന്നത്. സംശയമുണ്ടെങ്കില്‍ അല്‍ ഗോറിനോട് ചോദിക്കൂ. Mr. Global Warming 2001 ല്‍ വൈറ്റ് ഹൗസ് പടി ഇറഞ്ഞിയപ്പോള്‍ $20 ലക്ഷം ഡോളര്‍ ആസ്ഥിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 8 വര്‍ഷത്തെ ലോകത്തെ രക്ഷിക്കാനുള്ള വിശ്രമമില്ലാത്ത ശ്രമം കൊണ്ട് അയാള്‍ നേടിയത് $10 കോടി ഡോളറാണ്. കഴിഞ്ഞയാഴ്ച്ചയിലെ Capitol Hill hearing ല്‍ ആണ് ഈ വിവരം പുറത്തായത്.” അതിന് ശേഷം Ingraham എഡിറ്റ് ചെയ്ത testimony പ്രക്ഷേപണം ചെയ്തു:

REP. MARSHA BLACKBURN (R-TN): നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്ന വിഷയം, അത് താങ്കള്‍ക്ക് വ്യക്തിപരമായ ലാഭം ഉണ്ടാക്കിയിട്ടുണ്ടോ?
[Ingraham's cut]
GORE: ഞാന്‍ കഴിഞ്ഞ 30 വര്‍ഷമായി പരിസ്ഥിതി പ്രവര്‍ത്തനം നടത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് എന്ന് പറയുന്നെങ്കില്‍ താങ്കള്‍ക്ക് എന്നെ അറിയില്ല.
[Ingraham's cut]
GORE: I’ve been willing to put my money where my mouth is. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്ത് ഒരു തെറ്റാണോ?
BLACKBURN: ഞാന്‍ കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് -
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.
BLACKBURN: — of the relationship.
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.

ഈ സംഭാഷണത്തിന്റെ മുഴുവന്‍ ഭാഗം ചുവടെ കൊടുക്കുന്നു. O’Reilly Factor ല്‍ മുറിച്ച് മാറ്റിയ അല്‍ ഗോറിന്റെ കമന്റ് ബോള്‍ഡ് ആയി കൊടുക്കുന്നു:

BLACKBURN: താങ്കള്‍ Kleiner Perkins ന്റെ partner ആണ്. അവര്‍ ശത കോടി കണക്കിന് ഡോളര്‍ 40 കമ്പനികളില്‍ നിക്ഷേപിച്ച് cap-and-trade legislation വഴി ലാഭം ഉണ്ടാക്കുന്നു. അതുപോലെ തന്നെയാണ് നമ്മള്‍ ഇന്ന് ചര്‍ച്ചചെയ്യുന്ന ഈ നിയമവും. ഇതില്‍ നിന്നൊക്കെ താങ്കള്‍ വ്യക്തിപരമായി എന്തെങ്കിലും നേടിയോ?
GORE: ഹരിത സമ്പദ് വ്യവസ്ഥയിലേക്കുള്ള (green economy) മാറ്റം നമ്മുടെ സമ്പദ് വ്യവസ്ഥക്കും നമുക്കെല്ലാവര്‍ക്കും നല്ലതാണെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ട് ഞാന്‍ അവിടെ നിക്ഷേപം നടത്തുന്നു. എന്നാല്‍ ഞാന്‍ നേടുന്ന ഓരോ പൈസയും ഞാന്‍ Alliance for Climate Protection എന്ന nonprofit സംഘടനക്ക് നല്‍കുകുന്നു. അവര്‍ വരാന്‍ പോകുന്ന വിപത്തുകളെക്കുറിച്ച് ബോധവത്കരണം നടത്തുന്ന സംഘടന ആണ്.
അല്ലയോ Congresswoman, കഴിഞ്ഞ 30 വര്‍ഷങ്ങളായി ഞാന്‍ ഇത് ചെയ്യുന്നത് എന്റെ അത്യാര്‍ത്തികൊണ്ടാണ് എന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ , താങ്കള്‍ക്ക് എന്നെ അറിയില്ല എന്നേ പറയാനുള്ളു.
BLACKBURN: സര്‍, ഞാന്‍ കുറ്റപ്പെടുത്താന്‍ വേണ്ടി പറഞ്ഞതല്ല. കാര്യങ്ങളുടെ വ്യക്തത ആഗ്രഹിക്കുന്ന പലരും എന്നോട് ചോദിച്ച ചോദ്യം താങ്കളോട് ചോദിച്ചതാണ്. വ്യക്തതക്ക് വേണ്ടി.
GORE: താങ്കള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് ശരിക്കും മനസിലായി, Congresswoman. ഇവിടെയുള്ള എല്ലാവരും.
BLACKBURN: ശരി. താങ്കള്‍ ലാഭത്തിന് വേണ്ടി എല്ലാം വില്‍ക്കാന്‍ തയ്യാറാനോ? ശരിക്കും എല്ലാ ലാഭവും “ലാഭത്തിന് വേണ്ടി അല്ലാത്ത” ആ ബോധവതകരണ പരിപാടിയില്‍ -
GORE: ഞാന്‍ ഉണ്ടാക്കിയ ഓരോ നയാ പൈസയും -
BLACKBURN: ഒരോ പൈസയും -
GORE: – അവിടേക്ക് പോകുന്നു. സിനിമയില്‍ നിന്നും പുസ്തകത്തില്‍ നിന്നും പാരമ്പര്യേതര ഊര്‍ജ്ജത്തില്‍ നടത്തിയ നിക്ഷേപങ്ങളില്‍ നിന്നുമുള്ള ഓരൊ പൈസയും. I’ve been willing to put my money where my mouth is. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നത് ഈ രാജ്യത്ത് ഒരു തെറ്റായി താങ്കള്‍ കരുതുന്നുണ്ടോ?
BLACKBURN: ഞാന്‍ കാര്യങ്ങളുടെ വ്യക്തതക്ക് വേണ്ടി ചോദിച്ചതാണ് -
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.
BLACKBURN: – of the relationship.
GORE: എനിക്കതില്‍ അഭിമാനം ഉണ്ട്.

Ingraham വീഡിയോ എഡിറ്റ് ചെയ്തതു മാത്രമല്ല, ഇവിടെ നോക്കൂ അവള്‍ എന്താണ് പറയുന്നതെന്ന്:

INGRAHAM: അവള്‍ക്ക് അവളുടെ ചോദ്യത്തിന്റെ ഉത്തരം കിട്ടിയോ? നമ്മുടെ കൂടെ ഇപ്പോള്‍ [സ്റ്റുഡിയോയില്‍ ] Marc Morano ഉണ്ട്, അദ്ദേഹം executive editor …

അതേ Laura, അവള്‍ക്ക് അവളുടെ ചോദ്യത്തിന്റെ ഉത്തരം കിട്ടി — പക്ഷേ നീ അത് വെട്ടി മുറിച്ച് മാറ്റി. അതിന് ശേഷം നീ അതുപയോഗിച്ചുള്ള അപവാദ പ്രചരണം നടത്താന്‍ ശ്രമിച്ചു.

- from climateprogress

നാണം കെട്ട ശവം തീനി മാധ്യമങ്ങള്‍.

വാഹനങ്ങളുടെ എണ്ണം

In ഗതാഗതം, വാഹനങ്ങള്‍ on ഏപ്രില്‍ 30, 2009 at 4:24 pm

16.8 കോടി – ഇതാണ് ചൈനയിലെ വാഹനങ്ങളുടെ എണ്ണം. ഓട്ടോമൊബൈല്‍, മോട്ടോര്‍ സൈക്കിള്‍, ട്രാക്റ്റര്‍, ട്രൈലര്‍ തുടങ്ങി എല്ലാം ഇതില്‍ ഉള്‍പ്പെടും. 2006 ല്‍ Department of Transportation study യുടെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ 25 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ ഉണ്ട്. 1960 ല്‍ 7.4 കോടി ആയിരുന്നു വാഹങ്ങളുടെ എണ്ണം.

കഴിഞ്ഞ വര്‍ഷം ചൈനീസ് റോഡുകളിലേക്ക് 82.6 ലക്ഷം പുതിയ വാഹനങ്ങള്‍ എത്തിച്ചേര്‍ന്നു. 5.17% വളര്‍ച്ച. 2005-2006 കാലയളവില്‍ അമേരിക്കന്‍ വാഹങ്ങളുടെ എണ്ണം 1.38% മാത്രമാണ് കൂടിയത്. ചൈനയില്‍ 12.8 കോടി വാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങളാണ്. മൊത്തം വാഹനങ്ങളുടെ 76%. പൊതു വാഹനങ്ങളുടെ എണ്ണത്തിലുള്ള വളര്‍ച്ച കൂടിക്കൊണ്ടിരിക്കുയണ്.

- from treehugger

പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കൂ. എണ്ണയോടും വാഹങ്ങളോടുമുള്ള അടിമത്തം അവസാനിപ്പിക്കൂ.
കുറഞ്ഞ പക്ഷം വാഹങ്ങളില്ലാത്തരെ പുച്ഛിക്കാതിരിക്കൂ.

ഹെല്‍മറ്റ് വേട്ട

In ToEn, സാമൂഹികം on ഏപ്രില്‍ 29, 2009 at 9:44 am

വിദേശ രാജ്യങ്ങളില്‍ സൈക്കിള്‍ യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. അവിടുത്തെ പോലീസ് ആണ് നമ്മുടെ നാടിലെ പോലെ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നത്. എന്നാല്‍ നടപ്പാക്കുന്ന രീതികള്‍ വ്യത്യസ്ഥമെന്ന് മാത്രം.

ഡന്‍മാര്‍ക്കിലെ ഈ പോലീസുകാര്‍ എങ്ങനെയാണ് ഹെല്‍മറ്റ് നിയമം നടപ്പാക്കുന്നതെന്ന് കാണുക.

അവര്‍ ഹെല്‍മറ്റില്ലാത്ത സൈക്കിള്‍ യാത്രക്കാരെ തടഞ്ഞു നിര്‍ത്തും. യാത്രക്കരെ കെട്ടിപ്പിടിക്കും അതിന് ശേഷം അവര്‍ക്കൊരു ഹെല്‍മറ്റ് സമ്മാനിക്കും.

നമ്മുടെ നാട്ടിലെ പോലീസുകാര്‍ എന്ന് പൗരന്‍മാരോട് മനുഷ്യത്തോടെ പെരുമാറും?

- from boingboing

ചെര്‍ണോബിലിനെ ഓര്‍ക്കുമ്പോള്‍

In ആണവോര്‍ജ്ജം on ഏപ്രില്‍ 25, 2009 at 11:55 am

ഏപ്രില്‍ 25, 1986

ഉക്രെയിനിലെ ചെര്‍ണോബില്‍ ആണവ നിലയത്തിലെ നാലാം നമ്പര്‍ റിയാക്റ്ററില്‍ സുരക്ഷാ പരീക്ഷ (safety test) നടത്തണമെന്ന ഒരു ഓര്‍ഡര്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ലഭിച്ചു. റിയാക്റ്റര്‍ കോറിന്റെ തണുപ്പിക്കല്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാനായിരുന്നു ഇത്. പകല്‍ സമയം അവര്‍ക്ക് അത് ചെയ്യാന്‍ കഴിഞ്ഞില്ല. രാത്രി ഷിഫ്റ്റിലെ ഓപ്പറേറ്റര്‍മാര്‍ അര്‍ദ്ധരാത്രിക്കാണ് വന്നത്. അവര്‍ ഈ പരീക്ഷ നടത്താന്‍ വേണ്ടെത്ര തയ്യാറെടുപ്പും നടത്തിയല്ല വന്നത്.

ഏപ്രില്‍ 26, 1986

റിയാക്റ്റര്‍ പ്രവര്‍ത്തനം അതിന്റെ 1% ശക്തിയിലേക്ക് കുറഞ്ഞു. പരീക്ഷ നടത്താനാവശ്യമായ ശക്തി കിട്ടാന്‍ വേണ്ടി ഓപ്പറേറ്റര്‍ ആണവ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന control rods പിവലിച്ചു. ഇത് റിയാക്റ്ററിനെ അസ്ഥിരമാക്കി. കുറഞ്ഞ ശക്തിയില്‍ അത് സ്ഥിരമാകുമെന്ന ഒരു ഡിസൈന്‍ പിശക് റിയാക്റ്ററിന് ഉണ്ടായിരുന്നു. റിയാക്റ്റര്‍ അസ്ഥിരമാണെന്നറിയാത്ത ജോലിക്കാര്‍ സുരക്ഷാ പരീക്ഷ 1.23am തുടങ്ങി. ഓപ്പറേറ്റര്‍മാര്‍ റിയാക്റ്റര്‍ ടര്‍ബയിന്‍ നിര്‍ത്തി, സുരക്ഷാ സിസ്റ്റം പ്രവര്‍ത്തിച്ച് തുടങ്ങാന്‍ വേണ്ടി കാത്തുനിന്നു. ടര്‍ബയിനാണ് റിയാക്റ്ററിന്റെ തണുപ്പിക്കല്‍ സിസ്റ്റത്തിന് വേണ്ട ജല പമ്പ് പ്രവര്‍ത്തിപ്പിക്കുന്നത്. ടര്‍ബയിന്‍ നിന്നതുകൊണ്ട് ജല പ്രവാഹവും നിന്നു. കുറഞ്ഞ തണുപ്പിക്കല്‍ ജലം കാരണം റിയാക്റ്റര്‍ കൂടുതല്‍ കൂടുതല്‍ ചൂടാകാന്‍ തുടങ്ങി. കൂടുതല്‍ നീരാവി ഉണ്ടായി. അതിന്റെ മര്‍ദ്ദം വളരെ ഉയര്‍ന്നു. ഓപ്പറേറ്റര്‍മാര്‍ control rods വീണ്ടും ഇറക്കി ശക്തി കുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിന് റിയാക്റ്ററിന് താങ്ങാനാവുന്ന ശക്തിയേക്കാള്‍ കൂടുതല്‍ ശക്തിയുണ്ടാക്കുന്ന ഒരു ഫലം ഉണ്ട്. മര്‍ദ്ദം കുറക്കാന്‍ കഴിയില്ല. ആണവ പ്രവര്‍ത്തനവും നിര്‍ത്താന്‍ കഴിയില്ല.

