വാര്‍ത്തകള്‍

അമേരിക്ക നാസി യുദ്ധ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ സഹായം ചെയ്തു

നാസി യുദ്ധ കുറ്റവാളികളെന്ന് സംശയിക്കുന്ന ആളുകള്‍ക്ക് അമേരിക്ക കോടിക്കണക്കിന് ഡോളറിന്റെ Social Security ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നു. ഒരു നിയമ പഴുതുപയോഗിച്ച് ആനുകൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് നാസികള്‍ക്ക് അമേരിക്ക വിട്ട് പോകാന്‍ സൌകര്യമുണ്ട് എന്ന് Associated Press നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ക്രോയേഷ്യയില്‍ ഇപ്പോള്‍ താമസിക്കുന്ന Auschwitz ലെ മുമ്പത്തെ കാവല്‍ക്കാരനായ Jakob Denzinger ഉം അമേരിക്കന്‍ നികതിദായകരുടെ പണമുപയോഗിച്ചുള്ള ആനുകൂല്യം ലഭിച്ചു. White House ഈ പ്രതിഫലം നല്‍കുന്നത് തടയും എന്ന് പറഞ്ഞെങ്കിലും പദ്ധതികളൊന്നും വ്യക്തമാക്കിയില്ല.

ചാരപ്പണി ചെയ്യാന്‍ $10.3 കോടി ഡോളര്‍ അംഗത്വ തുക Kiwis കൊടുത്തു

അമേരിക്ക, ബ്രിട്ടണ്‍, ആസ്ട്രേലിയ, ക്യാനഡ എന്നീരാജ്യങ്ങളോടൊപ്പം Five Eyes എന്ന ഒളിഞ്ഞ്നോട്ട (surveillance) കൂട്ടത്തില്‍ ചേരാന്‍ ന്യൂസിലാന്റ് $10.3 കോടി ഡോളര്‍ അംഗത്വ തുക കൊടുത്തു എന്ന് പുറത്തായ രഹസ്യരേഖ പറയുന്നു. 2009 ല്‍ Simon Murdoch എന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് “Murdoch Report” എന്ന ഈ റിപ്പോര്‍ട്ട് State Services Commissioner ന് വേണ്ടി എഴുതിയത്. ന്യൂസിലാന്റിലെ ചാര വകുപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളതിനാല്‍ അന്ന് ഈ രേഖയെ രഹസ്യം എന്ന് classified ചെയ്തിരുന്നു.

വീടില്ലാത്തവര്‍ക്ക് ആഹാരം കൊടുത്തതിന് 90 വയസുകാരനെ ജയിലിലടച്ചു

ഫ്ലോറിഡ, Fort Lauderdale ല്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ആഹാരം കൊടുത്തതിന് ജയില്‍ ശിക്ഷ പ്രതീക്ഷിക്കുന്നു. ദരിദ്രര്‍ക്ക് ആഹാരം കൊടുക്കരുതെന്ന നഗരത്തിന്റെ നിയമം ലംഘിച്ചതിനാല്‍ Chef Arnold എന്ന് വിളിക്കുന്ന Arnold Abbott നെതിരെ കേസെടുത്തു. പോലീസുമായുള്ള ഇടപെടലിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഒരു പോലീസുകാരന്‍ എന്റെ അടുത്തേക്ക് വന്നു. ഞാന്‍ എന്തോ ആയുധം കൈയ്യില്‍ വെച്ചിരിക്കുന്നു എന്നത് പോലെ ‘Drop that plate, right now!’ എന്ന് അലറി. ഇവര്‍ ദരിദ്രരിലേക്കും ദരിദ്രരാണ്. അവര്‍ക്കൊന്നുമില്ല. തലക്ക് മേലെ ഒരു മേല്‍ക്കൂരയുമില്ല. ആര്‍ക്ക് ഇവരെ അവഗണിക്കാന്‍ കഴിയും?”