റിയാക്റ്ററിന്റെ സ്ഥിതി വഷളായി.
ചരിത്രത്തില്‍ ഏറ്റവും ഭീകരമായ ആണവ ദുരന്തം സെക്കന്റുകള്‍ക്ക് അകലെ.

1:24am ന് നടന്ന ആദ്യ സ്ഫോടനം റിയാക്റ്ററിന്റെ മൂടി തെറിപ്പിച്ചു. അതിന് 2000 ടണ്‍ ഭാരമുള്ളതാണ്. അതിലും ശക്തമായതായിരുന്നു രണ്ടാമത്തെ സ്ഫോടനം. കത്തുന്ന അവശിഷ്ടങ്ങള്‍ അന്തരീക്ഷത്തില്‍ വളരെ ഉയരത്തില്‍ തെറിച്ചു. റിയാക്റ്ററിന്റെ മേല്‍ക്കൂരക്ക് തീ പിടിച്ചു. വായുവുമായി നേരിട്ട് സമ്പര്‍ക്കത്തിലായ റിയാക്റ്റര്‍ കത്താന്‍ തുടങ്ങി.

“ഒരു പുസ്തകം പോലെ തുറന്നതായിരുന്നു മേല്‍ക്കൂര. അവിടെ അതി ശക്തമായ പ്രകാശം, ഭംഗിയുള്ള നീല തീ” അത് കണ്ട വസീലി തിഖോമിറോവ് എന്ന പട്ടാളക്കാരന്‍ പറയുന്നു. ആ ഭംഗിയുള്ള നീല തീ ആണവ വികിരണങ്ങളെ യൂറോപ്പിലാകെ വ്യാപിപ്പിച്ചു. 50 ടണ്‍ ആണവ ഇന്ധനം അന്തരീക്ഷത്തിലേക്ക് പൊട്ടിത്തെറിച്ചു. 10 ഹിരോഷിമക്ക് തുല്ല്യമായ ശക്തി. ആണവ വികിരണമുള്ള മേഘങ്ങള്‍ 30 രാജ്യങ്ങളിലേക്ക് വ്യാപിച്ചു.

രണ്ട്പേര്‍ പൊട്ടിത്തെറിയില്‍ മരിച്ചു. 37 പേര്‍ ആണവ വികിരണ അസുഖം മൂലം മരിച്ചു. ചെര്‍ണോബിലിന് സമീപത്തുള്ള 2000 ഗ്രാമവാസികള്‍ക്ക് വികിരണമേറ്റു. 330,000 ല്‍ കൂടുതല്‍ ആളുകളെ മാറ്റി പാര്‍പ്പിച്ചു. സ്ഥിതി വിവര കണക്കുകളുടെ അടിസ്ഥാനത്തില്‍ ചെര്‍ണോബില്‍ ദുരന്ത ഫലമായി 270,000 ക്യാന്‍സര്‍ രോഗികളും 93,000 തീവൃ ക്യാന്‍സര്‍ രോഗികളും ഉണ്ടായി. കുറഞ്ഞത് 30 ലക്ഷം കുട്ടികള്‍ക്ക് ചികിത്സ നല്‍കേണ്ടി വന്നു. രോഗികളാകുന്നവരുടേയും മരിക്കുന്നവരുടേയും എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. രക്ഷപെട്ടവരുടേയും അവരുടെ തലമുറകളുടേയും ആരോഗ്യ സ്ഥിതി വഷളാണ്: അകാല വര്‍ദ്ധ്യക്യം, രക്തത്തിടേയും ഹൃദയത്തിന്റേയും അസുഖങ്ങള്‍, ക്രോമസോം മാറ്റങ്ങള്‍, ഗര്‍ഭസ്ഥ ശിശുക്കളുടെ വൈകല്ല്യങ്ങള്‍ കൂടി.

ഏപ്രില്‍ 26, 2009

ലോക രാജ്യ നോതാക്കള്‍ ആണവ ‘നവോത്ഥാന’ത്തിന് (nuclear ‘renaissance’) തയ്യറെടുക്കുന്നു. അവരും അവരെ പാവ കളിപ്പിക്കുന്ന കോര്‍പ്പറേറ്റും ശവംതീനി മാദ്ധ്യങ്ങളും സൗകര്യപൂര്‍വ്വം ചെര്‍നോബിലിന്റെ മക്കളെ മറക്കുന്നു.

വായിക്കുക…
- When I think of Chernobyl…
- The Chernobyl Catastrophe – Consequences on Human Health
- Greenpeace video: 20 years ago: Chernobyl
- Nuclear Winter in Chernobyl

- from greenpeace

വര്‍ഷത്തിലെ ഓരോ ദിവസവും ഒരു ആണവദുരന്തത്തിന്റെ വാര്‍ഷികമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഗീന്‍ പീസ്

ഇംഗ്ലീഷിലുള്ള ഈ പോസ്റ്റ് കണ്ട ഒരു സുഹൃത്ത് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ ഇവിടെ പങ്കുവെക്കുന്നു.

ശല്യമെയിലുകള്‍ @ കുറിഞ്ഞി

In CO2, പ്രതികരണം on ഏപ്രില്‍ 23, 2009 at 11:34 am

ഗൂഗ്ലി ഐഡി ഇല്ല.
http://kurinjionline.blogspot.com/2009/04/blog-post_21.html

മനുഷ്യന് കാര്‍ബണ്‍ ഡൈ ഓക്സൈഡ് എവിടെനിന്ന് കിട്ടി?
അവര്‍ കഴിക്കുന്ന ആഹാരത്തില്‍ നിന്ന്. ആഹാരത്തില്‍ അത് എങ്ങനെ എത്തി? ചെടികള്‍ പ്രകാശ സംശ്ലേഷണം നടത്തുമ്പോള്‍ അന്തരീക്ഷത്തില്‍ നിന്ന് വലിച്ചെടുത്തത്. ഇത് ഒരു കാര്‍ബണ്‍ സൈക്കിള്‍ ആണ്.
അന്തരീക്ഷത്തില്‍ തുടങ്ങി വീണ്ടും അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു.

ഇനി വൈദ്യുതി ഉത്പാദിപ്പിക്കുന്നത് എങ്ങനെ ആണ്. കൂടുതലും കല്‍ക്കരി കത്തിച്ച്. കല്‍ക്കരി എവിടെ നിന്ന് വന്നു? ദശക്ഷക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പ് ഭൂമിക്കടിയിലായ ജൈവ അവശിഷ്ടങ്ങള്‍ രൂപാന്തരം സംഭവിച്ച് ഉണ്ടായി. അതുകൊണ്ടാണിത്തരം ഇന്ധങ്ങളെ ഫോസില്‍ ഇന്ധങ്ങള്‍ എന്ന് വിളിക്കുന്നത്. ജൈവ അവശിഷ്ടങ്ങള്‍ എന്നാല്‍ കാര്‍ബണ്‍. അതായത് ദശക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ജീവികള്‍ അന്നത്തെ അന്തരീക്ഷത്തില്‍ നിന്ന് സ്വീകരിച്ച കാര്‍ബണ്‍. അത് ഭീമിക്കടിയിലകപ്പെട്ടതനിനാല്‍ അന്തരീക്ഷത്തില്‍ അത്രയും കാര്‍ബണിന്റെ കുറവ് വന്നു. ഇപ്പോള്‍ നമ്മള്‍ അത് കത്തിക്കുന്നത് വഴി ആ കാര്‍ബണ്‍ തിരിച്ച് അന്തരീക്ഷത്തില്‍ തിരിച്ചെത്തുന്നു. ഫലമോ അന്തരീക്ഷത്തില്‍ കാര്‍ബണിന്റെ അളവ് അവ ഭൂമിക്കടിയിലായിരുന്നപ്പോഴത്തേതിനേക്കാള്‍ കൂടുന്നു.

http://en.wikipedia.org/wiki/Geological_history_of_Earth

ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനല്ല ഇത് എഴുതിയത്. അറിയാനാഗ്രഹിക്കുവര്‍ക്കാണ്.

എണ്ണ രാജ്യങ്ങളെ നമ്മള്‍ സംരക്ഷിക്കണോ?

In ToEn, എണ്ണ on ഏപ്രില്‍ 23, 2009 at 10:19 am

ഭൂമിയില്‍ എണ്ണ നിക്ഷേപമുള്ള സ്ഥലങ്ങള്‍ വളരെ കുറവാണ്. മദ്ധ്യ പൂര്‍വ്വേഷ്യയിലെ രാജ്യങ്ങള്‍, വെനെസുല, റഷ്യ അങ്ങനെ ചില രാജ്യങ്ങളിലാണ് പ്രധാനമായും എണ്ണ നിക്ഷേപം ഉള്ളത്. കൂടാതെ ആര്‍ക്ടിക് പ്രദേശങ്ങളിലും എണ്ണയുടെ വലിയ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളൊഴിച്ച് വേറെ ആര്‍ക്കും വന്‍തോതിലുള്ള എണ്ണ നിക്ഷേപമില്ല. അവര്‍ക്ക് എണ്ണ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങാനേ നിവര്‍ത്തിയുള്ളു. എണ്ണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. മറ്റ് കറന്‍സിഉപയോഗിച്ച് എണ്ണ വ്യാപാരം നടത്താന്‍ ശ്രമിച്ച ഒരു വിദ്വാന്‍ തന്റെ അടിവസ്ത്രം കഴുകുന്ന പടം ടൈം മാസിക കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. (മര്യാദയില്ലാത്ത മാദ്ധ്യമ ശവംതീനികള്‍) ഇപ്പോള്‍ ആരും അദ്ദേഹത്തെക്കുറിച്ച് ഒന്നും പറയാറില്ല. ഇടതുപക്ഷ പാര്‍ട്ടികളുടെ ഭീമന്‍ പരസ്യ പലകയില്‍ ചിലപ്പോള്‍ അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട്. താടിയുള്ള ഫോട്ടോ കിട്ടിയതിനാലാവാം. വേറൊരു മഹാന്‍ അണുവായുധ കുരുക്കില്‍ പെട്ട് വിഷമിക്കുകയാണ്.

ഇതൊക്കെ ഇവിടെ ഒരുപാട് ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഏണ്ണകൊണ്ട് ലാഭമുണ്ടാക്കുന്നത് സമ്പന്ന രാജ്യങ്ങളാണ്. സിനിമ കാണുന്നവര്‍ക്കായി ഈ പ്രശ്നങ്ങള്‍ ഫിക്ഷണലായി സിറിയാന (Syriana) എന്ന സിനിമ ചര്‍ച്ച ചെയ്യുന്നുണ്ട്.

സമ്പന്ന രാജ്യങ്ങളിലെ വമ്പന്‍ കോര്‍പ്പറേറ്റുകളാണ് എണ്ണയുടെ ലാഭം ഏറ്റവും കൂടുതല്‍ കൈക്കലാക്കുന്നത്. ഏറ്റവും ദരിദ്ര രാജ്യത്തെ ഏറ്റവും ചെറിയ എണ്ണ പമ്പിനായിരിക്കും ഏറ്റവും കുറഞ്ഞ ലാഭം ഇതുവഴി ലഭിക്കുക.

അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ മെര്‍ക്കന്റെയില്‍ എക്സ്‌ചേഞ്ചും (New York Mercantile Exchange-NYMEX) ലണ്ടനിലെ ഇന്റര്‍നാഷണല്‍ പെട്രോളിയം എക്സ്‌ചേഞ്ചുമാണ്‌ (International Petroleum Exchange-IPE) ഇന്ന് എണ്ണയുടെ ആഗോള വ്യാപാരം നടത്തുന്ന രണ്ടേ രണ്ട്‌ സ്ഥാപനങ്ങള്‍. രണ്ടിന്റെയും ഉടമസ്ഥര്‍ അമേരിക്കക്കാരാണ്‌. രാജീവ് ചേലനാട്ന്റെ ബ്ലോഗില്‍ ഇത് വിശദമായി പറയുന്നുണ്ട്.

നമുക്ക് ആവശ്യമായ എണ്ണ നമ്മുടെ രാജ്യത്ത് ഇല്ലാത്തതിനാല്‍ നമുക്ക് അത് വിദേശത്തുനിന്ന് വാങ്ങേണ്ടി വരുന്നു. ഇറാനും വെനെസുലക്കും world order മാറ്റി മറിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് എണ്ണ വാങ്ങാന്‍ രൂപയോ തതുല്ല്യമായ കയറ്റുമതിയോ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും. (അമേരിക്കയോ ഇവിടുത്തെ അമേരിക്കന്‍ പാവ ഗവണ്‍മന്റുകളും അത് എത്രകണ്ട് അനുവദിക്കണമെന്ന് കണ്ടറിയണം). എങ്ങനെ ആയാലും എണ്ണ നമുക്ക് ഒരു ബാദ്ധ്യത തന്നെ ആണ്. നമ്മള്‍ സ്വയം പര്യാപ്തമായ നമുക്ക് തന്നെ നല്ലത്. എന്തിന് നാം ഒരു വിദേശ രാജ്യവുമായി അനാവശ്യമായ ഒരു ബന്ധം ഉണ്ടാക്കുന്നു. (ബീജേപ്പീ/ആര്‍എസ്സ്എസ്സ്കാര്‍ ഇത് അംഗീകരിക്കുന്നു എന്നകാരണത്താല്‍ ഈ സ്വയം പര്യാപ്തതതയെ എതിര്‍ക്കേണ്ട കാര്യമില്ല. മറ്റുള്ളവരാകരുത് നമ്മുടെ അഭിപ്രായം നിര്‍മ്മിക്കുന്നത്.)

നമ്മുടെ ഊര്‍ജ്ജ ആവശ്യത്തിന് വേണ്ടി എന്തിന് നാം എണ്ണ രാജ്യങ്ങള്‍ക്ക് അടിമയായി കഴിയുന്നു? അതിന് പകരം മറ്റ് മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തിക്കൂടാ. എണ്ണ കത്തിച്ചേ നാം യാത്രചെയ്യൂ എന്ന് വാശിപിടിക്കുന്നത് എന്തിനാണ്? അതും 15% ദക്ഷതയോടെ. നമ്മുടെ ഉത്തരവാദിത്തമല്ല എണ്ണരാജ്യങ്ങളെ സംരക്ഷിക്കുകയെന്നത്. അവര്‍ അത് സ്വയം ചെയ്തോളും. നമ്മുടെ കടമയ്യെന്നത് നമ്മുടെ പണം പുറത്തുപോകാതെ നമ്മുടെ രാജ്യത്ത് തന്നെ സംരക്ഷിക്കാന്‍ ശ്രമിക്കുക എന്നതാണ്. അങ്ങനെ ചെയ്താല്‍ കഴിഞ്ഞാല്‍ അതിന്റെ ഗുണം നമ്മുടെ സമ്പദ്ഘടനക്കായിരിക്കും. വിദേശിയെ ആശ്രയിച്ചാവരുത് നമ്മുടെ വികസനം. നാം അവര്‍ക്ക് പണം നല്‍കിയാല്‍ അതിന്റെ ഗുണം അവര്‍ക്കും. കഴിവതും വിദേശ രാജ്യങ്ങളിലേക്കുള്ള സാമ്പത്തിക ചോര്‍ച്ച ഒഴുവാക്കുക. പ്രാദേശികമായ ഉത്പന്നങ്ങളും സേവനങ്ങളും ഉപയോഗിക്കുക. സുസ്ഥിരമായ ഗ്രാമ സ്വരാജ് ആകട്ടെ നമ്മുടെ ലക്ഷ്യം.

ഈ എണ്ണ എത്രകാലം ഉണ്ടാകും? അനന്തമായി അത് ലഭിക്കില്ല. പ്രകൃതി എണ്ണ ഉണ്ടാക്കിയ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെ പ്രവര്‍ത്തന ഫലമായിട്ടാണ്. നാം മനുഷ്യര്‍ വെറും 200 വര്‍ഷം കൊണ്ട് അത് കത്തിച്ച് കളഞ്ഞു.
ചിലപ്പോള്‍ ഭാവി തലമുറ നമ്മേ ശപിക്കുന്ന ഒന്നായിരിക്കും ഇത്.

എണ്ണയില്‍ നിന്നുള്ള കൊള്ള ലാഭത്തിന്റെ പങ്ക് പറ്റുന്നവരാണ് ഇന്ന് ലോകം മുഴുവന്‍ ഭരിക്കുന്നത്. മാദ്ധ്യമങ്ങളും എണ്ണ ഭീമന്‍ (Big Oil) മാരുടെയും വാഹന ഭീമന്‍ (Big Auto) മാരുടേയും ചെരുപ്പ് നക്കികളാണ്. കാരണം അവര്‍ക്കും കിട്ടുന്നുണ്ട് ആ എച്ചില്‍. എണ്ണയുടെ ഉപയോഗം കൂട്ടുക എന്ന propaganda ആണ് അവരുടെ ജോലി. മദ്ധ്യ പൂര്‍വ്വേഷ്യയില്‍ നടന്ന യുദ്ധങ്ങള്‍ക്കെല്ലാം കാരണം എണ്ണയാണ്. യഥാര്‍ത്ഥത്തില്‍ എണ്ണയെന്നത് അവിടുത്തെ കുഞ്ഞുങ്ങളുടേയും അമ്മമാരുടേയും സാധാരണ ജനങ്ങളുടേയും ചോരയാണ്. ലോകത്തൊരിടത്തും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അധികാരത്തിനേയും പണത്തിന്റേയും കാര്യത്തില്‍ ഒരു പങ്കുമില്ല. എന്നാല്‍ അതിന് വേണ്ടിയുള്ള മനുഷ്യ കുരുതിയും യുദ്ധക്കെടുതികളും ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് അവരാണ്. ദയവുചെയ്ത് ആ ചോര വാങ്ങി കുടിക്കരുത്. മനുഷ്യന്റെ പണക്കൊതിയില്‍ രക്തസക്ഷികളായ സാധാരണ മനുഷ്യ ജന്മങ്ങളെ ഓര്‍ക്കുക.

എണ്ണയുടെ ഉപയോഗം കുറക്കുക.

ടെലിവിഷനില്ലാത്ത ആഴ്ച്ച

In ടെലിവിഷന്‍, സാമൂഹികം on ഏപ്രില്‍ 23, 2009 at 9:03 am

ഏപ്രില്‍ 20 മുതല്‍ 26 വരെ “അന്താരാഷ്ട്ര ടെലിവിഷന്‍ ഇല്ലാ ആഴ്ച്ച” ആചരിക്കുകയാണ്. ടെലിവിഷന്റെ ദൂഷ്യ വശങ്ങള്‍ ജനങ്ങളെ അറിയിക്കാനാണിത്. ഈ ആഴ്ച്ച ടിവി അടച്ചുപൂട്ടി കൂടുതല്‍ സമയം താങ്കളുടെ കുടുംബത്തോട് ചിലവഴിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് : www.whitedot.org

ശ്രീ ശ്രീ രവിശങ്കര്‍ മറ നീക്കുന്നു

In ആത്മീയത, രാഷ്ട്രീയം on ഏപ്രില്‍ 16, 2009 at 2:59 pm

അദ്വാനിക്ക്‌ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രശംസ
ന്യൂഡല്‍ഹി: പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട്‌ ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി മത, ആത്മീയ നേതാക്കള്‍ക്ക്‌ കത്തയച്ചതിനെ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രശംസിച്ചു. രാഷ്ട്രീയത്തിലെ അഴിമതിയും ക്രിമിനല്‍വത്‌കരണവും തടയാന്‍ ആത്മീയ, മത നേതാക്കള്‍ക്കുമാത്രമേ കഴിയൂ എന്ന്‌ അദ്ദേഹം പറഞ്ഞു.

വാര്‍ത്ത: മാതൃഭൂമി (കാവി പടയുടെ കാഹളം)

ആത്മീയ നേതാക്കളുടെ നേര്‍വഴികളെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.

യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ച് വെക്കാന്‍ വേണ്ടി പ്രശ്നങ്ങളെ ഹിന്ദുവിന്റേയും മുസ്ലീമിന്റേയും എന്ന പേരില്‍ വേര്‍തിരിച്ച് ഇല്ലാത്ത രാമന് വേണ്ടി വീട് പണിഞ്ഞ് പശുവിന്റെ സുരക്ഷിതത്തിന് വേണ്ടി വായിട്ടലക്കുന്ന ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ തല അറക്കുന്ന ആത്മീയത മൊത്തത്തില്‍ അഴുമതി അല്ലാതെ എന്താണ് സാമീ

ആന്‍റണിയുടെ ചാരായ നിരോധനം@വഴിയോരം

In പ്രതികരണം, മദ്യം on ഏപ്രില്‍ 7, 2009 at 6:45 pm

http://vazhi.wordpress.com/2009/04/07/20ലക്ഷം-പേരെ-ഒരുമിച്ച്-മദ്

ശരിയാണ്.
ചാരയം നിരോധിച്ചതു വഴി മദ്യ ദുരന്തം കൂടിടതേയുള്ളു. കൂടാതെ തൊഴിലില്ലായ്മ കുറഞ്ഞു. കാരണം ഇപ്പോള്‍ ചാരായ ഉത്പാദനം മാഫിയ വഴിയാണ്. അവര്‍ക്ക് അത് സംരക്ഷിക്കാന്‍ ഗുണ്ടകളുടെ ആവശ്യം ഉണ്ട്. എന്റെ നാട്ടില്‍ തന്നെ ഒരുപാട് ചെറുപ്പക്കാര്‍ ഈ മാഫിയക്ക് വേണ്ടി കൂലിത്തല്ലുകാരായി. അവര്‍ തല്ലിക്കൊല്ലുന്ന സാധാരണക്കാരുടേയും എണ്ണം കൂടിയിട്ടുണ്ട്. ചിലപ്പോള്‍ അവരെ തന്നെ മറ്റുള്ളവര്‍ തല്ലിക്കൊല്ലുന്നു. നല്ലത് ജനസംഖ്യ കുറയട്ടേ.

ഉദ്യോഗസ്ഥന്‍ മാര്‍ക്കും പോലീസുകാര്‍ക്കും ഇപ്പോള്‍ വരുമാനം കൂടിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശമ്പളത്തേക്കാള്‍ അവര്‍ക്ക് താല്‍പ്പര്യം ഈ മാഫിയയുടെ ശമ്പളക്കാരാകാനാണ്.

എല്ലാം കണ്ട് നമ്മുടെ മാധ്യമ കഴുതകള്‍ ആന്റണിയെ പരിശുദ്ധനായ ദിവ്യനായി വാഴ്ത്തുന്നു.

ഇനി ആര്‍ക്കെങ്കിലും ഈ ചാരായ നിരോധനം എടുത്തുകളയാന്‍ കഴിയുമോ. സിന്‍ഡിക്കേറ്റ് പത്രങ്ങള്‍ വെറുതേ വിടില്ല. ആന്റണി അല്ലാതെ വേറെ ആര്‍ക്കും ചാരായ നിരോധനം എടുത്തുകളയാന്‍ കഴിയില്ല. ആ പരിശുദ്ധാത്മാവ് കനിഞ്ഞ് ഈ അപ്രായോഗികമായതും ആളുകളെ കൂടുതല്‍ സാമൂഹ്യ ദ്രോഹികളാക്കുന്നതുമായ ഈ നിരോധനം എടുത്തുകളയുകയും, മദ്യപാനത്തെ മഹത്വ വത്കരിക്കുന്ന സിനിമാ/സീരിയല്‍ /മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുകയും വേണം.

ആസ്ട്രേലിയന്‍ തീരത്ത് നടന്ന എണ്ണ മലിനീകരണം

In എണ്ണ, പരിസ്ഥിതി on മാര്‍ച്ച് 30, 2009 at 11:48 am

വടക്ക് കിഴക്കന്‍ ആസ്ട്രേലിയലെ Queensland എന്ന സ്ഥലത്ത് നടന്ന എണ്ണ മലിനീകരണം (oil spill) ആദ്യം കരുതിയതിലും 10 മടങ്ങ് മാരകമാണെന്ന് അധികൃതര്‍ പറഞ്ഞു. ഹോങ്കോങ്ങില്‍ രജിസ്റ്റര്‍ ചെയ്ത കപ്പല്‍ കൊടുങ്കാറ്റില്‍ അകപ്പെട്ട് തകര്‍ന്നതാണ് ഈ എണ്ണ മലിനീകരണത്തിന് കാരണമായത്. 20-30 ടണ്‍ എണ്ണയാണ് കടലില്‍ പടര്‍ന്നതെന്ന് ആദ്യം അധികൃതര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് 230 ടണ്‍ എണ്ണ പുറത്തൊഴുകി എന്നവര്‍ തിരുത്തി.

വിഷാംശമുള്ള കപ്പലിലെ അഴുക്ക് ക്യാന്‍സര്‍ ഉണ്ടാക്കുന്നതാണെന്നും അത് മനുഷ്യര്‍ക്കും വന്യ ജീവികള്‍ക്കും അപകടകരമാണെന്നും അവര്‍ മുന്നറീപ്പ് നല്‍കി. Sunshine Coast ലെ 60 കിലോമീറ്റര്‍ തീരപ്രദേശം അപകട മേഖലയായി പ്രഖ്യാപിച്ചു.

Hamish എന്ന കൊടുങ്കാറ്റില്‍ Pacific Adventurer അകപ്പെടുകയും കപ്പലിന്റെ ഡക്കില്‍ നിന്നും 31 കണ്ടെയ്നര്‍ അമോണിയം നൈട്രൈറ്റ് കടലിലേക്ക് തെറിച്ച് പോയി. ഈ കണ്ടെയ്നര്‍ കപ്പലിന്റെ hull കേടുപാട് ഉണ്ടാക്കുകയും എണ്ണ പുറത്തുപോകുന്നതിനും കാരണമായി. 620 ടണ്‍ രാസവളമാണ് കടലിന്റെ അടിത്തട്ടിലേക്ക് പോയത്. 230 ടണ്‍ എണ്ണയും സമുദ്രോപരിതലത്തില്‍ പടര്‍ന്നു.

– from bbc

അമേരിക്കന്‍ ആണവ നിലയ നിര്‍മ്മാണ ചിലവ് വര്‍ദ്ധനവ്

In ആണവോര്‍ജ്ജം on മാര്‍ച്ച് 23, 2009 at 8:57 am

അമേരിക്കന്‍ Department of Energy യുടെ കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ നിര്‍മ്മിച്ച ആദ്യത്തെ 75 ആണവ നിലയങ്ങളുടെ അധികച്ചിലവ് $10,000 കോടി ഡോളറില്‍ അധികമാണ്. ഇത് Three Mile Island ലെ ആണവ ദുരന്തത്തിന് മുമ്പുള്ള കാര്യമാണ്.

Construction
Started
Estimated Overnight
Costs
Actual Overnight
Costs
Percent
Overrun
1966-67 $ 560/kWe $1,170/kWe 209%
1968-69 $ 679 $2,000 294%
1970-71 $ 760 $2,650 348%
1972-73 $1,117 $3,555 318%
1974-75 $1,156 $4,410 381%
1976-77 $1,493 $4,008 269%

(Joskow, Massachusetts Institute of Technology, The Economics of Investment in New Nuclear Power Plants in the U.S, EIA Midterm Energy Outlook Conference, April 12, 2005. Note: Figures are in 2002$/kWe )

ഈ economic track record ആണ് അമേരിക്കയിലെ ആണവ വ്യവസായത്തെ തകര്‍ത്തത്. അങ്ങനെ Forbes മാസിക പ്രഖ്യാപിച്ചു “അമേരിക്കന്‍ ആണവോര്‍ജ്ജ വ്യവസായത്തിന്റെ തകര്‍ച്ച നമ്മുടെ ബിസിനസ്സ് ചരിത്രത്തിലെ ഏറ്റവും വലിയ managerial disaster ആണ്.” ശരിയോ? ബോധമുള്ള ഏത് മനുഷ്യന്‍ ഈ track record ഉള്ള ഒരു വ്യവസായത്തിന്റെ ലോണിന് ജാമ്യം നില്‍ക്കും?