Posted in പോലീസ്, വാര്‍ത്ത, സാമൂഹികം, സാമ്പത്തികം | Tagged , , , | ഒരു അഭിപ്രായം ഇടൂ

നിങ്ങള്‍ ആവശ്യപ്പെടുന്നതിനേക്കുറിച്ച് ജാഗരൂകരായിരിക്കുക

Video | Posted on by | Tagged , | ഒരു അഭിപ്രായം ഇടൂ

ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും

ഇന്‍ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത 10 വര്‍ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്.

“Recycling – from E-Waste to Resources” എന്ന ഈ റിപ്പോര്‍ട്ട് 11 വികസ്വര രാജ്യങ്ങളിലില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് കമ്പ്യൂട്ടര്‍, പ്രിന്റര്‍ മൊബൈല്‍ ഫോണ്‍, പേജര്‍, ഡിജിറ്റല്‍ ഫോട്ടോ, സംഗീത ഉപകരണങ്ങള്‍, റഫ്രിഡ്ജറേറ്റര്‍, കളിപ്പാട്ടങ്ങള്‍, ടെലിവിഷന്‍ തുടങ്ങിയവയാണ് പ്രധാന മാലിന്യങ്ങള്‍.

തെക്കെ ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ 2020 ഓടെ പഴയ കമ്പ്യൂട്ടറില്‍ നിന്നുള്ള മാലിന്യങ്ങള്‍ 2007 നെ അപേക്ഷിച്ച് 200% മുതല്‍ 400% വരെ വര്‍ദ്ധിക്കും. ഇന്‍ഡ്യയില്‍ 500% വും.

ചൈനയില്‍ വലിച്ചെറിയുന്ന മൊബൈല്‍ ഫോണില്‍ നിന്നുള്ള മാലിന്യം 2007 നെ അപേക്ഷിച്ച് 7 മടങ്ങാവും. ഇന്‍ഡ്യയില്‍ അത് 18 മടങ്ങ് അധികമാകും.

ടെലിവിഷനില്‍ നിന്നുള്ള മാലിന്യം ചൈനയിലും ഇന്‍ഡ്യയിലും 1.5 – 2 മടങ്ങാകും. റഫ്രിഡ്ജറേറ്ററില്‍ നിന്നുള്ള മാലിന്യം മൂന്നിരട്ടിയിലെത്തും.

പ്രതി വര്‍ഷം 23 ലക്ഷം ടണ്‍ ഇ-മാലിന്യങ്ങള്‍ (2010 കണക്ക്) ഉത്പാദിപ്പുക്കുന്ന ചൈനയാണ് മാലിന്യ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനം. 30 ലക്ഷം ടണ്‍ ഉത്പാദിപ്പിക്കുന്ന അമേരിക്കയാണ് ഒന്നാമാന്‍. മാലിന്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ചൈനയാണ് വികസിത രാജ്യങ്ങളുടെ പ്രധാന ഇ-മാലിന്യ dumping ground.

  • പ്രതി വര്‍ഷം 4 കോടി ടണ്‍ എന്ന തോതിലാണ് ലോകത്ത് ഇ-മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്നു.
  • മൊബൈല്‍ ഫോണും കമ്പ്യൂട്ടറും നിര്‍മ്മിക്കാനായി ലോകത്ത് ഖനനം ചെയ്യുന്ന സ്വര്‍ണ്ണത്തിന്റേയും വെള്ളിയുടേയും 3% വും പലാഡിയത്തിന്റെ(palladium) 13% വും കൊബാള്‍ട്ടിന്റെ 15% വും പ്രതിവര്‍ഷം ഉപയോഗിക്കുന്നു.
  • ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളില്‍ 60 വ്യത്യസ്ഥ പദാര്‍ത്ഥങ്ങള്‍ വരെയുണ്ട്. മിക്കതും വിലപിടിപ്പുള്ളതാണ്. ചിലത് വിഷവസ്തുക്കളും, ചിലത് രണ്ടും.
  • ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മ്മിക്കാനുള്ള അസംസ്കൃത വസ്തുക്കള്‍ ഖനനം ചെയ്യുന്നത് വഴിയുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ ഉദ്‌വമനം 2.3 കോടി ടണ്‍ ആണ്. മൊത്തം ഉദ്‌വമനത്തിന്റെ 0.1%. (ഉരുക്ക്, നിക്കല്‍ അലൂമനിയം എന്നിവ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.)
  • അമേരിക്കയില്‍ 2008 ല്‍ 15 കോടി മൊബൈല്‍ ഫോണ്‍ വിറ്റു. 5 വര്‍ഷം മുമ്പ് 9 കോടിയായിരുന്നു വിറ്റത്.
  • 2007 ല്‍ ലോകത്ത് 100 കോടി മൊബൈല്‍ ഫോണ്‍ വിറ്റു. 2006 ല്‍ അത് 89.6 കോടിയായിരുന്നു.
  • 2020 ആകുമ്പോഴേക്കും സെനഗല്‍, ഉഗാണ്ട പോലുള്ള രാജ്യങ്ങളിലെത്തുന്ന പഴയ കമ്പ്യൂട്ടറും ഇ-മാലിന്യങ്ങളും 4 – 8 മടങ്ങാകും.

— സ്രോതസ്സ് unep.org

ഉപകരണങ്ങള്‍ കഴിയുന്നത്ര കൂടുതല്‍ കാലം ഉപയോഗിക്കുക.

2010/09/20

Posted in ചവര്‍, പരിസ്ഥിതി, മലിനീകരണം, സാങ്കേതിക വിദ്യ, DTCr | Tagged , , , | 2അഭിപ്രായങ്ങള്‍

സിനിമ: അഫ്ഗാന്‍ കൂട്ടക്കൊല

Video | Posted on by | Tagged , , , | ഒരു അഭിപ്രായം ഇടൂ

എണ്ണ പ്രകൃതിവാതക പര്യവേഷണം പെറുവിലെ ആമസോണിന് ഭീഷണിയാകുന്നു

1960 – 70 കാലത്ത് പെറുവില്‍ ഒരു എണ്ണ ബൂം നടന്നിരുന്നു. എവിടെ പര്യവേഷണം നടത്തണം എന്നതിന് നിയന്ത്രണമുള്ളതിനാല്‍ അടുത്ത ദശാബ്ദങ്ങളില്‍ ഫോസില്‍ ഇന്ധന വേട്ട dwindled. രാജ്യത്തിന്റെ ജൈവവൈവിദ്ധ്യത്തില്‍ വ്യാകുലതയുള്ളവര്‍ക്ക് അത് ആശ്വാസമായിരുന്നു. എന്നാല്‍ അടുത്തകാലത്ത് വന്ന റിപ്പോര്‍ട്ട് അനുസരിച്ച് പെറു സര്‍ക്കാര്‍ അവരുടെ രാജ്യത്തെ ആമസോണ്‍ കാടിന്റെ 41% എണ്ണ പര്യവേഷണത്തിന് നല്‍കുന്നു എന്ന വാര്‍ത്ത വന്നു. അത്തരം ഖനനം ദുര്‍ബലമായ ജൈവവ്യവസ്ഥയെ തകരാറിലാക്കും. ആ പ്രദേശത്തെ ആദിവാസികളുടെ വീടുകളും തകരും.

അഭൂതപൂര്‍വ്വമായ എണ്ണ ആനുകൂല്യം

ഇതുവരെ നല്‍കിയ ഇളവുകളിലേക്ക് ഏറ്റവും വലിയ ഇളവാണ് ഇപ്പോള്‍ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് നല്‍കിയത് എന്ന് Environmental Research Letters എന്ന ജേണലില്‍ ഗവേഷകര്‍ Martí Orta ഉം Matt Finer ഉം എഴുതിയ ലേഖനത്തില്‍ പറയുന്നു.