കഴിഞ്ഞ ജൂലൈയില്‍ 6 പ്രധാന അമേരിക്കന്‍ ബാങ്കുകള്‍ ആയ Citigroup, Credit Suisse, Lehman Brothers, Goldman Sachs, Merrill Lynch & Morgan Stanley (അവയില്‍ പലതും ഇപ്പോള്‍ ഇല്ല.) Department of Energy (DOE) ക്ക് ഒരു കത്ത് അയച്ചു. ആണവ കോര്‍പ്പറേഷനുകള്‍ ഉണ്ടാക്കുന്ന കടത്തിന് അമേരിക്കന്‍ നികുതിദായകര്‍ 100% ജാമ്യം നിന്നില്ലെങ്കില്‍ ബാങ്കുകള്‍ക്ക് മൂലധന മാര്‍ക്കറ്റിനെ ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്ന്.

- from greenpeace

പൊതുജനം കഴുത. അവരെ കഴുതകളാക്കുന്ന മാധ്യമങ്ങളും സിനിമയും സംഗീതവും വിജയിക്കട്ടെ.ലൈഫ് എന്‍ചോയ് ചെയ്യാനുള്ളതല്ലേ !ഇന്‍ഡ്യയില്‍ അങ്ങനെ പേടിക്കേണ്ട. ഇവിടെ ആണവോര്‍ജ്ജം പരമ രഹസ്യമല്ലേ. എത്ര ചിലവായി എത്ര വിഴുങ്ങി എന്നതിന്റെ ഒന്നും ഒരു കണക്കുമില്ല.

വര്‍ഷത്തിലെ എല്ലാ ദിവസവും ഒരു ആണവ നിലയ അപകടത്തിന്റെ വാര്‍ഷികമാണ്.

In അപകടം, ആണവോര്‍ജ്ജം on മാര്‍ച്ച് 20, 2009 at 5:46 pm

ഗ്രീന്‍ പീസ് അവരുടെ ബ്ലോഗില്‍ ദിവസവും അന്നത്തെ അപകട വാര്‍ഷികത്തിന്റെ വിവരങ്ങള്‍ നല്‍കുന്നു.
ടോകൈമുറ (Tokaimura): മാര്‍ച്ച് 11, 12 വര്‍ഷങ്ങള്‍ക്ക് മുമ്പ്
മാര്‍ച്ച് 1997 ല്‍ ജപ്പാനിലെ ടോകൈമുറ ആണവനിലയത്തില്‍ തീപിടുത്തമുണ്ടായി. 37 തൊഴിലാളികള്‍ക്ക് ആണവ വികിരണമേറ്റു. അതില്‍നിന്ന് പാഠം പഠിക്കാത്ത അധികാരികള്‍ തുടര്‍ന്നും പ്ലാന്റ് നടത്തിക്കൊണ്ടു പോയി. വീണ്ടും അപകടങ്ങള്‍ ഉണ്ടായി. 1999 ല്‍ ജപ്പാനിലെ ഏറ്റവും വലിയ ആണവ ദുരന്തം നടന്നു. ദീര്‍ഘ നാളത്തെ തീവൃ വേദന അനുഭവിച്ച് 2 തൊഴിലാളികള്‍ മരിച്ചു.

– from greenpeace

2009/03/20

http://jagadees.wordpress.com/2009/03/20/every-day-of-the-year-is-the-anniversary-of-a-nuclear-accident/

മതമില്ലാത്ത ജീവന്‍ ഇന്നലെ മരിച്ചു: പ്രതികരണം

In പ്രതികരണം, രാഷ്ട്രീയം on മാര്‍ച്ച് 20, 2009 at 2:42 pm

http://jossysviewpoint.blogspot.com/2009/03/blog-post_17.html
നല്ല പോസ്റ്റ് സുഹൃത്തേ.
ഈ പ്രാവശ്യത്തെ വോട്ട് ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കണം. ന്യൂനപക്ഷമെന്നാല്‍ പരമ്പരാഗത ന്യൂനപക്ഷമല്ല. നമ്മുടെ നിയോജകമണ്ഡലത്തിലെ ന്യൂനപക്ഷമാരാണെന്ന് കണ്ടെത്തുക. പിന്നീട് സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍ ആ വര്‍ഗ്ഗത്തിലെ ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വോട്ടു നല്‍കുക. പക്ഷമൊന്നും നോക്കേണ്ട, സ്വതന്ത്രന്‍മാരോ സ്ത്രീകളോ ആയാല്‍ നല്ലത്. വോട്ടറന്‍മാരില്‍ 50% സ്ത്രീകള്‍ ആണെങ്കിലും അവരുടെ പ്രാതിനിദ്ധ്യം പാര്‍ലമന്റില്‍ വളരെ കുറവാണ്.
മണ്ഡലത്തിലെ ഭൂരിപക്ഷ പ്രീണനം നടത്തി ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ നിന്ന് രഷ്ട്രീയ കക്ഷികളെ പിന്‍തിരുപ്പിക്കുന്നതിന് ഇതേ ഒരു വഴിയുള്ളു. ഭൂരിപക്ഷ പ്രീണനം കൊണ്ട് വോട്ട് കുറയുമെന്ന് അവര്‍ക്ക് അനുഭവം വരണം.
വെറുതെ രാഷ്ട്രീയക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പൊതു ട്രന്റ് അവര്‍ സ്വീകരിക്കുന്നുവെന്നേയുള്ളു. അതിന് മാറ്റം ഉണ്ടാകണമെങ്കില്‍ ജനങ്ങള്‍ മുന്നോട്ട് വരണം. മുസ്ലീങ്ങള്‍ കൂടുതല്‍ ഉള്ളടത്ത് ഹിന്ദുവിനോ കൃസ്ത്യനോ വോട്ട് കൊടുക്കുക, ഈഴവര്‍ കൂടുതല്‍ ഉള്ളടത്ത് നായര്‍ക്കോ, നമ്പ്യാര്‍ക്കോ, നമ്പൂതിരിക്കോ വോട്ട് കൊടുക്ക, അതുപോലെ തിരിച്ചും. നമ്മള്‍ വര്‍ഗ്ഗീയതക്ക് എതിരാണ് എന്ന് രാഷ്ട്രീയക്കാര്‍ അറിയട്ടേ.
മതേതരത്തം എന്നാല്‍ മതത്തിന് അതീതമായി ചിന്തിക്കുക, പ്രവര്‍ത്തിക്കുക എന്നാണ്. അവര്‍ക്ക് സ്വയം അതിന് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ അവര്‍ക്ക് വഴി കാണിച്ചുകൊടുക്കണം

എല്ലാം കള്ളന്‍മാരാണ് എന്ന് പറഞ്ഞ് വോട്ട് ചെയ്യാതിരിക്കരുത്. വോട്ട് ചെയ്യാതിരിക്കലാണ് ഏറ്റവും വലിയ കള്ളത്തരം.
ജനാധിപത്യത്തെ ശക്തമാക്കാന്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുക.

ഫാറോക്സ് LED ബള്‍ബ്

In LED, വെളിച്ചം on മാര്‍ച്ച് 7, 2009 at 2:53 pm

വില കുറഞ്ഞതും ഉയര്‍ന്ന ദക്ഷതയുള്ളതുമായ LED ബള്‍ബ് ആണ് ഫാറോക്സ്.

അതിന്റെ ഗുണങ്ങള്‍ താഴെ കൊടുക്കുന്നു:

  • സാധാരണ ബള്‍ബുകളേക്കാള്‍ 90% കുറവ് വൈദ്യുതിയേ ഇവ ഉപയോഗിക്കൂ.
  • 40 വാട്ട് ബള്‍ബിന്റെ അത്ര തന്നെ വെളിച്ചം ഇവ നല്‍കുന്നു.
  • 50,000 മണിക്കൂറുകളാണ് ഇവയുടെ ജീവിത ചക്രം. സാധാരണ ബള്‍ബുകളേക്കാള്‍ 50 മടങ്ങ് അധികം.
  • 4 വാട്ട് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നു.
  • സാധാരണയായുള്ള ധവള പ്രകാശം പരത്തുന്നു.
  • ഇവ ചൂടാവുകയില്ല.

– from lemnislighting

ടൈഡല്‍ ടര്‍ബൈന്‍ പാടം

In സമുദ്രോര്‍ജ്ജം, സ്കോട്ലന്റ് on മാര്‍ച്ച് 5, 2009 at 10:12 am

സമുദ്രജല പ്രവാഹത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രൊജക്റ്റ് Scottish Power പ്രഖ്യാപിച്ചു. Lànstrøm device എന്ന പേരിലുള്ള അത്യാധുനികമായ ടൈഡല്‍ ടര്‍ബൈന്‍ ഉപയോഗിക്കാനാണ് അവരുടെ ഉദ്ദേശം. ഓരോ ടര്‍ബൈനും 30 മീറ്റര്‍ നീളം ഉണ്ട്. ബ്ലേഡിന് 20 മീറ്ററും. സമുദ്ര നിരപ്പില്‍ നിന്നും 100 മീറ്റര്‍ താഴ്ച്ചയിലാണ് ഇത് പ്രവര്‍ത്തിക്കുക. tidal power നെ ഒരു സ്ഥിര ഊര്‍ജ്ജ സ്രോതസ്സായി കരുതാം. സൗരോര്‍ജ്ജം പോലെയോ കാറ്റാടി പോലെയോ പ്രവര്‍ത്തിക്കാത്ത സമയം ഇതിനില്ല.

അംഗീകാരം കിട്ടിയാല്‍ 2009 വേനല്‍ കാലത്ത് പണി തുടങ്ങും. അങ്ങനെയെങ്കില്‍ Scottish Power ആയിരിക്കും ലോകത്തിലെ ആദ്യത്തെ underwater tidal turbine farms. 2011 ഓടെ 3 സ്ഥലത്ത് 20 ടര്‍ബൈന്‍ ഉള്ള നിലയം സ്ഥാപിക്കാനാണ് പരിപാടി. ഓരോ ടര്‍ബൈനും 1 മെഗാവാട്ട് ഊര്‍ജ്ജം ഉത്പാദിപ്പിക്കും. അങ്ങനെ ആകെ 60 മെഗാവാട്ട് സ്ഥാപിത ശേഷി. 40,000 വീടുകള്‍ക്ക് ഊര്‍ജ്ജം.

Lànstrøm turbines ന്റെ ടെസ്റ്റിങ്ങ് കഴിഞ്ഞ 4 വര്‍ഷങ്ങളായി നോര്‍വ്വേയില്‍ നടക്കുകയായിരുന്നു. Hammerfest Strøm എന്ന കമ്പനിയാണ് ഇത് നിര്‍മ്മിച്ചത്. സ്കോട്ട്ലന്റിലെ Pentland Firth ലും Sound of Islay ലും അയര്‍ലാന്റിലെ North Antrim coast ഉം ആണ് ഇവ സ്ഥാപിക്കാന്‍ പോകുന്നത്.

- from treehugger

സ്വതന്ത്രമാകുന്ന വിനോദം

In വിനോദം, സംഗീതം on മാര്‍ച്ച് 1, 2009 at 4:27 pm

കുറച്ച് നാളുകള്‍ക്ക് മുമ്പ് സിനിമയേയും സംഗീതത്തേയും സ്വതന്ത്രവും സൗജന്യമാക്കുന്നതിനേക്കുറിച്ച് ഒരു കമന്റ് പറ്ഞ്ഞിരുന്നു. പലര്‍ക്കും അത് അംഗീകരിക്കാനാകുന്നില്ല.
എന്നാല്‍ ഇതാല്‍ ഇവിടെ നോക്കൂ ആ സമൂഹം 2003 മുതല്‍ നിലനില്‍ക്കുന്നുണ്ട്.

ജാമണ്ടോ സംഗീതത്തിന് വേണ്ടിയുള്ള സമൂഹമാണ്. അവിടെ നിന്നുള്ള സംഗീതം നിങ്ങള്‍ക്ക് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. Creative Commons licenses, Free Art License തുടങ്ങിയ ലൈസന്‍സ് അടിസ്ഥാനമാക്കിയാണ് ഇവ പ്രസിദ്ധപ്പെടുത്തുന്നത്. അതുകൊണ്ട് നിയമാനുസൃതമായി തന്നെ നിങ്ങള്‍ക്ക് ആ സംഗീതം കോപ്പിചെയ്യുന്നതിനും പങ്കുവെക്കുന്നതിനും നിയമ തടസമില്ല.

സ്വേച്ഛാനുസാരമായി (voluntary) കിട്ടുന്ന സംഭാവന ആണ് ജാമണ്ടോ കലാകാരന്‍/രി കള്‍ക്ക് നല്‍കുന്നത്. ഇങ്ങനെ കിട്ടുന്ന സംഭാവനകള്‍ 100% വും കലാകാരില്‍ എത്തുന്നു. സാധാരണ റിക്കോര്‍ഡ് കമ്പനികള്‍ അവരുടെ വരുമാനത്തിന്റെ 5% ല്‍ താഴെ ആണ് കലാകാര്‍ക്ക് നല്‍കുന്നത്. 2007 ജനുവരി മുതല്‍ പരസ്യത്തില്‍ നിന്നുള്ള വരുമാനവും അവര്‍ കലാകാരുമായി പങ്കു വെക്കാന്‍ തുടങ്ങി.
16592 ആല്‍ബങ്ങള്‍ ആണ് അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്. 507162 അംഗങ്ങളും ഉണ്ട്.