ശാസ്ത്രജ്ഞര്‍ക്ക് ഇതാദ്യമായാണ് പര്യവേഷണം നടത്തുന്ന സ്ഥലത്തേക്കുള്ള വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. 52 വ്യത്യസ്ഥ സ്ഥലങ്ങളില്‍ പെറുവിലെ ആമസോണിന്റെ 41% വരുന്ന പ്രദേശമാണ് ഇപ്പോള്‍ ഖനനത്തിന് അനുവദിച്ചിരിക്കുന്നു. Ambiente Brasil റിപ്പോര്‍ട്ടനുസരിച്ച് പെറുവില്‍ ഫോസില്‍ ഇന്ധന ഉത്പാദനം ഏറ്റവും കൂടിയ നിലയിലാണ് ഇപ്പോള്‍. അത് കൂടുകയാണ്.

സര്‍ക്കാരിന് ഇതുവഴി താല്‍ക്കാലികമായി സാമ്പത്തിക ലാഭമുണ്ടെങ്കിലും പരിസ്ഥിതി നാശത്തിന്റെ നഷ്ടം കണക്കാക്കാന്‍ പറ്റാത്തതാണ്.

പരിസ്ഥിതിയുടെ ചിലവിലാണ് പര്യവേഷണം

അഞ്ചിലൊന്ന് പ്രദേശം പരിസ്ഥിതി സംരക്ഷിത പ്രദേശമാണ്. അവിടെ അപൂര്‍വ്വങ്ങളും വംശനാശം നേരിടുന്നതുമായ ധാരാളം ജീവികള്‍ വസിക്കുന്നു. ജീവശാസ്ത്രജ്ഞര്‍ പേര് രേഖപ്പെടാത്തവയാണ് അവയില്‍ പലതും.

എണ്ണ പര്യവേഷണം കൊണ്ട് പരിസ്ഥിതിക്ക് മാത്രമല്ല നഷ്ടം മനുഷ്യ നഷ്ടവും ഉണ്ടാകുന്നു. രാജ്യത്തെ ആദിവാസികള്‍ക്കായി മാറ്റിവെച്ച പ്രദേശത്തേക്ക് കടന്നുകയറുന്നതാണ് ഇപ്പോഴത്തെ ഖനനത്തിന്റെ 60% വും. യൂറോപ്യന്‍ പരമ്പരകള്‍ ഇതുവരെ എത്തിയിട്ടില്ലാത്തതാണ് ഇതില്‍ ചില പ്രദേശങ്ങള്‍.

— സ്രോതസ്സ് treehugger.com

2010/09/20

Posted in എണ്ണ, കാട്, DTCr | Tagged , | ഒരു അഭിപ്രായം ഇടൂ

എന്നെ കുനിഞ്ഞ് നോക്കരുത്

Video | Posted on by | Tagged | ഒരു അഭിപ്രായം ഇടൂ

ചൂടായ ഇലക്ട്രോണ്‍, സോളാര്‍ സെല്ലിന്റെ ദക്ഷത ഇരട്ടിയാക്കും

വളരെ നേര്‍ത്ത (15-nanometer-thick) ഒരു സോളാര്‍ സെല്‍ Boston College ലെ പ്രോഫസര്‍ ആയ Michael Naughton വികസിപ്പിച്ചു. ചൂടായ ഇലക്ട്രോണ്‍ തണുക്കുന്നതിന് മുമ്പ് അതില്‍ കൂടെ അതിവേഗം കടന്നുപോകുന്ന രീതിയാലാണ്. കട്ടി കൂടിയ സാധാരണ സോളാര്‍ സെല്ലില്‍ തണുത്ത താഴ്ന്ന ഊര്‍ജ്ജ നിലയിലുള്ള തരംഗ ദൈര്‍ഘ്യം കൂടിയ തരം ഇലക്ട്രോണുകള്‍ക്ക് മാത്രമേ കടന്നുപോകാനാവൂ.