മാഗ്നാട്യൂണ്‍ ഉം ഇതുപോലെ പ്രവര്‍ത്തിക്കുന്ന ഒരു സമൂഹമാണ്. അവരുടെ tagline “ഞങ്ങള്‍ പിശാചല്ല” എന്നാണ്. സംഗീതം കോപ്പി ചെയ്യുന്നവരെ കോര്‍പ്പറേറ്റ് സംഗീത കമ്പനികളും മാദ്ധ്യമങ്ങളും അങ്ങനാണല്ലോ വിളിക്കുന്നത്. സംഗീതം വിറ്റുകിട്ടുന്ന പണത്തിന്റെ 50% മാഗ്നാട്യൂണ്‍ കലാകാര്‍ക്ക് നല്‍കുന്നു. 2003–2004 കാലത്ത് ഇത് ഒരു അസാധാരണ സംഭവമായിരുന്നു. DRM ഇല്ലാത്ത സംഗീതം ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാനോ കേള്‍ക്കാനോ സംവിധാനമുണ്ട്. താല്‍പര്യമുള്ള ആല്‍ബം അവര്‍ക്ക് വാങ്ങാം. വില $5 മുതല്‍ $18 ഡോളര്‍ വരെ അവര്‍ക്കിഷ്ടമുള്ള സംഖ്യ ആകാം. നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ശ്രോതാക്കള്‍ക്ക് സംഗീതം കോപ്പിചെയ്യുന്നതിനും സുഹൃത്തുക്കള്‍ക്ക് പങ്ക് വെക്കുന്നതിനും പ്രയാസമില്ല.

ഗ്നൂ വിന്റെ മീഡിയാ പ്ലയറായ റിഥം ബോക്സ് ഈ സൈറ്റുകളില്‍ നിന്നുള്ള സംഗീതം നേരിട്ട് പാടും.

- from wikipedia.

താങ്കള്‍ ഒരു കലാകാരനോ/രിയോ ആണെങ്കില്‍ അവരോട് ചേരൂ. വിനോദത്തെ സ്വതന്ത്രമാക്കൂ.

വിഎസ്സിന്റെ വെളിപാട്

In രാഷ്ട്രീയം on മാര്‍ച്ച് 1, 2009 at 1:17 pm

സോവ്യേറ്റ് യൂണിയന്‍ തകര്‍ത്തത് ഗോര്‍ബച്ചോവ് ആണെന്നാണ് വിഎസ്സിന്റെ അഭിപ്രായം (പ്രസംഗം എഴുതി കൊടുത്താളിന്റെ). എന്നാല്‍ തകര്‍ച്ചക്ക് യഥാര്‍ത്ഥ കാരണം അതാണോ?

ഒരു ഗോര്‍ബച്ചോവ് അധികാരത്തില്‍ വന്ന് കുറേ ദുഷ്പ്രവര്‍ത്തികള്‍ ചെയ്ത് സോവ്യേറ്റ് യൂണിയന്‍ തകര്‍ത്തത് എന്ന് പറയുന്നത് ബാലിശമായ അപവാദ പ്രചരണമാണ്. പുറമേ നോക്കുമ്പോള്‍ ചുവന്ന കൊടിയും ദരിദ്ര രാജ്യങ്ങളെ സഹായിക്കാനുള്ള മനോഭാവവുമൊക്കെ ചിലരേ പ്രചോദിപ്പിച്ചേക്കാം. എന്നാല്‍ അവരുടെ ആഭ്യന്തര കാര്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ല.

സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ച അനിവാര്യമായ ഒന്നായിരുന്നു. ഒരു സമൂഹത്തേയും ഉരുക്കു മുഷ്ടികൊണ്ട് ദീര്‍ഘകാലം അടിച്ചര്‍ത്തി ഭരിക്കാന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയും അത് മനസിലാകി പുതിയ പരിവര്‍ത്തനങ്ങള്‍ സോവ്യേറ്റ് യൂണിയനില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു. അങ്ങനെയാണ് മുരടന്‍ മന്ദബുദ്ധികള്‍ക്ക് പകരം പുതു തലമുറയിലെ ആള്‍ക്കാര്‍ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി അവടെ ശ്രമിച്ചത്. എന്നാല്‍ ഇത് വളരെ താമസിച്ചു പോയി. പുതിയ പരിഷ്കാരത്തിന്റെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാന്‍ പരിപാടി ഉണ്ടായിരുന്നു. ബോറിസ് യെല്‍ട്സിന്‍ ആണ് അതിന്റെ പ്രധാനചുമതല വഹിച്ചത്. അചുതാനന്ദനെ പോലെ അധികാരമോഹിയായ യെല്‍ട്സിന്‍ ഒരേസമയം ഗോര്‍ബച്ചോവിനോടൊപ്പം നിന്ന് അധികാര വികേന്ദ്രീകരണ പരിപാടികള്‍ നടപ്പാക്കുകയും അതേസമയം സഖ്യ സംസ്ഥാനങ്ങളിലെ നേതാക്കളോട് സോവ്യേറ്റ് യൂണിയന്‍ തകര്‍ത്ത് സ്വതന്ത്ര രാജ്യമാകാനുള്ള പരിപാടികള്‍ ആവിഷ്കരിക്കുകയായിരുന്നു.

അങ്ങനെ നടന്ന ഗ്രൂപ്പുകളിയില്‍ എല്ലാം ഒരു ചീട്ട് കൊട്ടാരം തകരുന്നതുപോലെ തകര്‍ന്നടിഞ്ഞു. ദീര്‍ഘകാലമായ അടിമത്തം സഹിച്ച ജനങ്ങള്‍ക്ക് ഒരു മാറ്റം വേണമായിരുന്നു.

ഇത് 100% പാര്‍ട്ടിയുടെ പരാജയമാണ്. അത് ഒരു വ്യക്തിയില്‍ കെട്ടിവെച്ച് പ്രശ്നങ്ങളില്‍ നിന്ന് രക്ഷപെടാനാവില്ല.

ആണവ കരാറില്‍ 6000കോടിയുടെ നഷ്ടം @ കേള്‍ക്കാത്ത വാര്‍ത്തകള്‍

In ആണവ കരാര്‍, പ്രതികരണം on മാര്‍ച്ച് 1, 2009 at 12:14 pm

http://kelkkaththavarththakal.blogspot.com/2009/02/6000.html
മാദ്ധ്യമങ്ങളുടെ ഇരട്ടത്താപ്പ്

രാഷ്ട്രീയക്കാര്‍ മാത്രമാണൊ ഇതില്‍ കള്ളത്തരം കാണിച്ചത്. ഇതില്‍ മാദ്ധ്യമങ്ങളുടെ പങ്കും കൂട്ടിവായിക്കണം. ഈ ടൈംസ്‌ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ള മിക്ക മാദ്ധ്യമങ്ങളും ആണവ നിലയം ഇല്ലെങ്കില്‍ ഇന്‍ഡ്യ ഇരിട്ടിലാകും എന്ന് അലറി വിളിച്ചിരിന്നുന്നു. കൂടാതെ എന്‍ഡിടിവി, സിഎന്‍എന്‍ ഐബിഎന്‍ തുടങ്ങിയ ചാലലുകളിലെ ചര്‍ച്ചകളില്‍ അവര്‍ എപ്പോഴും ഈ കരാറിനെ എതിര്‍ക്കുന്നവരെ തെരഞ്ഞെടുക്കുമ്പോള്‍ ദുര്‍ബലരും, ഇംഗ്ലീഷ് അറിയാത്തവരുമായവരെ തെരഞ്ഞെടുത്താണ് ചര്‍ച്ചയെന്ന നാടകം നടത്തിയിരുന്നത്.
അതുകൊണ്ട് മാധ്യമങ്ങളും ഇതില്‍ കുറ്റക്കാരാണ്.

ജപ്പാനിലേക്ക് പ്ലൂട്ടോണിയത്തിന്റെ വമ്പന്‍ കടത്ത്

In MOX, ആണവോര്‍ജ്ജം on ഫെബ്രുവരി 28, 2009 at 8:30 pm

British Nuclear Fuels ആണ് പിന്റെയില്‍ (Pintail) എന്ന കപ്പലിന്റെ ഉടമസ്ഥര്‍. അതും അതിന്റെ സഹോദരി കപ്പല്‍ ഹെറോണും അടുത്ത ആഴ്ച്ചകളില്‍ 65 fuel elements ഉള്ള plutonium Mixed-Oxide (MOX)എന്ന ആണവ ഇന്ധനം ഫ്രാന്‍സിലെ Cherbourg ല്‍ നിന്ന് ജപ്പാനിലേക്ക് കൊണ്ടുപോകും.

പിന്റെയിലും ഹെറോണും സംരക്ഷിക്കുന്നതിനായി ആയുധധാരികളായ അംഗരക്ഷകരുണ്ട്. എല്ലാ രീതിയിലും MOX ന്റെ ഗതാഗതം വളരെ അപകടം പിടിച്ച ഒരു സംഭവമാണ്. അത് സുരക്ഷിതമല്ല, അനാവശ്യമാണ് താനും.

കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് ആദ്യമാണ് MOX കടത്തുന്നത് (transport). പ്ലൂട്ടോണിയത്തിന്റെ ഏറ്റവും വലിയ കടത്താണ് ഇത്. MOX fuel elements ല്‍ മൊത്തം 1,800 കിലോഗ്രാം പ്ലൂട്ടോണിയം ആണ്. 255 അണു ബോമ്പ് ഉണ്ടാക്കാന്‍ ഇതുകൊണ്ട് കഴിയും.

MOX processing എന്നത് ദീര്‍ഘ കാലത്തെ സങ്കീര്‍ണ്ണമായ പ്രവര്‍ത്തിയാണ്. ഈ കടത്തിന്റെ തുടക്കം ജപ്പാനിലെ ഉപയോഗം കഴിഞ്ഞ ആണവ ഇന്ധനത്തില്‍ (spent fuel = ആണവ ചാരം ?) നിന്നാണ് . ഫ്രാന്‍സിലെ Normandy ലെ La Hague എന്ന റീ പ്രോസസ്സിങ്ങ് പ്ലാന്റ്ലേക്കാണ് ഇത് എത്തുന്നത്. റീ പ്രോസസ്സിങ്ങ് കഴിഞ്ഞതിന് ശേഷം പ്ലൂട്ടോണിയം ട്രക്കില്‍ 1,000 കിലോമീറ്റര്‍ അകലെയുള്ള MELOX എന്ന Marcoule ലെ MOX fuel fabrication പ്ലാന്റിലെത്തിക്കുന്നു. പിന്നീട് MOX fuel elements La Hague ല്‍ തിരിച്ചെത്തിക്കുന്നു. അവിടെ വെച്ച് അത് വലിയ കന്റെയിനറുകളിലാക്കി തുറമുഖമായ Cherbourg ല്‍ എത്തിക്കുന്നു. അവിടെ അത് തിരികെ ജപ്പാനിലെത്തിക്കാന്‍ പിന്റെയിലും ഹെറോണും നിറക്കുന്നു.

ആണവ വ്യാപനത്തിനുള്ള സാദ്ധ്യത MOX കൂടുതലാക്കുന്നു. MOX ഇന്ധനത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിക്കുന്നതിനേക്കാള്‍ വിഷമമാണ് ആണവ ചാരത്തില്‍ (spent fuel) നിന്ന് പ്ലൂട്ടോണിയം വേര്‍തിരിക്കാന്‍. വേറുതെയല്ല ഈ അനാവശ്യ കടത്തല്‍ നടത്തുന്നതിന് വമ്പന്‍ സുരക്ഷ ഉറപ്പാക്കുന്നത്. കൂടാതെ MOX ഉപയോഗിക്കുന്ന ലോകത്തെ 39 റിയാക്റ്ററുകളില്‍ ഒന്നിന് പോലും അതിനെ നല്ലരീതിയില്‍ അയോഗിക്കാന്‍ കഴിയുന്നില്ല. അതു മാത്രമല്ല, MOX കടത്തിലന് ഉപയോഗിക്കുന്ന കന്റെയിനറുകളുടെ structural strength അപകടങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ളതാണെന്നതിന് ഒരു തെളിവുമില്ല. [ഒക്കെ ഒരു ചങ്കൂറ്റമല്ലേ!]

മറ്റ് ആണവ ഇന്ധനങ്ങളെക്കാള്‍ MOX സങ്കീര്‍ണ്ണവും അസ്ഥിരവുമാണ്. അതിന്റെ performance താഴന്നതും risks ഉയര്‍ന്നതുമാണ്. 1999 ല്‍ ഫ്രാന്‍സില്‍ നിന്ന് ജപ്പാനിലേക്കയച്ച MOX ന്റെ ഗുണനിലവാരം താഴ്ന്നതാകയാല്‍ ഉപയോഗ ശൂന്യമായി. അതിന്റെ പകുതി ഇപ്പോഴും ജപ്പാനില്‍ ആണവ മാന്യങ്ങളുടെ കൂട്ടത്തില്‍ സൂക്ഷിച്ചിരിക്കുന്നു. ബാകിയുള്ള പകുതി ബ്രിട്ടണിലെ Sellafield ലേക്ക് തിരിച്ച് അയച്ചു. അതിന്റെ ഇപ്പോഴത്തെ സ്ഥിതി ആര്‍ക്കും അറിയില്ല.

- from greenpeace. 27 Feb 2009

എത്ര തട്ടിപ്പുള്ളതാണ് ഈ ആണവ വ്യവസായം !

മുസ്ലീങ്ങള്‍ പണം പിന്‍വലിക്കാന്‍ പാടില്ല

In രാഷ്ട്രീയം on ഫെബ്രുവരി 28, 2009 at 5:18 pm

ഇപ്പോള്‍ ഉണ്ടായ സാമ്പത്തിക മാന്ദ്യം, മുസ്ലീം രാജ്യങ്ങള്‍ എണ്ണ വിറ്റുണ്ടാക്കിയ പണം പെട്ടെന്ന് മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചതിനാലാണെന്ന്  പ്രവീണ്‍ തൊഗാഡിയ എന്ന സാമ്പതിക ശാസ്ത്രജ്ഞന്റെ അഭിപ്രായപ്പെടുന്നു. ഏത് ബാങ്കിലായാലും ഓഹരികമ്പോളത്തിലായാലും നിക്ഷേപകന് അത് പിന്‍ വലിക്കാനുള്ള അവകാശം ഇല്ലേ. അതോ ബീജേപീയുടെ ബിനാമി കമ്പനിനികളുടെ ഓഹരി വില ഉയര്‍ത്താന്‍ വേണ്ടി എല്ലാ മുസ്ലീങ്ങള്‍ പണം ഒരിക്കലും പിന്‍വലിക്കരുതെന്നാണോ?

ഇതുവരെ ബാബറും, ഔറംഗസീബുമൊക്കെ ആയിരുന്നു പ്രശ്നക്കാര്‍. അത് പണ്ടത്തേതുപോലെ വിജയിക്കാത്തതിനാലാവാം പുതിയ പ്രശ്നം കണ്ടുപിടിച്ചത്. 1949 ഡിസംബര്‍ 22 രാത്രിയില്‍ ആരുമറിയാതെ രാമന്റെ വിഗ്രഹം ബാബറീമസ്ജിദില്‍ കുഴിച്ചിട്ടിട്ട്, രാവിലെ ആളേക്കൂട്ടിവന്ന് പള്ളി പണ്ട് രാമ ക്ഷേത്രമാണെന്ന് “തെളിയിച്ചതാണ്”. ചരിത്ര പഠനം ഇപ്പോള്‍ ബോറായിക്കാണും. അന്നാലിരിക്കട്ടേ കുറച്ച് സാമ്പത്തിക ശാസ്ത്രം! അപ്പോഴും കൊതുകിനിഷ്ടം ചോര തന്നെ!

പണ്ട് ഭരണത്തിലുണ്ടായിരുന്നപ്പോള്‍ ലാഭത്തിലോടുന്ന ഒരുപാട് പൊതു മേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യ വത്കരിക്കുകയും വിദേശ കമ്പനികള്‍ക്ക് വില്‍ക്കുകയും ചെയ്തിരുന്നു. അങ്ങനെ കമ്മീഷനായി കിട്ടിയ ഓഹരിക്കൊന്നുമിപ്പോള്‍ വിലയില്ലായിരിക്കാം. അതാ പുതിയ ഗീബല്‍സ് വേഷം കെട്ടിയിറങ്ങിയത്.

വര്‍ഗ്ഗീയ വാദികളുടെ ജല്‍പ്പനങ്ങള്‍ ചെവിക്കൊള്ളരുതേ.
നിങ്ങള്‍ ദൈവ വിശ്വാസിയെങ്കില്‍ ദിവസവുമുള്ള പ്രാര്‍ദ്ധനയില്‍ “മറ്റുള്ളവരെ വെറുക്കാതിരിക്കാന്‍ എന്നേ സഹായിക്കണേ” എന്നുകൂടി പ്രാര്‍ദ്ധിക്കൂ.

ആണവോര്‍ജ്ജത്തിനെതിരെയുള്ള ജര്‍മ്മനിയിലെ സമരം

In ആണവോര്‍ജ്ജം, ജര്‍മ്മനി on ഫെബ്രുവരി 28, 2009 at 7:08 am

തണുത്ത കാലാവസ്ഥയും ചെറുതായി പെയ്യുന്ന മഴയും വക വെക്കാതെ ഏകദേശം 15,000 ജര്‍മ്മന്‍കാര്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആണവ നിലങ്ങള്‍ക്കെതിരായ പ്രതിക്ഷേധം പ്രകടിപ്പിച്ചു. 52 കിലോമീറ്റര്‍ നീളമുള്ള പന്തം കെട്ടി നടത്തിയ പ്രകടനം. കൂടുതല്‍ പ്രകടനക്കാരും തദ്ദേശിയരായിരുന്നെങ്കിലും ദൂര യാത്ര നടത്തി പ്രകടനത്തിന് എത്തിയവരും ധാരാളം ഉണ്ട്. ട്രേഡ് യൂണിയനുകള്‍, പള്ളികള്‍, advocacy groups, പ്രാദേശീക സര്‍ക്കാര്‍, അയല്‍ക്കൂട്ടങ്ങള്‍, സൗഹൃദ സംഘങ്ങള്‍, സ്ഥാപനങ്ങള്‍, ട്രാക്റ്ററുകളുമായി എത്തിയ കൃഷിക്കാര്‍, തുടങ്ങിയവര്‍ ആണവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിലെ ക്രമക്കേടുകള്‍ക്കെതിരെ ശബ്ദമുയര്‍ത്തി.

“ഇപ്പോഴുള്ള രീതിയില്‍ ആണവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നത് ജനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കില്ല.” Arbeitsgemeinschaft Schacht KONRAD ന്റെ Ursula Schönberger പറഞ്ഞു. 2013 മുതല്‍ Salzgitter ലെ Schacht Konrad ല്‍ സ്ഥിതി ചെയ്യുന്ന പണ്ടത്തെ ഒരു ഇരുമ്പ് ഖനിയില്‍ ആണവമാലിന്യം നിക്ഷേപിക്കാനുള്ള ശ്രമിത്തിനെതിരാണ് ജനങ്ങള്‍. Salzgitter ന്റെ ജനസംഖ്യ ഏകദേശം 112,000 ആണ്.

ഊര്‍ജ്ജ കമ്പനികള്‍ പുറംതള്ളുന്ന ആണവ മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഉത്തരവാദിത്തം നികുതിദായകരുടെ തലയില്‍ കെട്ടിവെക്കുന്ന ഒരു നിയമം സര്‍ക്കാര്‍ പാസാക്കിയതോടെ ആണവ വിരുദ്ധ സമരത്തിന് ശക്തി വര്‍ദ്ധിച്ചിരിക്കുകയാണ്.

ആണവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ചിലവ് പൂര്‍ണ്ണമായി ഊര്‍ജ്ജ കമ്പനികളുടേതാക്കുകയാണെങ്കില്‍ ചിലവ് കുറഞ്ഞ ഊര്‍ജ്ജമെന്ന ആണവോര്‍ജ്ജത്തിന്റെ തട്ടിപ്പ് പുറത്താകും എന്ന് ആണവ വിരുദ്ധ സംഘടനകള്‍ പറയുന്നു. ROBIN WOOD എന്ന ഒരു ഗ്രൂപ്പ് ഒരു പടി കൂടി മുന്നിലാണ്. ആണവ രക്ഷസനില്‍ നിന്ന് രക്ഷനേടാനുള്ള പദ്ധതികള്‍ * തള്ളിക്കളഞ്ഞ് പ്രശ്നങ്ങളുണ്ടാക്കുന്ന ആണവോര്‍ജ്ജ നിലയങ്ങള്‍ വൈദ്യുതിഉത്പാദിപ്പിക്കുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യാത്ത മാലിന്യ കൂമ്പാരം ഉണ്ടാക്കുകയും ചെയ്യുന്ന സംവിധാനത്തെ കുറിച്ചുള്ളതായിരിക്കും ജര്‍മ്മനിയിലെ അടുത്ത തെരഞ്ഞെടുപ്പ് എന്ന് അവര്‍ പറയുന്നു.

Asse II ന്റെ മാലിന്യങ്ങള്‍ പണ്ടത്തെ ഒരു പൊടാഷ് ഖനിയില്‍ തള്ളിയത് പ്രതി ദിനം 12 ക്യുബിക് മീറ്റര്‍ എന്ന തോതില്‍ ചോരുന്നത് ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ സംരക്ഷിക്കേണ്ട ആണവ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ സുരക്ഷയേക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. റിപ്പോര്‍ട്ട്

- from sydney.indymedia. 27 Feb 2009

* ജര്‍മ്മനി 2020 ഓടെ ആണവോര്‍ജ്ജത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ പണ്ടേ പദ്ധതിയിട്ടിട്ടുണ്ടായിരുന്നു. അവര്‍ അതിനെ nuclear phaseout എന്നാണ് വിളിക്കുന്നത്.

ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍

In ഗ്നൂ, സോഫ്റ്റ്‌വെയര്‍ on ഫെബ്രുവരി 26, 2009 at 4:04 pm

ചില ഉപകാരപ്രദമായ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും അവ ഡെബിയന്‍, ഉബണ്ടു, കുബണ്ടു സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള കമാന്‍ഡുകളും ചുവടെ കൊടുക്കുന്നു. Install ചെയ്തതിന് ശേഷം /var/cache/apt/archives എന്ന ഫോള്‍ഡറില്‍ ഉള്ള deb ഫയലുകള്‍ വേറൊരു ഫോള്‍ഡറിലേക്ക് മാറ്റുക. അത് ഇന്റര്‍നെറ്റ് ഇല്ലാതെ മറ്റ് കമ്പ്യൂട്ടറുകളില്‍ ഈ സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപകരിക്കും. ഈ രീതി ശരിയാക്കുന്ന വിധം ഇവിടെ കൊടുത്തിട്ടുണ്ട്.

Application
Program Command Description Usage
Development

C++ compiler g++ apt-get install g++
Dev IDE KDevelop apt-get install kdevelop
Debugger KDbg apt-get install kdbg gui based debugger
Dev IDE Geany apt-get install geany
Dev IDE Code Block apt-get install codeblocks
GUI designer Glade apt-get install glade
Dev Library – Gui GtkMM apt-get install gtkmm C++ wrapper for Gtk
HTML editor seamonkey apt-get install seamonkey
Unit test framework CPPUnit apt-get install cppunit
apt-get install libcppunit-dev CppUnit dev pkg
Source Control
KdeSVN apt-get install kdesvn SVN Client Use Konquerer as UI
File diff and merge Meld apt-get install meld
Documentation
Design Umbrello apt-get install umbrello UML tool
Source code Doxygen apt-get install doxygen Source code documentation
apt-get install doxygen-gui For Doxygen
apt-get install graphviz For Doxygen
C++ doc apt-get install libstdc++6-4.3-doc
STL doc apt-get install stl-manual
Project Management

KPlato apt-get install kplato
Faces apt-get install faces
Administration

Installation AptOnCD apt-get install aptoncd CD image of APT repo
Startup Manager apt-get install startupmanager to change boot screens
Virtual Box apt-get install virtualbox-ose Virtual machine server <todo: usage>
HP Printer apt-get install hplip Printer wizard
Office

Word processor AbiWord apt-get install abiword
Spread sheet Gnumeric apt-get install gnumeric
EMail client KMail apt-get install kmail
EMail client Thunder Bird apt-get install thunderbird
EMail client IceDove apt-get install icedove for Debian
Diagram Editor Dia apt-get install dia
Internet

Download manager KGet apt-get install kget
Ftp client Filezilla apt-get install filezilla
Ftp client sftp cmd line secure ftp client sftp <user>@<ip>
telnet client Putty apt-get install putty
firewall applet Fire Starter apt-get install firestarter
remote desktop client Krdc apt-get install krdc
vpn setup VPN apt-get install network-manager-gnome network-manager-openvpn
network-manager-pptp network-manager-vpnc
apt-get install network-manager-pptp pptp-linux
Multimedia

TV viewer TVTime apt-get install tvtime

ചില ആണവോര്‍ജ്ജ സത്യങ്ങള്‍

In ആണവോര്‍ജ്ജം on ഫെബ്രുവരി 22, 2009 at 1:14 pm

• ബ്രിട്ടണിലെ 60,000 ടണ്‍ ആണവ മാലിന്യങ്ങള്‍ visualise ചെയ്യാന്‍ നമുക്ക് പ്രയാസമായിരിക്കും. എന്നാനാല്‍ 15,000 ആനകളുടെ വലിപ്പം എത്രയുണ്ട് എന്ന് ആലോചിച്ച് നോക്കൂ. ലോകത്തിലെ മൊത്താം ഏഷ്യന്‍ ആനകളുടെ നാലിലൊന്നാണത്. അത്രയുമാണ് 60,000 ടണ് ആണവമാലിന്യങ്ങള്‍

• ന്യൂയോര്‍ക്കിലെ കിഴക്കന്‍ Shoreham ല്‍ സ്ഥാപിച്ച Shoreham ആണവനിലയം നിര്‍മ്മിക്കാന്‍ $600 കോടി ഡോളര്‍ ചിലവായി. എന്നാല്‍ എന്നാല്‍ ജനങ്ങളുടെ എതിര്‍പ്പിനാല്‍ ഒരു തുള്ളി പോലും വൈദ്യുതി വാണിജ്യപരമായി ഉത്പാദിപ്പിക്കാതെ പ്ലാന്റ് 1989 ല്‍ അടച്ചിട്ടു. ഉപഭോക്താക്കള്‍ക്ക് ഓരോത്തവര്‍ക്കും $7000 വീതം നല്‍കേണ്ടി വന്നു.

• Iodine-129 എന്നത് nuclear fission മൂലം ഉണ്ടാകുന്ന ഒരു by-product ആണ്. അതിന്റെ half-life 1.6 കോടി വര്‍ഷങ്ങളണ്. എന്നാല്‍ അത് 16 കോടി വര്‍ഷങ്ങളോളം അപകടകാരിയുമാണ്. ഡൈനോസറുകളുടെ Cretaceous കാലത്ത് ആണവോര്‍ജ്ജം ഉണ്ടായിരുന്നു എന്ന് കരുതുക. എങ്കില്‍ നമ്മള്‍ ഇപ്പോഴും അന്നത്തെ മാലിന്യങ്ങള്‍ സംരക്ഷിച്ച് സൂക്ഷിക്കേണ്ടി വരും. ഇത്രകാലം കഴിഞ്ഞാലും അവയുടെ മാരക ശക്തി നശിക്കില്ല.