സാധാരണ സോളാര്‍ സെല്ല് ഉയര്‍ന്ന ഊര്‍ജ്ജനിലയിലുള്ള ഫോട്ടോണിനെ ആഗിരണം ചെയ്യുമ്പോള്‍ അത് ചൂട് കൂടിയ തരം ഇലക്ട്രോണിനെ പുറത്തുവിടും. സെല്ലിലൂടെ കടന്ന് പോയി വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് മുമ്പ് അതിന്റെ ഊര്‍ജ്ജം വേഗം താപമായി പുറത്തുപോകും. ഉയര്‍ന്ന ഊര്‍ജ്ജമുള്ള ഫോട്ടോണ്‍ ആഗിരണം ചെയ്യാന്നും hot electrons നെ ഉപയോഗിക്കാനും പറ്റുന്ന തരത്തില്‍ സോളാര്‍ സെല്ല് വികസിപ്പിക്കാം. പക്ഷേ അതിന് താഴ്ന്ന ഊര്‍ജ്ജത്തിലെ ഫോട്ടോണിനെ ആഗിരണം ചെയ്യാനോ കഴിയില്ല. പുതിയ രൂപകല്‍പ്പന ഈ കുഴപ്പം പരിഹരിച്ച് രണ്ട് തരത്തിലുള്ള ഫോട്ടോണുകളേയും hot electrons നേയും ഉപയോഗിക്കുന്നു.

താത്വികമായി സോളാര്‍ സെല്ലുകള്‍ക്ക് ചൂടായതും തണുത്തതുമായ ഇലക്ട്രോണുകളെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. ഊര്‍ജ്ജ ദക്ഷത ഇതുവഴി ഇരട്ടിയാക്കാം. സാധാരണ സെല്ലുകള്‍ക്ക് ഏറ്റവും കൂടിയത് സൂര്യപ്രകാശത്തിന്റെ 35% വരെ വൈദ്യുതിയാക്കി മാറ്റാനാവും. ബാക്കി ചൂടായി നഷ്ടപ്പെടും. ചൂടായ ഇലക്ട്രോണിനെ ആഗിരണം ചെയ്താല്‍ ദക്ഷത 67% വരെ വര്‍ദ്ധിപ്പിക്കാം എന്ന് MITയുടെ Technology Review ല്‍ വന്ന ലേഖനം പറയുന്നു. ദക്ഷത ഇരട്ടിയായാല്‍ സോളാര്‍ പാനലിന്റെ വില പകുതിയായി കുറയും.

ധാരാളം പ്രതിബന്ധങ്ങള്‍ നേര്‍ത്ത സോളാര്‍ സെല്ലിനുണ്ട്. വളരെ നേര്‍ത്തതായതു കൊണ്ട് പതിക്കുന്ന പ്രകാശത്തിന്റെ 3% മാത്രമേ വൈദ്യുതിയായി മാറ്റുന്നുള്ളു. ബാക്കി പ്രതിപ്രവര്‍ത്തിക്കാതെ കടന്നുപോകുന്നു. nanowires കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ പ്രകാശം ആഗിരണം ചെയ്യിപ്പിക്കാം. nanowires ല്‍ quantum dots കൂട്ടിച്ചേര്‍ത്ത് ശേഖരിക്കുന്ന ഇലക്ട്രോണിന്റെ എണ്ണം കൂട്ടാനുള്ള പരിപാടിയും ഗവേഷകര്‍ ചെയ്യുന്നു.

— സ്രോതസ്സ് physorg.com

2010/09/18

Posted in സൗരോര്‍ജ്ജം, DTCr | Tagged | ഒരു അഭിപ്രായം ഇടൂ

പട്ടിണികിടക്കുന്ന അമേരിക്കന്‍ ഗ്രാമീണര്‍

Video | Posted on by | Tagged , , | ഒരു അഭിപ്രായം ഇടൂ

പോര്‍ട്ടുഗലിലെ പുനരുത്പാദിതോര്‍ജ്ജം

യൂറോപ്പിലെ പുനരുത്പാദിതോര്‍ജ്ജ രംഗത്തെ നല്ല ഉദാഹരണങ്ങളാണ് സ്കാന്റിനേവിയന്‍ രാജ്യങ്ങളും ജര്‍മ്മനിയും. എന്നാല്‍ ഒരു തെക്കന്‍ രാജ്യവും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട് – പോര്‍ട്ടുഗല്‍.

കഴിഞ്ഞ 5 വര്‍ഷത്തില്‍ പോര്‍ട്ടുഗല്‍ പ്രധാനമന്ത്രി José Sócrates ന്റെ നേതൃത്വത്തില്‍ അവരുടെ ഊര്‍ജ്ജ നയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. 2004 – 2009 കാലത്ത് 1,220 MW ല്‍ നിന്ന് പുനരുത്പാദിതോര്‍ജ്ജം മൂന്നിരട്ടിയായി വര്‍ദ്ധിച്ച് 4,307 MW ആയി. വൈദ്യുതോപഭോഗത്തിന്റെ 36% ഇപ്പോള്‍ വരുന്നത് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്നാണ്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ കാര്യത്തില്‍ യൂറോപ്പിലെ നാലാമത്തെ സ്ഥാനമാണ് പോര്‍ട്ടുഗലിന്.

പോര്‍ട്ടുഗലില്‍ പുനരുത്പാദിതോര്‍ജ്ജത്തിന് അനുയോജ്യമായ ചുറ്റുപാടാണുള്ളത്. ശക്തമായ കാറ്റ്, വലിയ ജലവൈദ്യുത സാധ്യത, നല്ല തിരമാല, ശക്തമായ സൂര്യപ്രകാശം. ധാരാളം അണക്കെട്ടുകള്‍ അടുത്തകാലത്ത് പൊളിച്ച് കളഞ്ഞെ Sócrates സര്‍ക്കാര്‍ പവനോര്‍ജ്ജത്തിലാണ് കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. ജലവൈദ്യുതി കഴിഞ്ഞാല്‍ ഏറ്റവും ചിലവ് കുറഞ്ഞ സ്രോതസ്സാണ് പവനോര്‍ജ്ജം. 2004 – 2009 കാലത്ത് 600% വളര്‍ച്ചയാണ് പവനോര്‍ജ്ജ രംഗത്തുണ്ടായത്. പോര്‍ട്ടുഗല്‍ ഇന്ന് പവനോര്‍ജ്ജത്തില്‍ ആറാം സ്ഥാനത്താണ്.

ഇതിന് പുറമേ അവര്‍ സൌരോര്‍ജ്ജവും ഉപയോഗിക്കുന്നുണ്ട്. ലോകത്തെ വലിയ സൌരോര്‍ജ്ജ നിലയങ്ങളിലൊന്ന് എന്ന് പറയാവുന്ന ഒരു നിലയം Moura യില്‍ 2008 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2000 ല്‍ അവര്‍ക്ക് 1 MW ന്റെ സൌരോര്‍ജ്ജ നിലയങ്ങളേയുണ്ടായിരുന്നുള്ളു. 2009 ആയപ്പോഴേക്കും അത് 75 MW ആയി വര്‍ദ്ധിച്ചു. എന്നാലും 3,353 MW ന്റെ പവനോര്‍ജ്ജത്തേക്കാള്‍ പിന്നിലാണത്. മറ്റ് സ്രോതസ്സുകളും പോര്‍ട്ടുഗല്‍ ഉപയോഗിക്കുന്നുണ്ട്. 3.2% വൈദ്യുതി Biomass ല്‍ നിന്നും biogas ല്‍ നിന്നും വരുന്നു. 2005 മുതല്‍ Azores ലെ Pico ദ്വീപില്‍ ലോകത്തെ ആദ്യത്തെ shoreline wave power നിലയം പ്രവര്‍ത്തിക്കുന്നു. ഇതിന് 400 യൂണിറ്റ് ശേഷിയുണ്ട്.