• $9000 കോടി ഡോളര്‍ ചിലവ് വരുന്ന അമേരിക്കയില്‍ Yucca Mountain ആണവ മാലിന്യ കേന്ദ്രത്തിന്റെ നിര്‍മ്മാണം 20 വര്‍ഷം പിറകിലാണ്. ഇതിന് 63,000 ടണ്‍ spent commercial nuclear fuel സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. അമേരിക്കയില്എ എല്ലാ വാണിജ്യ ആണവ നിലയങ്ങള്‍ 2014 ആകുമ്പോഴേക്കും അത്രക്ക് മാലിന്യങ്ങള്‍ ഉത്പാദിപ്പിച്ചിട്ടുണ്ടാവും.

- from greenpeace

http://jagadees.wordpress.com/2009/02/22/some-nuclear-facts/

നഷ്ടപ്പെട്ട ആണ്‍ കുഞ്ഞുങ്ങള്‍

In ആരോഗ്യം on ഫെബ്രുവരി 16, 2009 at 1:48 pm

“ഇക്കാലത്തെ ആണുങ്ങള്‍ക്ക് എന്തോ സംഭവിക്കുന്നു. പെണ്‍കുഞ്ഞുങ്ങളേ അപേക്ഷിച്ച് അവരുടെ എണ്ണം കുറഞ്ഞ്യ്കൊണ്ടിരിക്കുന്നു. virility യും fertility യും കുറഞ്ഞു വരുന്നു. testicular ക്യാന്‍സര്‍ കൂടിവരുന്നു. ഗര്‍ഭപാത്രത്തില്‍ വെച്ച് ഈ ദുര്‍ബല പുരുഷന്‍മാരെ മാലിന്യങ്ങള്‍ (pollutants) സ്ത്രീകളേക്കാള്‍ കൂടുതല്‍ ബാധിക്കുന്നു എന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു.”

Globe and Mail ലെ Martin Mittelstaedt ന്റെ അഭിപ്രായത്തില്‍ ചെറുപ്പ കാലത്തെ സ്വഭാവ വ്യത്യാസം, sperm counts, testicular cancer, ചെറുതാകുന്ന ആണ്‍ ലൈംഗികാവയങ്ങള്‍ തുടങ്ങിയ നല്‍കുന്ന സൂചന എന്തോ കുഴപ്പം ഉണ്ടെന്നാണ്. അമേരിക്കയിലും ജപ്പാനിലും University of Pittsburgh ലെ Devra Davis നടത്തിയ പഠനത്തില്‍ 1970 മുതല്‍ 2000 വരെ 262,000 ആണ്‍ കുഞ്ഞുങ്ങള്‍ ഇല്ലാതെയായി എന്നാണ്. ജനനത്തിലെ ലിംഗാനുപാതത്തില്‍ നിന്നാണ് ഇത്.

ചിലര്‍ പറയുന്നത് ഇത് പരിസ്ഥിതിക്കുണ്ടാകുന്ന മാറ്റം കൊണ്ടാണെന്നാണ്. ഭൂമിയില്‍ ആണുങ്ങളുടെ ഭാവിയെ തീരുമാനിക്കുന്ന ഘടകങ്ങള്‍:

1. നഷ്ടമാകുന്ന ആണ്‍കുഞ്ഞുങ്ങള്‍
ജനനത്തില്‍ പെണ്‍കുഞ്ഞുങ്ങളെ അപേക്ഷിച്ച് ആണുകുഞ്ഞങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നു. കാരണം അറിയാന്‍ പാടില്ല.

2. കുറഞ്ഞുവരുന്ന ആണ്‍ ബീജം
ഗ്രാമ പ്രദേശങ്ങളിലെ ആണുങ്ങളേക്കാള്‍ നഗരങ്ങളില്‍ ജീവിക്കുന്ന ആണുങ്ങള്‍ക്ക് ബീജോത്പാദനത്തിനുള്ള കഴിവ് കുറഞ്ഞു വരുന്നു. കഴിക്കുന്ന ആഹാരത്തിലെ കീടനാശിനികളുടെ അംശവും [മലിനീകരണവും] ആകാം ഇതിന് കാരണം.

3. ചെറുതാകുന്ന പുരുഷ ലൈംഗികാവയവങ്ങള്‍.
പ്ലാസ്റ്റിക് സംയുകതമായ phthalates ആണ്‍കുഞ്ഞുങ്ങളെ സ്ത്രൈണവത്കരിക്കുകയും ലൈംഗികാവയവങ്ങള്‍ ചെറുതാക്കുകയും ചെയ്യുന്നുവെന്ന് ചില ഗവേഷകര്‍ കരുതുന്നു.

4. കുറഞ്ഞുവരുന്ന ഹോര്‍മോണ്‍
testosterone ന്റെ അളവ് നമ്മുടെ പൂര്‍വ്വികരേക്കാള്‍ നമുക്ക് കുറവാണ്. ഈ കുറവ് പ്രതിവര്‍ഷം 1% എന്ന തോതില്‍ ആണ്. രണ്ട് മൂന്ന് തലമുറ കഴിയുമ്പോഴേക്കും വലിയ അളവ് കുറവിലേക്ക് അത് എത്തിച്ചേരും.

5. ലൈഗിക ശേഷിക്കുറവ്
testicular cancer, hypospadias തുടങ്ങി മറ്റ് ലൈംഗിക വൈകല്ല്യങ്ങള്‍ കൂടിവരുന്നു. വര്‍ദ്ധനവ് 50% ല്‍ അധികമാണ്.

Mittelstaedt ന്റെ അഭിപ്രായത്തില്‍ 4 പ്രധാന രാസ വസ്തുക്കളാണ് പ്രധാന പ്രശ്നക്കാര്‍:
-Bisphenol A
-Phthalates
-Polybrominated diphenylethers (PBDE)
Polychlorinated biphenyls (PCB)

- from treehugger
നമ്മുടെ ചുറ്റുപാടും ഇതുപോലുള്ള ഒരു ട്രന്റ് ഉണ്ടോ എന്ന് സംശയം. അടുത്തിട കേട്ട എല്ലാ ജനനങ്ങളും പെണ്‍കുഞ്ഞുങ്ങള്‍ മാത്രം.

കഴിവതും വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ആഹാരം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വളരെ നേരം വെള്ളത്തില്‍ കഴുകിയതിന് ശേഷം ഉപയോഗിക്കുക. തമിഴ് നാട്ടില്‍ നിന്ന് കീടനാശിനിയില്‍ മുക്കിയ പച്ചക്കറികള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും പകരം നാട്ടില്‍ തന്നെ അവ ഉത്പാദിപ്പിക്കാനുള്ള സാദ്ധ്യതകള്‍ ഒരുക്കുക. അമ്മമാരുടെ മുലപ്പാലില്‍ വരെ ഡിഡിടിയുടെ അംശമുണ്ട്.
കോള, പെപ്സി തുടങ്ങിയ അനാവശ്യ കോര്‍പ്പറേറ്റ് പൊങ്ങച്ച പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുക.
കോര്‍പ്പറേറ്റിന് നല്‍കുന്ന പണത്തിന്റെ അളവ് കുറക്കുക, പ്രാദേശീക ഉത്പന്നങ്ങള്‍ വാങ്ങുക. മലിനീകരണം കുറക്കാന്‍ താങ്കളുടെ ഉപഭോഗം കുറക്കുക

ഫ്രഞ്ച് ആണവ വ്യവസായത്തിലെ പ്രശ്നങ്ങള്‍

In ആണവോര്‍ജ്ജം, ഫ്രാന്‍സ് on ഫെബ്രുവരി 15, 2009 at 7:35 pm

ഫ്രഞ്ച് ആണവ വ്യവസായത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടോ? ഈ വര്‍ഷം അവര്‍ക്ക് ഒരു പ്രശ്നമേറിയ വര്‍ഷമായിരുന്നു. ഈ വേനല്‍ കാലത്തെ ചോര്‍ച്ചയും അപകടവുമൊക്കെ ഫ്രഞ്ച് ആണവ വ്യവസായത്തെ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പരിപാലിക്കാത്തവര്‍ എന്ന് മുദ്രകുത്തി.

Flamanville ലെ ‘state-of-the-art’ അണുറിയാക്റ്റര്‍ നിര്‍മ്മാണ സ്ഥലത്തുനിന്ന് മോശമായ വാര്‍ത്തകള്‍ ചോര്‍ന്നു. 9 മാസത്തെ നിര്‍മ്മാണത്തിനുള്ളില്‍ 9 മാസം behind schedule ആയി. മോശമായ കോണ്‍ക്രീറ്റും തെറ്റായ വെല്‍ഡിങ്ങ് രീതികളും ഒക്കെ ഈ പുതിയ റിയാക്റ്ററിനെ നിര്‍മ്മാതാക്കളയായ അറീവ (Areva) കരുതിയതുപോലുള്ള ‘nuclear renaissance’ ന്റെ ഷോക്കേസില്‍ വെക്കാന്‍ പറ്റാത്ത വിധമാക്കി.

പ്രശ്നങ്ങള്‍ അവിടെ തീരുന്നില്ല. ഫ്രാന്‍സിലെ ഖനികളിലെ യുറേനിയം നിക്ഷേപം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. വിദേശ ഇന്ധന നിക്ഷേപങ്ങളെ ആശ്രയിക്കുക എന്ന പരിതാപകരമായ അവസ്ഥയിലേക്ക് ഇത് രാജ്യത്തെ എത്തിക്കും. ഫ്രാന്‍സിന്റെ 80% വൈദ്യുതിയും ആണവ നിലയങ്ങളില്‍ നിന്നാണ് വരുന്നത്. ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കിക്കൊണ്ട് നൈഗര്‍ (Niger) സര്‍ക്കാര്‍ അവരുടെ രാജ്യത്തെ യുറേനിയം ഖനനത്തിന്റെ അറീവയുടെ കുത്തകാവകാശം ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സ് ഉപയോഗിക്കുന്ന യുറേനിയത്തിന്റെ 30% വും വരുന്നത് നൈഗറില്‍ നിന്നുമാണ്. എന്നാല്‍ ഇപ്പോള്‍ നൈഗറിന് അവരുടെ യുറേനിയം മാര്‍ക്കറ്റ് ഇന്‍ഡ്യ, ക്യാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് താല്‍പര്യം. Tuareg തീവൃവാദികള്‍ സര്‍ക്കാരിനെതിരായ സായുധ സമരം നടത്തുന്നു, അവരുടെ ആവശ്യം യുറേനിയത്തില്‍ നിന്നുള്ള വരുമാനത്തിന്റെ 30% വേണമെന്നുള്ളതാണ്.

ലോകത്തിലെ ഏറ്റവും വലിയ high-grade യുറേനിയത്തിന്റെ നിക്ഷേപം ക്യാനഡയിലെ Cigar Lake ല്‍ ആണ്. അറീവക്ക് അവിടെ വലിയ ഷെയര്‍ ഉണ്ട്. എന്നാല്‍ തുടരെ തുടരെ ഉണ്ടാകുന്ന വെള്ളപ്പൊക്കം മൂലം ആ പ്രൊജക്റ്റ് വര്‍ഷങ്ങളായി വൈകുകയാണ്.

റഷ്യയും ജോര്‍ജ്ജിയയും തമ്മിലുള്ള മത്സരം കിഴക്കന്‍ യൂറോപ്പിലെ അസ്ഥിരതകള്‍, ഇതൊക്കെ ഫ്രാന്‍സിന് റഷ്യയില്‍ നിന്നും കസാഖിസ്ഥാനില്‍ നിന്നുമുള്ള യുറേനിയം ലഭ്യമാക്കാന്‍ തടസങ്ങളാകുമോ? ഫ്രാന്‍സിന് reprocessing സൗകര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ഇതും കുറവ് പ്രതിഫലം ലഭിക്കുന്ന ഒരു തട്ടിപ്പാണ്.

2007 ല്‍ ലോകത്തെ മൊത്തം യുറേനിയം ഉത്പാദനത്തിന്റെ 90% വും നല്‍കിയത് ക്യാനഡ, ഓസ്ട്രേലിയ, കസാഖിസ്ഥാന്‍, റഷ്യ, നൈഗര്‍, നമീബിയ, ഉസ്ബെസ്കിസ്ഥാന്‍ തുടങ്ങിയ 7 രാജ്യങ്ങളാണ്. ഇതില്‍ 5 രാജ്യങ്ങള്‍ക്ക് സ്ഥിരമായ ഒരു സര്‍ക്കാര്‍ ഇല്ല. അവര്‍ കഴിഞ്ഞ വര്‍ഷം മൊത്തം ഉത്പാദനത്തിന്റെ പകുതിയും നടത്തിയത്. അവരുടെ മാര്‍ക്കറ്റ്ഷെയര്‍ ഇനിയും കൂടും.

അതുകൊണ്ട് ഫ്രെഞ്ച് ആണവ വ്യവസായത്തിന്റെ പണ്ടത്തേയും ഇപ്പോഴത്തേയും നാളത്തേയും സ്ഥിതി അത്ര നല്ലതല്ല. എന്തെങ്കിലും മാറ്റം ഇതില്‍ ഉണ്ടാകുമോ? അനുഭവം പറയുന്നത് ഇല്ല എന്നാണ്. ആറീവയുടെ sharpest salesman ആയ പ്രസിഡന്റ് സര്‍ക്കോസി ലോകം മുഴുവന്‍ യാത്ര ചെയ്ത് ആണവ സ്വപ്നത്തെ തള്ളിനീക്കുകയാണ്. ഫ്രാന്‍സ് തോറ്റു പിന്‍മാറാന്‍ തയ്യാറല്ല. അപകടവും പതനങ്ങളും നമ്മള്‍ കാണാനിരിക്കുന്നതേയുള്ളു. 19 ആം നൂറ്റാണ്ടിലെ അമേരിക്കന്‍ gold rushes പോലെ യുറേനിയത്തിന് വേണ്ടിയുള്ള ഓട്ടം ഒരു ഭ്രാന്തമായ ഒന്നാണ്.