2000 ന് മുമ്പ് പോര്‍ട്ടുഗലിലെ വൈദ്യുത ലൈനുകള്‍ സ്വകാര്യവത്കരിച്ചവയായിരുന്നു. പുനരുത്പാദിതോര്‍ജ്ജത്തോട് ഒരു താല്‍പ്പര്യവും അതിനില്ലായിരുന്നു. grid infrastructure ല്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഈ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നത്. അതിന് കൂടുതല്‍ നിക്ഷേപം ആവശ്യമായുണ്ട്. അതുകൊണ്ട് നിരക്ക് വര്‍ദ്ധിക്കും. ആ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഈ ലൈനുകള്‍ വിലക്ക് വാങ്ങി. പുനരുത്പാദിതോര്‍ജ്ജ സാങ്കേതികവിദ്യകള്‍ക്കായി ഗ്രിഡ്ഡിനെ പരിഷ്കരിച്ചു. വിദൂരങ്ങളിലേക്ക് പോലും ഗ്രിഡ്ഡ് എത്തിക്കാനും ചെറിയ ജനറേറ്ററ്‍, വീട്ടിലെ സോളാര്‍ പാനല്‍ എന്നിവയില്‍ നിന്ന് വൈദ്യുതി സ്വീകരിക്കുന്ന രീതിയിലാക്കി മാറ്റി. [സ്വകാര്യവത്കരണം ജനങ്ങളില്‍ നിന്ന് ലാഭം നേടുക മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ സംഭവം]

നിക്ഷേപകരെ ആകര്‍ഷിക്കാനായി ധാരാളം incentives പദ്ധതികള്‍ ആവിഷ്കരിച്ചു. Feed-in tariffs (FIT) – ഗ്രിഡ്ഡിലേക്ക് നല്‍കുന്ന ഓരോ പുനരുത്പാദിതോര്‍ജ്ജ megawatt-hour നും നിശ്ചിത തുക ഉറപ്പായും നല്‍കും. 1988 ല്‍ ആണ് ഇത് ആദ്യമായി പോര്‍ട്ടുഗലില്‍ നടപ്പാക്കിയത്. Concentrating Solar Power (CSP) ഉം tidal power ഉം ഗ്രിഡ്ഡുമായി ഘടിപ്പിച്ചിട്ടുണ്ട്. പോര്‍ട്ടുഗലിലെ എല്ലാ പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളെല്ലാം 15 വര്‍ഷത്തേക്ക് feed-in tariff ന്റെ ഗുണം ലഭിക്കും.

2005 പോര്‍ച്ചുഗലില്‍ വൈദ്യുതി മുഖ്യമായും ലഭിച്ചത് മൂന്ന് ഫോസില്‍ ഇന്ധന സ്രോതസ്സില്‍ നിന്നാണ്: : കല്‍ക്കരി (32.7%), പ്രകൃതിവാതകം (29.2%), എണ്ണ (18.9%). രാജ്യത്തിന്റെ ബഡ്ജറ്റില്‍ വലിയ ഒരു ഭാഗം ഇതിനായി ചിലവാക്കി. European Renewable Energy Council (EREC) ന്റെ കണക്ക് പ്രകാരം 2006 ല്‍ ബഡ്ജറ്റിന്റെ 86% ആയിരുന്നു ഫോസില്‍ ഇന്ധനത്തിനായി ചിലവാക്കിയത്. 2020 ഓടെ ഇതിന്റെ 70% കുറക്കാനാണ് പദ്ധതി.

— സ്രോതസ്സ് worldwatch.org

2010/09/17

Posted in ഊര്‍ജ്ജം, പുനരുത്പാദനോര്‍ജ്ജം, DTCr | Tagged , | ഒരു അഭിപ്രായം ഇടൂ

സ്വതന്ത്ര കമ്പോളം എന്നത് ഉട്ടോപ്യയാണ്

Video | Posted on by | Tagged | ഒരു അഭിപ്രായം ഇടൂ