2020 ഓടെ രാജ്യത്തിന്റെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 20% പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തണമെന്നുള്ള പദ്ധതി ഫ്രാന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സര്‍ക്കാര്‍ 40% പുനരുത്പാദിതോര്‍ജ്ജത്തെ ആശ്രയിക്കാന്‍ ശ്രമിക്കുമ്പോള്‍ ഈ 20% നടക്കുന്ന കാര്യമെന്ന് തോന്നുന്നില്ല. പവന, സൗരോര്‍ജ്ജ പദ്ധതികള്‍ ഫ്രാന്‍സില്‍ വേഗത്തില്‍ വളരുന്നുണ്ട്. എന്നാല്‍ നമ്മുടെ പ്രഗത്ഭനായ salesman ഈ വ്യവസായങ്ങള്‍ എവിടെ കൊണ്ടുചെന്നെത്തിക്കുമെന്ന് കണ്ടറിയണം.

- from greenpeace. 22 Sep 2008

സഞ്ചരിക്കുന്ന സൗരോര്‍ജ്ജ നിലയം

In സൗരോര്‍ജ്ജം on ഫെബ്രുവരി 14, 2009 at 3:01 pm


SolaRover നുമായി പങ്കു ചേര്‍ന്ന് West Coast Green അമേരിക്കയിലെ ചില പ്രധാന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി നല്‍കാന്‍ തുടങ്ങി. സാന്‍ ജോസിലെ McEnery Convention Center ഉം ഈ വൈദ്യുതി ഉപയോഗിക്കും. Convention Center ഇത് ആദ്യമായാണ് പരമ്പരാഗത വൈദ്യുതിക്ക് പകരം സൗരോര്‍ജ്ജം ഉപയോഗിക്കുന്നത്. SolaRover എന്നത് ഒരു സഞ്ചരിക്കുന്ന സൗരോര്‍ജ്ജ വൈദ്യുത നിലയമാണ്. അതിന് 10 കിലോ വാട്ട് ശക്തിയുണ്ട്. 175 വാട്ടിന്റെ 14 സോളാര്‍ പാനലുകളും 18 ബാറ്ററികളും ഇതിനുണ്ട്.

- from treehugger

http://jagadees.wordpress.com/2009/02/14/solarover/

ഫില്‍ലാന്റിലെ ഉരുകുന്ന ആണവനിലയ നിര്‍മ്മാണം

In Olkiluoto, ആണവോര്‍ജ്ജം on ഫെബ്രുവരി 11, 2009 at 12:57 pm

Helsingin Sanomat റിപ്പോര്‍ട്ട് ചെയ്യുന്നു:
ഫിന്‍ലന്റിലെ അഞ്ചാമത്തെ ആണവ നിലയമായ Olkiluoto യുടെ നിര്‍മ്മാണം വൈകുന്നതിനാല്‍ ഫിന്നിഷ് (Finnish) ആണവ കമ്പനി ആയ Teollisuuden Voima (TVO) 240 കോടി യൂറോയുടെ നഷ്ടപരിഹാരം അറീവയോടും (Areva) സീമന്‍സിനോടും (Siemens) ആവശ്യപ്പെടുന്നു. കുറച്ച് നാളുകള്‍ക്ക് മുമ്പ് അറീവയും സീമന്‍സും പറഞ്ഞത് പണി പൂര്‍ത്തിയാകാന്‍ 38 മാസം കൂടുതല്‍ വേണമെന്നും അത് 2012 ല്‍ പൂര്‍ത്തിയാകുംന്നുമാണ്. TVO യുമായുള്ള കരാറനുസരിച്ച് പണി 2009 ല്‍ പൂര്‍ത്തിയാകേണ്ടതാണ്. Olkiluoto ലെ മൂന്നാമത്തെ ഈ പ്ലാന്റ് 2003 ഡിസംബറില്‍ ആണ് തുടങ്ങിയത്. ഫിന്‍ലാന്റിലെ ഏറ്റവും വിലകൂടിയ ഈ സംരംഭത്തിന് വില 300 കോടി യൂറോയില്‍ അധികമായിരുന്നു അന്ന്.

റിയാക്റ്റര്‍ നിര്‍മാണത്തിലെ തര്‍ക്കങ്ങളും താമസവും കൊണ്ട് , നിര്‍മ്മാണത്തിന് കൂടുതല്‍ സമയവും 100 കോടി യൂറോ അധികവും ആവശ്യപ്പെട്ടുകൊണ്ട് 2008 ഡിസംബറില്‍ നിര്‍മ്മാതാക്കള്‍ TVO ക്ക് എതിരായി ഒരു request for arbitration ഫയല്‍ ചെയ്തിരിക്കുകയാണ്. സീമന്‍സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ഇതിന് മറുപടിയായി TVO പ്രതികരിച്ചില്ലെങ്കിലും, pre-arbitral correspondence ആയി പറഞ്ഞത് , നിര്‍മ്മാണത്തില്‍ കാലതാമസം കൊണ്ട് നിര്‍മ്മാതാക്കള്‍ 240 കോടി യൂറോ നഷ്ടപരിഹാരം TVO ക്ക് നല്‍കണമെന്നാണ്.

കരാറനുസരിച്ച് ഏറ്റവും പുതിയ തരത്തിലുള്ള Olkiluoto ലെ മൂന്നാമത്തെ 1600 MW European Pressurized water Reactor(EPR) റിയാക്റ്റര്‍ നിര്‍മ്മാണം fixed price ആയിട്ടായിരുന്നു.

- from climateprogress, washingtonmonthly

http://jagadees.wordpress.com/2009/02/11/nuclear-meltdown-in-finland/

ഇന്‍ഡ്യക്ക് ആണവ ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്കന്‍ കമ്പനികള്‍ ധൃതികൂട്ടുന്നു

In ആണവ കരാര്‍, ആണവോര്‍ജ്ജം on ജനുവരി 11, 2009 at 11:44 am

ഫ്രാന്‍സിനോടും റഷ്യയോടും മത്സരിച്ചുകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ $15000 കോടി ഡോളറിന്റെ ഉപകരണങ്ങള്‍ വില്‍ക്കാനുള്ള കരാറുകള്‍ക്ക് മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഇന്‍ഡ്യയുമായുള്ള കറാറുകളില്‍ ഏറ്റവും വലിയ കരാറുകളാണിവ. 30 കമ്പനികളാണ് ഇന്ധനവും ഉപകരണങ്ങളും വില്‍ക്കാന്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ വകുപ്പുമായി കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

General Electric, Westinghouse തുടങ്ങിയ അമേരിക്കന്‍ കമ്പനികളുമായി സര്‍ക്കാര്‍ കമ്പനി ആയ Nuclear Power Corporation of India (NPCI) ആദ്യവട്ട ചര്‍ച്ചകള്‍  നടത്തി. മറ്റുകമ്പനികളില്‍ പ്രമുഖരായ Bechtel Nuclear, The Shaw Group and Babcock & Wilcox ഇന്‍ഡ്യയില്‍ വന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തും.

ബോയിങ്ങില്‍ (Boeing) നിന്ന് ദീര്‍ഘദൂര maritime reconnaissance വിമാനം വാങ്ങാനുള്ള ഒരു $210 കോടി ഡോളറിന്റെ കരാറും ഒപ്പുവെച്ചു. ഇന്‍ഡ്യയെ അന്താരാഷ്ട്ര ആണവ ക്ലബ്ബില്‍ അംഗമാക്കാന്‍ അമേരിക്കയില്‍ ഏറ്റവുമധികം ലോബിയിങ്ങ് നടത്തിയത് ബോയിങ്ങ് കമ്പനി ആണ്. ശീത യുദ്ധ കാല ശത്രുവായ അമേരിക്കയില്‍ നിന്ന് ആയുധം വാങ്ങുന്ന ഏറ്റവും വലിയ കരാറാണ് ബോയിങ്ങുമായി ഒപ്പിട്ട കരാര്‍.  വാര്‍ദ്ധ്യക്യം ബാധിച്ച ഇന്‍ഡ്യന്‍ വായൂ സേനക്ക് വേണ്ടി 126 യുദ്ധ വിമാനങ്ങള്‍  Dassault(ഫ്രാന്‍സ്), Mikoyan Design Bureau(റഷ്യ) തുടങ്ങിയ കമ്പനികളില്‍ നിന്ന്  വാങ്ങനുള്ള  $1000 കോടി ഡോളറിന്റെ കരാറിലും ബോയിങ്ങിന് കണ്ണുണ്ട്.

മുകളില്‍ പറഞ്ഞ 3 രാജ്യങ്ങളിലെ കളിക്കാര്‍ ഇന്‍ഡ്യന്‍ ആണവോര്‍ജ്ജ മാര്‍ക്കറ്റില്‍ നിന്ന് ലാഭം കൊയ്യാന്‍ മത്സരത്തിലാണ്. NPCI റഷ്യയുടെ AtomStroyExport മായി അടുത്ത കാലത്ത് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. മൂന്നാം തലമുറ 1,600 MW European Pressurised Reactorകള്‍ക്ക് വേണ്ടി ഇന്‍ഡ്യ Areva എന്ന ഫ്രഞ്ച് ആണവോര്‍ജ്ജ കുത്തകയുമായും ചര്‍ച്ചകള്‍ നടത്തി. Areva ഇപ്പോള്‍ തന്നെ ഇന്‍ഡ്യയുടെ പ്രാദേശിക ശത്രു ആയ ചൈനക്ക് അത്തരത്തിലുള്ള ഒരു റിയാക്റ്റര്‍ നല്‍കാനുള്ള കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ഈ വിദേശ കമ്പനികളുമായുള്ള കരാറുകളില്‍ നിന്ന് ഇന്‍ഡ്യയുടെ ആണവോര്‍ജ്ജ ഉത്പാദനം 20 വര്‍ഷത്തിനകം ഇരട്ടി (7%) ആക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. 18 പുതിയ റിയാക്റ്ററുകളാണ് പണിയാനുദ്ദേശിക്കുന്നത്. US-India Business Council ന്റെ കണക്കില്‍ അടുത്ത 30 വര്‍ഷത്തില്‍ അമേരിക്കയുമായുള്ള ഇന്‍ഡ്യയുടെ കച്ചവടം $15000 കോടി ഡോളര്‍ കവിയുമെന്നാണ്.

- from business.timesonline.co.uk

ഈ കരാറുകളിലെ ഇടനിലക്കാര്‍ക്ക് എന്ത്ര മാത്രം പണം ലഭിക്കുന്നുണ്ടാകും?  $15000 കോടി ഡോളറിന്റെ 5% എത്രയാ?
രാമക്കല്‍മേട് കാറ്റാടി  നിലയം വേറും 100 ദിവസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കി വൈദ്യുതി ഉത്പാദിപ്പിച്ചത്. running cost ഉം ഇല്ല. renewable ഊര്‍ജ്ജത്തിന് വേണ്ടത്ര പ്രാധാന്യം എന്തുകൊണ്ട് കിട്ടുന്നില്ല എന്നത് വ്യക്തമല്ലേ ഇതില്‍ നിന്ന്.

ആണവനിലയം – വെള്ളം ചൂടാക്കാനുള്ള അപഹാസ്യവും, ഭയാവഹവും, ചിലവേറിയതും, പാഴായതുമായ വഴി.
ആണവക്കരാറില്‍ നിന്ന് പിന്‍മാറുക

http://jagadees.wordpress.com/2009/01/11/us-joins-rush-to-supply-nuclear-equipment-to-india/

ഗ്രീന്‍ ലാന്‍ഡ് ഉരുകുന്നു

In ആഗോളതാപനം on ജനുവരി 1, 2009 at 12:48 pm

ആഗോള താപനത്തിനെ കുറിച്ചുള്ള ബോധം വളര്‍ത്താന്‍ ഗ്രീന്‍ ലാന്‍ഡിലെ രണ്ട് പ്രധാന പത്രങ്ങള്‍ അവിടുത്തെ ഏറ്റവും വലിയ inland glacier ആയ Ilulissat ല്‍ ഒരു ‘ഐസ് കാം’ സ്ഥാപിച്ചു. ഓരോ മണിക്കൂറും ഇത് മഞ്ഞ് ഉരുകുന്നതിന്റെ ചിത്രങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. ഗ്രീന്‍ ലാന്‍ഡിന്റെ ഉള്‍പ്രദേശം 17 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് ഏകദേശം 110,000 വര്‍ഷങ്ങള്‍ പഴക്കമുള്ള മഞ്ഞ് പാളികളാണ്. ഇത് രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 80% വരും.

ഏകദേശം 239 ക്യുബിക് കിലോമീറ്റര്‍ മഞ്ഞ് പാളികള്‍ വര്‍ഷം തോറും ഉരുകികൊണ്ടിരിക്കുന്നുവെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ നിന്നും കണ്ടെത്തിയത്. കൂടുതല്‍ വേഗത്തില്‍ ഉരുകിയാല്‍ കൂടുതല്‍ വേഗത്തില്‍ സമുദ്ര നിരപ്പ് ഉയരും. ആഗോളതാപനത്തിന്റെ ഫലത്തെ ഉപയോഗിക്കാനാണ് ഗ്രീന്‍ലാണ്‍ഡിലെ ചെഠിയ ജനസമൂഹം പദ്ധതിയിടുന്നത്. അവിടേക്കുള്ള ടൂറിസം വികപ്പിക്കുന്നു. സര്‍ക്കാര്‍ ഉരുകുന്ന വെള്ളം കുപ്പിയിലാക്കി വില്‍ക്കാന്‍ പരിപാടിയിടുന്നു. ആ കുപ്പി വെള്ളം ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയുള്ള ന്യൂയോര്‍ക്ക്, ടോക്യോ തുടങ്ങിയ വന്‍ നഗരങ്ങളില്‍ വില്‍ക്കുന്നു.
http://sermitsiaq.gl

- from treehugger

കഷ്ടം. എങ്ങനെയും പണം ഉണ്ടാക്കുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം. എത്ര നാള്‍ ഇങ്ങനെ തള്ളിനീക്കും?

പണത്തിന്റെ ഉപയോഗം കുറക്കുക.
യാത്ര കഴിവതും കുറക്കുക. കുപ്പി വെള്ളം വാങ്ങി കുടിക്കാതിരിക്കുക.